Author: ദേവദാസ്

അദ്ധ്യായം 1 വിവാഹ സീസണായതിനാൽ നവരത്ന ജൂവലറിയിൽ  തിരക്ക് പതിവിലും കൂടുതലായിരുന്നു. മാതാപിതാക്കൾക്കൊപ്പവും പ്രതിശ്രുത വരനൊപ്പവും ആഭരണങ്ങൾ തെരഞ്ഞെടുക്കുന്ന പെൺകുട്ടികളുടെ ചിരിയും ആഹ്ലാദവും അന്തരീക്ഷത്തിൽ നിറഞ്ഞു തുളുമ്പി. CCTV യിലെ ചെറുചതുരങ്ങളിൽ അവർ പല മുഖങ്ങളായി പല കോണുകളിൽ തെളിഞ്ഞു. കഴുത്തിൽ മാല വച്ച് ഭംഗി നോക്കുന്ന ഒരു പെൺകുട്ടിയുടെ ചിരി വശ്യമായിരുന്നു. മുകളിലത്തെ തൻ്റെ ഓഫീസ് മുറിയിൽ, ആ ദൃശ്യത്തിൽ കണ്ണുനട്ടിരിക്കുകയായിരുന്നു രാഗിണി. അവർ തൻ്റെ അണിവിരലിലെ മോതിരത്തിൽ അറിയാതെ തഴുകി. ഓർമ്മകളുടെ ഭാരം മുഖത്ത് വിഷാദമായി തിടം വച്ചു. അവർ കസേരയിൽ ചാരി കണ്ണടച്ചിരുന്നു. നാല്പതു വർഷം മുൻപ് സുകുമാരപ്പണിക്കർ ചെറിയ തോതിൽ തുടങ്ങിയ നവരത്ന ജൂവലറി തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ ജൂവലറികളിൽ ഒന്നാണ്. അർബുദബാധിതനായി സുകുമാരപ്പണിക്കർ ശയ്യാവലംബി ആയതോടെയാണ് മകൾ രാഗിണി അഞ്ചു വർഷം മുൻപ് സ്ഥാപനത്തിൻ്റെ ചുമതല ഏറ്റെടുത്തത്. അതിനു മുൻപും അച്ഛനെ സഹായിച്ചിരുന്നത് അവർ തന്നെയായിരുന്നു. നഗരത്തിൽ സ്വന്തമായി പണിശാലകളുള്ള ജൂവലറി കൂടുതൽ…

Read More

മുൻ അദ്ധ്യായം ആദ്യ അദ്ധ്യായം അദ്ധ്യായം 11 പാഞ്ഞു പോയ ട്രെയിനിൻ്റെ വെളിച്ചത്തിൽ, നിലത്തു വീണു കിടക്കുന്ന ഡോ. തൻസീറിൻ്റെ മുഖം തെളിഞ്ഞു. “എന്താണ് സംഭവിച്ചത്?”, ജോസഫിൻ്റെ കൈയിലെ കെട്ടുകളും മുഖത്തെ പ്ലാസ്റ്ററും ഇളക്കി മാറ്റിയ ശേഷം ഡോ.കൃഷ്ണ ചോദിച്ചു. “ഞാൻ ബാറിൽ നിന്നിറങ്ങി കുറച്ചു ദൂരം വന്നു. അപ്പോഴാണ് കാറിൻ്റെ പിൻസീറ്റിൽ അനക്കം കേട്ടത്. വണ്ടി നിറുത്തുന്നതിടയിൽ തലയ്ക്ക് അടി വീണു.”, ജോസഫ് പ്രതിവചിച്ചു. “ഇപ്പോൾ ഓക്കെയാണോ?” “ഓക്കെയാണ് സാർ.”, സെമിത്തേരിക്കു മുന്നിൽ ഒരു ജീപ്പ് വന്നു നിന്നു. ഇൻസ്പെക്ടർ ചന്തു നാഥായിരുന്നു അത്. ****** “ജോസഫിനെ കൊന്ന് പാളത്തിലിട്ടിട്ട് വെളുപ്പിന് വിദേശത്തേക്ക് കടക്കാനായിരുന്നു ഇയാളുടെ പ്ലാൻ, “, ഇൻസ്പെക്ടർ ഡോ.കൃഷ്ണയോടു പറഞ്ഞു. ഒരു മണിക്കൂറിനു ശേഷം ഡോ. കൃഷ്ണയുടെ വീടിൻ്റെ സെല്ലാറിൽ കസേരയിൽ ബന്ധിച്ച നിലയിൽ തല കുനിച്ചിരിക്കുകയായിരുന്നു ഡോ. തൻസീർ. “അതെ.”, ഡോ.കൃഷ്ണ പ്രതിവചിച്ചു: “അതുവരെ പിടിയിലാകാതിരിക്കാനുള്ള അടവായിരുന്നു എൻ്റെ വീട്ടിലെ ഇയാളുടെ അഭിനയം. ടു ബൈ…

