Author: Dr Venus V. V

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

ഗുരുവായി വന്നെൻ്റെ ജീവനിൽ അറിവാകും മഴവില്ലിൻ വർണ്ണങ്ങൾ ചാലിച്ചതെത്ര പേർ! നവരസഭാവങ്ങൾമുഖമാകെചാർത്തിയോര – ക്ഷരസുന്ദരിയൊത്ത് ആടിയവരെത്ര പേർ! അക്ഷരവാതായനം തുറന്നറിവിൻ്റെ വിസ്മയലോകത്തിൽ കൂടെവന്നെത്ര പേർ! അറിവിൻ്റെ കടലാഴങ്ങളിലൊളിക്കുന്ന മുത്തുകൾ കാട്ടി കൊതിപ്പിച്ചതെത്ര പേർ! അനുഭവസമ്പത്തിൻചിത്രംപകർന്നെൻ്റെ മനസ്സിനെ,ശക്തമായ്തീർത്തയവരെത്രപേർ! പിഴതൻ കരിനിഴൽവീഴാത്ത വീഥിയിൽ പാഥേയമായെൻ്റെ കൂടെ വന്നെത്ര പേർ! ദൃശ്യമല്ലാത്തൊരാ സ്നേഹത്തിൻ ചരടിനാൽ കടിഞ്ഞാൺ മുറുക്കീട്ടു പാലിച്ചതെത്ര പേർ! നിരാശനിഴൽപ്പാടുവീഴ്ത്താതെ,ജീവനിൽ പിൻവിളിയുമായെൻ്റെ കൂടെ വന്നെത്ര പേർ! അന്ധകാരാവൃതമാകും അകക്കണ്ണിൻ വഴികളിൽ ജ്യോതി തെളിയിച്ചതെത്ര പേർ! പര്യാപ്തമല്ലെന്ന് അറിയുന്നുണ്ടെൻ മന പ്പൂപ്പാലികയിലെ നന്ദിതൻ സൂനങ്ങൾ, എന്നാലുമതിനകത്തുണ്ടെൻ,മനോജ്ഞമാം സ്നേഹത്തിൻമണമുള്ള,വാടാമലരുകൾ ഡോ.വീനസ്

Read More

“നിങ്ങളൊക്കെ ഏറെ വളർന്നു, പക്ഷേ നിങ്ങളുടെ അച്ഛനെ, എൻ്റെ കുട്ടേട്ടനെ വിചാരണ ചെയ്യാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല. “അമ്മയുടെ വാക്കിൻ്റെ അഗ്നിയിൽ മക്കളുരുകി. ഡോക്ടർ വീനസ്

Read More

സ്റ്റാഫ് റൂമിൻ്റെ വാതിൽക്കൽ കാത്തു നിൽക്കുമ്പോൾ ജിതിൻ മുറിയിൽ നിന്ന് പുറത്തിറങ്ങി. “ജയപാലൻ സർ സീറ്റിലുണ്ടോ?” “ഇല്ല. സാർ ഫസ്റ്റ് ഇയേഴ്സിൻ്റെ ക്ലാസ്സിലാണ്. ബാക്കി മിക്ക ടീച്ചേഴ്സും ഉണ്ട്. ഞാനെല്ലാവരോടും സംസാരിച്ചു. അഞ്ചു വർഷം നീണ്ട കോഴ്സും കഴിഞ്ഞ് അഡ്വക്കേറ്റ് എന്ന് പേരിനൊപ്പം ചേർക്കാൻ കഴിയുന്ന നിമിഷത്തിൽ ഗുരുക്കന്മാരോട് സംസാരിക്കുന്നതും അനുഗ്രഹം വാങ്ങുന്നതും ഏറെസന്തോഷം തരുന്ന കാര്യമാണ്. അഭയൻ ചേട്ടൻ കയറുന്നില്ലേ? ” ” ഉണ്ട്, ജയപാലൻ സർ എത്തിയിട്ടു വേണം” “ഓ, സാറിനോടുള്ള ചേട്ടൻ്റെ പണ്ടത്തെ പക ഇനിയും തീർന്നില്ലേ?” പക. ജിതിൻ്റെ സംസാരം കേട്ടപ്പോൾ മനസ്സിൽ പതിഞ്ഞ വാക്കതാണ്. പക. ഒരു വിദ്യാർത്ഥിക്ക് അദ്ധ്യാപകനോട് തോന്നിയ വികാരത്തെ പകയെന്നാണോ പേരിട്ടു വിളിക്കേണ്ടത്? അതോ വാശിയെന്നോ? വാശിയായി മാറിയ പക ? അഞ്ചു വർഷം മുൻപ് എൽ.എൽ.ബിയ്ക്കു ജോയിൻ ചെയ്യാൻ ഇവിടെയെത്തിയതിനു പിന്നിലുമുണ്ട് വലിയൊരു കഥ. വീട്ടിൽ സഹോദരർ രണ്ടു പേരും നന്നായി പഠിച്ച് നല്ല ജോലി നേടിയവർ. അവർക്കിടയിൽ…

