Author: Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം 9  നയാഗ്ര വെള്ളച്ചാട്ടം വീട്ടിൽ നിന്ന് രാവിലെ 7 മണിക്ക് ഇറങ്ങായാലേ ഉച്ചയോടെ നയാഗ്രയിൽ എത്താൻ പറ്റു. ഏകദേശം 5 മണിക്കൂർ കാർ യാത്രയുണ്ട്. ”അമ്മക്കുള്ള ഡ്രസ്സ്‌ ഞാൻ എടുത്തു വച്ചിട്ടുണ്ട്. മറ്റു സാധനങ്ങൾ അമ്മ എടുത്ത് വയ്ക്കാൻ മറക്കണ്ട. നമ്മൾ അവിടെ താമസിച്ചു അടുത്ത ദിവസം ആണ് തിരിച്ചു വരുന്നത്. ഓക്കേ അല്ലേ?”, എന്റെ മകൾ ഒറ്റ ശ്വാസത്തിനു പറഞ്ഞു തീർത്തു. ”ഓക്കേ. 👍”, ഞാനും ഉഷാർ ആയി. എല്ലാ സാധനങ്ങളും രാത്രി തന്നെ എടുത്തു വച്ചു. രണ്ടു ലേയർ ഡ്രസ്സ്‌ ചെയ്തു. ഇവിടെ തണുപ്പിന്റ അളവ് അനുസരിച്ചു ആണ് എത്ര ലേയർ ഡ്രസ്സ്‌ ഇടേണ്ടതെന്ന് തീരുമാനിക്കുന്നത്. എല്ലാവരുടെയും ഫോണിൽ കാലാവസ്ഥ കാണിക്കുന്ന ആപ്പ് ഉണ്ട്. അതിൽ ഓരോ മണിക്കൂറിലും എന്ത് സംഭവിക്കും എന്ന് കാണിക്കും. അതു കണക്കാക്കി ഡ്രസ്സ്‌ ചെയ്തു ഇറങ്ങുകയാണ് പതിവ്. ഞാനും ചെറുതായി മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. (ഉള്ളിൽ…

Read More

‘നാളെ അച്ഛന്റെ ബലിയാണ്… ഞാൻ അതിന് വന്നതാണ്.  ഇന്ന് ഒരിക്കൽ. രാത്രി ചപ്പാത്തിയാ.  കറി.. എന്താന്ന് അറിയില്ല.  ഞാൻ പിന്നെ വിളിക്കാം.  എടാ നീ ഫോൺ വയ്ക്ക്.      ദാ. വരുന്നു… അമ്മ വിളിച്ചോണ്ടിരിക്കല്ലേ.  ഞാൻ വന്നു കഴിച്ചോളാം.  അമ്മയ്ക്ക് കിടക്കണമെങ്കിൽ മേശപ്പുറത്തു അടച്ചു വച്ചേക്കു.  ഞാൻ എടുത്തു കഴിച്ചോളാം.    അതല്ലടാ. നാളെ ബലിയല്ലേ? അടുക്കളയിൽ പഴയ ആഹാരം ഒന്നും പാടില്ല. അടുപ്പ്, പാത്രങ്ങൾ എല്ലാം കഴുകി തുടച്ചു, നാളത്തെ ബലി കൂട്ടെല്ലാം മുറത്തിൽ നിരത്തി വയ്ക്കണം. അങ്ങനെ കുറെ പണി കഴിഞ്ഞാൽ പിന്നെ അടുക്കളയിൽ ആരും കയറരുത്.   പോ… അമ്മ ഈ കാലത്ത് അങ്ങനെ ഒന്നും നോക്കാൻ പറ്റില്ല…   ഞാൻ തർക്കിക്കാൻ ഇല്ല. അമ്മയുടെ ഇഷ്ടം  പോലെ ചെയ്തോ.  ഞാൻ ദാ വരുന്നു.   അച്ഛന്റെ ബലിക്ക് വേണ്ടി ലീവ് എടുത്തു വന്നതല്ലേ. നിനക്ക് ഇഷ്ടമുള്ളത് ഒന്നും ഒരിക്കൽ ദിവസമായത് കൊണ്ടു ഉണ്ടാക്കി തരാൻ പറ്റുന്നില്ലല്ലോടാ.  എന്നാൽ…

