Author: Dr Venus V. V

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

ലഞ്ച് ബോക്സ് തുറന്ന് ഭക്ഷണംകഴിക്കാൻ തുടങ്ങിയ നേരത്താണ് ജസി എന്നോട് അവളുടെ ഉള്ളിലെ സന്തോഷം പങ്കുവച്ചത്. അതും ഞാൻ ഇന്നെന്തേ ചോറിനു പകരം ചിക്കൻബിരിയാണി എന്ന് ചോദിച്ചനേരത്ത്. “ശ്വേതാ, ജോണിച്ചൻ്റെ അമ്മച്ചി ശനിയാഴ്ച ഇടുക്കിയിലേക്ക് തിരിച്ചു പോയി. ” അവൾ പറഞ്ഞ ഓരോ വാക്കിലും ഉള്ളിൽ നിറഞ്ഞു കവിയുന്ന സന്തോഷം തുള്ളിത്തുളുമ്പിയിരുന്നു. ആഹ്ലാദത്തിൻ്റെ രേണുക്കൾ കപോലങ്ങളെ തുടുപ്പിച്ചിരുന്നു. ” അയ്യോ, അപ്പോൾ ഇനി അർപ്പിതക്കുട്ടിയെ എന്തു ചെയ്യും?  കഷ്ടമായല്ലോ ” ഞാനറിയാതെ എൻ്റെ ഉള്ളിലെ നടുക്കം വാക്കിലെത്തി. അർപ്പിതയുടെ സമപ്രായക്കാരനായ ഒരു നാലു വയസ്സുകാരൻ്റെ അമ്മയായതിനാലാകും ഞാൻ നടുങ്ങിയത്. “എന്ത് അയ്യോ? ഒരു അയ്യോയുമില്ല. അമ്മച്ചി നാട്ടിലേക്ക് പോയതു കൊണ്ട് ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. നിനക്കറിയോ, കഴിഞ്ഞ രണ്ടു വർഷത്തിനിടക്ക് ഇന്നലെയാണ് ഞങ്ങൾ ആദ്യമായി സിനിമ കാണാൻ തീയറ്ററിൽ പോയത്.  വൈദ്യുത വിളക്കുകൾ രാവിനെ പകലാക്കുന്ന വീഥികളിലൂടെ അലസമായി നടന്നത്. അമ്മച്ചി ശനിയാഴ്ച തിരിച്ചു പോയി. ഞായർ ഞങ്ങൾ അടിച്ചു പൊളിച്ചു.…

Read More

ഒ പി യിലെ അവസാനത്തെ രോഗിയെയും പരിശോധിച്ചുകഴിഞ്ഞ് ജോലി തീർന്നല്ലോ എന്ന് ആശ്വസിച്ച് മൂരി നിവർത്തുമ്പോഴാണ് സീമ കടന്നു വന്നത്, അടിവീണു ചീർത്ത കവിൾത്തടവുമായി. കേൾവി പരിശോധിക്കാൻ ഇ.എൻ.ടി ഡോക്ടറുടെ അടുക്കലേയ്ക്ക് റെഫർ ചെയ്തപ്പോൾ, കൂടെയാരും വന്നില്ലേ എന്ന എൻ്റെ ചോദ്യത്തിന് ഉത്തരമായി സീമ തലയാട്ടി, വാതിൽക്കലേയ്ക്ക് മിഴി നീട്ടി. അവിടെ നിൽപ്പുണ്ടായിരുന്നു പ്രതി, റസിഡൻ്റ് അസോസിയേഷനിൽ സംയമനത്തേക്കുറിച്ച് ഹൃദ്യമായി ക്ലാസ്സെടുത്ത സുരേന്ദ്രൻമാഷ്, സീമയുടെ ഭർത്താവ്.

