എനിക്ക് എല്ലാത്തിനും മടിയായിരുന്നു. ഉണ്ണാൻ മടി, പഠിക്കാൻ മടി, കളിക്കാൻ മടി, കുളിക്കാൻ മടി, ഒടുവിൽ ഉറങ്ങാൻപോലും വലിയ മടി. ഉറങ്ങാൻ കിടന്നാലോ കട്ടിലിൽനിന്ന് എഴുനേൽക്കാൻ തോന്നാത്ത മടി. എൻ്റെ മടിയുടെ ആഴം അളക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അച്ഛനും അമ്മയും പല തരത്തിലും നോക്കി. ഹേമദണ്ഡങ്ങൾ ഒന്നും എൻ്റെ അടുത്ത് ചെലവായില്ല. ആഹാരം കഴിക്കാൻ വായ തുറക്കാൻപോലും മടിയായതുകൊണ്ട് പലപ്പോഴും വിശപ്പറിഞ്ഞിട്ടും പലപ്പോഴും എനിക്ക് പട്ടിണി കിടക്കേണ്ടിവന്നിട്ടുണ്ട്. ഉറങ്ങാൻ കിടക്കുമ്പോൾപോലും ഒന്ന് ചെരിഞ്ഞു കിടക്കാൻ മടിയായതിനാൽ രാത്രി മുഴുവൻ ഒരേ കിടപ്പിൽ കണ്ണുതുറന്നുകിടന്ന നാളുകൾ എനിക്കുണ്ട്. മൂത്രമൊഴിക്കണമെങ്കിലും കട്ടിലിൽനിന്ന് എഴുനേൽക്കാൻ മടിയായതിനാൽ ഡയപ്പർ ഉപയോഗിക്കുക എൻ്റെ ശീലമാണ്. ഇങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം എൻ്റെ തലയിലൊരു നവീന ആശയമുദിച്ചത്. മടിയെക്കുറിച്ച് ഒരു ഗവേഷണം നടത്തിയാലോ? സാധാരണയായി പിഎച്ച്ഡി എടുക്കണമെങ്കിൽ എത്രയോ പുസ്തകങ്ങൾ വായിക്കണം, ലൈബ്രറികളിൽ ഉറക്കമൊഴിച്ചിരിക്കണം, ഡാറ്റ ശേഖരിക്കാൻ നാടും നഗരവും താണ്ടി നടക്കണം. അതൊക്കെ ആലോചിക്കുമ്പോൾതന്നെ എൻ്റെ ശരീരത്തിലെ സകല…
