Author: Babitha Adit

വായന ഇഷ്ടം❤️.ചിന്തിക്കാൻ ഇഷ്ടം❤️. ചിരിപ്പിക്കാൻ ഇഷ്ടം❤️. കുത്തിക്കുറിയ്ക്കാനും……. ഇഷ്ടം ❤️.

പരാജയത്തിന്റെ കൈപ്പുനീരുകൾ, ഉള്ള് കനപ്പിച്ചിറങ്ങിപ്പോയ  രാവുകൾ. പകലുകൾ. കാലവും നേരവും നോക്കാതെ പെയ്തിറങ്ങിയ,  കണ്ണുനീർകുത്തൊഴുക്കുകൾ. ഉള്ളിലപ്പോഴും നേരിപ്പോട് പോലൊരുസ്വപ്നം. കൈച്ചിറങ്ങിയ, പുളിച്ചു തികട്ടിയ നോവുകൾക്ക് മേലെ പിന്നേയുമൊരു പ്രത്യാശാനാളം. കൽക്കണ്ടതുണ്ടുപോലെയല്ല. പഞ്ചാരതരിയോളം പോന്ന മധുരമുള്ളസ്വപ്നം. വിജയകിരീടം ചൂടിയ ചിത്രം. തരിയോളം പോന്ന കനലിനെ ഊതിയൂതി നാളമാക്കി. ആളിയാളിപടർത്തി അഗ്നിയായി ജ്വലിപ്പിച്ചു. സ്വപ്‌നങ്ങൾ!! ഒത്തിരി മോഹിച്ച സ്വപ്‌നങ്ങൾ!!! കയ്പ്പിടിയിലൊതുക്കി അലറി ചിരിച്ചു. വിജയി!!! കഴിഞ്ഞുപോയ കാലത്തിന്റെ കണ്ണുനീരുകൾ ഘനീഭവിച്ചു. കല്ലായി. വെറും കല്ലല്ല… വജ്രക്കല്ലായി. ഉള്ളറകളിൽ ഒത്തിരി പ്രതിഫലനം തീർത്ത നോവുകൾ, ഇനിയൊരു നോവിനും കെടുത്താനാവാത്തവിധം പുഞ്ചിരിയായി തിളങ്ങി. *********** ✍️    ബബിത അഡിറ്റ്

Read More

പിങ്കാണ്. പെണ്ണാണ്. കെട്ടിനിയും വീഴാനുള്ളതാണ്. കുടുങ്ങാതെ മുറുകാതെ കരയാതെ തളരാതെ പൊരുതാനൊരു ജീവൻ കൂടെ ഭൂമിയിൽ. ✍️  ബബിത അഡിറ്റ്

Read More

നല്ല ചിന്തകളെ വാക്കുകളാക്കി കോർത്തപ്പോൾ കേട്ടവർക്കൊന്നും അത്‌ നല്ലതല്ലത്രേ! ഇനി നല്ല ചിന്തകൾ എന്താണാവോ??? ✍️ ബബിത അഡിറ്റ്

Read More

പുകഞ്ഞുതീരുന്നതിലും നല്ലത് ആളിപടർന്ന് കെട്ടടങ്ങുന്നതാണ്.         

Read More

ഓർമ്മകളിലേയ്ക്കലിഞ്ഞുപോയ മധുരബാല്യമത്രേ കോലൈസുകൾ                  ✍️ബബിത അഡിറ്റ്

Read More

ജീവിതത്തിൽ ഏതിനും ഒരു അളവുകോൽ ആവശ്യമാണ്‌. വീഴ്ചയുടെ താഴ്ചയറിഞ്ഞാലേ ഉയർച്ചയുടെ ഉയരമറിയുള്ളൂ. ✍️ ബബിത അഡിറ്റ് 

Read More

ഇടയ്ക്കൊന്ന് മേഘം മറച്ചെന്നുവച്ച് മരിച്ചുപോകുന്നവനല്ല സൂര്യൻ. ഇടയ്ക്കിടെ ഒത്തിരി പ്രതിസന്ധികൾ വന്നെന്നാൽ തളരുന്നവരാകരുത് നമ്മളും.            ✍️ ബബിത അഡിറ്റ്

Read More

എല്ലുന്തിയ, വയറൊട്ടിയ ചിത്രങ്ങൾ. ക്യാമറക്കണ്ണുകൾ എല്ലാം ഒപ്പിയെടുത്തു. ദൈന്യതയെ വിറ്റ് കാശാക്കി. വിജയത്തെ ആഘോഷമാക്കി. എച്ചിൽ കൂമ്പാരം കുമിഞ്ഞു. വിശന്ന വയർ അത്‌ മാന്തിക്കഴിച്ചു.. ✍️ബബിത അഡിറ്റ്

Read More

ഒരു വേള ഞാൻ നിശബ്ദയാവും. കണ്ണുകളടച്ചു നിദ്ര പൂകും. ശൂന്യതയിൽ അലിഞ്ഞു ചേരും. അന്നാവും.., അന്നാവും നാം നമ്മളിൽ നിന്നും നീയും ഞാനുമാകുന്നത്.                 ✍️ബബിത അഡിറ്റ്

Read More