Author: dhanya Indu

Female, 38 years old, half Malayali half Tamilian

ഡോക്ടർ രവി സക്കറിയ എന്നെഴുതിയ ബോർഡിൻ്റെ എതിർവശത്തെ പച്ച കസേരയിൽ അനിത രാജീവ് ഇരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറിലേറെയായി. കാഴ്ചയിൽ അത് ക്ലിനിക്ക് ആണെന്ന് തോന്നുമായിരുന്നില്ല. ഒരു റിസോർട്ടിൻ്റെ ഛായ. മുറ്റത്ത് ക്രീപ്പറുകൾ വെള്ളച്ചാട്ടങ്ങൾ പോലെ തൂങ്ങി കിടക്കുന്നു. നനുത്ത മണമുള്ള പൂക്കളും അവിടമാകെ നിറഞ്ഞിരുന്നു. അടുത്ത ഇരിപ്പിടങ്ങളിലിരുന്ന ചിലരെങ്കിലും ക്ലിനിക്കിലെ ഇൻ്റീരിയർ ഡെക്കറേഷനെ പറ്റി പറഞ്ഞു കൊണ്ടിരുന്നപ്പോൾ അനിത അക്ഷമയോടെ വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്നു. സമയം 3. 25 എന്ന് കാണിക്കുന്നു. മൂന്നരയ്ക്ക് മോളുവിൻ്റെ സ്കൂൾ വിടും. 4. 20 ആകുമ്പോൾ സ്കൂൾ ബസ് ഈസ്റ്റ് അവന്യൂ റോഡിലെ തങ്ങളുടെ വീടിനുമുമ്പിൽ എത്തും. മോൾ അവിടെ എത്തുമ്പോഴേക്കും തനിക്കവിടെ എത്താനാവില്ലേ എന്ന ആശങ്ക വർദ്ധിച്ചപ്പോൾ തിരിച്ചു പോയാലോ എന്ന് അനിത ആലോചിച്ചു. ‘നിനക്കെന്താ വട്ടു പിടിച്ചോ?’ രാജീവിൻ്റെ ദേഷ്യം കൊണ്ട് ചുവന്ന മുഖം. ‘എനിക്ക് അച്ഛൻറെ അടുത്തു കിടന്നാ മതി അമ്മേ’ മോളുടെ സങ്കടം നിറഞ്ഞ മുഖം. ‘ഒരുപാട് ശ്രമിച്ചിട്ടാ ഇത്രപെട്ടെന്ന്…

Read More

ചിലർ അങ്ങനെയാണ് ജീവിതത്തിലെ കുറഞ്ഞ സമയത്തിലേക്കായിരിക്കും ഇടിച്ചുകയറി വരുന്നത്. അപ്പോഴും നമുക്ക് തോന്നുകയില്ല ഇവരൊക്കെ ഇത്രയും വലിയ സംഭവങ്ങൾ ആണെന്ന്. പക്ഷേ പോകുമ്പോൾ ഓർമ്മകളിലേക്ക് ഒരു കസേര വലിച്ചിട്ട് ഇരുന്നിട്ടുണ്ടാകും. ഞാൻ ഇവിടെ പറയുന്നത് അങ്ങനെ കയറി വന്ന ഒരു മനോഹരനെ കുറിച്ചാണ്. ഒരു തനി തമിഴ്നാട്ടുകാരൻ്റെ നിഷ്കളങ്കതയും അഭിമാനബോധവും ദ്രവീഡിയൻ രാഷ്ട്രീയത്തിൻ്റെ ഉറപ്പുമുണ്ടായിരുന്ന മനോഹരൻ. എട്ടിലോ ഒമ്പതിലോ പഠിക്കുകയാണ് ഞാനന്ന്. വീട്ടിൽ പെയിൻ്റടിക്കാൻ വന്ന പണിക്കാരിൽ തമിഴ് സംസാരിക്കുന്ന മനോഹരൻ വേറിട്ടുനിന്നു. തനിയെ സംസാരിക്കും എന്നതുമാത്രമല്ല കാരണം. പെയിൻ്റടിക്കുമ്പോൾ ഒക്കെ മനോഹരൻ ഉച്ചത്തിൽ പാട്ടുകൾ പാടിയിരുന്നു. കൂടുതലും തമിഴ് കവിതകൾ. ഇയാളെന്താ മൈക്ക് വിഴുങ്ങിയിട്ടുണ്ടോ എന്ന് ഞാൻ സ്വകാര്യമായി കളിയാക്കി. തമിഴ്നാട്ടുകാരിയായ എൻറെ മമ്മിക്ക് മനോഹരനെ ക്ഷ പിടിച്ചു. പെയിൻ്റടി കഴിയുമ്പോഴേക്കും മനോഹരാ എന്നുള്ള മോനെ എന്നായി മാറി. ആ പണി കഴിഞ്ഞെങ്കിലും അല്ലറചില്ലറ പണികൾക്കായി മനോഹരൻ വീട്ടിലെ നിത്യസന്ദർശകനായി. കൂലിപണികഴിഞ്ഞ് വരുന്ന വൈകുന്നേര സമയങ്ങളിൽ വീട്ടിലെ പുറംപണികൾ എടുത്തു.…