Read More

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം :8 കളിപ്പാട്ടം പോലെ…🚙🚘🚗🚖🚛🚜🚚🚑🚐🚒🚛🚚 ഇവിടെത്തെ ജീവിതം നല്ലതല്ല എന്ന അഭിപ്രായക്കാരി അല്ല ഞാൻ. ഇവിടെ ജീവിതം തുടങ്ങണം എന്ന മോഹത്താൽ തന്റെ വേരുകളെ നാട്ടു മണ്ണിൽ നിന്ന് പറിച്ച്  നട്ടവരെല്ലാം പൂക്കുകയും തളിർക്കുകയും ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ.. ‘ഇല്ല’ എന്ന തന്നെ എനിക്ക് പറയാൻ കഴിയും. കാരണങ്ങൾ പലതാണ്. ഏറ്റവും പ്രധാനപ്പെട്ടത്, താമസ സൗകര്യം തന്നെ. അതു കഴിഞ്ഞ് പറയാനുള്ളത് വാഹന സൗകര്യം. അതും കഴിഞ്ഞു മാത്രമേ കാലാവസ്ഥ യുള്ളൂ എന്നാണ് ഞാൻ മനസ്സിലാക്കിയത്. താമസവും സ്വന്തമായി ഒരു വാഹനവും ഇവിടെ വന്ന കുറച്ചു സമയത്തിനുള്ളിൽ തരപ്പെടുത്തി കഴിഞ്ഞാൽ.. ഇവിടെ ജീവിതം പച്ച പിടിക്കും എന്ന ആത്മവിശ്വാസം നേടിയെടുക്കാൻ കഴിയും. പിന്നെ ആ ആത്മവിശ്വാസത്തിൽ പിടിച്ച് രാവെന്നോ പകലെന്നോ നോക്കാതെ പണിയെടുത്തു തങ്ങളുടെ വേരുകളെ ഈ മണ്ണിൽ ഉറപ്പിച്ചവരുടെ ജീവിതം നോക്കിയാൽ.. ഇവിടെത്തെ ജീവിതം നല്ലതാണ്. ഞാൻ നേരത്തെ പറഞ്ഞു, ഇവിടെ പഠിച്ചു…

Read More

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം :7 വണ്ടിയും വള്ളവും ഉള്ളവർ സമയം നോക്കാതെ വരുമാനം നോക്കി മാത്രം ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ കുടിയേറ്റക്കാർ. പ്രത്യേകിച്ചു പെർമെനന്റ് റെസിഡൻസി പെർമിറ്റ്‌ ലഭിക്കാത്തവർ. പെർമെനന്റ് റെസിഡൻസി പെർമിറ്റ്‌ ലഭിച്ചവർ ആദ്യം വാങ്ങുന്നത് ഒരു കാർ ആയിരിക്കും.. ഇവിടെ കാർ ഇല്ലാതെ യാത്ര ദുഷ്ക്കരമാണ്. കാലാവസ്ഥ തന്നെ പ്രധാന കാരണം. കാർ വാങ്ങുകയെന്നാൽ പുതിയ കാർ. അങ്ങനെ ആണെങ്കിൽ ബാങ്കിൽ നിന്ന് വായ്‌പ്പാ ലഭിക്കും അതുകൊണ്ട് തന്നെ കഴിവതും സെഡാൻ അല്ലെങ്കിൽ SUV വണ്ടികൾ വാങ്ങാൻ ശ്രമിക്കും. നമ്മുടെ നാട്ടിലെ പോലെ ഫാമിലി കാറുകളെ അത്ര അധികം ഞാൻ നിരത്തുകളിൽ കണ്ടില്ല. അതുപോലെ ഇരുചക്ര വാഹനങ്ങളും നന്നേ കുറവാണ്. എന്നാൽ ഇവിടുത്തെ ആളുകൾ പ്രായ ഭേദമന്യേ സൈക്കിൾ യാത്ര ചെയ്യുന്നത് ഒരു രസ കാഴ്ചയാണ്. കാർ ഷോറൂമിലൂടെ പഴയ കാറുകളും വാങ്ങാറുണ്ട്.. പുതിയ കാർ വാങ്ങുന്നത് കൊണ്ട് കാറിന്റെ ടയർ സൂക്ഷിക്കാൻ ഡോർമട്ടറി…

