Author: Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

ഇന്ന് ദേശീയ അർബുദ ബോധവൽക്കരണ ദിനം. ഈ ദിനാചരണത്തിന്റെ പ്രസക്തി വിശദീകരിക്കുന്നതിനും അർബുദത്തെപ്പറ്റി നിങ്ങളെ ബോധവൽക്കരിക്കുന്നതിനും മുൻപായി എന്റെ ഒരു അടുത്ത സുഹൃത്തിനെ – ക്യാൻസറിനെ രണ്ടു തവണ പോരാടി തോൽപ്പിച്ച ഒരു ഉരുക്കു വനിതയെ – ഇന്ന് പരിചയപ്പെടുത്താം. ഭാഗം 1 : കുതിച്ചുയരുകയല്ലാതെ മാർഗ്ഗമില്ല ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുമ്പോൾ പോരാടാൻ കച്ചകെട്ടി ഇറങ്ങുന്നവർ പലപ്പോഴും ജീവിതം മുഴുവനായി ആസ്വദിക്കാൻ മറന്നുപോകുന്നു. ഹണി* വ്യത്യസ്‌തയാകുന്നത് അവിടെയാണ്. എന്നെ അവരിലേക്ക് ആകർഷിച്ചതും അവരുടെ നിറഞ്ഞ ചിരിയും ഊഷ്‌മളമായ അവരുടെ പെരുമാറ്റവുമാണ്. ഞാൻ സന്നദ്ധസേവനം നടത്തിയിരുന്ന NGO യിൽ സ്ത്രീശാക്തീകരണ പ്രോഗ്രാമുകൾക്കായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിനികളോടൊപ്പം ഞാനും ഹണിയുടെ ജീവിതാനുഭവങ്ങൾ കേട്ട് അതിശയിക്കുമായിരുന്നു. അവരുടെ പക്വതയും ലോകപരിജ്ഞാനവും സഹാനുഭൂതിയുമാണ് ഞാൻ ഏറെ ബഹുമാനിച്ച സ്വഭാവസവിശേഷതകൾ. നാൽപ്പതുകളിൽ ക്യാൻസറിനെതിരെ പോരാടാൻ “ഫൈറ്റർ മോഡ്” തിരഞ്ഞെടുക്കുമ്പോൾ, ജീവിതത്തെ പൂർണ്ണമായി അംഗീകരിക്കാനും പുണരാനും അവർ ശ്രദ്ധിച്ചു. ഇതിനാൽ അവർക്ക് ലഭിച്ചത് ഒട്ടനവധി ഉൾക്കാഴ്ചകളും വിവേകവുമാണ്. ജീവിതസാഹചര്യങ്ങളുടെ…

Read More

90 കളുടെ ആദ്യ പകുതി… അന്ന് ഞാൻ ഒൻപതാം ക്ലാസ്സ്… ടീനേജ് പ്രായം തുടങ്ങിയിട്ടേ ഉള്ളൂ. ഷാഹ്‌റുഖ് ഖാനും ആമിർ ഖാനും പിന്നെ അപ്പുറത്തെ ബോയ്‌സ് സ്‌കൂളിൽ പഠിക്കുന്ന എന്റെ ആദ്യ ക്രഷും എന്റെ ഹൃദയം കീഴടക്കി വാണിരുന്ന സമയം. ദൂരദർശൻ മാത്രം ടീവിയിൽ ഉണ്ടായിരുന്ന കാലം. വല്ലപ്പോഴും മാത്രം കിട്ടുന്ന ഡിഡി 2 (മെട്രോ) കാണാൻ ഭയങ്കര ത്രില്ലായിരുന്നു. പ്രത്യേകിച്ചും അതിലെ ചില പ്രോഗ്രാമുകൾ – അവയിൽ മുഖ്യം തൊണ്ണൂറുകളിലെ “ഹിപ്പ്” പ്രോഗ്രാം ആയിരുന്ന, ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിയ “സൂപ്പർ ഹിറ്റ് മുക്കാബല” !. അങ്ങനെയാണ് ഞാൻ ജീവിതത്തിൽ ആദ്യമായി നിങ്ങളെ ടിവിയിൽ കാണുന്നത്. ** പ്രിയപ്പെട്ട മാഡി, ഈ വാലൻന്റൈൻസ് ഡേയ്ക്ക് എങ്കിലും നിങ്ങൾക്ക് ഒരു പ്രേമലേഖനം എഴുതിയില്ലെങ്കിൽ പിന്നെ എപ്പോൾ ?! ** മെലിഞ്ഞ്, പൊക്കമുള്ള ആ യുവാവിനെ അന്ന് കണ്ടമാത്രയിൽ തന്നെ എന്തോ ഒരു ആകർഷണം. Crush at first sight ! ആ കണ്ണഞ്ചിപ്പിക്കുന്ന ചിരിയാണോ?…

Read More

ഇന്ന് ചിങ്ങം 1 … കൊല്ലവർഷാരംഭം 1199 മലയാളികളുടെ സ്വന്തം ‘കലണ്ടർ’ ആയ കൊല്ലവർഷം എന്ന കാലഗണ രീതിയിലെ പുതിയ വർഷത്തിന്റെ ആദ്യ നാളാണ് ചിങ്ങം 1. സൂര്യൻ കർക്കിടക രാശിയിൽ നിന്നും (Cancer) ചിങ്ങം/സിംഹ രാശിയിലേക്ക് (Leo) സംക്രമണം ചെയ്യുന്നു എന്നതാണ് ഈ നാളിന്റെ പ്രാധാന്യം; അതിനാൽ ചിങ്ങം 1 സിംഹസംക്രാന്തി എന്നും അറിയപ്പെടുന്നു. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഓർമ്മിക്കാൻ പൊന്നിൻ ചിങ്ങപ്പുലരി കർഷകദിനമായും ആചരിക്കുന്നു. കേരളത്തിലെ ഹിന്ദുക്കൾ മാത്രമല്ല, മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരും ഈ ദിവസം ആഘോഷിക്കാൻ തുടങ്ങിയിട്ടുണ്ട് – അങ്ങനെ ചിങ്ങം 1 എന്ന പരമ്പരാഗത ഉത്സവത്തിന് ഒരു മതേതര നിറം ലഭിച്ചിട്ടുണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം, ഈ ദിവസം വിവാഹങ്ങൾ, ഒരു പുതിയ വീട്ടിലേക്ക് മാറുക, ഒരു പുതിയ വാഹനം വാങ്ങുക അല്ലെങ്കിൽ ഒരു പുതിയ സംരംഭം തുടങ്ങുക എന്നതിനെല്ലാം ശുഭമായ മാസത്തിന്റെ ആരംഭമാണ്. ഹിന്ദുക്കൾ ചിങ്ങം ഒന്നിന് ക്ഷേത്രദർശനം നടത്തുന്നത് നല്ലതെന്ന് കണക്കാക്കപ്പെടുന്നു. ‘ചിങ്ങം’ വിനോദങ്ങളുടെയും…

Read More