Read More

മുൻ അദ്ധ്യായം അദ്ധ്യായം 10 പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി. മുറിക്കുള്ളിലെ നിശ്ശബ്ദതയിൽ അത് പ്രതിധ്വനിച്ചു. ഡോ.കൃഷ്ണ ശബ്ദമുണ്ടാക്കാതെ മുൻ വാതിലനടുത്തെത്തി. ഒന്നു കാത്ത ശേഷം അദ്ദേഹം വാതിൽ മെല്ലെത്തുറന്നു. പിസ്റ്റൽ ചൂണ്ടിയത് കൈയുയർത്തി നിൽക്കുന്ന നിഴൽരൂപത്തിനു നേർക്കായിരുന്നു. അരണ്ട നാട്ടുവെളിച്ചത്തിൽ ഡോ. കൃഷ്ണ ആളെ തിരിച്ചറിഞ്ഞു. ഡോ. തൻസീറായിരുന്നു അത്. ”ഷാൽ വി ഹാവ് സം കോഫി?”, ഡോ. കൃഷ്ണ തൻസീറിനോടു ചോദിച്ചു. വീട്ടിലെ സന്ദർശക മുറിയിൽ ഇരിക്കുകയായിരുന്നു രണ്ടു പേരും. ശരിയെന്ന് തൻസീർ തലയാട്ടി. അയാൾ അവശനും ക്ഷീണിതനുമായി കാണപ്പെട്ടു. അലച്ചിലിൻ്റെ പാടുകൾ മുഖഭാവത്തിൽ ഉണ്ടായിരുന്നു. ഡോ. കൃഷ്ണ എഴുന്നേറ്റ് അകത്തു പോയി രണ്ടു, മൂന്നു മിനിറ്റിനുള്ളിൽ തിരിച്ചെത്തി. “പ്ലീസ്.”, ഡോ.കൃഷ്ണ കാപ്പിക്കപ്പ് ഡോ. തൻസീറിനു നീട്ടി. അയാൾ കപ്പ് വാങ്ങി പതുക്കെ സിപ്പ് ചെയ്തു. “എന്നെക്കാണാൻ ഡോക്ടർ പാതിരാത്രിയിൽ വന്നത്…?”, ഡോ. കൃഷ്ണ അർദ്ധോക്തിയിൽ നിറുത്തി. “ഇരുട്ടിന്റെ മറ വേണ്ടതിനാൽ. മരിക്കാൻ പേടിയുള്ളതിനാൽ.” “ആർക്കാണ് ഡോക്ടറെ കൊല്ലേണ്ടത്?”…

