Author: Jayasree John

Editorial Team

മമ്മൂട്ടി ഒരു മികച്ച നടനാണെന്ന് നമുക്കെല്ലാം അറിയാം. ഒരു വടക്കൻ വീരഗാഥ, അമരം, വിധേയൻ, പ്രാഞ്ചിയേട്ടൻ, മതിലുകൾ, തനിയാവർത്തനം, പാലേരിമാണിക്യം, കാഴ്ച, ധ്രുവം, പേരന്പ് എന്നിങ്ങനെ എത്രയോ സിനിമകളുണ്ട് ഉദാഹരണമായി എടുത്ത് കാണിക്കാൻ. അടുത്തകാലത്ത്, ചർച്ചയായ ഒരു വിഷയമായിരുന്നു മമ്മൂട്ടിയുടെ സിനിമ തിരഞ്ഞെടുപ്പുകൾ. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കാനും പുതിയ ആശയങ്ങളുമായി കടന്നു വരുന്ന നവാഗതരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നതായി കാണാം. കഴിഞ്ഞ രണ്ട് വർഷത്തെ മമ്മൂട്ടി ചിതങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഭീഷ്മ പർവ്വം, പുഴു, റോഷാക്ക്, നന്പകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ, ഭ്രമയുഗം, ടർബോ എന്നിങ്ങനെ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ മമ്മൂട്ടിയെ കാണുന്നതിൽ പ്രേക്ഷകരും നിരൂപകരും ഒരുപോലെ സന്തുഷ്ടരാണ്. എന്നാൽ ആദ്യകാലത്തെ, അദ്ദേഹത്തിന്റെ സിനിമ തിരഞ്ഞെടുപ്പുകൾ ഇങ്ങനെയായിരുന്നു എന്ന് പരിശോധിക്കുക കൗതുകകരമായിരിക്കും. തുടക്കത്തിൽ ഈ രംഗത്ത് നിലയുറപ്പിക്കാൻ വിജയ ഫോർമുലകളെ കൂട്ടുപിടിക്കുന്നത് തെറ്റല്ലല്ലോ! 80 കളിലെ  മലയാള സിനിമകളിൽ ആവർത്തിച്ചു വന്നിരുന്ന…

Read More

എനിക്ക് പ്രിയപ്പെട്ട ബാലസാഹിത്യകൃതികളെക്കുറിച്ചുള്ള  കുറിപ്പിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം – ഭാഗം 1 കുട്ടിക്കാലത്തിന്റെ ഓർമ്മകളുമായെത്തുന്ന കുറച്ചു പുസ്തകങ്ങളെ കുറിച്ച് കൂടി ഇവിടെ പറയാം. 5. സിന്ദൂരപുഷ്പം, മഴവിൽപ്പൂ, പിന്നെ പേരോർമ്മയില്ലാത്ത ഒരു പുസ്തകം. തന്റെ മകളാവശ്യപ്പെട്ട സിന്ദൂരപുഷ്പം പറിച്ചെടുത്തതിന്റെ ശിക്ഷയായി, മകളെ ഒരു ഭീകരാസത്വത്തിന്റെ കൊട്ടാരത്തിലേക്കയക്കേണ്ടി വരുന്നു അച്ഛന്. അന്ത്യത്തിൽ, സത്വത്തെ ആത്മാർഥമായി സ്നേഹിച്ച ആ പെൺകുട്ടി, അതിനെ ഒരു ശാപത്തിൽ നിന്ന് മോചിപ്പിക്കുന്നു. സത്വം രാജകുമാരനായി മാറുന്നു. പിന്നെ എല്ലാ യക്ഷിക്കഥകളും പോലെ ‘അവർ എന്നെന്നേക്കും സന്തോഷത്തോടെ ജീവിച്ചു’. നമ്മളെല്ലാം ഫെയറി റ്റെൽസ് ഇഷ്ടപ്പെടുന്നത് അന്ത്യത്തിൽ ‘അവരെല്ലാം എന്നെന്നേക്കും സന്തോഷത്തോടെ ജീവിച്ചു’ എന്നതുകൊണ്ടുകൂടിയല്ലേ? ഷേനിയ എന്ന കൊച്ചു പെൺകുട്ടിയുടെയും അവളുടെ കാലു വയ്യാത്ത കളിക്കൂട്ടുകാരന്റെയും കഥയാണ് മഴവിൽപ്പൂ. ഷേനിയയ്ക്ക് ഏഴ് ഇതളുകളുള്ള മഴവിൽപ്പൂ ലഭിക്കുന്നതിൽ നിന്നാണ് കഥയുടെ തുടക്കം. പൂവിന്റെ ഓരോ ഇതളുകൾക്കും ഓരോ നിറങ്ങൾ. മഴവില്ലിന്റെ ഏഴ് നിറങ്ങൾ. പൂവിന്റെ ഒരു ഇതൾ മുകളിലേക്കെറിഞ്ഞു ആഗ്രഹം പറയുകയേ…

