“ലക്ഷ്മി… നിന്റെ അച്ഛൻ വന്നിരിക്കുന്നു” എന്ന ഗീതുവിന്റെ ശബ്ദം കേട്ടാണ് ഞാൻ കണക്കുപുസ്തകത്തിൽ നിന്ന് തലയുയർത്തിയത്. ഇന്റർവെൽ സമയമായിരുന്നു. ചില കുട്ടികൾ ക്ലാസ്സിനുള്ളിലും ചിലർ വരാന്തയിലും കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ പുറത്തേക്കിറങ്ങി. വരാന്തയുടെ അറ്റത്ത് വിയർത്തു കുളിച്ച്, അല്പം പിന്നിയ ഷർട്ടും മുണ്ടും ധരിച്ച് അച്ഛൻ നിൽക്കുന്നു. കയ്യിൽ ഒരു ചെറിയ പൊതിയുമുണ്ട്. അവിടെ നിന്നിരുന്ന കുട്ടികളുടെ നോട്ടം മുഴുവൻ അച്ഛനിലേക്കാണെന്ന് കണ്ടപ്പോൾ എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി. അറിയാതെ വന്ന ദേഷ്യത്തോടെ ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു. “എന്തിനാ അച്ഛാ ഈ നേരത്ത് ഇങ്ങോട്ട് വന്നത്?” എന്റെ വാക്കുകളിലെ ദേഷ്യം അച്ഛന് മനസ്സിലായെങ്കിലും ചെറുചിരിയോടെ നിന്നു. “അത് മോളെ… നീ ഇന്ന് ഭക്ഷണം എടുക്കാതെയാ പോയതെന്ന് അമ്മ പറഞ്ഞു. വൈകുന്നേരം വരെ ഇരുന്ന് പഠിക്കേണ്ടതല്ലേ… മോൾക്ക് വിശക്കില്ലേ? അതാ അച്ഛൻ പൊതിച്ചോറ് കൊണ്ടുവന്നത്.” അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണുകൾ താഴ്ന്നു. ഞാൻ പതിയെ ആ…