Read More

മുൻ അദ്ധ്യായം അദ്ധ്യായം 9 തന്നെ ആരോ പിന്തുടരുന്നു എന്നു മനസ്സിലാക്കിയ തൻസീർ നടത്തം വേഗത്തിലാക്കി. അയാൾ ഇടതുവശത്തെ മൈതാതാനത്തിലേക്ക് കയറി. പിന്നാലെ വന്നയാളും നിഴൽ പറ്റി മൈതാനത്തിനു മുന്നിലെത്തി. നിമഷങ്ങൾക്കുള്ളിൽ ഡോ.കൃഷ്ണ അവിടെ കുതിച്ചെത്തി. വിജനമായ മൈതാനം ഇരുട്ടിൽ മുങ്ങിക്കിടന്നു. അദ്ദേഹം മൈതാനത്തിലേക്കു കയറി. തെരുവു വിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ അക്രമിയുടെ കൈയിലെ കത്തിയുടെ തിളക്കം അദ്ദേഹം കണ്ടു. അക്രമിയുടെ പിടിയിൽ കുതറുന്ന തൻസീറിൻ്റെ കഴുത്തിന് നേരെ ഉയർന്നു നില്ക്കുകയായിരുന്നു ആയുധം. നിമിഷാർദ്ധത്തിൽ ഡോ.കൃഷ്ണ കുതിച്ചു ചാടി. അദ്ദേഹത്തിൻ്റെ വലതുപാദം അക്രമിയുടെ തോളെല്ലിൽ ഊക്കോടെ പതിച്ചു. തൻസീറിൻ്റെ ശരീരത്തിലെ പിടി വിട്ട് അയാൾ നിലത്തു വീണു. അടുത്ത നൊടിയിൽ അയാൾ നിവർന്നുയർന്നു. ചാട്ടുളി പോലെ പാഞ്ഞു വന്ന കത്തിയിൽ നിന്ന് ഡോ. കൃഷ്ണ ഒഴിഞ്ഞുമാറി. നിമിഷാർദ്ധത്തിൽ അദ്ദേഹത്തിൻ്റെ വലതു മുഷ്ടി അയാളുടെ തൊണ്ടമുഴയിൽ ഊക്കിൽ പതിച്ചു. ഞരങ്ങിക്കൊണ്ട് അയാൾ പിന്നോട്ടു മാറി; കൈയിലെ കത്തി തെറിച്ചു പോയി. ഡോ. കൃഷ്ണയുടെ…

Read More

 മുൻ അദ്ധ്യായം അദ്ധ്യായം 8 തന്റെ അടുത്തേക്ക് കുതിച്ചെത്തുന്ന നിഴൽരൂപത്തെ ഡോ. കൃഷ്ണ കണ്ടു. അദ്ദേഹം പടിക്കെട്ടിന്റെ കൈവരികളിൽ പിടിച്ച് താഴേക്ക് ചാടി. ഇരുമ്പ് വടി കൈവരിയിൽ ഊക്കിൽ പതിച്ചതിന്റെ ശബ്ദം മുഴങ്ങി ഉയർന്നു. നിലത്തേക്ക് ചാടിയ ഡോ. കൃഷ്ണ സമനില വീണ്ടെടുക്കുമ്പോഴേക്കും എതിരാളി അദ്ദേഹത്തെ ലക്ഷ്യമാക്കി കുതിച്ചു ചാടി. ഒഴിഞ്ഞുമാറിയ ഡോ. കൃഷ്ണയെ അവൻ പിന്നിൽ കൂടി പിടികൂടി. കുതറിത്തിരിഞ്ഞ കൃഷ്ണയുടെ കൈക്കുള്ളിൽ എതിരാളിയുടെ വലതുകൈയുടെ മണിബന്ധം ഒടിഞ്ഞു തൂങ്ങി. അവൻ നിലവിളിച്ചു കൊണ്ട് പിന്നോട്ടു മാറി. നിമിഷാർദ്ധത്തിൽ ഊക്കോടെ ഉയർന്ന അദ്ദേഹത്തിന്റെ വലതുപാദം അവൻ്റെ നാഭി തകർത്തു. ഞരങ്ങിക്കൊണ്ട് അവൻ പടിക്കെട്ടിലേക്ക് ചാരി. അദ്ദേഹത്തിൻ്റെ വലതുകൈപ്പത്തി ഒരു കത്തി പോലെ അവൻ്റെ കഴുത്തിൽ വീശിപ്പതിച്ചു. അടുത്ത നിമിഷം അവൻ ബോധരഹിതനായി നിലം പതിച്ചു നിശ്ചലനായി. ടോർച്ചിന്റെ വെളിച്ചത്തിൽ ഡോ. കൃഷ്ണ ചുറ്റും പരതി. പടിക്കെട്ടുകൾക്ക് പിന്നിൽ ആരോ ഞരങ്ങുന്ന ശബ്ദം കേട്ട് അദ്ദേഹം അവിടേക്ക് ഓടി. ഇൻസ്പെക്ടർ ചന്തുനാഥ്…