Read More

ഏപ്രിൽ 2, ലോക ബാലപുസ്തകദിനമാണ്.  കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആചരിക്കുന്ന ഈ ദിനം, ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനുമായ ഹാൻസ്‌ ക്രിസ്ത്യൻ ആൻഡേഴ്സന്റെ ജന്മദിനമാണ്. 150-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ കഥകളിൽ നിന്നും കവിതകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സിനിമകളും നാടകങ്ങളും ബാലേകളും കാർട്ടൂൺ സിനിമകളും ഉണ്ടായിട്ടുണ്ട്. നിരവധി യക്ഷിക്കഥകളും ബാലകഥകളും എഴുതിയിട്ടുള്ള ആന്ഡേഴ്സനോടുള്ള ബഹുമാനാർത്ഥമാണ് ഏപ്രിൽ 2, ലോക ബാലപുസ്തകദിനമായി ആഘോഷിക്കുന്നത്. ഇങ്ങനെയുള്ള ദിനങ്ങളോടനുബന്ധിച്ച് അല്ലെങ്കിൽ അവധിക്കാലം തുടങ്ങുമ്പോൾ, മിക്ക പ്രസിദ്ധീകരണങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും, കുട്ടികൾ വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു വിവരിക്കുന്ന പല ലേഖനങ്ങളും കാണാറുണ്ട്. മിക്ക ലേഖനങ്ങളിലും, കൊച്ചുകുട്ടികൾ ഉറപ്പായും വായിച്ചിരിക്കേണ്ടത് എന്ന തലക്കെട്ടോടു കൂടി മലയാളത്തിലെ പ്രസിദ്ധമായ ബാല സാഹിത്യങ്ങളിൽ 10 എണ്ണം കൊടുത്തിട്ടുണ്ടാവും. ഈ ലിസ്റ്റുകളിൽ പറഞ്ഞിരിക്കുന്ന മിക്കവാറും പുസ്തകങ്ങൾ എന്റെ കുട്ടിക്കാലത്തു ഞാൻ വായിച്ചിട്ടുണ്ട് എന്നതിൽ എനിക്ക് കുറച്ച് അഭിമാനം തോന്നാറുണ്ട്. ഏകദേശം 4 -5 പുസ്തകങ്ങൾ എല്ലാ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.…

