Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ വീക്കെൻ്റ് മർഡർ – അദ്ധ്യായം 1
തുടർക്കഥ / സീരീസ് ത്രില്ലർ

ദ വീക്കെൻ്റ് മർഡർ – അദ്ധ്യായം 1

By ദേവദാസ്October 30, 2023Updated:December 4, 202313 Comments5 Mins Read300 Views
Bookmark Now
Please login to bookmark Close

No account yet? Register

അദ്ധ്യായം 1

വിവാഹ സീസണായതിനാൽ നവരത്ന ജൂവലറിയിൽ  തിരക്ക് പതിവിലും കൂടുതലായിരുന്നു. മാതാപിതാക്കൾക്കൊപ്പവും പ്രതിശ്രുത വരനൊപ്പവും ആഭരണങ്ങൾ തെരഞ്ഞെടുക്കുന്ന പെൺകുട്ടികളുടെ ചിരിയും ആഹ്ലാദവും അന്തരീക്ഷത്തിൽ നിറഞ്ഞു തുളുമ്പി. CCTV യിലെ ചെറുചതുരങ്ങളിൽ അവർ പല മുഖങ്ങളായി പല കോണുകളിൽ തെളിഞ്ഞു. കഴുത്തിൽ മാല വച്ച് ഭംഗി നോക്കുന്ന ഒരു പെൺകുട്ടിയുടെ ചിരി വശ്യമായിരുന്നു. മുകളിലത്തെ തൻ്റെ ഓഫീസ് മുറിയിൽ, ആ ദൃശ്യത്തിൽ കണ്ണുനട്ടിരിക്കുകയായിരുന്നു രാഗിണി. അവർ തൻ്റെ അണിവിരലിലെ മോതിരത്തിൽ അറിയാതെ തഴുകി. ഓർമ്മകളുടെ ഭാരം മുഖത്ത് വിഷാദമായി തിടം വച്ചു. അവർ കസേരയിൽ ചാരി കണ്ണടച്ചിരുന്നു.

നാല്പതു വർഷം മുൻപ് സുകുമാരപ്പണിക്കർ ചെറിയ തോതിൽ തുടങ്ങിയ നവരത്ന ജൂവലറി തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ ജൂവലറികളിൽ ഒന്നാണ്. അർബുദബാധിതനായി സുകുമാരപ്പണിക്കർ ശയ്യാവലംബി ആയതോടെയാണ് മകൾ രാഗിണി അഞ്ചു വർഷം മുൻപ് സ്ഥാപനത്തിൻ്റെ ചുമതല ഏറ്റെടുത്തത്. അതിനു മുൻപും അച്ഛനെ സഹായിച്ചിരുന്നത് അവർ തന്നെയായിരുന്നു. നഗരത്തിൽ സ്വന്തമായി പണിശാലകളുള്ള ജൂവലറി കൂടുതൽ വിപുലപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് രാഗിണി.

