Author: Ajeesh Kavungal

മൂന്നു ദിവസത്തെ അവധി ഒരുമിച്ചു കിട്ടിയ സന്തോഷത്തിലാണ് രാവിലെ ഉറക്കമുണർന്നത്. ദിനചര്യകളെല്ലാം കഴിഞ്ഞ് മൊബൈൽ എടുത്തു നോക്കുമ്പോഴാണ് അമ്മ പുറത്തോട്ടിറങ്ങാൻ തയ്യാറായി നിൽക്കുന്നത് കണ്ടത്. കണ്ടപ്പോൾ തന്നെ മനസ്സിലായി അമ്പലത്തിലേക്കാണ് പോക്ക്. അമ്പലത്തിൽ പോവുമ്പോ മാത്രം അമ്മ തന്നെ കൂടെ കൂട്ടില്ല. ആരുടെയും കൂടെ പോവുകയുമില്ല. ചോദിച്ചാ പറയും “കമ്പനി കൂടി പോവാൻ പറ്റിയ സ്ഥലം അല്ല അമ്പലം. ആരോടും പറയാൻ പറ്റാത്ത സങ്കടങ്ങൾ പറയുന്ന സ്ഥലമാണ്. തൽക്കാലം എന്റെ സങ്കടം ഞാനും ഈശ്വരനും മാത്രം അറിഞ്ഞാ മതി. നീ അറിയണ്ട. നിനക്ക് തീർക്കാൻ പറ്റുന്ന സങ്കടങ്ങൾ ഒക്കെ ഞാൻ നിന്നോടു പറയുന്നുണ്ടല്ലോ.. ഈശ്വരനു തീർക്കാൻ പറ്റുന്നത് ഈശ്വരൻ കേട്ടാ മതി.” ഇറങ്ങാൻ നേരത്ത് കൈയിൽ മൊബൈൽ കണ്ടാൽ എന്നും തരുന്ന ഒരു ഉപദേശവും “മോളെ ആതിരേ, നീ പ്ലസ് വണ്ണിനു പഠിക്കുന്ന ഒരു പെൺകുട്ടിയാണ്. പ്രായത്തേക്കാൾ കൂടുതൽ പക്വത നിനക്ക് ഉണ്ടെന്നു എനിക്ക് അറിയാം. അമ്മയെന്ന നിലയിൽ എനിക്ക് അതിൽ…

Read More

“അതേ.. എപ്പോഴാ നമ്മുടെ കല്യാണം?”, ചോദ്യം കേട്ടതും അവള്‍ അവന്‍റെ മുഖത്തേയ്ക്ക് നോക്കി. ചെക്കന്‍റെ മുഖം അസ്തമയ സൂര്യനെപ്പോലെ ചുവന്നിരിക്കുന്നു. അതില്‍ തെളിഞ്ഞുകാണാം അവന് തന്നോടുള്ള പ്രണയം. “കഴിക്കാം അഭി, ഉറപ്പായും കഴിക്കാം”, അവള്‍ ഒരു പുഞ്ചിരിയോടെ മറുപടി കൊടുത്തു. “അതേ.. നാളെ പറ്റുമോ?”, വീണ്ടും അവന്‍ ചോദിച്ചപ്പോള്‍ അവള്‍ ഒരു കള്ളച്ചിരിയോടെ അവന്‍റെ കുറ്റിരോമങ്ങള്‍ നിറഞ്ഞ താടിയില്‍ ചെറുതായി നുള്ളി. “എന്താടാ ചെക്കാ നിനക്കിത്ര ധൃതി? ഞാന്‍ പോവുംന്ന് പേടിച്ചാണോ? എനിക്ക് കുറച്ച് സമയം വേണം. വീട്ടില്‍ പറഞ്ഞ് സമ്മതിപ്പിക്കണം. അതുവരെ നിനക്കൊന്ന് ക്ഷമിച്ചൂടെ…?” അവളുടെ മൃദുലമായ കൈവിരലുകളില്‍ അവന്‍റെ കൈവിരലുകള്‍ മുറുകെ പിടിച്ചുകൊണ്ടവന്‍ പറഞ്ഞു. “ധൃതി കൂടീട്ടല്ല ശ്യാമ. പക്ഷേ, മനസ്സിലെന്തോ ഒരു കനം പോലെ. എപ്പോഴും നീ ഇങ്ങനെ അരികത്തുണ്ടാവണ൦ന്ന് ഒരു തോന്നല്‍. നിന്‍റെ വാക്കുകള്‍, നിന്‍റെ ചിരി, പരിഭവങ്ങള്‍ ഇതെല്ലാം എനിക്ക് മാത്രമായ് വേണമെന്നൊരു തോന്നല്‍. ഇപ്പോള്‍ നിന്നെപ്പറ്റിയല്ലാതെ എനിക്ക് വേറൊന്നും ചിന്തിക്കാനാവുന്നില്ല. അവളുടെ മുഖത്തേയ്ക്ക്…

