“നീയും ഞാനും” — ആദ്യം അത് രണ്ട് വ്യത്യസ്ത ലോകങ്ങൾ ആയിരുന്നു. അവൾക്ക് പുസ്തകങ്ങളും ശാന്തതയും ഇഷ്ടം… അവൻ ചിരിയും ശബ്ദവും നിറഞ്ഞ ഒരു മനുഷ്യൻ. ഒരേ ഗ്രൂപ്പിൽ ആയിരുന്നെങ്കിലും സംസാരമൊക്കെ “ഹായ്… ബൈ…” എന്നതിലൊതുങ്ങി. ഒരു ദിവസം മഴ പെയ്തപ്പോൾ എല്ലാവരും ഓടി മറഞ്ഞപ്പോൾ… ബസ് സ്റ്റോപ്പിൽ ഒറ്റയ്ക്കായി അവർ രണ്ടുപേരും നിന്നു. സംസാരിക്കാൻ ഒന്നും ഇല്ലാതെ നിശ്ശബ്ദം നീണ്ടു. അവൾ പുസ്തകം എടുത്ത് വായിക്കാൻ തുടങ്ങി. അവൻ ചിരിച്ച് ചോദിച്ചു, “മഴയും പുസ്തകവും… നിനക്ക് സിനിമ പോലെ ലൈഫ് ആണല്ലോ?” അവൾ ആദ്യമായി അവന്റെ മുന്നിൽ ചിരിച്ചു. ആ ചിരിയായിരുന്നു തുടക്കം. ദിവസങ്ങൾ കടന്നുപോയപ്പോൾ “നീയും ഞാനും” എന്നത് പതുക്കെ “നമ്മൾ” ആയി മാറി. അവൻ അവളെ കൂടുതൽ സംസാരിക്കാൻ പഠിപ്പിച്ചു, അവൾ അവനെ നിശ്ശബ്ദം ആസ്വദിക്കാൻ പഠിപ്പിച്ചു. ചെറിയ വഴക്കുകൾ, നീളുന്ന ഫോണ്കോൾസ്, മഴയിൽ നടന്നു പോയ സായാഹ്നങ്ങൾ… ഓരോ നിമിഷവും അവരുടെ ബന്ധം ശക്തമാക്കി. ഒരു ദിവസം…