Read More

“ആനന്ദി ആശുപത്രിയിലാണ്. ആക്സിഡൻറ്. സീരിയസാണ്.” അമ്മ വിളിക്കുമ്പോൾ നാളത്തെ സൗത്ത് സോണിൽ മീറ്റിങ്ങിൽ അവതരിപ്പിക്കാനുള്ള പവർ പോയിൻറ് പ്രസൻ്റേഷൻ തയ്യാറാക്കുകയായിരുന്നു. ആനന്ദി എന്ന പേര് കേട്ടതും ഞാൻ നിശ്ചലയായി. ഫോണിനപ്പുറത്ത് അമ്മയും നിശബ്ദയായി. ‘എങ്ങനെ, എപ്പോ, അമ്മയോട് ആരു പറഞ്ഞു, നൂറുചോദ്യങ്ങൾ തൊണ്ടയിൽ കുടുങ്ങി നിന്നു. “ഞാൻ നിന്നെ പിന്നെ വിളിക്കാം.” അമ്മ ഫോൺ വെച്ചു. ‘ആനന്ദി’ അവരെ ഞാൻ എന്താണ് വിളിക്കേണ്ടത്? അവർ എനിക്ക് ആരാണ്? ഇനിയും മുഴുമിപ്പിക്കാത്ത പവർ പോയിൻറ് പ്രസൻ്റേഷനിലേക്ക് നോക്കിയപ്പോൾ എനിക്ക് തലവേദന തുടങ്ങി. ലാപ്ടോപ് ഓഫ് ചെയ്തു. ഗ്ലൂക്കോസ് കലർത്തിയ വെള്ളം ഒറ്റയടിക്ക് കുടിച്ച് ഞാൻ എഴുന്നേറ്റ് ബെഡ് റൂമിലേക്ക് നടന്നു. ജനലരികിലെ വെളുത്ത ബ്ലെൻഡുകൾക്ക് മുകളിലേക്ക് കട്ടിയുള്ള കറുത്ത കർട്ടൻ വലിച്ചിട്ടു.സൈഡ് ടേബിളിലെ ഡ്രോയറിൽ നിന്ന് വിക്സ് എടുത്ത് നെറ്റിയിലമർത്തി പുരട്ടി.എസി 18 ൽ സെറ്റ് ചെയ്ത് ക്വിൽറ്റെടുത്ത് മൂടിപ്പുതച്ചു കിടന്നു. മയക്കത്തിൽ ആനന്ദി അൾത്തപുരട്ടിയ, നിറയെ മണികളുള്ള വെള്ളി കൊലുസും, മിഞ്ചിയും…