ഫോണിൻ്റെ റിംഗ്ടോൺ രാഗിണിയുടെ ചിന്തകളെ മുറിച്ചു. അവർ ഫോൺ കൈയിലെടുത്തു.
“എടീ ഞങ്ങളാണ്.”, ഫോണിൽ ജയരാജൻ്റെ ശബ്ദം മുഴങ്ങി. രാഗിണിയുടെ മുഖം ആഹ്ലാദത്താൽ വിടർന്നു. രാഗിണിയുടെ ചേട്ടനായ ജയരാജൻ വളരെ വർഷങ്ങൾക്കു മുൻപ് നാടുവിട്ട് സിംഗപ്പൂരിൽ പോയതാണ്. അതിനു ശേഷമുള്ള ആദ്യ വരവാണിത്. അച്ഛന് രോഗം മൂർച്ഛിച്ച വിവരം രാഗിണി അയാളെ അറിയിച്ചിരുന്നു.
“ചേട്ടാ എവിടുന്നാ?”, രാഗിണി ചോദിച്ചു.
“ഞങ്ങൾ ചെന്നൈയിൽ എത്തി.”
“എപ്പോഴാ ട്രിവാൻഡ്രം ലാൻഡിംഗ്?”
“എട്ടരയാവും.”
“ഓക്കെ ഞാൻ അനിലിനെ അയയ്ക്കാം.”
“ശരി.”, ജയരാജൻ ഫോൺ ഡിസ്കണക്ട് ചെയ്തു. രാഗിണി ഡെസ്ക് ഫോണിൽ താഴേക്കു വിളിച്ചു. മാനേജർ സാബു ജേക്കബ് ആയിരുന്നു ലൈനിൽ.
“സാബു. അനിലിനോട് എന്നെ വിളിക്കാൻ പറ.”
“ശരി, മാഡം.”
“ആ… പിന്നെ ഞാൻ ഇത്തിരി നേരത്തേ ഇറങ്ങും.”
രാഗിണി ഫോൺ വച്ചു. ചേട്ടനെയും ഒരിക്കൽ മാത്രം കണ്ടിട്ടുള്ള ചേട്ടത്തിയേയും കാണാൻ അവർ തിടുക്കപ്പെട്ടു.
* * * * * * * * *
സിംഗപ്പൂർ എയർലൈൻസിൻ്റെ വിമാനം കൃത്യ സമയത്തു തന്നെ തിരുവന്തപുരത്ത് ലാൻഡ് ചെയ്തു. ജയരാജനും ഭാര്യ സൗമിനിയും പുറത്തെത്തുമ്പോഴേക്കും ഡ്രൈവർ അനിൽ കാറുമായി അറൈവൽ ലൗഞ്ചിനു മുന്നിലെത്തിയിരുന്നു.
“അനിലേ, എന്തുണ്ട് വിശേഷം?”, ജയരാജൻ കുശലം ചോദിച്ചു.
“അങ്ങനെ പോണ് സാറേ.”, ജയരാജൻ്റെ ലഗേജുകൾ ബൂട്ടിലേക്ക് വയ്ക്കുന്നതിനിടയിൽ അനിൽ പറഞ്ഞു.
“സൗമിനീ, ഈ അനിലിന് ഒരു മാറ്റവുമില്ല പതിനഞ്ചു വർഷം മുമ്പത്തതു പോലെ തന്നെ.”
“സാറിനും ഒരു മാറ്റവുമില്ല.”, കാർ സ്റ്റാർട്ട് ചെയ്തു കൊണ്ട് അനിൽ പറഞ്ഞു.
കാർ വിമാനത്താവളം വിട്ട് പുറത്തിറങ്ങി.

”ഇതിലേക്കുടപ്പോവാം…”, പളളിപ്പുറം ജംഗ്ഷനിൽ നിന്ന് വലത്തേക്ക് കാർ തിരിച്ചു കൊണ്ട് അനിൽ പറഞ്ഞു. അയാൾ തുടർന്നു: “പൈപ്പ് പണിക്ക് വെട്ടിക്കുഴിച്ചിട്ടിരിക്കുവാണ്. എന്നാലും പെട്ടെന്നങ്ങെത്താം.”
“ഗൂഗിളും ഈ വഴിയാ കാണിക്കുന്നത്. “, പിറകിലിരുന്ന് സൗമിനിപറഞ്ഞു.

വിജനമായിരുന്നു പാത. പണി നടക്കുന്നതിനാൽ വഴിയിൽ പലയിടത്തും കുഴികളും മണൽകുനകളും ഉണ്ടായിരുന്നു. തെരുവുവിളക്കുകൾ അപൂർവമായി മാത്രം തെളിഞ്ഞു നിന്നു.

പെട്ടെന്ന് കാറിനു പിന്നിൽ ഒരു ബൈക്ക് പ്രത്യക്ഷപ്പെട്ടു. അത് കാറിനു പിന്നിൽ കൃത്യം അകലം വച്ച് പിന്തുടർന്നു. ഇരുവശവും ആൾ താമസമില്ലാത്ത വിജനമായ വഴിയിലെത്തിയപ്പോൾ ബൈക്ക് കാറിനെ ഓവർടേക്ക് ചെയ്ത് മുന്നിൽ നിറുത്തി. അപ്രതീക്ഷിത സംഭവത്തിൽ പകച്ചുപോയ അനിൽ ബ്രേക്ക് അമർത്തിച്ചവിട്ടി. കാറിൻ്റെ ടയറുകൾ റോഡിൽ ഉരയുന്നതിൻ്റെ ശബ്ദം ഉയർന്നു കേട്ടു . ബൈക്കിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കാർ കുലുങ്ങി നിന്നു.

