Author: Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

വിടർന്ന പച്ചയിലകളും ഇളംപ്പച്ച തളിരില ചുരുളുകളുമായി, തഴച്ച വാഴകൾ തോട്ടത്തിൽ പച്ചപ്പ്‌ നിറച്ചു. നീർത്തുള്ളികളുടെ രൂപം കടമെടുത്ത്, ഇളം ചുവപ്പിൽ വാഴക്കുടപ്പൻ, തേൻ മധുരം നിറച്ച അല്ലികൾ ഉള്ളിലൊതുക്കി. മഞ്ഞകുറിയണിഞ്ഞ സുതാര്യമായ വെള്ളയല്ലികൾ പതിയെ വിരിഞ്ഞു. “വെറുതെ കാശു വാങ്ങി പോയ്ക്കോളും, ആയിരം ഉറുപ്പിക കൂലി കൊണ്ടുപോണോനാത്രെ, ഇതിനൊന്നും നന്നായി വെള്ളമൊഴിച്ചിട്ടില്ല , ഇലയൊക്കെ വാടിത്തുടങ്ങി.”, അയാൾ വാഴയിലകളെ അരുമയോടെ നോക്കി, വെള്ളം നനയ്ക്കാനുള്ള ഹോസ് വലിച്ചെടുക്കാൻ ശ്രമിച്ചു. വാഴക്കൈയിലിരുന്ന കുരുവികൾ തഞ്ചത്തിൽ അടിവെച്ചു നീങ്ങി, പറന്നു മാറി. നന്ദകുമാർ, കൃഷി വകുപ്പിൽ നിന്നും വിരമിക്കുമ്പോൾ വലിയ കൃഷിയിടങ്ങളിലെ വിളഞ്ഞ ഫലങ്ങൾ സ്വപ്നം കണ്ടു. ഇനി തന്റെ മുഴവൻ സമയവും ഇതിനായി മാറ്റിവെക്കാമല്ലോ എന്നയാൾ സമാധാനിച്ചു. ഇത്രയും ശ്രമകരമായ ജോലിയൊന്നും ഇപ്പോൾ പറ്റാതായിത്തുടങ്ങിയിരിക്കുന്നു. തനിക്ക് വയസ്സായി എന്ന് ശരീരം പറയുവാൻ തുടങ്ങി. ഈ വലിയ പറമ്പു മുഴുവൻ നനച്ചു തീർത്തിട്ടാണ് താൻ ഓഫീസിൽ പോയിരുന്നത്. ഇന്ന് പേശികളിൽ നിന്നും ശക്തി ചോർന്നു…

Read More

മണൽ മടക്കുകളിൽ ചുററിത്തിരിയുന്ന കാറ്റ് ചൂടും പൊടിയും പേറിയുയർന്നു. പുലരുമ്പോൾ മുതൽ കത്തിജ്വലിക്കുന്ന സൂര്യൻ ദയയേതുമില്ലാതെ വിയർപ്പു പൊട്ടിച്ചു, ഉടുപ്പ് നനച്ചു. ചെന്നിയിൽ ഊർന്നിറങ്ങുന്ന വിയർപ്പുച്ചാൽ തൂത്തുകളഞ്ഞു ഷൈല ആശുപത്രിയുടെ വാനിലേക്ക് ധൃതിയിൽ നടന്നു. രാത്രി ജോലിയുടെ ഘനം അവളുടെ കൺപ്പോളകളിൽ തൂങ്ങി. വാനിൽ എത്താൻ വൈകിയതിന് ക്ഷമ പറയാൻ, വലിച്ചു തുറയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ട കൺപ്പോളകൾ കണ്ട്, ഡ്രൈവർ ഉറദുവിൽ പറഞ്ഞു, ” മേം… ആപ് കോ ത്യോടാ റെസ്റ്റ് ചാഹിയെ… കയീ ബാർ മെ നെ ബോലാ ഹൈ നാ?”, വയസ്സൻ പാക്കിസ്ഥാനി ഡ്രൈവറുടെ വാത്സല്യം അവളറിഞ്ഞു. ” ജീ… ബാബ”, അവൾ ചിരിച്ചു. ജോലിയ്ക്കും കുടുംബത്തിനുമിടയിൽ ഓടിക്കൊണ്ടിരിക്കുന്ന അനേകം സ്ത്രീകളിൽ ഒരുവൾ. അവിരാമ ചക്രത്തിൽ, താൻ സ്വയം ജീവിയ്ക്കാൻ മറക്കുന്നതെന്തെന്ന് ചിന്ത കൺക്കോണുകളിൽ പെയ്തു. മക്കൾ സ്ക്കൂളിലേക്ക് സമയത്തിന് പുറപ്പെട്ടോയെന്ന് അവൾ ആശങ്കപ്പെട്ടു. എന്നത്തേയും പോലെ , ആധിയുടെ അണയാത്ത കനലിനെ ഊതി പെരുക്കി ചാരം പറപ്പിച്ചു.…