Read More

Spoiler alert : സിനിമയ്ക്കല്ല ആടുജീവിതം പുസ്തകത്തിനാണ് ഈ സ്പോയിലർ അലർട്ട്  കാത്തിരിപ്പുകൾക്കൊടുവിൽ ആടുജീവിതം സിനിമ റിലീസ് ചെയ്തിരിക്കുന്നു. ബ്ലസിയുടെ 16 വർഷങ്ങളിലെ പ്രയത്നം, പൃഥ്വിരാജ്, ഗോകുൽ, ജിമ്മി ജീൻ ലൂയീസ് എന്നിവരുടെ അഭിനയമികവ്, എ ആർ റഹ്മാന്റെ സംഗീതം, സുനിൽ കെ എസിന്റെ മികച്ച സിനിമാട്ടോഗ്രഫി എന്നിവയെല്ലാം ചേർന്ന് പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി ബോക്സ്‌ഓഫീസിൽ മുന്നേറുകയാണ് ആടുജീവിതം. ആടുജീവിതം ഒരു മികച്ച ചിത്രം തന്നെയാണ് എന്നതിൽ തർക്കമില്ല. എങ്കിലും നോവൽ വായിച്ച് കാത്തിരുന്ന പ്രേക്ഷകർ പ്രതീക്ഷിച്ചതെല്ലാം ഈ സിനിമയിൽ ഉണ്ടോ? ഈ നൂറ്റാണ്ടിൽ മലയാളി ഏറ്റവും കൂടുതൽ വായിച്ച പുസ്തകമാണ് ബെന്യാമിന്റെ ആടുജീവിതം. അത് കൊണ്ട് തന്നെ ഇതിലെ കഥയും കഥാപാത്രങ്ങളും എന്തിന് ആ മരുഭൂമി വരെ മലയാളികൾക്ക് മനഃപാഠമാണ്. നിസ്സഹായതയും നിരാശയും ദയനീയതയും അതിന്റെ മൂർദ്ധന്യത്തിൽ അവതരിപ്പിച്ചിട്ടുള്ള ഈ നോവൽ, ബ്ലെസി സിനിമയാക്കുമ്പോൾ അതെങ്ങനെയാവും എന്ന് ഉറ്റുനോക്കിക്കൊണ്ടിരുന്ന ഈ ഒരു സമൂഹത്തെ തൃപ്തിപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം…

Read More

കുട്ടിക്കാലത്തെ ഈസ്റ്റർ ആണ് ഈസ്റ്റർ. അതിപ്പോ, വലുതായിപ്പോയ എല്ലാ ‘കുട്ടികൾക്കും’ ഇതേ അഭിപ്രായം തന്നെയാവും. ആരോ പറഞ്ഞ പോലെ, എല്ലാം ഓർമ്മകൾ ആയി കഴിയുമ്പോൾ ആണല്ലോ മാധുര്യം കൂടുന്നത്. വാർഷിക പരീക്ഷയുടെ ബഹളമൊക്കെ തീർന്ന്, ഇനി രണ്ടു മാസം സ്കൂളിലേക്കൊന്നും പോവണ്ടല്ലോ എന്ന സന്തോഷത്തിലിരിക്കുമ്പോ, വേനലവധിയുടെ തുടക്കത്തിൽ തന്നെ വരുന്ന ആദ്യത്തെ ആഘോഷമാണ് ഈസ്റ്റർ. അന്നൊന്നും ഈസ്റ്റർ മുട്ട, ബണ്ണി എന്നൊന്നും കേട്ടിട്ടുപോലുമില്ല. അല്ലേലും ഈസ്റ്റർ ദ്വീപിൽ നിന്ന് നല്ല കുട്ടികൾക്ക് മുട്ടയും ചോക്ലേറ്റുമായി ബണ്ണി വരുമെന്നൊക്കെ കേട്ടിരുന്നെങ്കിൽ, നമ്മളൊക്കെ കുറച്ചുകൂടി നന്നാവുമായിരുന്നോ ആവോ? 1700 – കളിൽ ജർമ്മനിയിലായിരുന്നു പോലും ഇതിന്റെ തുടക്കം. അന്നു കുട്ടികൾ ഈ ബണ്ണികൾക്കായി കൂടൊക്കെ ഒരുക്കി അവർക്ക് കഴിക്കാനായി ക്യാരറ്റൊക്കെ അതിൽ വയ്ക്കുമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് ഈ ട്രഡിഷൻ അമേരിക്കയിലും കാനഡയിലും എത്തിയപ്പോൾ ബണ്ണികളാണ് ഈസ്റ്റർ മുട്ടകൾ കൊണ്ടുവരുന്നത് എന്നായി. ഇവിടങ്ങളിലെല്ലാം വസന്തകാലം മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ്. വസന്തത്തിലാണ് മുയലുകൾക്കു…

