Author: Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

ഞാൻ മാത്രം, ഞാൻ മാത്രമായിരുന്നു അവിടെ നനഞ്ഞൊലിച്ചു നിന്നത്, ഇത്ര കനത്ത മഴയിലും ഒരു കുട പോലും ചൂടാതെ ആ പച്ചക്കറിക്കടയ്ക്കുള്ളിലേയ്ക്ക് കയറി നിൽക്കാൻ പോലും മെനക്കെടാതെ ഞാൻ എനിക്കാവശ്യമുള്ള പച്ചക്കറികൾ വാങ്ങിക്കൊണ്ടിരുന്നു. കടക്കാരൻ പോലും എന്നെ ഒരു വിചിത്ര ജീവിയെന്ന മട്ടിൽ നോക്കിക്കൊണ്ടിരുന്നു. അയാൾ മാത്രമല്ല അവിടെയുള്ള മിക്കവാറും എല്ലാവരും എന്നെ തുറിച്ചു നോക്കി കടന്നു പോവുന്നുണ്ടായിരുന്നു. കാലത്ത് ഞാനിവിടേയ്ക്ക് വരാൻ പുറപ്പെടുമ്പോൾ ആകാശം കനപ്പെട്ട് നിന്നിരുന്നു. എനിക്ക് വേണമെങ്കിൽ ഒരു കുട എടുക്കാമായിരുന്നു, പക്ഷേ എനിക്ക് വേണ്ടായിരുന്നു. മിക്കവാറും എല്ലാ പച്ചക്കറികടകളിലും തിരക്ക് കുറവായിരുന്നു. എനിക്കാവശ്യം നല്ല തിരക്കുള്ള കടയായിരുന്നു. അങ്ങനെ ഒരു കട തന്നെ ഞാൻ കണ്ടെത്തി. തിരക്ക്.. തിരക്ക്.. എന്തൊരു തിരക്കാണ് മനുഷ്യന്.. എനിയ്ക്ക് ചിരി വന്നു. തിരക്കിട്ടു പച്ചക്കറികൾ തിരഞ്ഞെടുത്ത്, അതിനിടയിലൂടെ തള്ളിക്കയറി വന്നവരെ തട്ടിമാറ്റി ഏറ്റവും തിരക്ക് തങ്ങൾക്കാണെന്ന് അഭിനയിച്ച് ഓരോരുത്തരും തകർക്കുകയാണ്. അതിനിടയിൽ കാർമേഘം കനത്തു വന്നത് കണ്ട് ഒന്ന് കൂടി…

Read More

ചെയ്ത തെറ്റ് തിരിച്ചറിയാൻ കഴിയാത്തവരോട് ക്ഷമിയ്ക്കുകയെന്നാൽ വീണ്ടും അതേ തെറ്റ് ആവർത്തിയ്ക്കാൻ അവരെ പ്രേരിപ്പിയ്ക്കുക എന്നതാണ്..

Read More

മുന്നിലെ സ്‌ക്രീനിൽ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നു, അവരുടെ കൈകൾ ചേർത്തുപിടിച്ചിട്ടുണ്ട്. പതിയേ അവർ പരസ്പരം നോക്കുന്നു. മുഖങ്ങൾ അടുത്തുവന്നു. അയാൾ അസ്വസ്ഥതയോടെ അടുത്തിരിക്കുന്ന കുട്ടികളെ നോക്കി റിമോട്ടെടുത്തു ശടേന്ന് ചാനൽ മാറ്റി. ഇപ്പോൾ മുന്നിൽ നായകനും പത്തു പതിനഞ്ചു വില്ലൻമാരും,വില്ലന്മാരുടെ കയ്യിലാവട്ടെ അമ്പും വില്ലും മുതലായ അതിപുരാതനആയുധങ്ങൾ മുതൽ അൾട്രാ മോഡേൺ വെപൺസ് വരെയുണ്ട്.. അവരെയെല്ലാം സധൈര്യം വെറും കൈയാൽ നേരിടുന്ന നായകൻ രക്തത്തിൽ കുളിച്ചിരിക്കുകയാണ്. നായകന്റെ പ്രഹരമേറ്റ് വായുവിൽ പറന്നു വീണ് ചാവുന്ന വില്ലന്മാർ, അയാൾ ആശ്വാസത്തോടെ റിമോട്ട് താഴെ വച്ച് സോഫയിലേക്ക് ചാരിയിരുന്നു.