Read More

പണ്ട് പണ്ട്… ഒരു ഗ്രാമത്തിൽ ഒരു കോൺവെന്റ് സ്കൂൾ. ഗ്രാമമായാലും അത്യാവശ്യം പരിഷ്ക്കാരികൾ ആണ് ആ നാട്ടുകാർ. കാരണം ടൗണിന് വളരെ അടുത്താണ് ഈ സ്ഥലം. അതിൽ ഒരു പുരാതന പള്ളിയും അതിനോട് ചേർന്നു ഒരു പ്രൈമറി സ്കൂളും. ഇളം മഞ്ഞ ചുവരുകളും, കറുത്ത പെയിന്റടിച്ച മരത്തൂണുകളും ഉള്ള ലോവർ പ്രൈമറി സ്കൂൾ. നാലാം ക്ലാസ് വരെ മാത്രം ക്ലാസുകൾ ആയതുകൊണ്ടു ചെറിയ കുട്ടികൾ തന്നെ അവിടെ താരങ്ങൾ. സ്കൂളിന് വലിയ ഗ്രൗണ്ടുണ്ട്‌. അല്ലെങ്കിൽ തുറസായ സ്ഥലത്തിന്റെ മൂലയിൽ ഒരു സ്കൂൾ എന്നും പറയാം. എന്തായാലും ഓടാൻ, കളിക്കാൻ ഒക്കെ വേണ്ടത്ര സ്ഥലം. കുട്ടികൾക്ക് ശ്വാസം വിടാൻ സൗകര്യമുള്ള സ്കൂൾ പരിസരം. പുതിയ ബാഗും ചെറിയ സ്റ്റീൽ ചോറ്റുപാത്രവും കൈയിൽ കിട്ടിയപ്പോൾ ഞാൻ, അന്നത്തെ നാലു വയസ്സുകാരി ത്രില്ലടിച്ചു. ചെറിയ പാത്രം തിരിച്ചും മറിച്ചും ഭംഗി നോക്കി. പുതിയ പാത്രത്തിന്റെ തിളക്കത്തിൽ, അനുസരണയില്ലാത്ത മുടി നെറ്റിയിൽ വീണു പാറിപ്പറക്കുന്ന എന്റെ മുഖത്തിന്റെ…

Read More

https://youtu.be/4fT48Di2xic വെറുതെ അല്പം നേരം ഇരുന്നാൽ, വീണയുടെ കൈ ഇപ്പോൾ സെൽ ഫോൺ തപ്പി പോകുക ഒരു ശീലമായി. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റ ഒക്കെ കയറിയിറങ്ങി വന്നപ്പോളാണ്, പിറകിൽ നിൽക്കുന്ന ടീനേജുക്കാരി മകളുടെ അടക്കിയ ചിരി വീണ കേട്ടത്. ഇവൾ തനിക്കു smirk സ്മൈലി അടിക്കുകയാണല്ലോ. “ഉം.. എന്താടി? ഒരു കെക്കെക്കെ ചിരി?” “അമ്മ, ഇതൊക്കെ നോക്കിയിട്ട് എന്താ കാര്യം?” “അതിനെന്താ കൊഴപ്പം നിനക്ക്? എനിക്ക് ഇഷ്ടമുള്ളത് ചെയ്യും “, വീണയിലെ അഭിമാനിയായ സ്ത്രീ സടകുടഞ്ഞു എണീറ്റു. “അയ്യട , എനിക്കൊരു കുഴപ്പമില്ലേയ്…”, അവൾ ചുണ്ടു കൂർപ്പിച്ചു. ‘അങ്ങനെ വഴിക്കു വാ, ഇപ്പഴെ ഭരിക്കുണു ‘, വീണ മനസ്സിൽ പറഞ്ഞു. “ടിയാരയുടെ മമ്മി, എന്ത് നല്ല പുഡ്ഡിംഗ്‌ ഒക്കെ ഉണ്ടാക്കണേ, കണ്ടാൽ കൊതിയാവും, അവൾ ഫോട്ടോ കാണിച്ചു ഞങ്ങളെ കൊതിപ്പിക്കും.”, പെൺകുട്ടി വീണ്ടും അടുത്തുവന്നു. വീണക്കു കാതടച്ചു ഒരു അടി കിട്ടയ പോലെ. ഇതിൽ പരം അപമാനം ഇനിയുണ്ടോ? ഈ ടിയാരയുമായുള്ള…