Read More

കടൽക്കരയിലെ മണ്ണിൽ ചെരിഞ്ഞു കിടന്നുറങ്ങുന്ന ശരത്തിനെ നോക്കിയിരിക്കുമ്പോൾ അനുവിനവനോട് അടങ്ങാത്ത വാൽസല്യം തോന്നി. അവനെ ഒക്കത്തെടുത്തോണ്ട് നടന്ന് മാമുവാരിക്കൊടുക്കണമെന്നും വയറുനിറയെ അമ്മിഞ്ഞപ്പാൽ കൊടുത്ത് തോളിൽ കിടത്തി പുറത്തുതട്ടികൊടുക്കണമെന്നും പിച്ചാപിച്ചാന്ന് നടത്തിക്കണമെന്നും ഉള്ളാർത്തു. ഒരു രാത്രി മുഴുവൻ തനിക്ക് കൂട്ടിരുന്ന അവസാന നക്ഷത്രവും, ചന്ദ്രനും ആകാശത്തിൽ നിന്ന് മായുന്നത് അവൾ കണ്ടു. ഉറക്കം വന്നു കണ്ണുനീറിയിരിക്കുമ്പഴും അനുവിനാ തമിഴ് പാട്ടോർമ വന്നു. ഉലരും കാലൈയ് പൊഴുതെയ്, മുഴുമതിയും പിരിന്തു പോവതില്ലയേ… അങ്ങകലെ മീൻപിടിത്തബോട്ടുകളിലെ വെളിച്ചങ്ങൾ കെട്ടുതുടങ്ങി. പുലർച്ചെയുള്ള കടൽക്കാറ്റടിച്ചപ്പോൾ അനുവിന് ദേഹമാകെ കുളിർന്നു. അവൾ സാരിത്തലപ്പെടുത്ത് പുതച്ചു. എന്തുകൊണ്ടോ അവൾക്കപ്പോൾ മുമ്പ് കൊടൈക്കനാലിൽ ശരത്തിനൊപ്പം പോയത് ഓർമ വന്നു. കോടൈ മഞ്ഞിൽ കോക്കേഴ്സ് വാക്കിലൂടെ തണുത്തുവിറച്ച് പല്ലിടിച്ച് നടന്നപ്പോൾ ശരത്ത് കെട്ടിപ്പിടിച്ചൊരുമ്മ തന്നത് ഇപ്പോഴും അവളിൽ പുഞ്ചിരിയുണർത്തി. വാച്ചിൽ നോക്കി. സമയം 5.45. വെളിച്ചം പടർന്നു തുടങ്ങുന്നു. പുലർ നടത്തക്കാരെല്ലാം എത്തിത്തുടങ്ങി. ശരത്ത് ഇപ്പോഴും കൈപ്പത്തികൊണ്ട് കണ്ണുമറച്ച് ഉറക്കം തന്നെയാണ്. ഇന്നലെ പാതിരാത്രിയെപ്പോഴോ…

Read More

ഐറയുടെ ഉന്തി നിൽക്കുന്ന വെളുത്ത വയറിലേക്ക് കാരുണ്യത്തോടെ നോക്കി ഇസ ബിരിയാണിപ്പൊതി അവൾക്കു നേരെ നീട്ടി. നീരു വെച്ച കാലുകൾ പതുക്കെ നിലത്തെടുത്തു വെച്ച് ഐറ കൊതിയോടെ ആ പൊതി തട്ടിയെന്നോണം എടുത്തു. ഇനിയും കാത്തിരിക്കാൻ വയ്യ എന്ന് ആംഗ്യം കാണിച്ചവൾ ഒരു ചെറുചിരിയോടെ ബിരിയാണി കഴിക്കാൻ തുടങ്ങി. മുറിയിലാകെ ബിരിയാണി മണം പരന്നു. ഐറയുടെ കഴിപ്പ് നോക്കി നിന്ന ഇസയുടെ മനസിലാകെ സങ്കടം നിറഞ്ഞു. പാവം കുട്ടി. 25 വയസാകുമ്പോഴേക്കും എന്തൊക്കെ അനുഭവിച്ചു. ഇനിയെന്തൊക്കെ അനുഭവിക്കണം. ഇസ മേശപ്പുറത്തിരുന്ന വെള്ളക്കുപ്പിയെടുത്ത് അവൾക്കരികിലിരുന്നു. പച്ച വെള്ളമാണെന്ന് തോന്നുന്നു. ഹോസ്റ്റലിൽ ഇപ്പോൾ ചൂടുവെള്ളം കിട്ടുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഒരൊറ്റ നേരമേ ചൂടുവെള്ളം കിട്ടൂ. അതു കഴിഞ്ഞാൽ പൈപ്പ് വെള്ളം മാത്രമാണ് ആശ്രയം. അതുമിനിയെത്ര നാളെന്ന് അറിയില്ല. മിക്കവാറും പേർ ഹോസ്റ്റലൊഴിഞ്ഞു പോയി. കോളജിൽ ക്ലാസുകൾ പോലും വല്ലപ്പോഴുമാണ്. കലാപം തുടങ്ങിയശേഷം ഒന്നിനുമൊരു നിശ്ചയമില്ല. വല്ലപ്പോഴുമാണ് കറൻ്റ് വരുന്നത്. ഇൻ്റർനെറ്റ് ഒട്ടുമില്ല. “നീയിതെവിടുന്നു സംഘടിപ്പിച്ചു ഇസാ?…