Read More

ഈ ചോദ്യത്തിന് ഉത്തരം ഇല്ല അല്ലെങ്കിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് പുരുഷന്മാരുടെ പൊതുവിൽ ഉള്ള അഭിപ്രായം. അത് ശരിയാണെന്നു തോന്നുന്നോ? അതിലേക്കു കടക്കും മുൻപ് ആർതർ രാജാവിൻ്റെ കഥ പറയാം. ഈ കഥ നേരത്തെ കേട്ടിട്ടുള്ളവർ, ശ്ശ്…….  മിണ്ടാതിരിക്കൂ. കേട്ടിട്ടില്ലാത്തവർ, ഇതാ കേട്ടോളൂ. ഇപ്പോൾ പറഞ്ഞു തരാം. അപ്പോൾ പറഞ്ഞു വന്നത്, ആർതർ രാജാവ് അങ്ങനെ രാജ്യമൊക്കെ നല്ല രീതിയിൽ ഭരിച്ചു വരുമ്പോഴാണ് അയൽരാജ്യത്തെ രാജാവ് ആർതറിൻ്റെ രാജ്യം കീഴടക്കി അദ്ദേഹത്തെ ജയിലിലാക്കിയത്. പക്ഷെ, ആർതറിൻ്റെ ആശയങ്ങളും സംസാരവും ഒക്കെ ഇഷ്ടപ്പെട്ട അയൽരാജാവ് ( അതിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അതല്ലല്ലോ നമ്മുടെ പ്രധാന വിഷയം! ) ഒരു ആനുകൂല്യം നൽകാൻ തീരുമാനിച്ചു. അദ്ദേഹം ചോദിക്കുന്ന ഒരു ചോദ്യത്തിനുത്തരം കണ്ടുപിടിച്ചാൽ ആർതറെ കൊല്ലാതെ വിടും. എന്ന് മാത്രമല്ല രാജ്യവും തിരികെ കൊടുക്കും. ഉത്തരം കണ്ടു പിടിക്കാൻ ഒരു വർഷത്തെ സമയവും കൊടുത്തു. ചോദ്യമെന്താണ് എന്നല്ലേ? അതിൽ ഇനി കൂടുതൽ സസ്പെൻസ് വേണ്ടല്ലോ!…

Read More

കേവലം അവ്യക്തമായ ഒരു കൂട്ടം ഓർമ്മകളാണിത്. അവ്യക്തമെന്നു പറയുന്നത് ശരിയാണോയെന്നറിയില്ല.. കാരണം ഇതിൽ പറയുന്ന കാര്യങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ചില നിമിഷങ്ങളിലെങ്കിലും ഞാനവിടെ ഫിസിക്കലി പ്രസന്റ് ആയിരുന്നു എന്ന് മാത്രമേ പറയാൻ സാധിക്കുന്നുള്ളൂ.. ഇപ്പോൾ തിരിഞ്ഞാലോചിക്കുമ്പോൾ പലതിനും വ്യക്തതയില്ല. ഒരുപക്ഷേ മനസ്സ് ശൂന്യമായ ഒരവസ്ഥ ആയിരുന്നിരിക്കാം, അല്ലെങ്കിൽ ആ സമയത്തെക്കുറിച്ചാലോചിക്കാൻ എന്റെ മനസ്സ് ഇഷ്ടപ്പെടുന്നില്ല. തന്മൂലം ചില ഭാഗങ്ങൾ ഒന്നും എനിക്ക് ഓർത്തെടുക്കാൻ സാധിക്കാത്തതുമാവാം. 2011 ഫെബ്രുവരി 22. അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. രാവിലെ ഏകദേശം ഒൻപതു മണിയോടുകൂടി എന്റെ മോൾക്ക് ഭക്ഷണവും കൊടുത്ത ശേഷം ഞാൻ അവളോടൊപ്പം നിലത്തിരുന്നു കളിക്കുമ്പോഴാണ് ആ ഫോൺ കാൾ വന്നത്.. എന്റെ അനിയൻ (ചിറ്റപ്പൻറെ മകൻ) ആണ് വിളിച്ചത്. പൊതുവേ അവൻ ആ സമയത്ത് വിളിക്കാറില്ല എന്നത് കൊണ്ടും അച്ചച്ച വീട്ടിൽ വച്ച് തനിച്ചാണ് എനിക്ക് അറിയാവുന്നതുകൊണ്ടും വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആണ് ഞാൻ ഫോൺ എടുത്തത് തന്നെ. ഫോൺ കോളുകളെ പേടിക്കുന്ന ഒരു…