ബൈക്കിലെത്തിയവർ ഹെൽമറ്റ് ധരിച്ചിരുന്നു. അവർ കാറിന്റെ അടുത്തെത്തി ഗ്ലാസിൽ തട്ടി. മൂന്നു പേരും ഭയന്നു വിറച്ചു. രണ്ടാമൻ അരയിൽ നിന്ന് കത്തിയെടുക്കുന്നത് അനിൽ കണ്ടു. ഒരു നിമിഷം. അനിൽ വണ്ടി വേഗത്തിൽ മുന്നോട്ടെടുത്തു. ബൈക്കിനെ തട്ടിത്തെറിപ്പിച്ചു കൊണ്ട് അത് മുന്നോട്ടു കുതിച്ചു.
* * * * * * * * *
“അനിലിന് ഒരു ഡോസിൻ്റെ ആവശ്യമുണ്ട്.”, രാഗിണി പറഞ്ഞു. രാത്രിഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു അവർ.
“അവൻ്റെ കുഴപ്പമല്ല. ഇവൾ ഗൂഗിൾ മാപ്പ് നോക്കി വന്നതാണ്.”, സൗമിനിയെ നോക്കിയാണ് ജയരാജൻ പറഞ്ഞത്.
“അതൊരു ആൻ്റി സോഷ്യൽ ഏരിയയാണ്. രാത്രി സഞ്ചരിക്കാൻ ഒട്ടും പറ്റാത്ത ഇടം.”
“ഗൂഗിൾ മാപ്പിൽ ‘നിയർ ബൈ ആൻ്റിസോഷ്യൽസ് എന്നൊരു ഫീച്ചർ വേണ്ടതാണ്.”, സൗമിനിയുടെ തമാശയിൽ എല്ലാവരും ചിരിച്ചു.
“അച്ഛന് നല്ല ക്ഷീണമുണ്ടല്ലോ?”, ജയരാജൻ വിഷയം മാറ്റി.
“കുറച്ചു ദിവസമായി ഒട്ടും വയ്യ. ഭക്ഷണം പോലും കഴിക്കുന്നില്ല.”
“ഡോക്ടറൻമാർ എന്തെങ്കിലും…?”
“ഇനി പാലിയേറ്റീവ് കെയർ മാത്രമേ പറ്റൂന്നാ പറഞ്ഞത്.”, രാഗിണിയുടെ മുഖമിരുണ്ടു. അവൾ തുടർന്നു: “ഇന്നലെ വേദന വല്ലാതെ കൂടിയപ്പോൾ ഡോക്ടർ വന്നു മരുന്നു മാറ്റി. അതിൽ പിന്നാ ഒന്നുറങ്ങിയത്.”
“ആരാ ഡോക്ടർ? ”
“ഡോ.മാത്യു പോൾ. പദ്മിനിയുടെ കൊലീഗ് ആണ്.”
“അച്ഛനെ നോക്കാനൊക്കെ?”
“പകൽ ഒരു ഹോം നഴ്സ് വരും. രാത്രി ഞാനും പദ്മിനിയും മാറി മാറി…”
ഒരു നിമിഷം അവർക്കിടയിൽ മൗനം നിറഞ്ഞു.