Read More

ഈ കഥ ഓഡിയോ സ്റ്റോറി ആയി കേൾക്കാം  ” ഉളുമ്പ് മണമാണ് നിനക്കെന്ന് “ലീനാമ്മ പറയുന്നന്ന് സാറപ്പെണ്ണിന് വല്ലാത്ത സങ്കടമാണ്. മുളകിട്ട് വറ്റിച്ച മീൻ കറീടെ ചാറ് കണ്ണില് തെറിച്ച പോലെ അവൾക്ക് നീറും. ” അവളുമാരോട് പോകാമ്പറ, എൻ്റെ പെണ്ണിന് കടൽ ശംഖിൻ്റെ മണവും മിനുപ്പവുമാ. അതവൾമാർക്ക് അറിയാവോ, എനിക്കല്ലേ അറിയത്തൊള്ള് ” പതിവുപോലെ വറീച്ചായൻ സാറയെ ആശ്വസിപ്പിച്ചു. എന്നിട്ടവൾടെ നേരിയ വേർപ്പു മണമും ചന്ദ്രിക സോപ്പിൻ്റെ മണവുള്ള പിൻകഴുത്തിൽ ഉമ്മ വെച്ചോണ്ട് കെടന്നു. അത് കേട്ടപ്പോ അവൾടെ മുഖം കിളിമീൻ പോലെ ചുവന്നു. കൈ നീട്ടി അയാൾടെ നരച്ച കുറ്റി മുടികളിൽ തലോടി. പിന്നെയവൾ ഉറങ്ങി. വറീച്ചായൻ സാറപ്പെണ്ണ് ഉറങ്ങുന്നേം നോക്കി കൊറേ നേരം അങ്ങനെ കെടന്നു. പിന്നെ കട്ടിൽ പടിയിൽ ചാരി വെച്ചിരിക്കുന്ന ക്രച്ചസിൽ കയറി കടപ്പുറത്തേക്ക് പോയി. ചില ദിവസങ്ങളിലങ്ങനെ പതിവുണ്ട്. മുന്നിൽ നീണ്ടു പരന്നു കിടക്കുന്ന കറുത്തമ്മയോട് പരാതികളും തമാശകളും പറഞ്ഞങ്ങനെ ഒരു തോണീലിരിക്കും.…

Read More

ഈ കഥ ഓഡിയോ ആയി കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ  ————————– ലാപ്റ്റോപ്പ് ബാക്ക്പാക്ക് കഴിഞ്ഞു പാക്കിങ്. രാത്രി 10.45നാണ് ഫ്ലൈറ്റ്. പാസ്പോർട്ടും ടിക്കറ്റും ഹാൻഡ് ബാഗിൻ്റെ പുറത്തെ കള്ളിയിലേക്ക് മാറ്റിവച്ചു. മൊബൈൽ ചാർജറിലിട്ട് അമല ബാൽക്കണിയിലേക്ക് ചെന്നു. പുറത്ത് നഗരം രാത്രിജീവിതത്തിൻ്റെ ചിലപ്പുകളിലേക്ക് അലിയുന്നു. കോളിങ് ബെൽ മുഴങ്ങി. വിനയനാണ്. “ആർ യു ഷുവർ അമ്മു?” ഒരു കൈയ്യിൽ ഭക്ഷണപ്പൊതി നീട്ടിക്കൊണ്ട് വിനയൻ മറുകൈ കൊണ്ട് ടൈ അഴിക്കാൻ തുടങ്ങി. “ഹ് മം” അമല മൂളി. “ഞാൻ ഫ്രെഷായിട്ട് ഭക്ഷണം കഴിക്കാം. എന്നിട്ട് പുറപ്പെടാം. എല്ലാം റെഡിയല്ലേ?” “യെസ് ” അമല ഫ്രിഡ്ജിൽ നിന്ന് വെള്ളക്കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി. എയർപോർട്ടിലേക്കുള്ള യാത്രയിലും അമല മൂകയായിരുന്നു. വാട്ടർ ഫൗണ്ടെയ്നുകൾ പോലെയുള്ള വഴിവിളക്കുകൾ അവർ കടന്നു പോയി. പതിനഞ്ചു വർഷങ്ങൾക്കിപ്പുറമാണ് നാട്ടിലേക്കുള്ള ഈ മടങ്ങിപ്പോക്ക്. ഈ നീണ്ട കാല പ്രവാസത്തിന് കാരണക്കാരിയായ അമ്മയെ അവസാനമായി കാണാൻ. “നീയൊന്നു വന്നു കാണൂ മോളെ, അല്ലെങ്കിൽ…