Read More

മുൻ അദ്ധ്യായം:  അദ്ധ്യായം 6 അദ്ധ്യായം 7 “വാട്ട്?!” ഇൻസ്പെക്ടർ ചന്തുനാഥിൻ്റെ സ്വരത്തിൽ ഞെട്ടൽ പ്രകടമായിരുന്നു. “യെസ്, ഇൻസ്പെക്ടർ. തൻസീർ തറക്കണ്ടത്തിന്റെ ബൈസ്റ്റാന്റർ കൊല്ലപ്പെട്ടു.” “ഹൗ?” “ഹിറ്റ് ആൻഡ് റൺ. എ പ്ലാൻഡ് ആക്സിഡൻറ്.”, ഡോ. കൃഷ്ണ ഒന്നു നിറുത്തിയിട്ട് തുടർന്നു: “പ്ലീസ് സെൻഡ് യുവർ ടീം ടു ഡീൽ വിത് ദ സിറ്റ്വേഷൻ.” സംഭാഷണം അവസാനിപ്പിച്ച് ഡോ. കൃഷ്ണ മൃതദേഹത്തിന്റെ അടുത്തേക്ക് ചെന്നു. ചുറ്റും ആളുകൾ കൂടിയിരുന്നു. അദ്ദേഹം മൃതദേഹം വിശദമായി പരിശോധിച്ചു. മൂക്കിലും ഇടതു ചെവിയിലും മുറിപ്പാടുകൾ കാണാമായിരുന്നു. ആശുപത്രിക്കു പിന്നിൽ വച്ച് തന്നെ ആക്രമിച്ചവരിൽ ഒരാൾ ഇയാളായിരിക്കാമെന്ന് അദ്ദേഹമൂഹിച്ചു. വലതു ചെവിയിൽ ഒരു സ്റ്റീൽ കുരിശിന്റെ കമ്മലുണ്ടായിരുന്നു. മറു ചെവിയിലെ കമ്മലാണ് മെറ്റിൽഡയുടെ കൈയിൽ നിന്ന് താൻ കണ്ടെടുത്തതെന്ന് ഡോ. കൃഷ്ണയ്ക്ക് മനസ്സിലായി. പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു മൊബൈൽ ഫോണും പഴ്സും ഡോ. കൃഷ്ണ കണ്ടെടുത്തു. പഴ്സിൽ കുറച്ചു പണമല്ലാതെ മറ്റു രേഖകളൊന്നുമുണ്ടായിരുന്നില്ല. ഫോണിലേക്കുള്ള വിളികൾ…