Read More

ആൾപാർപ്പില്ലാത്തൊരു തുരുത്തിലേയ്ക്ക് എനിക്കെന്നെയും കൊണ്ടൊന്നൊളിച്ചോടണം, അവിടെവച്ചെന്നോ നഷ്ടമായെന്റെ പ്രണയം പറയണം, എന്നോടെനിക്കെന്തിഷ്ട- മാണെന്നുറക്കെ പ്രഖ്യാപിക്കണം ഞാനില്ലാതെയെനിക്കൊരു ജീവിതം തന്നെയസാധ്യമെന്നോതി വീണ്ടും വീണ്ടുമിറുക്കെ പുണരണം, എന്റെ മിഴികളിലൂറിയ നോവിന്റെ അവസാനകണികയുമൊപ്പി എനിക്ക് ഞാനില്ലേയെന്ന നനുത്തോരുമ്മ നെറ്റിമേൽ പതിപ്പിയ്ക്കണം, അങ്ങനെ ഞാനും പിന്നെയാ ഞാനും ഇങ്ങനെ ചേർന്നിരിക്കേ ലോകം ഞങ്ങളിലേക്ക് ചുരുങ്ങും, മഴ ഞങ്ങൾക്കായി മാത്രം പെയ്യും ഞങ്ങൾ ചേർത്തുപിടിച്ച വിരൽത്തുമ്പുകൾക്കിടയിലൂടെ മഴ ഒളിഞ്ഞു നോക്കും, ഇത്രയടുപ്പം വേണ്ടാ രണ്ട് കൈകൾ- ക്കിടയിലെന്നത് കുശുമ്പ് പറയും ഞങ്ങൾ പൊട്ടിച്ചിരിയ്ക്കും എന്നിട്ടൊന്നുകൂടിയൊന്നായി ചേരും അങ്ങനെയിരിക്കെ മഴ ശക്തി കൂട്ടും പ്രളയം വരും ഒന്നായ ഞങ്ങടെ വിരലുകൾ വേർപെടും, എത്ര നീട്ടിയിട്ടും കൂട്ടിമുട്ടാതെ ഞങ്ങളാ പ്രളയത്തിൽ ശ്വാസം മുട്ടും എന്റെ പ്രണയം വീണ്ടും നഷ്ടപ്പെടുമ്പോൾ ഞാനും ഞാനും പൊട്ടിക്കരയും ഞങ്ങടെ കണ്ണീരാൽ വീണ്ടും പ്രളയം വരും, ആദ്യപ്രളയമങ്ങനെ ആ പ്രളയത്തിൽ മുങ്ങിശ്വാസം മുട്ടുന്നത് ഞങ്ങൾ നോക്കി നിൽക്കും, പിന്നെ ഞാനെന്നെ നോക്കും, എന്നെ ഞാനും വീണ്ടും നഷ്ട്ടമായേക്കുമോ-…

Read More

അനന്തരം ആ നിമിഷങ്ങളുടെ അന്ത്യത്തിൽ കാമം പ്രേമത്തിനെ കൊന്നു; അവസാനമെന്നോണം പ്രേമം കാമത്തെ നോക്കി, എന്തിന്? അതിന്റെ കണ്ണുകളിൽ പകപ്പ് കാമം ഒന്ന് കണ്ണിറുക്കി പിന്നെ മനോഹരമായി ചിരിച്ചു എനിക്ക് കടന്നു വരാനായി നീ പാതയൊരുക്കി, ഒടുവിൽ ഞാനുമപ്പാത മറികടക്കുകിൽ നീയെന്തിനിവിടെ വേണം? ഇനിയുമെനിക്ക് പുതുവഴികൾ വെട്ടിത്തെളിക്കേണ്ടപ്പോഴൊക്കെ നിന്നെ ഞാൻ പുനർജ്ജനിപ്പിച്ചേക്കാം, അതുവരേയ്ക്കും വിട!

