Author: Chandralekha KS

 മോളെ സ്കൂളിലാക്കി ധൃതിയിൽ ഗേറ്റിന് പുറത്തിറങ്ങി ഓട്ടോ സ്റ്റാൻ്റ് ലക്ഷ്യമാക്കി നടന്നു. ഇന്നും ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമോ ആവോ. പരീക്ഷ ആയതിനാൽ നേരത്തേ സ്കൂളിൽ എത്തുകയും വേണം. ഓരോന്നോർത്ത് ഓട്ടോ സ്റ്റാൻ്റിൽ എത്തി. പിടിച്ചു നിറുത്തിയതു പോലെ ഞാൻ നിന്നു. പോകേണ്ട സ്ഥലത്തിൻ്റെ പേര് മറന്നു. എന്ത് പറഞ്ഞാ ഞാൻ ഓട്ടോ പിടിക്കേണ്ടത്? എന്നും ബസ്സ് കയറുന്ന സ്റ്റോപ്പ് ഞാനെങ്ങനെ മറന്നു. വീണ്ടും വീണ്ടും ഓർത്തു നോക്കി കിട്ടുന്നേയില്ല. സ്‌റ്റോപ്പിനടുത്തുള്ള കെട്ടിടങ്ങൾ, മരങ്ങൾ, ബസ്സിൽ ആളുകൾ കയറുന്നു ഇറങ്ങുന്നു എല്ലാം വ്യക്തമായി കൺമുന്നിലെന്നപോലെയുണ്ട്.  സ്ഥലപ്പേര് മാത്രം എത്ര ആലോചിച്ചിട്ടും ഓർമ്മയിലെത്തുന്നില്ല. ഞാൻ അവിടെ നിന്ന് വിയർത്തു. ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ടോ? എന്തിന് ഓരോരുത്തർക്കും അവരവരുടെ പാടുകളല്ലേ… ഞാൻ സ്വയം സമാധാനിച്ചു. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ‘വാ ടീച്ചർ ഓട്ടോയിൽ പോകാം’ അശരീരി പോലെ ആ ശബ്ദം, ഒപ്പം തോളിൽ ഒരു തട്ടും. കൂടെയുള്ള ടീച്ചർ. ഓട്ടോക്കാരനോട് ടീച്ചർ പറഞ്ഞു PMG .…

Read More