Read More

ചുമരിലേക്ക് ആണിയടിച്ചു കയറ്റുന്ന പോലെയാണ് സുമയ്ക്ക് തോന്നീത്. അവൾ കൈക്കൊണ്ട് മുടിയൊതുക്കി. തലയ്ക്കു മീതെ തെളിഞ്ഞു കത്തുന്ന ബൾബിലേക്കും പിന്നെ ഫാനിലേക്കും നോക്കി. ഇത്തവണ കറൻ്റ് ബില്ല് വരാൻ സമയമായെന്നോർത്ത് ഉഷ്ണിച്ചു. മേൽക്കൂരയിലെ കണ്ണാടി ചതുരത്തിലൂടെ കാണുന്ന ഇത്തിരി കുഞ്ഞൻ നഷത്രങ്ങൾ തൻ്റെ ജീവിതത്തിൽ നിന്ന് എത്രയകലെയാണെന്നോർത്ത് പരിഭവപ്പെട്ടു. നാളെ വിണ്ടുകര കനാലിലാണ് പണി. ഇനി 14 പണികൾ കൂടെ ചെയ്താൽ തൊഴിലുറപ്പ് തീർന്നു. നാളെ ത്രേസ്യ ചേച്ചീടെ മോളെ കാണാൻ ഒരു കൂട്ടര് വര്ന്ന്ണ്ട്. അതോണ്ട് മേഴ്സീടെ വീട് വരെ തനിയെ പോണം. കിച്ചൂന് നാളെ മുതൽ പരീക്ഷ തുടങ്ങുകയാണ്. ഇന്ന് വൈകുന്നേരം പിടിച്ചിരുത്തി പഠിപ്പിച്ചതൊക്കെ പരീക്ഷാപേപ്പറിൽ കണ്ടാ മതിയാരുന്നു. സിനിമോൾക്ക് പനീടെ മരുന്ന് ഒരു ഡോസ് കൂടി കൊടുക്കണം. സുമ ഇത്രേം ചിന്തിച്ചെത്തിയ നിമിഷത്തിലാണ് അടിച്ചു കയറ്റിയ ആണി ഊരിത്തെറിക്കുന്ന ലാഘവത്തോടെ പവനൻ അവളിൽ നിന്ന് വേർപ്പെട്ട് മാറീത്. സുമ പിടഞ്ഞെണീറ്റ് ലൈറ്റും ഓഫാക്കി കൊച്ചുങ്ങടെ മുറീലെത്തി. ഉറങ്ങിപ്പോയ…