Read More

കുഴിഞ്ഞ മുഖത്തെ കത്തിനിൽക്കുന്ന അഗ്നിഗോളങ്ങളെ നേരിടാൻ കഴിയാതെ ഇരുമ്പഴികളിൽ പിടിച്ച് അവൾ ബന്ധിക്കപ്പെട്ട ചങ്ങലകളിലേക്ക് ഞാനാശ്വാസത്തോടെ നോക്കി. ” അവരവളെ അടിമയാക്കി, ഞാനവൾക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അവരവളെ വെറുപ്പ് ശീലിപ്പിച്ചു, ഞാനവളെ സ്നേഹിച്ചു. അവരവൾക്ക് മനുഷ്യത്വം നിഷേധിച്ചു. അപ്പോഴാണ് ഞാനറിഞ്ഞത് ഞാൻ നൽകിയതെല്ലാം തലയ്ക്കുള്ളിൽ മാത്രം നടന്ന സ്ഫോടനങ്ങളായിരുന്നെന്ന് … ഹാ.. ഹാ.. ഹാ.. ” അട്ടഹാസങ്ങൾക്കിടയിലൂടെ ഞാനവരോട് പതിയെ ചോദിച്ചു. “എന്നിട്ടവൾക്ക് മനുഷ്യത്വം ലഭിച്ചോ ” അവർ പതിയെ കുനിഞ്ഞു, എന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി. “അതിനാരാണവളെ ജീവനുള്ള വസ്തുവായി കരുതിയത്? ജീവനുള്ളവയേ മനുഷ്യത്വമർഹിക്കുന്നുള്ളൂ.. കാലാ കാലങ്ങളായി അവളൊരു വസ്തു മാത്രമാണ് ജീവനറ്റ വസ്തു.. ഹാ.. ഹാ.. ഹാ.. നിനക്കവളെ കാണണോ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്ക്, ഞാൻ നിന്റെ കണ്ണുകളിലേതൊരുവളെ കാണുന്നോ അവളെ നിനക്കെന്റെ കണ്ണിലും കാണാം.. പക്ഷേ സൂക്ഷിച്ചു നോക്കണം!”

Read More

എനിക്കെപ്പോഴും വിശപ്പായിരുന്നു. അവൾ പറയും “നിങ്ങളുടെ ഒടുക്കത്തെ ഈ വിശപ്പുകാരണാ മനുഷ്യനൊന്ന് റെസ്റ്റ് എടുക്കാൻ കൂടി പറ്റാത്തെ” ഹാ ഞാനൊന്ന് നിശ്വസിച്ചു. പാവം അവൾ റെസ്റ്റെടുക്കട്ടെ. അവളുടെ നെറുകയിൽ തലോടി നെറ്റിയിലൊരു ഉമ്മ കൂടി കൊടുത്തു എണീറ്റു ഞാൻ, അവളെ ഉണർത്താതെ.. അടുപ്പത്തു നിന്ന് നല്ല മണം വരുന്നുണ്ട്. അത് വെന്തുകാണണം. ഞാൻ തിടുക്കത്തിൽ നടന്നു. ഒരു പ്ലേറ്റിൽ വിളമ്പി അവൾക്കരികിലേക്ക് വന്നു. കണ്ടോ എനിക്ക് പാകമാക്കാനും അറിയാം. എന്റെ ഒടുങ്ങാത്ത വിശപ്പൊടുക്കാൻ ഇത് ധാരാളമായിരിക്കും അല്ലേ? ഊം ഈ ഹൃദയത്തിനു ഭയങ്കര ടേസ്റ്റാണ്. അവൾ പതിയേ ഞെരങ്ങിയോ? ഞാൻ മൃദുവായി തട്ടിക്കൊടുത്തു “റെസ്റ്റ് ഇൻ പീസ്..”