Read More

എൻ്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു, “നോ. ” ” കബനീ…. ” എൻ്റെ ശബ്ദം നടുക്കവും വേദനയും കൊണ്ട് വിറയാർന്നിരുന്നു. കാറ്റിലാടി മുഖത്തു വന്നു തൊടുന്ന നേർത്ത നീലജാലകത്തിരശ്ശീല വിരലുകളാൽ നീക്കിപ്പിടിച്ചുകൊണ്ട് കബനി എൻ്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അവൾ വീണ്ടും പറഞ്ഞു, “ഇല്ല അരുൺ, എനിക്ക് വരാനാകില്ല നിൻ്റെയൊപ്പം. ” കബനിയുടെ നിശ്ചയദാർഢ്യം നിറഞ്ഞ ശബ്ദത്തിൽ ഞാനതുവരെ കെട്ടിപ്പൊക്കിയ സ്വപ്നസൗധം ആടിയുലഞ്ഞു തകർന്നുവീണു. അവളെ ചേർത്തുപിടിച്ചുകൊണ്ട് തുടങ്ങുന്ന ഒരു പുതു ജീവിതമായിരുന്നു, വിദേശവാസത്തിൻ്റെ ഏകാന്തതയിലും എന്നെ പുനരുജ്ജീവിപ്പിച്ച സ്വപ്നത്തിൻ്റെ കാതൽ. ചിന്തകളില്ലാതെ ശൂന്യമായ മനസ്സും ശിരസ്സുമായി തളർന്നിരിക്കുമ്പോൾ എനിക്കൊന്നും പ്രതികരിക്കാനായില്ല. കട്ടിലിൽ ബെഡിന്നുമേലേ വിരിച്ചിട്ട കുഞ്ഞുകിടക്കയിൽ കിടന്ന് കൈകാലിട്ടടിച്ചു കളിക്കുന്ന കുഞ്ഞിൻ്റെ നെറ്റിയിൽ സ്നേഹപൂർവ്വം ചുണ്ടമർത്തി, കുഞ്ഞുകപോലങ്ങളെ തൊട്ടുഴുഞ്ഞുകൊണ്ട് കാറ്റിലാടുന്ന അളകങ്ങൾ മാടിയൊതുക്കി അവൾ പറഞ്ഞു, ”അരുൺ, ആറുമാസം മുൻപായിരുന്നു നീ വന്നു വിളിച്ചിരുന്നതെങ്കിൽ ഞാൻ നിനക്കൊപ്പം ഇറങ്ങി വരുമായിരുന്നു. കബനീ, നീ വരുന്നില്ലേ എന്ന ക്ഷണം കേൾക്കാൻ വേണ്ടി…

Read More

സുരേഷിൻ്റെ ചേച്ചിയാണോ, സുരേഷിൻ്റെ അമ്മയാണോ? ആവർത്തിച്ചു കേൾക്കുന്ന ചോദ്യങ്ങളാണ് അവളെ ജിമ്മിലെ പരീക്ഷണങ്ങളിലേയ്ക്കും ഗവേഷണങ്ങളിലേയ്ക്കും തള്ളിവിട്ടത്. ഇൻ്റർമിറ്റൻഡ് ഫാസ്റ്റിങ്ങ് അവതാളത്തിലാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഭർത്താവിനോടും വീട്ടുകാരോടും സന്ധിയില്ലാ സമരം ചെയ്ത് ശരീരത്തിലെ മടക്കുകൾ ഓരോന്നായി വിടപറയുന്നേരം ബാക്കിയാവുന്ന ഭക്ഷണപദാർത്ഥങ്ങൾക്കു നേരേ മുഖം തിരിക്കാത്ത ഭർത്താവിൻ്റെ ദേഹത്ത് അവ ചേക്കേറുന്നത് അവൾ നിസ്സംഗതയോടെ കണ്ടു.

