Author: Nisha Pillai

പ്രണയത്തോടുള്ള പ്രണയമാണ് ആത്മീയത.

  മാധവനോടൊപ്പം പിന്നിട്ട വഴികൾ ധ്രുവന് അപരിചിതമായി തോന്നിയിരുന്നു. യാത്രകൾ എന്നും ധ്രുവന് പ്രിയമായിരുന്നു. മുൻപൊന്നും കണ്ടിട്ടില്ലാത്ത വഴികളിലൂടെയാണ് അവരുടെ യാത്ര. സൂര്യൻ ചൂടിന്റെ തീവ്രത അറിയിച്ചു തുടങ്ങി. മധുബാല താൻ അണിഞ്ഞിരുന്ന ടീ ഷർട്ട് ഒരെണ്ണം ഊരി മാറ്റി.  മധ്യകേരളത്തിലെ പ്രസിദ്ധമായ ഒരു വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന കമാന കവാടം കണ്ടപ്പോഴാണ് താനീ ഭാഗത്തൊക്കെ വന്നിട്ടുണ്ടല്ലോയെന്ന കാര്യം ധ്രുവൻ ഓർമ്മിച്ചത്. ആക്‌സിഡന്റിനു ശേഷം പലകാര്യങ്ങളിലും ഓർമ്മക്കുറവുണ്ട്. കവാടത്തിലേക്ക് പ്രവേശിക്കാതെ വണ്ടി നേരെ മുന്നോട്ടു പോയി. രണ്ടാമത്തെ വളവു തിരിഞ്ഞു കാറൊരു കാപ്പി തോട്ടത്തിലേയ്ക്കുള്ള ചരൽ പാതയിലൂടെ സഞ്ചരിച്ചു. മുന്നിൽ പഴയതെങ്കിലും ഒരു പടുകൂറ്റൻ ബംഗ്ലാവ്, അതിന്റെ അടുക്കള ഭാഗത്തായി മാധവൻ കാർ നിർത്തി.  ചുറ്റും കാപ്പി ചെടികൾ, അതിന്റെ വെളുത്ത പൂവുകൾ ചൂടി നിൽക്കുന്ന മാസ്മരികമായ കാഴ്ച. മാധവൻ കാറിന്റെ ഡിക്കിയിൽ നിന്നും പലചരക്കു സാധനങ്ങൾ നിറച്ച ഒരു ചാക്ക് പുറത്തെടുത്തു വച്ചു. ധ്രുവനും മധുബാലയും പിൻസീറ്റിൽ നിന്നുമിറങ്ങി.  ഇത്രയും വലിയ…

Read More

പാർട്ട് 1 പാർട്ട് 1 അവൾ കഥ പറയാൻ തുടങ്ങി. അവളുടെ കഥയിലെ കേവലമൊരു കഥാപാത്രമായി താൻ മാറിയത് ധ്രുവനെ അത്ഭുതപ്പെടുത്തി.  ഒരു ജർമൻ ബേസ്ഡ് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ മാനേജരാണ് സമീർ. അയാളുടെ അസിസ്റ്റന്റ് ആയിട്ട് വെങ്കിടേഷും, ആർക്കിടെക്ട്മാരായ ധ്രുവനും ആനന്ദും ധാരാളം എഞ്ചിനീയർമാരും ഓഫീസ് സ്റ്റാഫും നിർമാണ തൊഴിലാളി കളും ജോലി ചെയ്തിരുന്നു. അവിടെ സ്ട്രക്ചറൽ എഞ്ചീയറായി ജോലി ചെയ്തിരുന്ന മാധവൻ മറ്റൊരു ജോലി കിട്ടി വിദേശത്ത് പോയി. വെങ്കിടേഷിൻ്റെ സുഹൃത്തായ മാധവൻ്റെ സഹോദരി മധുബാലയ്ക്ക് വെങ്കിടേഷ് ഒരു ജോലി തൻ്റെ കമ്പനിയിൽ ഓഫർ ചെയ്തു. കമ്പനിയിൽ ഉടനെയുണ്ടാകുന്ന(ധ്രുവൻ്റെ അപകടം മുൻകൂട്ടി അറിഞ്ഞത് പോലെ) ആർക്കിടെക്ടിൻ്റെ ഒഴിവിലേയ്ക്ക്. ധ്രുവൻ അപകടം മൂലം വരാതായ ദിവസം കമ്പനിയിൽ ജോയിൻ ചെയ്ത മധുബാലയ്ക്ക് മൂവർ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി തുടങ്ങി.  സമീറിൻ്റെ ക്യാബിനിൽ വച്ച് ആനന്ദും വെങ്കിടേഷും സമീറുമായിട്ടുണ്ടായ രഹസ്യ സംഭാഷണം മധുബാല കേൾക്കാൻ ഇടയായി. അത് ധ്രുവൻ്റെ ലാപ്ടോപ്…