Read More

തൊണ്ടക്കുഴിയോളമെത്തിയ തേങ്ങലിനെ ഉള്ളിൽത്തന്നെ ഞെരിച്ചമർത്തി കട്ടിലിൻ്റെ ഇടതു വശത്തേക്ക് ഒന്നുകൂടി നീങ്ങിക്കിടന്നു. ക്രമാനുസൃതമല്ലാതെ പൊങ്ങിത്താഴുന്ന നെഞ്ചിനുമേലേ കൈപ്പത്തി കൊണ്ടമർത്തി, കരച്ചിലടക്കി ചരിഞ്ഞു കിടക്കുമ്പോൾ പ്രാർത്ഥിച്ചത് അപ്പേട്ടൻ ഇപ്പോൾ ഉണരല്ലേയെന്നാണ്. ഉണർന്നാൽ പിന്നെ ചോദ്യമായി പറച്ചിലായി. ഉറങ്ങീലേ, എന്താ ഉറങ്ങാത്തത്?  സത്യം പറയാനാകാതെ ഞെരുങ്ങേണ്ടി വരും. കള്ളത്തെ കൂട്ടുപിടിക്കേണ്ടി വരും. പുതപ്പിനിടയിലൂടെ അപ്പേട്ടൻ്റെ കൈ നീണ്ടുവന്നു, വയറിനുമേല കെട്ടിപ്പിടിച്ചു. ” രേവൂ, ഇനിയും ഉറങ്ങീലേ?  “ഉറങ്ങിയതായിരുന്നു അപ്പേട്ടാ. മഴയുടെ ശബ്ദം കേട്ടുണർന്നു ” ” രേവൂ. ഞാനും അങ്ങനെയാണുണർന്നത്. ഞാൻ പറഞ്ഞിരുന്നില്ലേ അത്തം വെളുത്താൽ ഓണം കറുക്കുമെന്ന്. ഇത്തവണ അത്തത്തിന് നല്ല വെയിലായിരുന്നു. ഉത്രാടത്തിൻ്റെയന്നു രാത്രിയിൽ മഴയെത്തി, ഞാൻ തിരുവോണത്തിനും വരുമെന്നു പറയാൻ.ഉറങ്ങാൻ കിടക്കുമ്പോൾ പതിഞ്ഞ സ്ഥായിലായിരുന്ന മഴ, കൊട്ടിക്കയറുന്ന തായമ്പകയുടെ മേളപ്പെരുക്കം പോലെയായി. പിന്നെ വീണ്ടും ശബ്ദം കുറഞ്ഞു കുറഞ്ഞ് മൗനത്തിലമർന്നു. ഇപ്പൊഴിതാ വീണ്ടും മഴ ! മഴയ്ക്ക് സംഗീതമുണ്ടെന്നു കവികൾ പറഞ്ഞത് വെറുതെയല്ല. ഓരോ മഴയ്ക്കും ഓരോ സ്വരമാണ്. നാലുകെട്ടിൻ്റെ ഓടുകൾക്കു…