Read More

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം 6 : കടമ്പകൾ ചാടി കടന്നവർ… ആരോഗ്യ സംരക്ഷണം… ഇവിടുത്തെ പ്രധാന പ്രശ്നം അതാണ്. ഹോസ്പിറ്റലിൽ പോകുക എന്നത് ഇവിടെ കുതിരക്ക് കൊമ്പ് മുളക്കുന്ന പോലെയാണ്. നമ്മൾ ചെറിയ പനിക്ക് പോലും അടുത്തുള്ള ആശുപത്രിയിൽ പോകും. ഞങ്ങൾ മൂന്നു പേരും ചെറിയ പനി പിടിച്ചു കിടന്നു പോയി. എന്റെ മകളുടെ നെറ്റിയിൽ കൈ വച്ചു ഞാൻ പേടിച്ചു. നമുക്ക് ആശുപത്രിയിൽ പോകാം. എന്ന എന്റെ വാക്കുകൾ പാഴ് വാക്ക് ആയി പോയി. സ്വന്തമായി ഒരു കുടുംബ ഡോക്ടറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇതുവരെ. സ്വന്തമായി ഒരു കുടുംബ ഡോക്ടർ അതും കടമ്പയാണ്. കടുത്ത ചിലവും ആണ്. അങ്ങനെ ഒരു ഡോക്ടർ എല്ലാവർക്കും വേണം. അവരുടെ നിർദേശം അനുസരിച്ചു പ്രാദേശിക ആശുപത്രിയിൽ ചികിത്സ സഹായം ആവശ്യപ്പെട്ടു ഏഴ് മുതൽ ഒൻപത് ദിവസത്തിനുള്ളിൽ ആശുപത്രിയിൽ പ്രവേശനം ലഭിക്കും. അതു കഴിഞ്ഞ് ചികിത്സ ലഭിക്കും. അതുകൊണ്ട് അസുഖങ്ങൾ വരുത്തി വയ്ക്കരുതേ എന്ന് ഇടയ്ക്കു…

Read More

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം :5 പട്ടിണി കിടക്കാനും ഏറ്റവും കുറഞ്ഞത് 900 ഡോളർ വേണം നല്ല ക്ഷീണം ഉണ്ടായിരുന്നു.. എങ്കിലും ഉറക്കം വരുമോ എന്ന കാര്യത്തിൽ എനിക്ക് നല്ല ഉറപ്പില്ല.. ഞങ്ങൾ ഭക്ഷണം കഴിച്ചു. കുറച്ചു നേരം പ്രൈം വീഡിയോയിൽ സിനിമ കണ്ടു. അമ്മ, കിടക്കാം. അമ്മ ഒറ്റയ്ക്ക് കിടക്കുമോ? ഞാൻ കൂടെ വരണോ? 2019 ൽ നീ ഇങ്ങു പോന്ന ശേഷം ഞാൻ എന്നും ഒറ്റയ്ക്ക് അല്ലേ കിടക്കുന്നത്.. എന്റെ കണ്ണുകൾ നീർ പൊടിഞ്ഞു. അമ്മ, സെന്റി ആകല്ലേ.. പ്ലീസ്. ഞാനും കൂടെ വരാം. നമുക്ക് ഒരുമിച്ച് കിടക്കാം. വേണ്ട. ഞാൻ കുറേ വായിച്ച്,കുറേ മനോവിചാരങ്ങളിലൂടെ സഞ്ചരിച്ച്, ഉറക്കത്തിനെ വിനയപൂർവ്വം വിളിച്ചു വരുത്തി ആണ് ഉറങ്ങുന്നത്. നിനക്ക് നാളെ അല്ലേ പുതിയ ബാങ്കിൽ ജോലിക്ക് കയറേണ്ടത്? നീ പോയി കിടന്നോ. അമ്മ, റൂം ചുടു കൂട്ടി വയ്ക്കാണോ? തണുപ്പ് തുടങ്ങിയില്ല.. വേണ്ട. ഇപ്പോൾ ചൂടും അല്ല…