Read More

ഫോണിന്റെ ഡിസ്പ്ലേയിൽ രേഷ്മയുടെ പേര് തെളിഞ്ഞപ്പോൾ ദേവകി ടീച്ചറിന്റെ മനസൊന്നു കുളിർന്നു. ” ന്റെ കൃഷ്ണാ, നാട്ടിൽ വരുന്നു” എന്ന് പറയാനായിരിക്കണേ അവൾ വിളിച്ചത് എന്ന് മനസ്സിൽ വിചാരിച്ചു. എന്നാൽ ടീച്ചറിന്റെ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു. ഒരു പാട് അകലെ നിന്നും രേഷ്മയുടെ സ്വരം ടീച്ചറിന്റെ കാതിൽ വീണു. “അമ്മേ ഇവിടെ നിന്നും വരാൻ പറ്റും എന്നു തോന്നുന്നില്ല. ആ സമയത്ത് അദ്ദേഹത്തിന് ഒരു ടൂർ ഉണ്ട്. ഞാൻ ഇവിടെ നിന്നും മാറിയാൽ ശരിയാവില്ല പിള്ളേരുടെ പഠിപ്പ് എല്ലാം നോക്കണ്ടെ അമ്മേ.. പിന്നെ അവർക്കും അവിടെ വരാൻ തീരെ താത്പര്യമില്ല. ഞാനെന്താ ചെയ്ക..” ഉള്ളിൽ തികട്ടി വന്ന കരച്ചിലടക്കി ദേവകി ടീച്ചർ പറഞ്ഞു. “സാരമില്ല മോളെ തിരക്ക് ഒക്കെ കഴിഞ്ഞിട്ടു മതി. ഇന്നലെ നിന്റെ ചേട്ടൻ വിളിച്ചിരുന്നു. അമേരിക്കയിൽ നിന്ന്. അവനും ഇങ്ങനെ ഒക്കെ തന്നെ ആണ് പറഞ്ഞത്. പിന്നെ ഒരു കാര്യം കൂടി പറഞ്ഞു. നാട്ടിൽ പോവാം എന്നു പറഞ്ഞപ്പോ അവന്റെ…