Read More

മുൻ അദ്ധ്യായങ്ങൾ: അധ്യായം 1, അദ്ധ്യയം 2, അദ്ധ്യായം 3, അദ്ധ്യായം 4, അദ്ധ്യായം 5 അദ്ധ്യായം 6 “ഡോ. ഉമ ഗണപതിയല്ലേ സർജൻ?”, ഡോ.കൃഷ്ണ ചോദിച്ചു. “ഷി ഈസ് ഔട്ട് ഓഫ് സ്റ്റേഷൻ. അസിസ്റ്റൻ്റ് പോലീസ് സർജൻ കുമാറാണ് അറ്റൻഡ് ചെയ്തത്.”, ഇൻസ്പെക്ടർ പ്രതിവചിച്ചു. “ഡിഡ് യു മീറ്റ് ഹിം?” “ഉം. മറ്റെന്തെങ്കിലും രീതിയിൽ കൊല നടന്നതിൻ്റെ ഫിസിയോളജിക്കൽ ട്രേസസ് ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്.” “ഓക്കെ. എനി അദർ ഫൈൻഡിങ്ങ്സ്?” “യെസ്. മരണത്തിനു മുൻപ് സെക്സ് നടന്നിട്ടുണ്ട്.” “ഫോഴ്സ്ഡ്?” “അതിൻ്റെ ലക്ഷണങ്ങളില്ല. കോൺസെൻഷ്വൽ എന്നു കരുതാം.” “ഓക്കെ. ബൈ ദ വേ, 104 ൽ നിന്നു കിട്ടിയ സിറിഞ്ചിൻ്റെ കെമിക്കൽ എക്സാമിനേഷൻ എന്തായി? ” “അയച്ചിട്ടുണ്ട്. മൈറ്റ് ടേക്ക് ടൈം.” “ഓകെ ദെൻ.”, ഡോ. കൃഷ്ണ സംഭാഷണം അവസാനിപ്പിച്ചു. അദ്ദേഹത്തിന് നിരാശ തോന്നി. * * * * * “അയാൾ മനഃപൂർവം ബൈക്ക് ഇടിപ്പിക്കുകയായിരുന്നു എന്ന് സിസ്റ്റർക്ക്…

Read More

മുൻ അദ്ധ്യായങ്ങൾ: അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 രണ്ടു മണിക്കൂർ മുൻപ്: “സർ, ഐ തിങ്ക് വി ഹാവ് സം യൂസ്ഫുൾ ഇൻഫോ.” ഛായ പതിവ് പുഞ്ചിരിയോടെ ഡോ. കൃഷ്ണയുടെ മുറിയിലേക്ക് വന്നു. “ടെൽ മി ഛായാ.”, അദ്ദേഹം ലാപ്ടോപ്പടച്ചിട്ട് ശ്രദ്ധാലുവായി.”സർ, കോൺടാക്ട് ലെൻസ് കേസിന്റെ പിന്നിലുള്ള ബാർകോഡ് ലേബൽ ഞാൻ ടോമി സാറിന് വാട്സ് ആപ് ചെയ്തു കൊടുത്തു.” ടോമി കുരിശിങ്കൽ ഡോ. കൃഷ്ണയുടെ സുഹൃത്തും ഐടി സംബന്ധമായ വിഷയങ്ങളിൽ അദ്ദേഹത്തെ സഹായിക്കുന്ന ആളുമാണ്. ഡോ. കൃഷ്ണ ഛായയോട് തുടരാൻ ആംഗ്യം കാണിച്ചു. “ഹി കാൾഡ് മീ സം ടൈം ബാക്ക്. ഇത് ക്ലിയർ വിഷൻ എന്ന ഇന്ത്യൻ കമ്പനിയുടെ പ്രോഡക്ടാണെന്നു പറഞ്ഞു.” ഛായ ഒന്നു നിറുത്തിയിട്ടു തുടർന്നു: “ഞാൻ ക്ലിയർ വിഷൻ കമ്പനിയിൽ വിളിച്ചന്വേഷിച്ചു. അവർക്ക് കൊച്ചിയിൽ ഒരു ഡീലറേ ഉള്ളൂ – ഇടപ്പള്ളിയിലുള്ള കീർത്തി ഒപ്റ്റിക്കൽസ്.” “ഓ ദാറ്റ്സ്…

