Author: Darsaraj Surya

ചലച്ചിത്ര സംവിധായകൻ ശ്രീ.ടി.കെ.രാജീവ്‌ കുമാറിന്റെ മേൽനോട്ടത്തിൽ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന കനകക്കുന്നിലെ ചിത്ര പ്രദർശന മേള. ഈ ചിത്രം വരച്ചയാളിനെ ഒന്ന് വിളിക്കാമോ? അത്…. ആള് വരാൻ നിർവാഹമില്ല, ഇവിടില്ല ആള്. പിന്നേയും ആ ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ നിന്ന അദ്ദേഹം അടുത്ത ചോദ്യം ചോദിച്ചു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന മേളയല്ലേ? അതിനിടയിൽ എന്നെങ്കിലും ആളെ കാണാൻ പറ്റുമോ? ഏയ്… ഇല്ല, കാണാൻ പറ്റില്ല. ഇയ്യാൾ ജീവിച്ചിരിപ്പുണ്ടോ? എന്താ അങ്ങനെ ചോദിക്കാൻ കാരണം? വേറൊന്നുമല്ല, ഈ വരച്ചു വെച്ചിരിക്കുന്നത് മുച്ചിലോട്ട് ഭഗവതി തെയ്യമാണ് (മലബാറിലെ കാവുകളിൽ കെട്ടിയാടുന്ന ദേവിയുടെ രൂപം). ഞാനൊരു തെയ്യം കെട്ടുകാരനാണ്. പക്ഷെ ദൈവത്തിന്റെ കോലം കെട്ടുന്ന ആരും, ദൈവത്തിന്റെ രൂപത്തിൽ പൂർണ്ണത വരുത്താറില്ല. ഏതേലും ആഭരണത്തിലോ ചമയങ്ങളിലോ എന്തെങ്കിലുമൊന്ന് ഒഴിച്ചിടും. പൂർണ്ണമായത് ഈശ്വരൻ മാത്രമാണെന്നാണ് സങ്കൽല്പം. അതേ സമയം ആരെങ്കിലും തന്റെ കോലം പൂർണ്ണമാക്കിയാൽ പിന്നെ അവൻ ഭൂമിയിലെ വാസം മതിയാക്കി ഈശ്വരന്റെ അടുക്കൽ പോകുമെന്നാണ്‌…

Read More

ആർത്തവ സമയത്തെ അമിതമായ വേദനയിൽ നിന്നും കുറച്ച് മാസത്തേക്കെങ്കിലും രക്ഷപ്പെടാൻ വേണ്ടി ഗർഭം ധരിച്ച !😳!ഒരു നിഷ്ക്കൂ പെൺകുട്ടിയുടെ തുറന്നെഴുത്ത്‌ ******************************************* 2005 Dec 16, Friday ലാലേട്ടന്റെ തന്മാത്ര ഇറങ്ങിയ അതേ ദിവസം. തന്മാത്രയുടെ സെക്കന്റ്‌ ഷോയും കണ്ടിട്ട് ഏട്ടന്റെ സ്‌പ്ലെൻഡറിന്റെ പുറകിൽ ദുഃഖിതയായി ഇരുന്ന് തിരികെ വീട്ടിലേക്ക്. “ഏട്ടാ, പടം ഒത്തിരി കരയിപ്പിച്ചല്ലേ?” “ശോ, കാണണ്ടായിരുന്നു” ചെറിയ വിങ്ങലോടെ ഞാൻ ഏട്ടന്റെ വയറ്റിൽ മുറുകെ പിടിച്ചു. മൂഡ് ഏതായാലും കെട്ടിയോന്റെ ബൈക്കിന്റെ പുറകിൽ ഇരുന്ന് പോകുമ്പോൾ കിട്ടുന്ന സുഖമൊന്നും ഏത് ആഡംബര കാറിന്റെ ഉള്ളിൽ ഇരുന്ന് പോയാലും കിട്ടില്ല. ഒടുവിൽ ബെഡ്‌ റൂമിൽ വന്ന് കേറിയിട്ടും മനസ്സ് മുഴുവനും രമേശനും കുടുംബവും തന്നെ. പോരാഞ്ഞിട്ട് പീരിയഡ്സ് കഴിഞ്ഞ് ഒരാഴ്ചക്ക് മുകളിൽ ആയെങ്കിലും വിട്ടുമാറാത്ത നടുവേദനയും ക്ഷീണവും. എന്നാലും ബെഡ്‌റൂമിൽ അന്ന് രാവിലെ പുതുതായി ഇട്ട അരണ്ട നീല ബൽബിന്റെ അറ്റ്മോസ്ഫിയർ കൂടി കണ്ടപ്പോൾ തന്മാത്രയിലെ ‘ഇന്റിമേറ്റ്’ സീൻ റീക്രിയേറ്റ്…