Read More

ആകാശത്തേയ്ക്കുയർന്ന് കൈകൂപ്പി നിൽക്കുന്ന അരയാൽ ശിഖരങ്ങൾ. അമ്പലത്തിൽ നിന്നുമുയരുന്ന പതിഞ്ഞ ശബ്ദത്തിലുള്ള നമ:ശിവായ ജപം. കൈകൂപ്പി പ്രദക്ഷിണം വയ്ക്കുന്ന ഭക്തജനങ്ങൾ. നാഗപ്രതിഷ്ഠയ്ക്കു മുന്നിൽ പുള്ളോർക്കുടവുമായിരിക്കുന്നവരുടെ നാവോറ്. മണൽത്തിട്ടയെ ചുറ്റി ഒഴുകുന്ന ആലുവപ്പുഴയിൽ നീരാട്ടിൻ്റെ തിരക്ക്. ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന ഭക്തരുടെ ഒഴുക്ക്.ഭക്തിസാന്ദ്രമാണ് ആലുവ മണൽപ്പുറം. ചെമന്ന ഹോണ്ട അമേയ്സ് ആലുവ മണപ്പുറം ശിവക്ഷേത്രത്തിൻ്റെ ഇടതുവശത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് താക്കോൽ കയ്യിലെടുത്ത് ലോക്ക് ചെയ്യുന്നതിനിടയിലും എൻ്റെ കണ്ണുകൾ തേടിയത് ചെറിയേട്ടനെയും ശോഭേടത്തിയെയുമായിരുന്നു. ഇല്ല, അവരുടെ വെള്ളഅമേയ്സ് അവിടെ പാർക്ക് ചെയ്ത വാഹനങ്ങൾക്കിടയിലില്ല. ചെറിയേട്ടൻ എത്തിയിട്ടുണ്ടാകില്ല. ഫോണെടുത്ത് രാജീവേട്ടനെ വിളിച്ചു പറഞ്ഞു, “ഞാനിവിടെയെത്തി, സുരക്ഷിതമായിത്തന്നെ. വഴിയിൽ കാര്യമായ ബ്ലോക്കൊന്നും കിട്ടിയില്ല. ചെറിയേട്ടനും ശോഭേടത്തിയും എത്തിയിട്ടില്ല. അവരെ കാത്തു നിൽക്കുന്നതിനിടയ്ക്ക് വിളിച്ചതാണ്. ഓഫീസിൽ എത്തിയല്ലോ അല്ലേ? വൈകുന്നേരം തമ്മിൽക്കാണാം.” ഞാൻ തനിയെ ഡ്രൈവ് ചെയ്തു പോന്നതുകൊണ്ടുള്ള രാജീവേട്ടൻ്റെ ടെൻഷൻ ഒഴിവാക്കാനാണ് ഈ ഫോൺവിളി .ഭാര്യയോടുള്ള സ്നേഹം കൊണ്ട് തരളിതമായ ഭർതൃഹൃദയത്തെ വാക്കുകൾകൊണ്ട് ഒരു തലോടൽ .…

Read More

കവിത രാവിൽ വിരിയുന്ന പൂവിൻ്റെ കവിളിൽ നിലാവിൻ്റെചന്ദനം തേച്ചതാരോ, പൂവിതൾ കുമ്പിളിൽ മണമോലും ചന്ദന ച്ചാറൊളിപ്പിച്ചു, കടന്നതാരോ? പൂവിനെ തൊട്ടുതലോടിയ കാറ്റിൻ്റെ നെഞ്ചിലും ചന്ദനധൂളി കണ്ടു, മെല്ലെ പുണർന്ന കരങ്ങളിൽ ചന്ദന ച്ചാറിൻ്റെ ഗന്ധം പുരണ്ടിരുന്നു. രാവാകെ പൂവിലുറങ്ങിയവണ്ടിൻ്റെ അധരത്തിൽപൂമ്പൊടിപുരണ്ടിരുന്നു, ആലസ്യമോലും മിഴികളിൽ നിർവൃതി പൂക്കൾ പോലപ്പോൾ വിടർന്നിരുന്നു. നാണിച്ചു കൂമ്പിയ പൂവിൻ്റെ നെറ്റിയിൽ ലജ്ജതൻ കുങ്കുമപ്പൊട്ടു കണ്ടു, രാത്രിയിൽ കാമുകസംഗമമേകിയ മോദത്തിൽ പൂവിൻ്റെ ഭംഗിയേറി. സൂര്യരഥമണയുന്നതിൻ മുൻപെയാവണ്ടു പാറിയകലാൻ ഉണർന്നെണീറ്റു, യാത്രാമൊഴിചൊല്ലും നേരം പറഞ്ഞവൻ ‘വീണ്ടും ഞാനെത്തും, മരിക്കുവോളം’. ‘പുതുപൂക്കൾതേടിപ്പറക്കുന്ന വണ്ടേ നിനക്കില്ല, സ്ഥായിയാം മൃദുവികാരം’, എന്നു പെൺപൂവു പറഞ്ഞില്ല, തൻ മുഖം കണ്ണീരിനാലേ നനച്ചുമില്ല. കള്ളമാണിന്നവൻ ചൊല്ലുന്നതെന്നെല്ലാം പൂവിൻ്റെയുള്ളു തിരിച്ചറിഞ്ഞു, പിന്നെയവളും പറഞ്ഞീല, മാരുതൻ രാവതിൽ വന്നു പുണർന്ന കാര്യം. ഡോ. വീനസ്