Read More

ഇത് ഏകദേശം ഇരുപത് – ഇരുപത്തിരണ്ട് വർഷങ്ങൾക്ക്  മുൻപ് നടന്ന സംഭവമാണ്. മൊബൈൽ ഫോണുകളൊക്കെ പ്രചാരത്തിലായി തുടങ്ങുന്ന കാലം. ഫേസ്ബുക് എന്നൊന്നും ആരും കേട്ടിട്ട് കൂടിയില്ല. ആകെയുള്ളത് ഒരു ഓർക്കൂട്ട് മാത്രം.  ഞങ്ങൾ ബാംഗ്ലൂരിൽ എംസിഎ കോഴ്സ് ചെയ്തു കഴിഞ്ഞു നിൽക്കുന്ന സമയം. ഞങ്ങൾ എന്നാൽ ഞാൻ, എന്റെ ഭാവി ഭർത്താവ്, വേറെ കുറെ സുഹൃത്തുക്കൾ, പിന്നെ കാർത്തിക്. സാമ്പത്തിക മാന്ദ്യം മൂലം, പേര് കേട്ട കമ്പനികളൊന്നും പുതിയ ആൾക്കാരെ എടുക്കുന്നില്ല. കിട്ടിയ ജോലിയ്ക്കു കയറി, മെച്ചപ്പെട്ടതിനു വേണ്ടി ശ്രമിക്കുന്ന കാലം. ഇത് സത്യത്തിൽ കാർത്തികിന്റെ കഥയാണ്. ഞങ്ങളെല്ലാവരെയും പോലെ തന്നെ വേറൊരു സംസ്ഥാനത്തു നിന്നും ഇന്ത്യയുടെ സിലിക്കൺ വാലിയായ ബാംഗ്ലൂരിൽ പഠിച്ചു, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകാൻ വന്നവൻ. മൂന്നു വർഷത്തെ കോഴ്സിന്റെ ആദ്യ സെമെസ്റ്ററിൽ തന്നെ ഒരു നോർത്ത് ഇന്ത്യൻ സുന്ദരിയുമായി പ്രണയത്തിലായി. പിന്നീട് കോഴ്സ് തീരുന്നതു വരെ തകർത്തു പ്രണയിച്ചു. കോഴ്സ് തീർന്നതും, കാര്യമറിഞ്ഞ സുന്ദരിയുടെ വീട്ടുകാർ അവളെ…