Read More

കഥ ഇതു വരെ :- ഒരു പാതിരാത്രിയിൽ പ്രസിദ്ധ ക്രിമിനോളജിസ്റ്റായ ഡോ. മുരളികൃഷ്ണയെ മെഡികെയർ ഹോസ്പിറ്റലിലെ സിസ്റ്റർ മെറ്റിൽഡ വിളിച്ച്, തന്നെ ഒരാൾ കൊല്ലാൻ ശ്രമിക്കുന്നതായി പറയുന്നു. ആശുപത്രിയിലെത്തിയ ഡോ.കൃഷ്ണ മെറ്റിൽഡയെ ലിഫ്റ്റിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കാണുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ രഘുരാമൻ എന്ന രോഗിയെ കാണാതായി എന്ന് മനസ്സിലാകുന്നു. ഡോ. കൃഷ്ണ തെളിവുകൾ ശേഖരിക്കുന്നു. അതിനിടയിൽ സിസ്റ്റർ ആശയേയും ആരോ ആക്രമിച്ച് മാരകമായി പരിക്കേല്പിക്കുന്നു. ആശുപത്രിയുടെ പിന്നിൽ വച്ച് രണ്ടു പേർ ഡോ.കൃഷ്ണയേയും ആക്രമിക്കുന്നു. മുൻ അദ്ധ്യായങ്ങൾ: അദ്ധ്യായം 1, അദ്ധ്യായം 2, അദ്ധ്യായം 3 അദ്ധ്യായം 4 അഞ്ചു മിനിട്ടിനുള്ളിൽ ഡോ. കൃഷ്ണ സ്വബോധത്തിലേക്ക് മടങ്ങി വന്നു. തലയ്ക്ക് അടി കിട്ടിയ ഭാഗം അപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു. തന്നെ ആക്രമിച്ചവർ രക്ഷപ്പെട്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം  ഇരുട്ടിൽ പരതി ലൈറ്റിട്ടു. മുറിയിൽ വെളിച്ചം പരന്നു. ആശുപത്രിയുടെ CCTV കണ്ട്രോൾ റൂമായിരുന്നു അത്. വീഡിയോ ഡാറ്റ യുണിറ്റിലെ കേബിളുകൾ വലിച്ചിളക്കിയ…

Read More

മുൻ അദ്ധ്യായങ്ങൾ:  അദ്ധ്യായം 1, അദ്ധ്യായം 2 പോഡ്കാസ്റ്റ്: ഇവിടെ അദ്ധ്യായം 3 നൂറ്റിമൂന്നാം നമ്പർ മുറിയുടെ മുന്നിൽ കമിഴ്ന്നു കിടക്കുകയായിരുന്നു സിസ്റ്റർ ആശ. ഡോ. കൃഷ്ണ സിസ്റ്ററുടെ അടുത്തെത്തി പരിശോധിച്ചു. അടിയേറ്റ് പൊട്ടിയ തലയുടെ പിൻവശത്തു നിന്ന് രക്തം ഒഴുകിപ്പരന്നിരുന്നു. സിസ്റ്റർ ദുർബലമായി ശ്വസിക്കുന്നുണ്ടായിരുന്നു. നൂറ്റി അഞ്ചാം നമ്പർ മുറിയുടെ താക്കോൽ രക്തക്കളത്തിൽ തിളങ്ങി കാണപ്പെട്ടു. അടുത്തു തന്നെ കിടന്നിരുന്ന ഡ്രിപ്പ് സ്റ്റാൻ്റിൻ്റെ കാലിൽ രക്തവും മുടിനാരുകളും പറ്റിപ്പിടിച്ചിരുന്നു. സ്റ്റാൻ്റ് കൊണ്ടാണ് സിസ്റ്റർക്ക് അടിയേറ്റതെന്ന് അദ്ദേഹം ഊഹിച്ചു. 104 ആം നമ്പർ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് അദ്ദേഹം കണ്ടു. ഡോ. കൃഷ്ണ ഓടി ഡ്യൂട്ടി റൂമിലെത്തി ഡെസ്ക് ഫോണിൽ കാഷ്വാലിറ്റി ഡയൽ ചെയ്തു: “ഫ്രം ഡ്യൂട്ടി റൂം, ഫസ്റ്റ് ഫ്ലോർ. സിസ്റ്റർ ആശയെ ആരോ ആക്രമിച്ചു. ഷീ ഈസ് ഇൻ ക്രിട്ടിക്കൽ കണ്ടീഷൻ. റൂം നമ്പർ നൂറ്റിമൂന്നിനു മുന്നിൽ” “നിങ്ങളാരാണ്?” അദ്ദേഹം ഫോൺ ഡിസ്കണക്ട് ചെയ്തു. ‘ഈ സമയത്ത്…

Read More