“ഇതാണ് സുജേച്ചി. ഞങ്ങളുടെ അന്നദാതാവ്. ” ഭക്ഷണം കൊണ്ടുവയ്ക്കുന്ന ജോലിക്കാരി സുജാതയെ നോക്കി രാഗിണി പറഞ്ഞു. സുജാതയുടെ ഇടുങ്ങിച്ചുരുങ്ങി ചൂടുപൊള്ളിയ കണ്ണുകളിൽ ചിരി തെളിഞ്ഞു.
“പണ്ടൊരാളുണ്ടായിരുന്നല്ലോ? നമ്മുടെ ദേവകിയമ്മ.”, ജയരാജൻ ചോദിച്ചു.
“അവര് കഴിഞ്ഞ കൊല്ലം മരിച്ചു.”
എല്ലാവരുടെയും ശ്രദ്ധ ഭക്ഷണത്തിലേക്കായി.
“ഇത് സുജേച്ചിയുടെ സ്പഷ്യലാണ്. മക്കാനാ വെജ് മസാല.”, കറിപ്പാത്രം സൗമിനിക്കു നേരേ നീക്കിവച്ചു കൊണ്ട് രാഗിണി പറഞ്ഞു.
“അയ്യോ. അവൾക്ക് സസ്യം അലർജിയാ.”, ജയദേവൻ്റെ ചിരിയിൽ എല്ലാവരും പങ്കു
ചേർന്നു.
“എവിടെയാണ് ചേട്ടത്തി വർക്ക് ചെയ്യുന്നത്?”
“സീസർ. സിംഗപ്പൂർ ഇൻസ്റ്റിട്യൂട്ട് ഫോർ സയൻസ് ആൻ്റ് എഞ്ചിനീയറിംഗ് റിസർച്ച്.”, സൗമിനി പറഞ്ഞു.
പത്മിനി ഇനി രാവിലെയേ ഉള്ളൂ, അല്ലേ?”, ജയരാജൻ ചോദിച്ചു.
“ഉം… ഇന്ന് നൈറ്റ് ഡ്യൂട്ടിയാണ്”, രാഗിണി പറഞ്ഞു.
” അവൾ പഴയ ആശുപത്രിയിൽ തന്നെ?”
“അല്ല. ഒരു വർഷമായി അപ്പോളോ മെഡിക്കൽ സെൻ്ററിലാണ്.”
“അവളുടെ വിവാഹക്കാര്യം…?”,
“അവൾക്കു കൂടി തോന്നേണ്ടേ.”, കൈ കഴുകുന്നതിനിടയിൽ രാഗിണി പറഞ്ഞു.
“അച്ഛൻ്റെ മുറിയിൽ ഇന്ന് ഞാൻ കിടക്കാം”, കൈകഴുകി വന്ന ജയരാജൻ പറഞ്ഞു.
“ഇന്നു വേണ്ട ചേട്ടാ. യാത്രാക്ഷീണമുള്ളതല്ലേ.”

സുധീന്ദ്രന്റെ കേസ് എന്തായി?”, ജയരാജൻ ചോദിച്ചു. അത്താഴത്തിനു ശേഷം വീടിൻ്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു അവർ. രാഗിണി പെട്ടെന്ന് അസ്വസ്ഥയായി. അവരുടെ മുഖം ഇരുണ്ടു
“അതു നമുക്ക് പിന്നീട് സംസാരിക്കാം, ചേട്ടാ.”, അവൾ പറഞ്ഞു.
“അച്ഛൻ എന്നെപ്പറ്റി പറയാറുണ്ടായിരുന്നോ?”, ജയരാജൻ വിഷയം മാറ്റി.
“ഒരു കൊല്ലം മുൻപു വരെ ഒരിക്കൻ പോലും മിണ്ടിയിട്ടില്ല.”, ഒന്നു നിറുത്തിയിട്ട് രാഗിണി തുടർന്നു: “ഒരിക്കൽ ചോദിച്ചപ്പോഴാ ഞാൻ ചേട്ടനെ വിളിച്ചത്.”
“അപ്പോൾ ഇങ്ങേർക്ക് വാശി, അച്ഛൻ നേരിട്ട് വിളിക്കണമെന്ന്.”, ഒന്നു നിറുത്തിയിട്ട് സൗമിനി അനിഷ്ടത്തോടെ തുടർന്നു: ”അച്ഛൻ്റെ കടുംപിടുത്തം തന്നെ മോനും.”
ജയരാജൻ ഒന്നും മിണ്ടിയില്ല. അയാളുടെ മുഖത്ത് അസ്വസ്ഥത നിഴൽ വീഴ്ത്തിയിരുന്നു.
“ഉറക്കം വരുന്നു.”, അല്പം കഴിഞ്ഞ് അയാൾ പറഞ്ഞു.
“മുകളിൽ മുറി ശരിയാക്കിയിട്ടുണ്ട്. നിങ്ങൾ കിടന്നോളൂ.”, രാഗിണി പറഞ്ഞു.
“നീ വരുന്നില്ലേ?”, അയാൾ സൗമിനിയോടു ചോദിച്ചു.
“നിങ്ങള് കിടന്നോളൂ. ഞാൻ വരാം.”

