Author: Jessy Thomas

മാപ്പ് — മുറിവുണക്കുമോ…? “മാപ്പ്” — വളരെ ചെറിയൊരു വാക്ക്. എന്നാൽ ചിലപ്പോൾ അതിന് ഒരു ഹൃദയത്തിന്റെ മുഴുവൻ ഭാരവും വഹിക്കേണ്ടിവരും. ഒരാളുടെ മനസ്സിനെ വേദനിപ്പിച്ചശേഷം പറയുന്ന “മാപ്പ്” എന്ന വാക്കിന്, സംഭവിച്ചുപോയതെല്ലാം പഴയതുപോലെ ആക്കാൻ കഴിയുമോ? മുറിവേറ്റ ഹൃദയത്തിൽ ആ വാക്ക് മരുന്നാകുമോ? ചില മുറിവുകൾ ശരീരത്തിലല്ല, മനസ്സിലാണ്. അവയ്ക്ക് രക്തം വരില്ല; പക്ഷേ വേദന വളരെ ആഴത്തിലായിരിക്കും. ഒരു വാക്ക്, ഒരു പ്രവൃത്തി, ഒരു അവഗണന, ഒരു വഞ്ചന—ഇവയിൽ ഏതെങ്കിലും ഒരിക്കൽ ഹൃദയത്തിൽ പതിഞ്ഞാൽ അതിന്റെ അടയാളം ഏറെക്കാലം അവിടെ കിടക്കും. അത്തരം മുറിവിന്റെ മുന്നിൽ “മാപ്പ്” എന്നു പറയുന്നത് എളുപ്പമാണ്; എന്നാൽ ആ മാപ്പിനെ ഹൃദയത്തിൽ സ്വീകരിക്കുക അത്ര എളുപ്പമല്ല. എങ്കിലും മാപ്പിന് അതിന്റേതായൊരു ശക്തിയുണ്ട്. തെറ്റ് ചെയ്ത ഒരാൾ ആത്മാർത്ഥമായി “എന്നോട് ക്ഷമിക്കണം” എന്നു പറയുമ്പോൾ, അത് തെറ്റിനെ ഇല്ലാതാക്കുന്നില്ലെങ്കിലും തെറ്റ് തിരിച്ചറിഞ്ഞുവെന്ന സത്യത്തെ വെളിപ്പെടുത്തുന്നു. ചിലപ്പോൾ ആ ഒരു വാക്കാണ്…

Read More

മടിയെന്ന രണ്ടക്ഷരത്തെ ഇത്രമേൽ സ്നേഹിച്ച മറ്റൊരു പെൺകുട്ടി ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല! പഠിക്കാൻ വലിയ മടിയില്ലായിരുന്നു. എന്നാൽ വീട്ടുജോലി എന്നു കേട്ടാൽ മതി, എന്റെ മടി പത്തിരട്ടിയാകും! വിശേഷിച്ചും അടുക്കളയോട് എനിക്ക് ഏഴയലത്തുപോലും അടുപ്പമില്ലായിരുന്നു! പെൺകുട്ടികൾ ചെറിയ ജോലികൾ പഠിക്കണമെന്നത് അമ്മയുടെ കർശന നിർദേശമായിരുന്നു. കഴിച്ച പാത്രം കഴുകിവെക്കണം, ഭക്ഷണം പാഴാക്കരുത്! എന്നാൽ ഈ മടിച്ചി അതിനും കണ്ടെത്തി ഒരു കുറുക്കുവഴി! പാത്രം കഴുകേണ്ടിവരാതിരിക്കാൻ വയറുനിറഞ്ഞില്ലെങ്കിലും അൽപ്പം ഭക്ഷണം ബാക്കിവെച്ചിട്ട് സ്ഥലം വിടും! മടി മാറ്റാൻ ബുദ്ധി ഉപയോഗിക്കേണ്ടിടത്ത്, മടി തുടരാൻ ബുദ്ധി ഉപയോഗിച്ച മഹാപ്രതിഭയായിരുന്നു ഞാൻ! പഠനം കഴിഞ്ഞു, ജോലി കിട്ടി, വിവാഹവും തീരുമാനമായി. എന്നിട്ടും അടുക്കളയുമായുള്ള അകലം മാത്രം കുറഞ്ഞില്ല. അടുപ്പിൽ തീ കത്തിക്കാനോ ഗ്യാസ് ഉപയോഗിക്കാനോ അറിയില്ല; ഒരു ചായയിടാൻപോലും ആത്മവിശ്വാസമില്ല! വിവാഹശേഷം ചെന്നുകയറിയ വീടാകട്ടെ അടുക്കും ചിട്ടയും നിർബന്ധമായിരുന്ന ഇടം. പാചകവിദഗ്ധനും കർക്കശക്കാരനുമായ ഭർത്താവിന്റെ മുന്നിൽ എന്റെ അടുക്കളജ്ഞാനം പൂജ്യം! എന്തു ചെയ്താലും കുറ്റങ്ങളും പരിഹാസങ്ങളും പിന്നാലെയെത്തി.…

Read More