Read More

അത്യാഹിത വിഭാഗത്തിലെ അവസാന രോഗിയെയും പരിശോധിച്ച് ചികിത്സ യേകുമ്പോൾ പാൽ ചുരന്നു നനഞ്ഞ മാറിടം മറ്റുള്ളവരിൽ നിന്ന് ഒളിപ്പിക്കാനവൾ പാടുപെട്ടു, പാൽ പിഴിഞ്ഞുകളയാനായി ബാത്ത് റൂമിലേയ്ക്ക്. “അമ്മേ ,അച്ഛനെത്ര ശ്രമിച്ചിട്ടും കുഞ്ഞാവ കരച്ചിൽ തന്നെ, എന്തു ചെയ്യണമെന്നറിയില്ലമ്മേ “, മൂത്തമകളുടെ ശബ്ദം ചെവിയിൽ നിറഞ്ഞപ്പോൾ അവൾ അടുത്ത നൈറ്റ് കാൾ അറ്റൻഡ് ചെയ്യാൻ വേണ്ടി അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള ഓട്ടത്തിലായിരുന്നു.

Read More

ഈവനിംഗ് സ്നാക് ടൈം – 1001 ക്രഥ) സാധാരണ വൈകുന്നേരത്തെ കാപ്പി കഴിഞ്ഞിട്ടാണ് ഞാൻ എഴുതാനിരിക്കുന്നത്. എന്നും ഞാനിവിടെ ഉണ്ടാക്കുന്ന ഈവനിംഗ് സ്നാക്ക് തന്നെ ആണല്ലോ ഞാൻ എൻ്റെ ഈവനിംഗ് സ്നാക്ക് ടൈം എന്ന എഫ് ബി പേജിൽ പോസ്റ്റ് ചെയ്യുന്നത്. ഇന്ന് എഴുത്ത്, കാപ്പിയ്ക്കു മുൻപാകട്ടെ എന്നു വച്ചു, എന്താന്നല്ലേ?, ജയേട്ടൻ ഉച്ചമയക്കം കഴിഞ്ഞ് എഴുന്നേറ്റില്ല. സൺഡേ അല്ലേ, അവധിയും. ഞാനുണ്ടാക്കിയ സ്പെഷ്യൽ മാമ്പഴപ്പുളിശ്ശേരീം, ചെറിയ ഉള്ളിയും വറുത്തമുളകും പുളിയും വഴറ്റി, നല്ല പോലെ ചേർത്തരച്ച ചമ്മന്തിയും, ചീര തോരനും നല്ല രുചിയാണെന്നും പറഞ്ഞ് ഉച്ചയൂണ് പതിവിൽ കൂടുതൽ കഴിച്ചു. എന്നിട്ടു പറയാ, ” ഇത്രേം രുചി വേണ്ട, തടി കൂടും” ന്ന്. നമ്മൾ ഉണ്ടാക്കിയത് സ്നേഹത്തോടെ വിളമ്പുമ്പോൾ ശരിയ്ക്കും രുചി കൂടും. അല്ലേ? കൂടുതൽ കഴിക്കേം ചെയ്യും. ഞങ്ങളുടെ കല്യാണത്തിൻ്റെ സമയത്ത് തീരെ മെലിഞ്ഞിരുന്ന ആളാണ്. ഇപ്പോൾ എൻ്റെ കൈപ്പുണ്യം കൊണ്ടാണത്രേ വണ്ണവും വെയ്റ്റും കൂടിയത്. എന്നാലും പൊണ്ണത്തടിയൊന്നും…