“എങ്ങനെ പോകുന്നു നിൻ്റെ ജൂവലറി ബിസിനസ്?”, അല്പം കഴിഞ്ഞ് സൗമിനി ചോദിച്ചു.
“കുഴപ്പമില്ല ചേട്ടത്തീ. പുതിയ രണ്ട് ഷോറൂമുകൾ തുടങ്ങാനുള്ള ശ്രമത്തിലാണ്.”
“ജയനെപ്പോലല്ല. നിനക്ക് ബിസിനസ് അറിയാം.”, സൗമിനി ജയരാജനെ കുറ്റപ്പെടുത്തുന്നതു പോലെ പറഞ്ഞു.
” അവിടുത്തെ കുറച്ചൊക്കെ കാര്യങ്ങൾ എനിക്കറിയാം. എന്താണ് ചേട്ടന് പറ്റിയത്?”
“നല്ലൊരു ജോലിയുളളത് കളഞ്ഞിട്ട് കൺസ്ട്രക്ഷൻ കമ്പനി തുടങ്ങീതാ. അത് പച്ച പിടിച്ചില്ല. കുറച്ചു നാള് കഴിഞ്ഞപ്പോൾ പാർട്ട്ണർമാര് മുങ്ങി. കടബാധ്യത മുഴുവൻ ഇങ്ങേരുടെ തലയിലായി.”
സൗമിനിയുടെ മുഖം മ്ലാനമായി. അവർ തുടർന്നു: ”ചെറുക്കൻ വിദേശത്ത് പഠിക്കാൻ പോയതോടെ സാമ്പത്തികം വല്യ കഷ്ടത്തിലാണ്. സ്വന്തമായിട്ട് കുടുംബവും സ്വത്തും ഇല്ലാത്ത ഞാനെന്തു ചെയ്യാനാ.”. സൗമിനിയുടെ കണ്ണുനിറഞ്ഞു. അവർ മുഖം കുനിച്ചിരുന്നു.
“എല്ലാം ശരിയാവും ചേട്ടത്തീ.”, രാഗിണി അവരുടെ തോളിൽ തട്ടി.

“ഈ ഡിസൈൻ കൊള്ളാമല്ലോ.”, കുറച്ചു കഴിഞ്ഞപ്പോൾ രാഗിണിയുടെ കൈയിലെ മോതിരം നോക്കി സൗമിനി പറഞ്ഞു.
“ഇതു വേണേൽ ചേട്ടത്തി എടുത്തോ? അല്ലേൽ ജൂവലറീന്ന് നാളെ ലേറ്റസ്റ്റ് ഡിസൈൻസ് കൊടുത്തു വിടാം.”
“അയ്യോ വേണ്ട. എനിക്ക് ബ്ലാക്ക് മെറ്റൽ റിംഗ്സാണിഷ്ടം. ദേ ഇതുപോലെ.”, അവർ കൈയിലെ മോതിരം കാണിച്ചു.
“എന്നാലും ഒന്നു ട്രൈ ചെയ്യാം. ചേട്ടത്തിക്ക് ഇഷ്ടപ്പെടും”, രാഗിണി പറഞ്ഞു.
“നീ കിടക്കുന്നില്ലേ?”
“ചേട്ടത്തി കിടന്നോളൂ. ഞാൻ കുറച്ചു കഴിയും. അച്ഛൻ്റെ ഡ്രിപ്പ് കഴിയണം.”
“ഞാനും കൂടെ വരാം.”
“വേണ്ട. ചേട്ടത്തി പോയി ഉറങ്ങിക്കോ. യാത്രാക്ഷീണം ഉള്ളതല്ലേ.”

പുറത്ത് രാത്രി ശാന്തമായിരുന്നു. പക്ഷേ, തുടർന്നു വന്ന രാത്രികൾ അങ്ങനെയായിരുന്നില്ല.
*******
”നേരം എത്രയായീന്നാ. നീ വന്നു ഭക്ഷണം കഴിക്ക്.”, സൗമിനി രാഗിണിയോടു പറഞ്ഞു. അച്ഛൻ്റെ മുറിയിലെ കട്ടിലിൽ തലയിണയിൽ ചാരി കണ്ണടച്ചിരിക്കുകയായിരുന്നു രാഗിണി. അവളുടെ മുഖത്ത് വിഷാദത്തിൻ്റെ വേലിയേറ്റം കാണാമായിരുന്നു.
“ചേട്ടത്തി കഴിക്ക്.ഞാൻ ഇപ്പോൾ വരാം.”, അവൾ കണ്ണു തുറക്കാതെ പറഞ്ഞു.
“മരിച്ചോര് മരിച്ച്. അതിന് ഇങ്ങനെ സങ്കടപ്പെട്ടിരുന്നാൽ പറ്റുമോ?”
അതു പറഞ്ഞിട്ട് സൗമിനി പുറത്തേക്ക് പോയി.