Read More

ക്രിസ്തുമസ് സ്നേഹത്തിന്റേയും പ്രതീക്ഷയുടേയും അടയാളപ്പെടുത്തലാണ്. പാപങ്ങളിൽ നിന്നും മാനവരാശിയെ രക്ഷിക്കാൻ അവതരിച്ച ദൈവസുതന്റെ ജന്മദിനമായി ക്രിസ്തുമതവിശ്വാസികൾ ഈ ദിവസം ആചരിക്കുന്നു. പശ്ചാത്യരാജ്യങ്ങളിൽ മഞ്ഞുക്കാലത്തിലെ അവധിയാഘോഷം കൂടിയാണ് ക്രിസ്തുമസ്. ഇതിനെ ഹോളിഡേ സീസൺ എന്നു വിളിക്കുന്നതും അതുകൊണ്ടു തന്നെ. പഞ്ഞിത്തുണ്ടുകൾ കണക്കെ ശീതക്കാറ്റിൽ ആലോലമാടി, ഘനം കുറഞ്ഞ മഞ്ഞുപ്പരലുകൾ താഴ്ന്നിറങ്ങി നിലം തൊടുമ്പോൾ അവധിക്കാലത്തിന്റെ ചെറുതണപ്പു ഞങ്ങളെ വന്നു പൊതിയാൻ തുടങ്ങും. കാനഡയിൽ ടൊരോന്റോയിലെ നഗരചത്വരത്തിലെ ‘നേഥൻ’സ്വകയറിൽ മുപ്പതടിയിൽ ഉയർന്നു പൊങ്ങുന്ന ക്രിസ്തുമസ് ട്രീ, ഒരു മാസം നീണ്ടു നിൽക്കുന്ന ക്രിസ്തുമസ് സീസൺ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക അറിയിപ്പാണ്. വെളിച്ചത്തിന്റെ ആഘോഷം കൂടിയാണല്ലോ ക്രിസ്തുമസ്. ആയിരക്കണക്കിനു വൈദ്യുതി വിളക്കുകളുമായി വെളിച്ചത്തിന്റെ മഹാപ്രപഞ്ചം തീർക്കുന്ന കൂറ്റൻ ക്രിസ്തുമസ് ട്രീ തലയുയർത്തി, തെളിഞ്ഞു നിൽക്കും. സമാനമായ രീതിയിൽ കാനഡയിലെ എല്ലാ നഗരങ്ങളിലും ക്രിസ്തുമസ് ട്രീകൾ തെളിയുന്നതോടെ പുതുപ്പിറവി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഹോളിഡേ സീസൺ, ഷോപ്പിംഗ് സീസൺ കൂടിയാണ്. പലവിധ ഓഫറുകൾ നിരത്തി ഉപഭോക്താവിനെ പ്രലോഭിപ്പിച്ചു കച്ചവടം…