Read More

“ഡോക്ടർ സൂചിപ്പിച്ച ഇരട്ടവരയിട്ട നോട്ട് ബുക്ക്. അതിൻ്റെ ബാക്കി കഥ പറയച്ഛാ, വെറുതെ ജിജ്ഞാസ കൂട്ടാതെ. ” ” എൻ്റെ സുമിതക്കുട്ടി ഇപ്പോൾഏത് ക്ലാസിലാണ്? എൽ. കെ. ജിയോ അതോ യു. കെ. ജിയോ, രാത്രിയിൽ ഉറങ്ങും മുൻപ് കഥ കേൾക്കാൻ?” “എൽ. കെ ജിയും യു. കെ ജിയും ഒന്നുമല്ല. ഞാനിപ്പോൾ ആർട്ട്സ് കോളേജിൽ പുതുതായി ജോയിൻ ചെയ്ത ലക്ചറർ. എന്താ എനിക്ക് ഉറങ്ങും മുൻപ് എൻ്റെ പുന്നാര അച്ഛൻ പറയുന്ന കഥ കേട്ടു കൂടേ?” “മോളേ, ഞാൻ മറന്നു, ഏത് കോൺടസ്റ്റിലാണ് ഞാനത് പറഞ്ഞതെന്ന്” “അതൊക്കെ ഞാൻ പറഞ്ഞു തരാം. രണ്ടു മാസം മുൻപ് എൻ്റെ കോളേജിലെ ഡിഗ്രി ഫസ്റ്റ് ഇയർ ചെയ്യുന്ന പെൺകുട്ടി സൂയിസൈഡ് അറ്റംപ്റ്റ് നടത്തിയിട്ട് ഞങ്ങൾ ഹോസ്പിറ്റലിൽ ആക്കിയില്ലേ? എന്നിട്ട് അവിടത്തെ മനോരോഗവിദഗ്ദ്ധൻ ഡോക്ടർ കൃഷ്ണജിത്ത് നല്ല കൗൺസിലിങ്ങ് കൊടുത്ത് അവളെ മിടുക്കിയാക്കി. ആത്മഹത്യകൾ പരമ്പരയാകുന്നകോളേജിൽ ഒരു ബോധവൽക്കരണ സെമിനാറിൽ പങ്കെടുക്കാൻ ആ സൈക്യാടിസ്റ്റിനെ…

Read More

ഉച്ചയൂണിൻ്റെ പ്രിപ്പറേഷൻ്റെ നേരം. ഒഴിഞ്ഞ വെജിറ്റബിൾ ട്രേ.  എന്തെങ്കിലുമൊക്കെ ഡൈനിംഗ് ടേബിളിൽ നിരത്തണം. പറ്റുമെങ്കിൽ ഇതുവരെ പരീക്ഷിക്കാത്ത വിഭവം, കാരണം ഇത് നിലനിൽപ്പിൻ്റെ പ്രശ്നമാണ്. കുടുംബാംഗങ്ങളുടെ ക്യാമറക്കണ്ണുകൾ നിങ്ങളെ  സ്കാൻ ചെയ്യുന്നുണ്ട്.  ഇതല്ലേ നിങ്ങളുടെ പ്രശ്നം? അതുകൊണ്ട്, ബീ കൂൾ, എന്നെപ്പോലെ. എന്തെല്ലാം കടമ്പകൾ ചാടിക്കടന്നവളാണീ ഞാൻ!! “പക്ഷേ, എന്ത്? എങ്ങനെ?” ങ്ങേ… പിന്നെയും സംശയമോ?  വഴിയുണ്ടെന്നേ, ഒരു കത്തിയെടുത്ത് മുറ്റത്തേക്കിറങ്ങൂ. വീണ്ടും നടന്ന് പറമ്പിലേയ്ക്കും. കണ്ടില്ലേ? വിഭവമൊരുക്കാനുള്ളൊരു വസ്തു? ഇളം കാറ്റിലാടി മാടി വിളിക്കുന്നുണ്ട്, നിങ്ങളെ സ്നേഹപൂർവ്വം. ഇനിയെല്ലാം ഞാനന്ന് ചെയ്തതുപോലെ, താഴെ പറയുംപോലെ, അല്ല; പാടും പോലെ. ചേമ്പിലത്തോരൻ ചേമ്പിൻ ഇലയാൽ ഒരുക്കും തോരൻ ,  ഏറെരുചികരമാണത്രേ, ആരോഗ്യത്തിനുമേറേ ഉചിതം അതിനാലിന്നു ചമച്ചൂ ഞാൻ. തളിർ പോലുള്ളൊരു ചേമ്പിൻ ഇല ഞാൻ കഴുകിയരിഞ്ഞു, പൊടി പോലെ, കറി തൻ ഭംഗി, അരിയലിലറിയാം,  എന്നാണത്രേ, പഴഞ്ചൊല്ല്. കടുകുകൾ പൊട്ടിയമർന്നു കിടന്നു ചെറിയൊരു പൂര, ഒലിക്കൊടുവിൽ, ചൂടായെണ്ണയിൽ നർത്തനമാടി ചെറിയോരുളളിക്കഷണങ്ങൾ! ഉപ്പും ചേർത്തു വഴറ്റിയെടുത്തു…

Read More