Author: സിന്ധു ഭാരതി

നടിച്ചവള്, ഒരുമ്പെട്ടോള്, ധിക്കാരി, തൻ്റേടി, നീ പെണ്ണാ തുടങ്ങിയ അവരുടെ കുറെ കളിപ്പാട്ടങ്ങള് നിനക്കവര് എറിഞ്ഞു തരും. അത് നീയെടുത്തു പോലും നോക്കരുത്. അവരുടെ ഭൂമിയോട് ചേർത്ത് നിന്നെ ആണിയടിക്കുന്ന പാളങ്ങളാണത്. അടിമത്വത്തിൻ്റെ ആ ലെവൽ ക്രോസ് ഇരുട്ടിൽ, നീ തട്ടി വീഴരുതേ കുഞ്ഞേ..

Read More

ഒരിക്കൽ ഇറങ്ങിപ്പോന്ന ഇടത്തേക്ക് വീണ്ടും കയറിച്ചെല്ലുമ്പോൾ പരസ്പരം പഴിചാരിയ വാക്കുകൾ ചിതലെടുക്കാതെ മേൽക്കൂര കെട്ടിയിരിക്കുന്നതു കാണാം.

Read More

ഒരാളെ കൊല്ലാൻ പല കാരണങ്ങളും ഉണ്ടാകും. കൊല്ലാതിരിക്കാൻ നിങ്ങൾക്കൊരൊറ്റ കാരണമേയുള്ളൂ. നിങ്ങളൊരു മനുഷ്യനാണ് എന്ന സ്വയം തിരിച്ചറിവ് !

Read More

ഹൃദയങ്ങളെ ചേർത്തുവരക്കുമ്പോൾ ചില്ലയും വേരും അതിരു കവിയാതെ വേലിയേകണം. മുറിയാത്ത ചന്ദ്രനും നക്ഷത്രങ്ങളും അതിരു കാത്തു മിടിക്കുകയും വേണം.

Read More

രണ്ട് പുറം ചട്ടയുടെ മേൽക്കൂരയിലിരുന്ന് നിങ്ങൾക്കെന്നെ പരിഭാഷപ്പെടുത്താം. പക്ഷെ അതിൽ ഞാനെന്ന രചിയിതാവ് ഉണ്ടായിരിക്കുകയില്ല. നിങ്ങളെന്ന വിവർത്തകനേ ഉള്ളൂ..!

Read More