Read More

വിരസമായ ഒരു പകൽ കൂടി തന്നെ കടന്നുപോകുന്നതറിഞ്ഞു ശ്രദ്ധ കിടക്കയിൽ വെറുതെ കിടന്നു. ബെംഗളൂരു നഗരത്തിന്റെ ഘനം വർദ്ധിച്ചു വരുന്നു. അനേകം ഐ ടി പാർക്കുകളും ടെക്കികളേയും ഗർഭത്തിലൊതുക്കി നഗരം ഒരു പൂർണ്ണ ഗർഭിണിയെപ്പോലെ വേച്ചുവേച്ചു നീങ്ങി. ഇനിയൊരാളെ കൂടി താങ്ങാൻ തനിയ്ക്കാവില്ലെന്ന് ഈ നഗരം പറഞ്ഞുവോ? ഈ ആൾത്തിരക്കിലും താൻ ഒറ്റപ്പെട്ടു പോയത് എന്തുക്കൊണ്ടെന്നു ശ്രദ്ധ ആലോചിച്ചുക്കൊണ്ടിരു ന്നു. കമ്പ്യൂട്ടർ എൻജിനീയറിങ്ങ് പഠിക്കുമ്പോൾ എന്നെങ്കിലും ഈ തിരക്കിൽ ഒരു ബിന്ദുവായി താനും അലിഞ്ഞു ചേരുമെന്ന് വിശ്വസിച്ചിരുന്നു. കാമ്പസ് സെലക്ഷൻ കിട്ടി, കോഴ്സ് തീരുവാൻ കാത്തിരുന്ന കാലം. സ്വന്തം കാലിൽ നിവർന്നു നിൽക്കാനും ധാരാളം യാത്രകൾ ചെയ്യാനും പൂന്തോട്ടങ്ങളുടെ വശ്യതയും കാടിന്റെ വന്യഭംഗിയും ഒരുപ്പോലെ ആസ്വദിക്കുവാനും കൊതിച്ചിരുന്നവൾ. ടെറസ്സിൽ, കൊത്തി പറക്കുന്ന  പ്രാവുകൾക്കു അരിമണിയെറിഞ്ഞു കൊടുത്തു, അവയുടെ വാൽ തൂവലിന്റെ ചലനം കണ്ടു് കുറുകലിനെ അനുകരിച്ചു കുറുകുന്ന  ശ്രദ്ധയെ തിരഞ്ഞു അമ്മ കോണിപ്പടികൾ കയറി വന്നു. ‘ഓ.. നീയിവിടെ ഇരിക്ക്യാ, അച്ഛന് ഒരൂട്ടം…

Read More

ഗൾഫിലെ പ്രവാസജീവിതത്തിനിടയിൽ രണ്ടാമത്തെ പ്രസവത്തിനു നാട്ടിൽ വന്നതായിരുന്നു. ആദ്യ പ്രസവം, നോർമൽ ആയിട്ടുകൂടി,  ശിശുപരിപാലനം,  വീട്ടുകാര്യം ഇത്യാദി ഒറ്റക്ക് അത്ര എളുപ്പമല്ലയെന്നു പിടികിട്ടി. അലങ്കരിച്ച തൊട്ടിലിൽ പുഞ്ചിരിച്ചു കിടന്നുറങ്ങുന്ന ഉണ്ണിയെ തൊട്ടിലാട്ടിയുള്ള സിനിമാപ്പാട്ടു  മാത്രമെ കണ്ടുപരിചയമുള്ളൂ. ഈ ഉണ്ണികൾ അമ്മമാരെ ഈരേഴു പതിന്നാലുലോകം വട്ടം കറക്കിയിട്ടാണ് ഈ പൂച്ചയുറക്കം ഉറങ്ങുന്നത് എന്ന് എനിക്ക് കൃത്യമായി മനസ്സിലായി. ഈ അങ്കം ഒരു കുസൃതിയുടെ കൂട്ടത്തിൽ കരതലാമലകമല്ല എന്ന് വെളിവുവന്നപ്പോൾ ആണ് രണ്ടാംമൂഴത്തിന് നാട്ടിലേക്ക് വച്ചുപിടിച്ചത്. അന്ന് കാലത്തു   സിസേറിയൻ  എന്നു പറഞ്ഞാൽ വല്യ ഓപ്പറേഷൻ പോലെ ആയിരുന്നു. ഇപ്പോൾ എവിടെയും ചറപറ കേൾക്കുന്നു. അതിനാൽ അതൊരു വിശേഷമല്ലാതായി. എനിക്ക് സിസേറിയൻ വേണമെന്നു ഡോക്ടർ പറഞ്ഞപ്പോൾ മുറിയിൽ കൂടിനിന്നവരുടെ മുഖത്തു കണ്ട എക്സ്പ്രഷൻ. ‘അമ്മോ…ഒരു കൊടുങ്കാറ്റ് വരുന്നു’ എന്ന കാലാവസ്ഥ പ്രവചനം കേട്ടു റേഡിയോ ഓഫ് ചെയ്ത ഫീൽ ആയിരുന്നു. വർത്തമാനക്കാലത്തിൽ ‘പ്രളയം വരുന്നു’, എന്ന വാർത്ത പടർത്തുന്ന പരിഭ്രാന്തിക്കു ഒപ്പം വരും. അമ്മ മെല്ലെ…