Read More

ഓണക്കോടി. പൊന്നൊളിതൂകുന്നൊരോണക്കോടിചുറ്റി നർത്തനമാടുംപ്രകൃതിയിപ്പോൾ  ചന്ദനപ്പട്ടുഞൊറിഞ്ഞുടുത്തീടുന്ന ഓണനിലാവിനെപ്പോൽ സുന്ദരി. നയനാഭിരാമമാം മലരുകളാലേ -യലംകൃതമാകുമീഓണക്കോടി, ചിങ്ങപ്പെൺകൊടിയേറ്റംസ്നേഹപൂർവ്വം പൃഥ്വിക്കു ചാർത്തും മേലാടയത്രേ. അമ്പിളിപ്പൊട്ടണിഞ്ഞാടുന്ന രാവിൻ്റെ മേനിയിലുമുണ്ടിന്നൊരോണക്കോടി മിന്നിത്തിളങ്ങിടുംനക്ഷത്രജാലത്താൽആകെതിളങ്ങുന്നൊരോണക്കോടി. ഉച്ചിയിൽദിനകരൻവെട്ടിത്തിളങ്ങുന്ന പകലുമണിയുമൊരോണക്കോടി തൂവേർപ്പുതുള്ളികൾചുട്ടികുത്തിക്കൊണ്ടി- ട്ടൽപ്പം നനഞ്ഞൊരു ഓണക്കോടി. സ്നേഹപൂർവ്വം നീട്ടുംഓണക്കോടി വാങ്ങിമെയ്യിലണിയുവാൻകാത്തുനിൽപ്പൂ  ഓണപ്പാട്ടിൻശീലുകാതിൽനിറയ്ക്കുന്ന പ്രകൃതിയും ഒപ്പമീ മാനവരും. കനകക്കസവാടചാർത്തിമുടിത്തുമ്പിൽ തുളസിക്കതിരിൻനൈർമല്യവുമായ് ഓണക്കളിയാടുന്ന നാരിമാർക്കൊപ്പമി -ന്നെല്ലാരുമണിയുന്നു ഓണക്കോടി. ഡോക്ടർ. വീനസ്

Read More

ഏതായാലും സ്ഥലം എനിക്കിഷ്ടപ്പെട്ടു. മെയിൻ റോഡിൽ നിന്ന് ഇടതു വശത്തേയ്ക്കുള്ള ടാറിട്ട റോഡിൽ പച്ചപ്പിനു നടുവിൽ  മൂന്നു കെട്ടിടങ്ങൾ . നടുവിലുള്ളത് ഒരു വീടുപോലെയുണ്ട്. ചിത്രപ്പണികളുള്ള മച്ചുള്ള വീട് .ഗോവണിയുടെ കൈവരിയിലുമുണ്ട് ചിത്രപ്പണികൾ . പഴമയുടെ പ്രൗഢിയിലും പുതുമയുടെ ധാരാളിത്തവുമായ് നിൽക്കുന്ന അതിൻ്റെ ഓരോ മുക്കും മൂലയും എൻ്റെ മനസ്സിൻ പതിഞ്ഞു . മരത്തിൽ തീർത്ത ജനൽപ്പാളികൾ ,പിന്നിലെ പച്ച വിരിച്ച വയലിൽ നിന്ന് തുറന്നിട്ട ജനലിലൂടെ അകത്തേക്ക് പതുങ്ങിയെത്തിപ്പുണരുന്ന കാറ്റിൻ കൈകൾ. ” ഡോക്ടർ, ഇതാണ് ഈ ആശുപത്രിയിലെ ഏറ്റവും പഴക്കമേറിയ കെട്ടിടം. ആദ്യം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പ്രൈമറി ഹെൽത്ത് സെൻ്ററിന് സ്വന്തം വീടും ചുറ്റുമുള്ള സ്ഥലവും സംഭാവനയായിത്തന്നത് മാഷാണ്. നേരേക്കാണുന്ന അമ്പലത്തിനപ്പുറത്ത് കാണുന്ന സ്കൂളില്ലേ?അവിടത്തെ ഹെഡ്മാസ്റ്ററായിരുന്നു. ഇരുവശത്തുമുള്ള രണ്ടു പുതിയബ്ലോക്കുകളും പണി കഴിപ്പിച്ചത് പഞ്ചായത്താണ്. ഈ ഭാഗം നിലനിർത്തിക്കൊണ്ടുള്ള വികസനം മതിയെന്നാണ് തീരുമാനം. അതു നന്നായി. കടുത്ത വേനലിലും തണുപ്പാണിവിടെ.ഫാൻ പോലും വേണ്ട.”എനിക്കും തോന്നി നല്ല തീരുമാനമെന്ന് .…

Read More