Author: AKHIL SASI

നിലാ വെളിച്ചത്തിൽ വരാന്തയിൽ ഒരു നോവൽ  വായിച്ചിരിക്കുകയായിരുന്നു അവൾ. മെഴുകുതിരിയുടെ മങ്ങിയ വെളിച്ചം റൂമിൽ മുഴുവൻ പടർന്നിരുന്നു. താളുകൾ ഓരോന്നും മറിക്കുമ്പോൾ അവൾ പുറത്തോട്ടു നോക്കും, അച്ഛൻ ജോലി കഴിഞ്ഞ് വന്നിട്ടില്ല. വരേണ്ട സമയം ആയി. പെട്ടെന്ന് കരണ്ട് വന്നു, ദേ അച്ഛനും. മെഴുകുതിരി ഊതി അണച്ചു, അച്ഛൻ കൊണ്ടുവന്ന പലഹാര പൊതി തുറന്നു. രാജേട്ടന്റെ കടയിൽ നിന്നും മസാല ദോശ കൊണ്ടുവന്നിട്ടുണ്ട്. “അച്ഛൻ പോയി കുളിച്ചു വരൂ – എനിക്ക് വിശക്കുന്നു. ഞാൻ പോയി ഒരു കാപ്പി ഉണ്ടാക്കാം” ശേഷം അവർ ഇരുവരും കഴിക്കാൻ തുടങ്ങി. “മോളെ – നീ പറഞ്ഞ നോവൽ വന്നിട്ടില്ല ന്നാ വായനശാലയിലെ ഷിനോജ് പറഞ്ഞത്, അടുത്ത മാസം എത്തിക്കാം എന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്.” അതുകേട്ടു അവൾ പറഞ്ഞു – “ആഹ് അപ്പോഴേക്കും ഞാനിത് വായിച്ചു തീരും, അച്ഛൻ വായിക്കുന്നോ? “, ‘ഏറ്റവും പ്രിയപ്പെട്ട എന്നോട് ‘നീട്ടി കൊണ്ട് ഞാൻ ചോദിച്ചു. “ഹഹ വേണ്ട മോളെ എനിക്ക്…

Read More