Read More

ആദ്യഭാഗം  : പുതിയ വായനക്കാർക്ക് ഇവിടെ നിന്ന് വായിച്ചു തുടങ്ങാം ഭാഗം 4: ഹാപ്പി ഹലോവീൻ 🎃🎃👽👻☠️💀💩🎃🎃 ഇനി എന്തെല്ലാം അറിയാൻ കിടക്കുന്നു! എന്താ മോളെ നീ അങ്ങനെ പറഞ്ഞത്? അമ്മ പേടിക്കല്ലേ.. ഞാൻ വെറുതെ പറഞ്ഞതാണ്.. ഒരു സമാധാനത്തിനു.. ഞാൻ ആ വാക്കുകൾ വിശ്വസിച്ചിട്ടില്ല എന്ന് എനിക്കും അവൾക്കും അറിയാം.. ഞങ്ങളുടെ നിശബ്ദത ഭേദിച്ചു ഉണ്ണി. അമ്മ ഇന്ന് എവിടെയൊക്കെ പോയി? എന്തൊക്കെ കാഴ്ചകൾ കണ്ടു? സ്റ്റാറ്റസ് ഇടാൻ ഫോട്ടോസ് എടുത്തോ? എല്ലാം പറ കേൾക്കട്ടെ.. ഞങ്ങൾ വാല്യൂ വില്ലേജ് ൽ പോയി, ഡോളറാമ യിൽ പോയി, നോഫ്രിൽ സ് ൽ പോയി.. ശരിയല്ലേ?? അമ്മയ്ക്ക് സ്ഥലം കാണുന്നതും അതിനെ കുറിച്ച് എഴുതുന്നതും വലിയ ഇഷ്ടമാണ്.. അതുകൊണ്ടാണ് ഇത്രയും പേരുകൾ ഓർത്തു വയ്ക്കുന്നത് അല്ലേ? അതെ. ഞാൻ എന്റെ സുഹൃത്ത്കൾക്കും ഉപകാരപ്രദമായ അറിവുകൾ പങ്കു വയ്ക്കുകയല്ലേ? അതുകൊണ്ട് പരമാവധി കാര്യങ്ങൾ ഞാൻ ഓർത്തു വയ്ക്കും. ഇന്നത്തെ ഷോപ്പിംഗ് ൽ എന്നെ…

Read More

ആദ്യഭാഗം  : പുതിയ വായനക്കാർക്ക് ഇവിടെ നിന്ന് വായിച്ചു തുടങ്ങാം ഭാഗം 3: ഇതൊരു വലിയ രാജ്യം ആണ്. നല്ലൊരു വീട്.. ഒന്നര നിലകൾ പുറത്തു കാണുന്ന നല്ലൊരു വീട്. ഇവിടെ എല്ലാ വീടുകളും ഇങ്ങനെയാണ്. വീടിന്റ ഒന്നര ഭാഗം പുറത്ത് കാണും ബാക്കി സാദാ നിരപ്പിനും താഴെയാണ്. ബേസ്മെന്റ് എന്നറിയപ്പെടുന്ന ഭാഗം. ഇവിടുത്തെ വീടുകളിൽ നമ്മുടെ നാട്ടിൽ പോലെ അറ്റാച്ഡ് ബാത്‌റൂം എന്ന രീതിയില്ല. ബാത്‌റൂം അല്ലെങ്കിൽ വാഷ് റൂം എന്നതൊക്കെ ബെഡ്‌റൂമിൽ നിന്ന് പുറത്ത് ആണ്.. അതാണ് വൃത്തിയെന്നാണ് ഇവിടെ പറയുന്നത്.. മാത്രമല്ല.. ഒരു വീടിന്  ഒന്നോ രണ്ടോ ബാത്‌റൂം അല്ലെങ്കിൽ വാഷ് റൂം ഉണ്ടാകാറുള്ളു. ബാത്ത് ടബ് നുള്ളിൽ ഇറങ്ങി നിന്ന് കുളിക്കുക..അതാണ് ഇവിടുത്തെ രീതി. നനഞ്ഞു ഇരിക്കുന്ന ബാത്‌റൂം അല്ലെങ്കിൽ വാഷ് റൂം ഇവിടെ ഇല്ലേ ഇല്ല. എന്തെന്നാൽ ബാത്‌റൂം അല്ലെങ്കിൽ വാഷ് റൂമിനുള്ളിൽ ചൂടും തണുപ്പും വരാനുള്ള കുഞ്ഞു എയർ പോക്കറ്റ്സ് ( കാറ്റിന്റെ…