വീടിനു പുറത്ത് പണിക്കാരുടെയും മറ്റും ശബ്ദങ്ങൾ ഒടുങ്ങിക്കഴിഞ്ഞിരുന്നു. സഞ്ചയനത്തിനുള്ള ഒരുക്കങ്ങൾ തീർത്ത് എല്ലാവരും പോയിക്കാണുമെന്ന് രാഗിണി ഊഹിച്ചു. അവർക്ക് കട്ടിലിൽ നിന്ന് ഏഴുന്നേൽക്കാൻ തോന്നിയില്ല.

പ്രതീക്ഷിച്ചതാണെങ്കിലും, അച്ഛൻ്റെ മരണം രാഗിണിക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. വിഷാദത്തിൻ്റെയും ഏകാന്തതയുടെയും നടുക്കടലിൽ പെട്ടതു പോലെയായി അവർ. മൂന്നാലു ദിവസമായിട്ടും അവർക്ക് അതിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ല. അന്നത്തെ അതിരില്ലാത്ത അസ്വസ്ഥതയ്ക്ക്, പക്ഷേ, മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.

രാഗിണി എഴുന്നേറ്റ് മുറിക്കു പുറത്തിറങ്ങി. ഡൈനിംഗ് ടേബിളിനരികിൽ സൗമിനിയും പദ്മിനിയും ഇരിക്കുന്നുണ്ടായിരുന്നു.അവർ അങ്ങോട്ട് നടന്നു.

പുറത്തെ കനത്ത ഇരുട്ടിൽ മഴ പാറി വീണു. മഴയും രാവും വളർന്നുകൊണ്ടിരുന്നു. അപ്പോൾ .  വീടിൻ്റെ കോമ്പൗണ്ടിനു പുറത്ത് ഒരു നിഴൽരൂപം പ്രത്യക്ഷപ്പെട്ടു.

Next: അദ്ധ്യായം 2

Post Views: 24
7
ദേവദാസ്

13 Comments

  1. Santhoshkumar.K on November 10, 2023 7:15 PM

    👌👊

    Reply
  2. Pingback: ദ വീക്കെൻ്റ് മർഡർ - അദ്ധ്യായം 6 (അവസാന അദ്ധ്യായം) - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  3. Pingback: ദ വീക്കെൻ്റ് മർഡർ - അദ്ധ്യായം 5 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  4. Pingback: ദ വീക്കെൻ്റ് മർഡർ - അദ്ധ്യായം 4 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  5. Pingback: ദ വീക്കെൻ്റ് മർഡർ - അദ്ധ്യായം 3 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  6. Rajanipriya Prakash on November 1, 2023 11:09 PM

    തുടക്കം മനോഹരം….

    Reply
  7. Pingback: ദ വീക്കെൻ്റ് മർഡർ - അദ്ധ്യായം 2 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  8. Sheela on October 31, 2023 3:06 PM

    👍

    Reply
  9. Sreeja Ajith on October 31, 2023 9:01 AM

    തുടക്കം തന്നെ ആകാംക്ഷ വളർത്തുന്നു. 👌👌

    Reply
  10. Nishavidyadhar on October 30, 2023 10:15 PM

    വളരെ നല്ല തുടക്കം… അടുത്ത….. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 👍🥰

    Reply
  11. Noorjahan on October 30, 2023 2:58 PM

    തുടക്കം തന്നെ നന്നായിട്ടുണ്ട് 👌

    Reply
    • നിഖിൽ തമ്പി on November 26, 2023 11:00 AM

      അടിത്തറ കൊള്ളാം.. ബാക്കി പോരട്ടെ 🥰🥰🥰

      Reply
  12. ലിബിന on October 30, 2023 1:55 PM

    തുടക്കം തന്നെ suspense ആണല്ലോ…. ബാക്കി വരട്ടെ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.