Read More

”ഇവളേ അന്നെ ശെരിക്കൊന്ന് കാണട്ടെടീ” മാളുവേട്ടത്തി കവിളിലേക്ക് ഒലിച്ചിറങ്ങിയ മുറുക്കാൻ തുപ്പൽ ഒപ്പി അകത്തേക്ക് തെന്നി മറഞ്ഞ മൈലാഞ്ചിക്കയ്യോട് കൊഞ്ചി. ”ഓൾക്ക് ബല്ല്യ നാണവാന്നേ, സൈനുവോ അന്റെ തുണികളൊക്കെയെടുത്തു ഇങ്ങോട്ട് കൊടുക്ക്. മാളു തിരുമ്പും “ അല്പസമയത്തിനുള്ളിൽ തന്നെ മൈലാഞ്ചിക്കൈ തിരിച്ചെത്തി, തിളങ്ങുന്ന പട്ടു കുപ്പായങ്ങളുമായി. ആരുടേയും മുഖത്ത് നോക്കാതെ ഉമ്മ അലക്കാൻ കൂട്ടിവച്ച തുണികളിലേക്ക് വച്ച് അവൾ മാറി നിന്നു. ”ഓളെയൊരു നാണം ” മാളുവേട്ടത്തി ചിരിച്ചു. അവളും. ”ഞമ്മളെടെത്തെ പൊറമ്പണിയോക്കെ എടുക്കുന്നതോളാ, മാളു ഓളെ പൊര ദാ ആടെയാ ” ഉമ്മ ദൂരേക്ക് കൈചൂണ്ടി. ”ഓളെ മൂത്ത മോള് പെറ്റു കെടക്കുവാ അതാ ഇത്രേം ദേസം ഓളെ കാണാഞ്ഞേ “ അപ്പോളേക്കും മാളുവേട്ടത്തി അലക്കാനുള്ളതൊക്കെ ഓരോ തരമാക്കി മാറ്റി വച്ച് പോവാനായി നിവർന്നു. എന്നിട്ട് സൈനൂനെ നോക്കി അതിമനോഹരമായി പുഞ്ചിരിച്ചു. സൈനു അവരുടെ മുറുക്കാൻ ചവച്ചു ചുവന്ന ചുണ്ടിലേക്ക് നോക്കി “ഇതൊക്കെ ഏടെന്നാ തിരുമ്പ്വാ “ ”ഇച്ചിരെ പോയാ…