Read More

ആദ്യഭാഗം ഭാഗം 2 ശിശിരകാല മേഘം  ഞങ്ങൾ മാര്യോട്ട് റിസോർട്ട് ൽ രാത്രി 11.30 ന് എത്തി. ഒരു സ്റ്റാർ ഹോട്ടലിൽ ഞാൻ രണ്ടാമത്തെ തവണയാണ് വരുന്നത്. ആദ്യത്തെ തവണ  സ്റ്റാർ ഹോട്ടലിൽ വന്നപ്പോൾ കൂടെ കുറേ എഴുത്തുകാരും ടീച്ചർമാരും ശ്രീ വെങ്കയ്യ നായടു അവർകളും മറ്റു കേന്ദ്ര,സംസ്ഥാന രാഷ്ട്രീയ പ്രഗത്ഭരും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് സ്റ്റാർ ഹോട്ടൽ ആസ്വദിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ എന്റെ മകളെ കണ്ടതിന്റെ സന്തോഷവും മനസ്സിൽ പേറി വന്ന ചില ഭാരങ്ങളും പുതിയ ഒരു വ്യക്തിയായ ഉണ്ണി കൂടെ ഉള്ളതും രാത്രിയാണെങ്കിലും ഉറക്കം തെറ്റിയ അവസ്ഥയും കാരണം എനിക്കു ഒന്നും അത്രയ്ക്ക് ആസ്വാദ്യമായിരുന്നില്ല. ഉണ്ണിയെ എനിക്ക് അറിയാം. എന്റെ മകളുടെയും ഉണ്ണിയുടെയും വിവാഹം നടത്താൻ ആണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ തന്നെ ജോലിയും അതിനോടൊപ്പം ബിസിനസ്സും നടത്തി പോകുന്ന നമ്മുടെ നാട്ടുകാരൻ പയ്യൻ.. ടോരൊന്റോ നഗരത്തിന്റെ വർണ്ണ കാഴ്ച്ചകൾ രസമുള്ളതാണ്. റൂമിൽ നിന്ന് താഴെ…

Read More

കഴിഞ്ഞ ദിവസം അനീഷ്‌ മോഹൻ സർ എനിക്കൊരു ഗൂഗിൾ ഫോം  അയച്ചു തന്നു.. എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ കുട്ടികൾ കാനഡയിൽ പഠിക്കാൻ പോകുന്നത്? നമ്മുടെ നാട്ടിൽ നിന്നും പോകുന്നവർ തിരിച്ചു വരാൻ ആഗ്രഹം ഉള്ളവർ ആണോ? ആണെങ്കിൽ അവർ അവിടെ പഠിക്കുന്ന പാഠ്യ വിഷയങ്ങൾ നമ്മുടെ നാട്ടിൽ തൊഴിൽ സാധ്യത ഉള്ളതാണോ?? ഇങ്ങനെ കുറേ ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഇതിനെല്ലാം മറുപടി തരാൻ മാത്രം പോന്ന അറിവ് എനിക്കുണ്ടോ എന്നറിയില്ല. എങ്കിലും ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. എന്റെ മകൾ 2019 ൽ ഇവിടെ കാനഡയിൽ പഠിക്കാൻ വരണം എന്ന് നിർബന്ധം പിടിച്ചു. ഡിഗ്രി റാങ്കോട് കൂടി പാസ്സായി പോസ്റ്റ്‌ ഗ്രാജുവേഷനു യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിഷൻ എടുത്ത് വച്ചിട്ട് ക്ലാസ്സിൽ പോകാതെ IELTS പഠിക്കാൻ പോകുന്ന അവളെ അതിൽ നിന്ന് പിൻതിരിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. കാരണം IELTS അതും നല്ല സ്കോർ ൽ ആദ്യ…

Read More