Author: Nisam n

Story writing

ഭാഗം – 1 ​ഒക്ടോബർ 25-ആം തീയതി. സുബൈറിന്റെ വീടിനടുത്ത് ഒരാൾ മരണപ്പെടുകയുണ്ടായി. പ്രായംചെന്ന ഒരു മനുഷ്യനായിരുന്നു…. അന്ന് രാത്രി, സുബൈർ ഉറക്കത്തിൽ ഒരു സ്വപ്നം കാണുകയുണ്ടായി. തെയ്യാളി ഗ്രാമത്തിനടുത്ത് ആ പ്രായമായ മനുഷ്യൻ ഗുജറാത്തി ഭാഷയിലെ ഒരു പാട്ട് ആളുകൾക്ക് പാടിക്കൊടുത്തു, അവിടെ ഇരുന്നുകൊണ്ട്. ആ സ്വപ്നത്തിലെ ഓരോ വരികളും സുബൈറിനെ വല്ലാതെ സങ്കടപ്പെടുത്തി. ഒടുവിൽ സുബൈർ ഞെട്ടിയുണർന്നു. ​”എത്ര നല്ല മനോഹരമായ ആ പാട്ട്…” സുബൈർ മനസ്സിലോർത്തു. ​അവൻ കിടക്കയിൽ നിന്നും എഴുന്നേറ്റ് റൂമിനു പുറത്തേക്ക് നടന്നു. വരാന്തയിലെത്തി ആ മരണവീടിന്റെ ഭാഗത്തേക്ക് നോക്കി അവൻ ചിന്തിച്ചു : “ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്കാണ് ജീവിക്കുന്നത്, എന്നിട്ടും ഈ സ്വപ്നങ്ങൾ മാത്രം എന്തുകൊണ്ട് എന്നെ തേടിവരുന്നു?” ​സുബൈറിന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി; *ആ പ്രായമായ മനുഷ്യൻ തന്റെ ജീവിതത്തിൽ എത്രയെത്ര യാത്രകൾ…

Read More