Author: സിന്ധു ഭാരതി

ഉയരേക്കുയരെ അതിരി- ല്ലാകാശം കെട്ടിപ്പടുക്കുന്നത് അപരൻ്റെ ചോരയുതിർന്ന മണ്ണി- ന്നതിര് കെട്ടിത്തിരിച്ചാകരുത്.

Read More

ആദ്യമായ് നീയെന്നോട് നുണ പറഞ്ഞതും പിന്നീടത് പലപ്പോഴും ആവർത്തിച്ചതും ഒന്നും എൻ്റെ വിഷയമല്ല. ഈ നിമിഷം മുതൽ ഇനിയൊരിക്കൽക്കൂടി എന്നല്ല എന്നെന്നേക്കുമായി തന്നെ നിന്നെയെനിക്ക് വിശ്വസിക്കാൻ കഴിയുകയില്ലല്ലോ എന്നുള്ളത് മാത്രമാണ് ആദ്യമായും അവസാനമായും എന്നെ അലട്ടുന്നത്.

Read More

ജനനം ഓട്ടോമാറ്റിക് ആയി സേവ് ചെയ്യുന്ന സ്റ്റാറ്റസ് ആണ് മരണം. ഉരുകി ഡിലീറ്റ് ആകുന്നതിന് മുമ്പ് ഇടക്കുള്ള ജീവിതമെന്ന ഐസ്ക്രീം അതുകൊണ്ട് ആസ്വദിച്ച് അപ്ഡേറ്റാവുക.

Read More

നിങ്ങൾ നേര് പറയുമ്പോൾ നിങ്ങൾക്ക് നേരേ നുണയൻ ഭ്രാന്തനാകും. ബലവാനായ നിങ്ങളെ അത് ശാന്തനുമാക്കും.

Read More

എന്താണ് ഇപ്പോൾ ഈ പ്രഭാതത്തിൽ നിങ്ങൾക്കുള്ളത്.. അതിനെ അകമഴിഞ്ഞ് സ്നേഹിച്ചു തുടങ്ങുക, അടുത്ത പുലരി നഷ്ടങ്ങളെ സ്നേഹിച്ചു തുടങ്ങുവാൻ നിങ്ങളെ പഠിപ്പിക്കും മുമ്പ്..

Read More

യുദ്ധം തകർത്ത അവശിഷ്ടങ്ങളിൽ രക്തച്ചീളുകളെഴുതുന്നു, ഇവിടൊരു വീടുണ്ടായിരുന്നു എന്റെ.. ഞങ്ങളുടെ.. അവരുടെ വീട്. ഇവിടൊരു ആകാശവും നടുമുറ്റവുമുണ്ടായിരുന്നു. സ്വപ്നങ്ങളും ആഗ്രഹങ്ങളും പാറിപ്പറന്നും പിച്ചവച്ചും നടന്നത്. ഇന്നാ മുറ്റത്ത് ഞാനില്ല ഞങ്ങളില്ല അവരില്ല. ഉള്ളത് പൊട്ടിത്തെറിച്ച  മൃതഭാഗങ്ങൾ.. ശ്വാസം ബാക്കിയായ അവയവങ്ങളില്ലാ ദേഹക്കഷ്ണങ്ങളും.. കലിയിളകിയ ബോംബുകൾ കാർമേഘം പൂണ്ട് മഴയായ് പെയ്യുന്നതു കണ്ടോ ഞങ്ങളുടെ  ആകാശത്ത്? ഒരിക്കലും നിങ്ങൾ കേൾക്കില്ല, ചോരകുടിച്ചു തളർന്ന വായു ഭേദിച്ചെത്തുന്ന ആ പിഞ്ചിളം നിലവിളികൾ. ടോർച്ചിന്റെ മങ്ങിയ ഏതാനും വെളിച്ചയിഴകളിൽ അനസ്തേഷ്യയില്ലാതെ പച്ചമാംസത്തിൽ കത്രിക കുത്തിയിറക്കിയ കീറിമുറിക്കലിന്റെ വാവിട്ട അലകളാണത്! ഞങ്ങളുടെ വൈദ്യുതി അവർ അപഹരിച്ചു! കേൾക്കാൻ പക്ഷെ, പേറ്റുനോവറിഞ്ഞ ആ ഉദരങ്ങങ്ങൾ പോലുമില്ല കേട്ടോ. എപ്പോഴേ ചിതറിത്തെറിച്ച് ഖബർ പൂണ്ടു.. അവര്!!! പക്ഷെ, ഒരു നാൾ സത്യം മറനീക്കി പുറത്തു വരുമ്പോൾ നിങ്ങൾ ഒരു തരത്തിലും പറഞ്ഞേക്കരുത്, ‘ഇതവരുടെ വീടായിരുന്ന്.. അവരിടങ്ങളിലെ മണ്ണായിരുന്നെന്ന്..’ കാരണം നിങ്ങൾ വെറും ഭീരുക്കളാണ്!! ഭീരുവിന്റെ ചിലമ്പിച്ച വാക്കുകൾ ഞങ്ങളുടെ വീടിന്റെ…

Read More

മൗനയിടനാഴികളിൽ മിനുത്ത സ്നേഹങ്ങളിൽ മുട്ടിയുരുമ്മി നില്ക്കാനാരു നനുത്ത പാദമില്ലാതെ മിണ്ടാപ്പൂച്ചയായി മറുകര തേടി നടന്നുനടന്നു പോയിട്ടുണ്ട്, ഒരിക്കൽ ചാക്കിൽക്കെട്ടി മറ്റൊരില്ലത്തേക്ക് കൊണ്ടാക്കിയ സ്വന്തമില്ലത്ത് കണ്ടൻ പൂച്ചകളായിരുന്നവർ!!

Read More