Author: Jalaja Narayanan

“നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടു ” കാറിലെ സ്റ്റിരിയോയിൽ നിന്നു ഒഴുകിയെത്തുന്ന പ്രിയ ഗാനം ആസ്വദിച്ചു കൊണ്ടു ഡ്രൈവ് ചെയ്യുകയായിരുന്നു. മനസ്സിൽ എന്നോ ചേർത്തു വച്ച സ്വപ്നം ഇങ്ങിനെ യഥാർത്ഥമാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പണ്ട്തൊട്ടേ മനസ്സിൽ സൂക്ഷിച്ച ഒരു മോഹമായിരുന്നു ഡ്രൈവിങ്ങ്. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛന് വീട്ടിൽ കാറൊന്നും ഉണ്ടായിരുന്നില്ല. അമ്മയോടൊരിക്കൽ മോഹം പറഞ്ഞപ്പോൾ അമ്മ ചാടിത്തുള്ളി. “ഇനിയിപ്പോ ഡ്രൈവിംഗ് പഠിക്കാത്ത കുറവേ ഉള്ളു. പഠിച്ചു ഒരു ജോലിയിൽ കേറാൻ നോക്ക്.” “ഡ്രൈവിങ്ങ് ഒക്കെ നമുക്ക് കല്യാണം കഴിഞ്ഞും പഠിക്കലോ “അച്ഛന്റെ വാക്കുകളിൽ ഞാൻ സമാധാനം കണ്ടെത്തി. പി ജി കഴിഞ്ഞ സമയത്തായിരുന്നു ഒരു കല്യാണആലോചന വന്നത്. നല്ല ജോലിയാണോ നല്ലകുടുംബം ആണോ എന്നൊക്കെ അച്ഛനും അമ്മയും ആശങ്കപെടുമ്പോൾ ഞാൻ ചിന്തിച്ചത് ഡ്രൈവിംഗ് അറിയോ വീട്ടിൽ കാറുണ്ടോ എന്നൊക്കെയായിരുന്നു. കല്യാണം പെട്ടന്നായതു കൊണ്ടു അധികവിവരങ്ങൾ ഒന്നും കിട്ടിയില്ല എന്നാലും സന്തോഷിപ്പിച്ചു ഒരു വാർത്ത വീട്ടിൽ ഒരു അംബാസിഡർ…

Read More

പ്രഭയുടെ മോന്റെ കല്യാണത്തിന് പോയപ്പോഴാണ് വനജയെ കണ്ടത്. മോൻ പുതിയ വീട് വെച്ചു ഇങ്ങോട്ട് മാറിയതിന്റെ ശേഷം അവരെ ആരെയും കാണാറില്ല.ഒന്നിച്ചു അടുത്തടുത്ത വീടുകളിൽ കുറേക്കാലം താമസിച്ചവരല്ലേ ഞങ്ങൾ.ഒരു പാടു വിശേഷങ്ങൾ പറയുവാനുണ്ടായിരുന്നു.അങ്ങിനെ പറയുന്ന കൂട്ടത്തിലാണ് അവൾ തങ്കേച്ചിയുടെ കാര്യം പറഞ്ഞത്. തങ്കേച്ചി ഇപ്പോൾ മോളുടെ കൂടെ ദുബായിൽ ആണത്രെ. തങ്കേച്ചിയെ കുറിച്ചു ഓർക്കുമ്പോഴൊക്കെ എന്റെ കണ്ണുകൾ നനയും.തീർന്നു പോവാൻ തുടങ്ങുന്ന എന്റെ ജീവിതത്തിനു ഒരു പുനർജന്മം തന്നതു അവരാണ്.ആ കഥ പറയണമെങ്കിൽ എന്റെ കഥ കൂടി പറയേണ്ടി വരും. നല്ല തറവാട്ടുമഹിമയും അത്യാവശ്യം സാമ്പത്തികവും ഒക്കെ ഉള്ള ഒരു കുടുംബം തന്നെയായിരുന്നു എന്റേത്. എന്തു കൊണ്ടും ഞങ്ങളെക്കാൾ പിന്നിലായിരുന്ന രാമേട്ടനെ പ്രണയിച്ചുവിവാഹം ചെയ്തതോടെ ഞാൻ വിട്ടുകാർക്ക് അന്യയായി. എന്റെ മോൾ മരിച്ചുപോയി എന്നു അച്ഛനും അവൾ എന്റെ ആരുമല്ല എന്നു ഏട്ടനും തള്ളിപ്പറഞ്ഞപ്പോൾ മനസ്സ് മുറിയുന്ന വേദനയായിരുന്നു. എങ്കിലും രാമേട്ടൻ തരുന്ന ആ സ്നേഹക്കൂളിരിൽ എല്ലാറ്റിനും ആശ്വാസം കണ്ടെത്തി. ഒരു…

Read More

കുഞ്ഞിമോളെ ഉറക്കിക്കിടത്തി പുറത്തേക്കുവരുമ്പോൾ ആയിരുന്നു ഫോൺ റിങ്ങ് ചെയ്തത്. എടുത്തു നോക്കിയപ്പോൾ അതു ഉഷ ആയിരുന്നു. “എന്താ ശോഭേടത്തി ഉറക്കമായിരുന്നോ? ഞാൻ രണ്ടു തവണ വിളിച്ചു.” “അയ്യോ ഉഷേ ഞാൻ വീട്ടിൽ അല്ല. ഇവിടെ കിരണിന്റെ കൂടെ ഹൈദരാബാദിൽ ആണ്. ശ്രുതിക്കു ഒരു ജോലി ശരിയായി, ഒരു സോഫ്ട്‍വെയർ കമ്പനിയിൽ. അപ്പോൾ കുഞ്ഞു ഉണ്ടല്ലൊ. അവളെ നോക്കാൻ വേണ്ടി ഇങ്ങോട്ടു വന്നു “. ഞാൻ പറഞ്ഞു തീരും മുൻപേ അവൾ ചോദിച്ചു, “ശ്രുതിക്കൊരു ജോലിയോ? ഇപ്പോൾ എന്താ അതിന്റെ ആവിശ്യം? കിരൺ തന്നെ സ്വന്തമായി ഒരു കമ്പനിയൊക്കെ നടത്തി പൈസ ഉണ്ടാക്കുന്നുണ്ടല്ലോ. പിന്നെ രണ്ടു വീട്ടിലും ഇഷ്ടം പോലെ സ്വത്തും.” “ശ്രുതിക്കു ഒരു ജോലി വേണംഎന്നായിരുന്നു ആഗ്രഹം. അതിനു ഇപ്പോഴാണ് സമയമായതു എന്നു തോന്നുന്നു.”, ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞതു അവൾക്കു ഇഷ്ടമായിട്ടുണ്ടാവില്ല. “ശോഭേടത്തി, ഞാൻ പറയുന്നതു കൊണ്ടു ഒന്നും വിചാരിക്കണ്ട പെൺകുട്ടികൾക്കു സ്വന്തമായി വരുമാനമൊക്കെ ആയാൽ അവരെ പിടിച്ചാൽ കിട്ടില്ല. പിന്നെ എല്ലാത്തിനും സ്വന്തം ഇഷ്ടവും സ്വാതന്ത്ര്യവും ഒക്കെ ആയിരിക്കും. അതൊക്കെ അനുഭവിക്കുമ്പോൾ പഠിച്ചോളും. എന്നാ ഞാൻ വയ്ക്കുവാണേ. പിന്നെ സമയം ഉണ്ടാവുമ്പോൾ നിങ്ങൾവിളിക്കു.”,…

Read More