Read More

നവംബർ 1, കേരളപ്പിറവി ദിനം. ഏതൊരു മലയാളിക്കും അഭിമാനിക്കാൻ തക്ക നേട്ടങ്ങൾ ഈ അറുപ്പത്തിയേഴ് വർഷങ്ങൾക്കൊണ്ട് കേരളമെന്ന കൊച്ചു സംസ്ഥാനം നേടിയെടുത്തു. 1956-ലെ കാലഘട്ടം ഒന്നോർത്തു നോക്കൂ. ജന്മികളും കുടിയാന്മാരും മാടമ്പികളും അടിയാളന്മാരും ജീവിച്ച കേരളം. ജാതിവ്യവസ്ഥയുടെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ, അയിത്തം തീണ്ടാപ്പാടകലെ നിർത്തിയവർ, അടുക്കളയിലും അകത്തളങ്ങളിലും മാത്രം ജീവിയ്ക്കാൻ വിധിക്കപ്പെട്ട സ്ത്രീകൾ. സ്വരമുയർത്താൻ അവകാശമില്ലാത്ത വലിയൊരു കൂട്ടം മനുഷ്യർ. അവരെ കാൽക്കീഴിൽ ഞരിച്ച ഭൂവുടമകൾ. സ്ത്രീകൾ സ്വാതന്ത്ര്യം അനുഭവിക്കരുതെന്ന് വിലിക്കിയ തറവാട്ടു കാരണവന്മാർ. ഇതെല്ലാം പഴയ കേരളത്തിന്റെ നിറം മങ്ങിയ ചിത്രങ്ങൾ. ഭൂപരിഷ്ക്കരണം, അയിത്തോച്ചാടനം, സൗജന്യ വിദ്യാഭ്യാസം, പെൺപള്ളിക്കൂടങ്ങൾ, ശമ്പളപരിഷ്ക്കരണം ഇതെല്ലാം സമൂഹത്തിൽ നല്ല ചലനങ്ങൾ സൃഷ്ടിച്ചു. പരിഷ്ക്കരണത്തിന്റെ കുതിപ്പിൽ മധ്യവർഗ്ഗവും ദാരിദ്രരേഖയ്ക്കു താഴെയുള്ളവരും ജീവിത നിലവാരം വളരെ മെച്ചപ്പെട്ടവരായി. സ്ത്രീയും ഒരു വ്യക്തിയെന്നു അംഗീകരിക്കുവാനും അവളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ഒരു പരിധി വരെയെങ്കിലും ചെവിക്കൊള്ളാനും സമൂഹം തയ്യാറായി. എണ്ണിപ്പറയുന്ന നേട്ടങ്ങൾ സ്വായത്തമാക്കിയെങ്കിലും പല കാര്യങ്ങളിലും നാം പുറകോട്ടു…