Read More

ഏതാണ്ട് ഒരു പത്ത് പന്ത്രണ്ട് കൊല്ലം മുമ്പാണ്.. ഇതു പോലെ ഉള്ള ഒരു ജൂലൈ മാസത്തിൽ ഞാനും ന്റെ ചങ്കായ രാജുവും കൂടി വീടിനടത്തു കൂടി ഒഴുകുന്ന ഗായത്രി പുഴയിൽ രാവിലെ എന്നും കുളിക്കാൻ പോവും. മിക്കവാറും ദിവസങ്ങളിൽ മഴയുമുണ്ടാകും. പുഴയിൽ മുങ്ങിക്കുളിച്ചാ ആ ഒരു സുഖം വേറെയാണ്. പതിവുപോലെ സൂപ്പർമാൻ സ്റ്റൈലിൽ ഞാൻ ഒരു ചാട്ടം. ഒരു വ്യത്യാസം മാത്രം ആൾക്ക് പാൻറിനു മുകളിൽ ആണെങ്കിൽ എനിക്ക് പാൻറില്ല എന്ന ഒരു കുറവു മാത്രം.. ഒഴുക്കുള്ള വെള്ളത്തിൽ അങ്ങനെ തല മാത്രം പുറത്തു കാണത്തക്കവിധം നിക്കാൻ ഒരു സുഖമാണ്. രാജു തലയിൽ ഒരു തോർത്തും കെട്ടി വേപ്പിന്റെ കമ്പ് ചവച്ചു തുപ്പി കൊണ്ട് വിദൂരതയിലേക്ക് കണ്ണും നട്ടിരിപ്പാണ്. അതു എന്നും അങ്ങനെ തന്നെയാണ്.. ആലോചന കണ്ടാ തോന്നും വലിയ എന്തോ പ്രശ്നമാണെന്ന്.. വൈകിട്ടത്തെ ചിലവിന് കാശ് എങ്ങനെ അടിച്ചു മാറ്റണംന്നാണ് ചിന്തിക്കുന്നതെന്ന് എനിക്കല്ലേ അറിയൂ.. കുറച്ചു കഴിഞ്ഞപ്പോൾ പുഴയെ മുഴുവൻ…

Read More

പെയ്തൊഴിഞ്ഞ മഴക്കും ഉണ്ടായിരുന്നു പറയാൻ… കുളിരണിഞ്ഞു പോയവരെ കുറിച്ച്.. ❤️❤️ Ajeesh Kavungal

Read More

മനസ്സിന്റെ മച്ചിൻ പുറത്ത് മാറാല പൊതിഞ്ഞ് കിടക്കുന്നുണ്ടിപ്പോഴും കുറച്ച് മയിൽ പീലിത്തുണ്ടുകളും മഞ്ചാടിമണികളും നെഞ്ചിൽ തറഞ്ഞ പൊട്ടിച്ചിരികൾക്കൊപ്പം ഉടഞ്ഞു വീണ കുപ്പിവളകളും… പിന്നെ കാലപ്പഴക്കം കൊണ്ട് ക്ലാവു പിടിച്ച നിറം മങ്ങിയ കുറെ സ്വപ്നങ്ങളും… Ajeesh Kavungal

Read More

ചില നഷ്ടങ്ങൾ ചിലർക്ക് ജീവിതത്തിൽ മറ്റൊന്നിന്റെ തുടക്കമാവും… മറ്റു ചിലർക്കത് ജീവിതത്തിന്റെ അവസാനവും… .. Ajeesh Kavungal

Read More

മറവി അഭിനയിച്ചു മനഃപൂർവം മറന്നു കളഞ്ഞ ഒരുപാട് മുഖങ്ങൾ ഉണ്ടാവും എല്ലാരുടെ ഉള്ളിലും.. ഓർക്കുമ്പോ സന്തോഷവും നോവും ഒരുപോലെ തരുന്ന പ്രിയപ്പെട്ട മുഖങ്ങൾ ❤️❤️ Ajeesh Kavungal

Read More

വീശിയടിക്കുന്ന കൊടുങ്കാറ്റിന് മുന്നിൽ ചെറിയൊരു മുളന്തണ്ട് ആയാൽ മതി. സുന്ദരമായ ഒരു വേണുഗാനം തീർക്കാം ❤️❤️ Ajeesh Kavungal

Read More

ചിലരെയൊക്കെ ഓർക്കുമ്പോ ഉള്ളിലൊരു നോവാണ്.. എന്നാൽ ചിലരൊക്കെ നമ്മളെ ഇപ്പോഴും ഓർക്കുന്നുണ്ടാവും ന്നു ആലോചിക്കുമ്പോൾ അതിനേക്കാൾ വലിയൊരു നോവാണ്.. ❤️ Ajeesh Kavungal

Read More