Read More

“ചിലങ്കാ നീ കണ്ണടയ്ക്കൂ.. ഇനി മുന്നോട്ട്.. അടി തെറ്റാതെ.. ഒട്ടും പതറാതെ..” ഇല്ല കഴിയുന്നില്ല.. ഇവിടെ ഞാൻ തനിച്ചാണ്.. ഒരു കൈ സഹായം ഉണ്ടായിരുന്നെങ്കിൽ.. നടുറോഡിൽ വണ്ടികളുടെ ആർപ്പുവിളികൾക്കും കൂക്കി വിളികൾക്കുമിടയിൽ ചിലങ്ക കൈകളാൽ ചെവി പൊത്തി മുട്ടുകുത്തി കുമ്പിട്ടിരുന്നു! ഗതാഗതതടസ്സമുണ്ടാക്കിയ സ്ത്രീയെ ആരോ പിടിച്ചു വലിച്ചു ഒരു വശത്തേക്കാക്കി, വീണ്ടും അതേ വശത്ത്? ഇനിയും അക്കരെയെപ്പോഴാണെത്തുക? ഒരു പ്രാവശ്യം കൂടി ആ കൈസഹായം ലഭിക്കുമോ? “ചിലങ്കാ.. എന്തേ അവിടെത്തന്നെ നിന്നുകളഞ്ഞത്? ഇനിയും നിൽക്കാൻ സമയമില്ല, വരൂ.. വരൂ.. ഈ ദൂരമൊന്നും നീ താണ്ടിയ ദൂരം കണക്കെയൊരു ദൂരമേയല്ല..” ചിലങ്കാ …. ചിലങ്ക, ആരായിരിക്കാം ആ പേരിട്ടത്.. ചിലങ്കയണിഞ്ഞു നൃത്തം ചെയ്യുവാനറിയില്ല, ചിലങ്ക പൊട്ടിത്തെറിക്കും പോലെ ഉച്ചത്തിൽ പൊട്ടിച്ചിരിക്കുവാൻ കഴിയില്ല.. എങ്കിലും.. എങ്കിലും.. ചിലങ്കയെന്ന പേര് ബാക്കി.. ആരോ കാലിലണിഞ്ഞാൽ, ഒരുപക്ഷേ സ്വരമുണ്ടായേക്കാം.. ഉറക്കെ പൊട്ടിച്ചിരിച്ചേക്കാം.. ഈയൊരു നിമിഷത്തേക്ക് മാത്രം, ഒരു കൈ.. ഒരു കൈ മാത്രം ഒന്ന് തരാമോ? പുച്ഛത്തോടെയുള്ള…

Read More

എന്നും കോനാൻ ട്വീറ്റിലിനെ കാണാൻ പോകുമായിരുന്നു. അവിടെ ഒരു പാർക്ക് ഉണ്ടായിരുന്നു.ട്വീറ്റിൽ എന്നും കളിക്കാൻ ആ പാർക്കിൽ പോകുമായിരുന്നു അവിടെ ട്വിറ്റിലിന് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.കൂട്ടുകാരന്റെ പേര് ഹെയൻ അവനൊരു കുരങ്ങായിരുന്നു. ട്വീറ്റ്ലിന്റെ വീട്ടിൽ ഒരിക്കൽ ഹെയ്ൻ പോയി. അവിടെ ഒരു ദിവസം താമസിച്ചു. കോനൻ ഹെയ്നിനെയും ട്വീറ്റ്റിലിനെയും ഗ്രീൻലാൻഡിലേയ്ക്ക് യാത്രപോവാൻ ക്ഷണിച്ചു. അവർ കോനാന്റെ അച്ഛന്റെ ഷിപ്പിൽ യാത്ര തുടങ്ങി. അവർ എട്ടു ദിവസം എടുത്തു അവിടെയെത്താൻ. അവിടെ ഒരു പുലിയെ കണ്ടു. പുലി അവരെ ഓടിച്ചു. അവർ മരത്തിന്റെ മുകളിൽ കയറി. പക്ഷേ കോനാന്റെ അച്ഛന് കയറാൻ പറ്റുന്നില്ല. അപ്പോൾ ട്വീറ്റിൽ കോനാന്റെ അച്ഛനെ മുകളിലേക്ക് കയറ്റി. ട്വീറ്റ്ലിനോട് അച്ഛൻ നന്ദി പറഞ്ഞു. പുലിയുടെ ഭാഷ ട്വീറ്റിലിനു മനസ്സിലായി. ട്വീറ്റിൽ പുലിയെപ്പോലെ ഗർജ്ജിച്ചു പറഞ്ഞു. “ഞങ്ങളെ ഒന്നും ചെയ്യരുത്. ഞങ്ങൾ നിന്നെ ഒന്നും ചെയ്യില്ല. നീ ഞങ്ങളോടൊപ്പം യാത്ര ചെയ്യുന്നോ ” അവർ ഗ്രീൻലാൻഡിലെ…

Read More