Read More

‘ഭയം’ ഒരു സുഖമുള്ള ഏർപ്പാടല്ല, എന്നാൽ അതിനെയങ്ങു സ്നേഹിച്ചു മെരുക്കിയാലോ എന്നാണ് ‘Halloween’ തിയറി. ഒക്ടോബർ 31 നു വൈകുന്നേരം ആഘോഷിക്കുന്ന Halloween eve. കുട്ടികളും മുതിർന്നവരും ഒരു പോലെ, ഇവിടെ കാനഡയിൽ ഹലോവീൻ ആഘോഷിക്കുന്നു. നിരത്തുകളിലും കടകളിലും ഹലോവീൻ അലങ്കാരങ്ങൾ അണിയിച്ചൊരുക്കിയ പൂക്കൂടകൾ കാണാം. ‘ഇജ്ജാതി ടീമ്സ് ‘ ഒക്കെ വീട്ടിൽ വരുന്ന ദിവസം, അതാണ്‌ Halloween ആഘോഷം. ഭയപ്പെടുത്തുന്ന മുഖമൂടികൾക്ക് വൻ ഡിമാൻഡ് ആയിരിക്കും. ഹലോവീൻ ചരിത്രം : ഇൻഡോ -യൂറോപ്യൻ വിഭാഗമായ celtic വിഭാഗം, അവരുടെ വിളവെടുപ്പ് ഉൽസവത്തിന്റെ തുടർച്ചയാണ് ഇതെന്ന് വിശ്വസിക്കുന്നു. ‘Pagan culture ‘ ന്റെ തുടർച്ചയായിരുന്നു ഈ ആഘോഷം. അയർലണ്ടിൽ തുടങ്ങി സ്കോട്ടീഷ്, ഇംഗ്ലീഷ് രാജ്യങ്ങളിൽ പതിനാറാം നൂറ്റാണ്ട് മുതൽ ഈ ആഘോഷം ഉണ്ട്‌. പത്തൊമ്പതാം നൂറ്റാണ്ടിൽ കുടിയേറ്റകാരിലൂടെ അത് അമേരിക്കയിലും കാനഡയിലുമെത്തി. ഇപ്പോൾ ലോകമെമ്പാടും വ്യാപകമായി. ഇലകൾ നിറം മാറി പ്രകൃതി സുന്ദരിയായി അണിങ്ങൊരുങ്ങി, അടുത്ത മഞ്ഞുകാലത്തിനു തയ്യാറെടുക്കും മുൻപ് ഒരാഘോഷം,…

Read More

കോർക്ക് ബോളും മീറ്റ് ബോളും. (Butter chicken Kofta ) …………………………………………. kofta എന്നത് ഒരു അറബി പദമാണ്, സ്പൈസി മീറ്റ് ബോൾ എന്നർത്ഥം. എന്താ ഈ കോർക്ക് ബോളിനു ഇവിടെ കാര്യം എന്നല്ലെ? സത്യമായിട്ടും ഒരു കാര്യവുമില്ല. അതു ക്രിക്കറ്റ് ബോൾ. 2023 വേൾഡ് കപ്പ് നടക്കുകയല്ലെ. അതുകൊണ്ടു ഈ ബോളും ഇതിനിടയിൽ വലിഞ്ഞുക്കേറി. ചുവന്ന ബോൾ അല്ല, വെള്ള പന്ത്. അത്താഴസമയത്ത്, ഉച്ചക്കു കൂടെ ജോലി ചെയ്യുന്ന ഒരാൾ ഷെയർ ചെയ്ത chicken Kofta യുടെ സ്വാദ് ഞാൻ നീട്ടി വിളമ്പി. “എന്നാലത് നമുക്ക് വീട്ടിൽ ഉണ്ടാക്കാം ല്ലേ?” മകൻ തരക്കേടില്ലാത്ത പണി എനിക്കു തരുന്നതാണ്. ഇമ്മാതിരി കുരിശുകൾ ഞാൻ ചുമ്മാ തോളിൽ എടുത്തുവെയ്ക്കാറുണ്ട്. സ്വതേയുള്ള എന്റെ ബോധക്കുറവാണെന്ന് കാരണം എന്ന് തോന്നുന്നു. പിന്നെ ഞാൻ യൂ ട്യൂബ് തിരഞ്ഞു. ഒരാളുടെ പോലെ Kofta മറ്റൊരു ട്യൂബർ ഉണ്ടാക്കില്ലയെന്ന വാശിയിൽ അവർ ഉറച്ചു നിൽക്കുന്നു. ആരുടേയും ഒരു ബെൽ…

Read More