Read More

വാട്സ്ആപ്പിൽ ആദ്യമായി ഗ്രൂപ്പ്‌ ഓപ്ഷൻ തുടങ്ങിയ ദിവസം ഞങ്ങൾ മൂന്ന് ഫ്രണ്ട്സ് കൂടി ഒരു ഗ്രൂപ്പ് ഉണ്ടാക്കി. മൂന്നാമന് അന്ന് നെറ്റ് ഇല്ലാത്തതിനാൽ പിറ്റേ ദിവസമാണ് വാട്സ്ആപ്പ് ഓപ്പൺ ആക്കിയത്. വാട്സ്ആപ്പ് തുറന്ന് നോക്കിയതും അവൻ ഉടനെ എന്നെ വിളിച്ചു. നിന്റെ വാട്സ്ആപ്പിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഇല്ലടാ എന്താ? ആ എങ്കിൽ ഉണ്ട്. നീയും ആ ഹരിയും വാട്സ്ആപ്പിൽ ചിരിക്കുന്ന ഇമോജി ഇടുന്നതും, മെസ്സേജ് അയക്കുന്നതും എനിക്ക് കാണാൻ പറ്റുന്നുണ്ട്!!!!

Read More

Back to 1999 ഇന്നലെ ബോർഡിൽ സംസാരിച്ചവരുടെ പേര് ലീഡർ നീതു എഴുതിയപ്പോൾ നിന്റെ പേര് ഏതാണ്ട് മധ്യഭാഗത്ത് ആയിരുന്നു. തൊട്ടു താഴെ ഞാനും സ്ഥാനം പിടിച്ചു. ചുരുക്കി പറഞ്ഞാൽ ഭാവിയിലെ നമ്മുടെ കല്ല്യാണലെറ്റർ പോലെ എനിക്ക് തോന്നി. മുഹൂർത്തത്തിന്റേയും വിവാഹസ്ഥലത്തിന്റേയും കുറവേ ഉണ്ടായിരുന്നോളൂ. തൊട്ട് മുകളിലും താഴെയും ഉപചാരപൂർവ്വം സ്വന്തം കൂട്ടുകാർ. പോരുന്നോ ബോർഡിൽ നിന്നും ജീവിതത്തിലേക്ക്?❣️