Read More

കുഞ്ഞുലക്ഷ്മീടെ പിറന്നാളിന് സമ്മാനമായി കിട്ടീതാണ് ജനലരുകിൽ വെച്ചിരിക്കുന്ന ചില്ലുപാത്രവും അതിലെ നീല ഫൈറ്ററും. അതിനു മുകളിലായി ഒരു വിൻഡ് ചൈം തൂക്കിയിടണമെന്ന ആഗ്രഹവും അവളുടേതായിരുന്നു. ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ ഇതും നോക്കിയിരിക്കുന്നത് ഒരാശ്വാസമാണ്. ചിറകുകൾ വിടർത്തി ഇളകിയാടുന്ന ഫൈറ്റർ തൻ്റെ ഒറ്റജീവിതത്തിൻ്റെ ആഹ്ളാദം പ്രകടിപ്പിക്കുകയാണോ ആർത്തലച്ചു കരയുകയാണോ എന്ന് സംശയവും തോന്നും. അവരവരുടെ ലോകങ്ങളിൽ ഏകാകികളായ രണ്ടുപേർ . ഉമയ്ക്കൊപ്പം നഗരത്തിലെ ഫ്ളാറ്റിലെത്തിയിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു. വർഷങ്ങൾ ഡൽഹിയിലെ ഫ്ലാറ്റിൽ ജീവിച്ചിട്ടുണ്ടെങ്കിലും അതുപോലെയല്ലല്ലോ ഇപ്പോൾ. നാളെയെന്തു ചെയ്യണം എന്നു പോലുമാലോചിക്കേണ്ടാത്ത ജീവിതം. ” അമ്മമ്മേ ശരിക്കും നമ്മളാണെങ്കിലോ ഏലിയൻസ്? മനുഷമ്മാരേക്കാൾ ബുദ്ധീള്ളവർ ഉള്ള ഏതേലും പ്ലാനറ്റിൻ്റെ സയൻസ് പ്രൊജക്റ്റ് ആണേലോ നമ്മൾ ?” ” അമ്മമ്മേ ഈ രാജകുമാരീന്താ രാജകുമാരനേം കാത്തിരുന്നേ? വൈ ഡിഡ് ൻ്റ് ഷി ട്രൈ റ്റു എസ്കേപ്പ് ഹെർസെൽഫ് ?” കുഞ്ഞുലക്ഷ്മീടെ കലപിലയാണ് ഈ നഗരജീവിതത്തിലെ പച്ചപ്പ്. കുഞ്ഞുലക്ഷ്മി സ്കൂളിലും ഉമയും രാജീവും ജോലിക്കും പോയിക്കഴിഞ്ഞാൽ പിന്നെ ഒറ്റയാണ്.…

Read More

ചുവപ്പ് ചാറിയൊഴുകിയ പാലറ്റിൽ വിരൽ മുക്കി ഒന്നിച്ചൊരു ചിത്രം വരയ്ക്കുകയായിരുന്നു അവരപ്പോൾ അവസാന ചിത്രം ‘ ഇരമ്പിയാർക്കുന്ന പ്രണയാവേഗ ചുഴറ്റലുകളിൽ അവളുമവളും തെറിച്ചു വീണുക്കൊണ്ടേയിരുന്നു ചെമ്പരത്തിക്കിത്ര ചുവപ്പ് വേണ്ടെന്നും ചുണ്ടിനിത്തിരി ചുവപ്പാകാമെന്നും ഒരുവൾ ഉമ്മ വെച്ചതിൻ്റെ ചോരയൊഴുകിയ ചുവപ്പ് എങ്ങനെ ക്യാൻവാസിൽ പകർത്തുമെന്ന് മറ്റവൾ നിൻ്റെ പൊക്കിൾച്ചുഴിയുടെ ആഴവും നുണക്കുഴിയുടെ പരപ്പും വരകൾക്കും നിറങ്ങൾക്കും അപ്പുറത്താണെന്ന അവൾച്ചിരികളിൽ ക്യാൻവാസ് വിറച്ചു പുറത്ത് പിശറൻ കാറ്റാർത്തു നിൻ്റെ ചിരി ചുവപ്പിൽ മാതളയല്ലികൾ പോലും തോറ്റുപോകുമെന്ന് പതുക്കെ മന്ത്രിച്ച് അവൾ അവൾപ്പാതിയുടെ വിരൽത്തുമ്പിലേക്ക് പിന്നെയും പിന്നെയും ചുവപ്പ് വീഴ്ത്തി എൻ്റെ സ്നേഹമേ എൻ്റെ ഉയിരേ എൻ്റെ നീയേ എന്ന് ശബ്ദമില്ലാതെ അലറി വിളിച്ചുക്കൊണ്ടവർ ഒരിക്കൽ കൂടി പാലറ്റിൽ കൈകളാഴ്ത്തി അവർ വരച്ചുതീർന്ന ഗുൽമോഹർ ചുവപ്പുകൾ കനൽപ്പാടം പോലെ ഇളകിയാടി വിഷം തീണ്ടിയ ചെഞ്ചായം ചുണ്ടുകളിൽ തേച്ചവളുമാർ ആഞ്ഞാഞ്ഞു ചുംബിച്ചു പാലറ്റിലെ ചുവന്ന ചായം ഒഴുകിയൊഴുകി പരന്നു ഭൂമിയിൽ തിരസ്കരിക്കപ്പെട്ട പ്രണയച്ചുവപ്പിന് അന്തിയാകാശങ്ങളിലെ നക്ഷത്രങ്ങൾ കൂട്ടിരുന്നു.

Read More