Read More

കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഏതോ നാട്ടിലെ ആരോ ഒരാളെ ഞാൻ പരിചയപ്പെട്ടത്.  സമാനമനസ്കരുടെ ഗ്രൂപ്പിലെ ചൂടുപിടിച്ച  ചർച്ചകൾക്കും  സോഷ്യൽ മീഡിയയിലെ കളിചിരികൾക്കും ഇടയിലെപ്പോഴോ  ഞങ്ങൾ സുഹൃത്തുക്കളായി. എഴുതുമെന്ന് അറിയാമെങ്കിലും എഴുത്തുകളൊന്നും തന്നെ ഞാൻ വായിച്ചിരുന്നില്ല. പിന്നീട്, ‘കൂട്ടക്ഷരങ്ങളി’ൽ  എഴുതിയ ചില ഓർമ്മക്കുറിപ്പുകൾ വായിച്ച്, ഇയാള്  കൊള്ളാമല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്, ഒരു കഥാസമാഹാരം  മുന്നിലെത്തുന്നത്. അജിത് വള്ളോലിയുടെ ‘ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ’ എന്ന കഥാസമാഹാരം, പേര് കൊണ്ടു തന്നെ താല്പര്യമുണർത്തുന്നതാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ,  നാട്യങ്ങളില്ലാത്ത ഒരു കൂട്ടം ആളുകളുടെ കഥ പറയുന്നു ഈ പുസ്‌തകം. അവരിൽ നിഷ്കളങ്കരുണ്ട്, മുരടൻ സ്വഭാവക്കാരുണ്ട്, നിസ്സഹായരുണ്ട്, വേട്ടക്കാരുണ്ട്. നന്മയുടെ നിറകുടങ്ങളായാലും ക്രൂരതയുടെ പര്യായങ്ങളായാലും, അവർ എങ്ങനെയാണോ അങ്ങനെ തന്നെ, മുഖം മൂടികളില്ലാതെ നിൽക്കുന്നു എന്നതാണ് ഈ കഥാപാത്രങ്ങളുടെ പ്രത്യേകത. നാം വളർന്ന നാടുകളിലെ രീതികളും സംസ്കാരവും പിന്തുടരുന്ന കീഴ്വഴക്കങ്ങളും ആളുകളും വലിയ  സ്വാധീനം നമ്മളിൽ ഉണ്ടാക്കുന്നുണ്ട്.  അങ്ങനെ കണ്ടും കേട്ടും വളർന്ന ഒരു കൂട്ടം കാര്യങ്ങളുടെ…

Read More

മലയാളത്തിലെ പ്രണയ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാൽ മിക്ക മലയാളികൾക്കും ഒരേ ഉത്തരമായിരിക്കും. ”നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ”  ബാല്യ – കൗമാര- യൗവനങ്ങളിൽ ഈ സിനിമ കണ്ടവർക്കെല്ലാം ഇതൊരു നനുത്ത സുഖകരമായ ഓർമ്മയാണ്. വർഷങ്ങൾ കഴിയും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ, വല്ലാതെ മോഹിപ്പിക്കുന്ന മനോഹര ചിത്രം. പേരു പോലും, ഒരു സിനിമയ്ക്ക് കൊടുക്കാൻ പറ്റുന്നതിൽ വച്ചേറ്റവും കാല്പനികസൗന്ദര്യം നിറഞ്ഞു നിൽക്കുന്നത്. 1986 സെപ്റ്റംബർ 12 ന് റിലീസ് ആയ ഈ സിനിമ മുപ്പത്തിയേഴ് വർഷങ്ങൾക്കിപ്പുറം ഇന്നും നമ്മെ വിസ്മയിപ്പിക്കുന്നു എങ്കിൽ അതിൻ്റെ മുഖ്യകാരണം, പത്മരാജൻ എന്ന പ്രതിഭയാണ് ഇതിന്റെ സംവിധായകൻ എന്നത് തന്നെയാണ്. എൻ്റെ പ്രിയ സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം മാത്രമല്ല, അടുത്ത മിക്ക സ്ഥാനങ്ങളിലും പത്മരാജന്റെ സിനിമകൾ തന്നെയാണ്. തൂവാനത്തുമ്പികൾ, ഇന്നലെ, മൂന്നാംപക്കം, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, കരിയലക്കാറ്റ് പോലെ, സീസൺ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ബ്രില്യൻസിന്റെ ക്ലാസിക് ഉദാഹരണങ്ങളാണ്. അക്കൂട്ടത്തിൽ, പത്മരാജന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരം,…

Read More