Read More

പതിവിലും നേരത്തേ ധ്രുവൻ വീട്ടിൽ നിന്നുമിറങ്ങി. പെട്ടെന്ന് ക്യാബിനിൽ വന്ന് തന്നെ കാണണമെന്ന് ബോസ് പറഞ്ഞതു കൊണ്ടാണ് പതിവ് എക്‌സർസൈസ് മുടക്കി, ഭക്ഷണം പോലും കഴിക്കാതെ ധൃതിയിൽ കാറിൽ കയറിയത്. ഇഷ്ട ഭക്ഷണമായ അപ്പവും മുട്ടക്കറിയും കണ്ട് മനസൊന്ന് ചഞ്ചലപ്പെട്ടെങ്കിലും, ബോസിൻ്റെ ചതുർത്ഥി പിടിച്ച മുഖമോർത്തപ്പോൾ ചാടി പുറപ്പെട്ടതാണ്. എന്താണ് കാര്യം? അയാൾ ഡ്രൈവിംഗിനിടയിൽ കൂട്ടുകാരനായ ആനന്ദിനെ വിളിച്ചു. “ആനന്ദേ എന്താടോ കാര്യം? ബോസ് എന്നെ അടിയന്തിരമായി വിളിപ്പിച്ചിട്ടുണ്ട്. ” “എനിക്കും വിളി വന്നു, ഞാനും ഓഫീസിലേയ്ക്കാണ്. ” “ശരി കാണാം. ” ഫോൺ കട്ട് ചെയ്തു നേരെ നോക്കിയതും ഒരു പെൺകുട്ടി സ്കൂട്ടറുമായി നേരെ എതിരെ വരുന്നു. ഫോൺ ചെയ്തപ്പോൾ കാർ വല്ലാതെ റോഡിന്റെ വലതു ഭാഗത്തേയ്ക്ക് കയറി കഴിഞ്ഞിരുന്നു. കാറും സ്കൂട്ടറും തൊട്ടു തൊട്ടില്ലായെന്ന സ്റ്റേജിലെത്തിയപ്പോഴാണ് അയാൾ വണ്ടി ഇടത്തേയ്ക്ക് വളച്ചത്. വണ്ടി മുന്നിലുണ്ടായിരുന്ന മരത്തിലിടിച്ചു കഴിഞ്ഞിരുന്നു. വണ്ടി മരത്തിലിടിക്കുന്ന ഭയാനകമായ ശബ്ദവും ചില്ലുകൾ തകരുന്ന ശബ്ദവും കേട്ടു.…