Read More

അളിയാ ജിതിനേ, അച്ഛന് ഇപ്പോൾ എങ്ങനെ ഉണ്ട്? കുഴപ്പമില്ലടാ. Recover ആയി വരുന്നുണ്ട്.കറക്റ്റ് സമയത്ത് നാട്ടിൽ എത്തിച്ചോണ്ട് രക്ഷപ്പെട്ടു. എടാ, നമ്മുടെ ദേവിക ഇന്നലെ ഇൻസ്റ്റയിൽ ഇട്ട ഫോട്ടോ കണ്ടോ? ഇല്ലടാ. നോക്കട്ടെ? എന്റെ മോനെ 🔥🔥🔥 അളിയാ ജിതിനേ, ഇവൾ ദുബായിൽ എന്തുവാടാ പണി? ചുമ്മയല്ല മറ്റവൻ കളഞ്ഞിട്ട് പോയത്. ആർക്കറിയാം. ഏതോ ഹോസ്പിറ്റലിൽ ആണെന്നാ ഈയിടെ പ്രൊഫൈലിൽ നോക്കിയപ്പോൾ കണ്ടത്. അവളോ? ഓ പിന്നെ…. അവളുടെ ആ ഷേപ്പ് കണ്ടാലറിയാം ഇപ്പോൾ എന്താണ് ദുബായിൽ പണിയെന്ന്. അളിയാ അത് സത്യം. അന്നേ ദിവസം ഇന്ത്യൻ സമയം രാത്രി 10:32PM (Messenger). ഹായ് ദേവൂ, പറയൂ ജിതിൻ. ദേവൂ, സുഖാണോ? ഒരു കാര്യം പറയാനാ വോയിസ് മെസ്സേജ് ഇട്ടത്. ??? അത് പിന്നെ…. നീ ഇടുന്ന ഫോട്ടോസിനും റീൽസ് വീഡിയോസിനുമൊക്കെ നാട്ടിൽ പിള്ളേർക്കിടയിൽ മുന വെച്ചുള്ള സംസാരം ആണ്. മനസ്സിലായില്ല. നീ ദുബായിലെ ക്ലാര ആണെന്നാണ് ഇവിടെ പിള്ളേർക്കിടയിലെ സംസാരം.…

Read More

1990 ഒക്ടോബർ 6 എനിക്ക് ഏതെങ്കിലും ഒരു ദൈവത്തിന്റെ മുമ്പിൽ വെച്ച് താലി കെട്ടണമെന്നുണ്ട്. ഏതെങ്കിലും ഒരു ദൈവത്തിന്റെ മുമ്പിൽ വെച്ച് മതിയോ? മതി.ആരും വേണ്ട നമ്മൾ രണ്ടാളും മാത്രം മതി.അതും ഒരു ചടങ്ങായിട്ടൊന്നും വേണമെന്നില്ല.നരേന്ദ്രേട്ടന്റെ അടുത്ത്, ദൈവത്തിന്റെ കണ്മുന്നിൽ ഒന്ന് നിന്നാലും മതി. എന്നാൽ ഗൗരി വാ.ഇനി അതിനൊരു അവധി വെക്കണ്ട. അങ്ങനെ ബോംബെയിലെ ശ്രീകണ്‌ഠേശ്വരാ മന്ദിർ സംസ്ഥാനിൽ വെച്ച് ഡോക്ടർ നരേന്ദ്രൻ അനാഥയായ ഗൗരിയെ താലി ചാർത്തി. തന്റെ മൂന്നാം വയസ്സിൽ അച്ഛനേയും പതിനേഴാം വയസ്സിൽ അമ്മയേയും നഷ്ടപ്പെട്ട നരേന്ദ്രൻ,തന്നെ പോലെ ചൂണ്ടി കാട്ടാൻ ബന്ധുക്കളാരുമില്ലാത്ത ഒരു കുട്ടിയെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നത്. ആ ആഗ്രഹത്തിന്റെ സഫലീകരണമാണ് അന്നവിടെ നടന്നത്. ഏതാനും ദിവസങ്ങൾക്ക് ശേഷമുള്ള ഒരു രാത്രി. പുറത്ത് ചെറിയ ചാറ്റൽ മഴ.രണ്ട് ദിവസം കൂടി കഴിഞ്ഞാൽ നരേന്ദ്രൻ തന്റെ ജോലിയുടെ ഭാഗമായി സ്റ്റേറ്റ്സിലേക്ക് മടങ്ങും. അതിന്റെ പരിഭവത്തിൽ നരേന്ദ്രന്റെ നെഞ്ചിൽ തല ചായ്ച്ച് കിടന്നോണ്ട് ഗൗരി പറഞ്ഞു.…

Read More