Read More

  “അമ്മേ ആ കൊച്ചുപെണ്ണ് നമ്മുടെ വീട്ടിലേയ്ക്കു എത്തിനോക്കുന്നതെന്തിനാണ്? ”   സുന്ദരി അവളുടെ അമ്മയോട് ചോദിച്ചു.    “ക്രിസ്മസ് വരികയല്ലേ മോളെ, ഇനി അവരുടെ കണ്ണ് നമ്മുടെ വീട്ടിൽ തന്നെയാകും. ”   “രാവിലെ ആ വല്യ പെണ്ണ് എന്റെ വല്യേട്ടനെ നോക്കി നില്ക്കുന്നത് കണ്ടു. ”   “അവരൊക്കെ വലിയ ആൾക്കാരല്ലേ മോളെ, കഴിഞ്ഞമാസം ആ വല്യ പെണ്ണിന്റെ പിറന്നാളിന് അവർ നിന്റെ അച്ഛനെയാണ് പിടിച്ചു കൊണ്ട് പോയത്. അവരുടെ ആഘോഷങ്ങൾക്കൊക്കെ അവർക്കു നമ്മളെ വേണം. ഈ പ്രാവശ്യം അവർ നിന്റെ വലിയേട്ടനെ കൊണ്ട് പോകും. പിന്നെ നിന്റെ ഇളയേട്ടൻ, പിന്നെ ഞാൻ, അങ്ങനെ നമ്മളെ ഓരോരുത്തരെയായി അവർ കൊണ്ട് പോകും. ”   സുന്ദരിയുടെ കണ്ണ് നിറഞ്ഞു. ഇവരൊക്കെ പോയാൽ പിന്നെ തനിയ്ക്കും അനിയത്തിമാർക്കും ആരാണുള്ളത്? അമ്മയുടെ ചൂട് പറ്റി ഉറങ്ങുന്ന രാത്രികളെ അവളോർത്തു. ആ സുഖവും സന്തോഷവും ഭൂമിയിൽ വേറെ എവിടെ ലഭിയ്ക്കാനാണ്?   തന്റെ…

Read More

നീലിമ കിടക്കുന്ന കട്ടിലിലെ വിരി മാറ്റാൻ സുമയെ രാജീവ് സഹായിച്ചു. രാജീവ് മുറച്ചെറുക്കനാണെങ്കിലും ഇപ്പോഴും രാജീവിന്റെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും ലജ്ജയാണ് സുമയ്ക്ക്. രാജീവിന്റെ അമ്മാവന്റെ മകളായ സുമ, അവിവാഹിതയാണ്. മാത്രമല്ല സുമ നീലിമയുടെ ആത്മാർത്ഥ മിത്രവുമാണ്. നീലിമ വളരെ ഊർജ്ജസ്വലയായ ഒരു പെണ്ണായിരുന്നു. അവരുടെ മകൾ മേഘയ്ക്കു ആറ് വയസ്സേ ആയിട്ടുള്ളു. ഈയിടയ്ക്കാണ് നീലിമയ്ക്കു ക്ഷീണവും, കൂടെ കൂടെ പനിയും വരാൻ തുടങ്ങിയത്. കടുത്ത ക്ഷീണം, തല കറക്കം മുതലായ ലക്ഷണങ്ങളായിരുന്നു അവൾക്ക്. രക്ത പരിശോധനയിലാണ് അവൾക്കു മൾട്ടിപ്പിൾ മൈലോമാ എന്നൊരു തരം രക്താർബുദമാണെന്ന് തിരിച്ചറിഞ്ഞത്. ഇനി രക്ഷപെടാനാകാത്ത വിധം ഗുരുതരമായി മാറിയിരുന്നു അവളുടെ അവസ്ഥ. അങ്ങനെയാണവൾ പ്രിയ സുഹൃത്തും ബന്ധുവുമായ സുമയെ ഹോസ്റ്റലിൽ നിന്നും തൻ്റെ കൂടെ കൂട്ടിയത്. തന്റെ മരണശേഷം രാജീവേട്ടനും മേഘമോളും അനാഥരാകരുത്. വളരെ നിർബന്ധിച്ചതിനു ശേഷമാണു രണ്ടു പേരും അതിനു സമ്മതിച്ചത്. സുമയ്ക്ക്, മുറച്ചെറുക്കനായ രാജീവിനെ പണ്ടേ ഇഷ്ടമായിരുന്നു. നീലിമയുടെ വിവാഹത്തിൽ…

Read More

മദറിന്റെ മുറിയിലേയ്ക്കു സിസ്റ്റർ അനബെല്ല കടന്നു വന്നപ്പോൾ മദർ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. ദേഷ്യം കൊണ്ട് മദറിന്റെ മുഖം വലിഞ്ഞു മുറുകി. ദേഷ്യത്തോടെ മൊബൈൽ ഫോൺ മേശപ്പുറത്തേയ്‌ക്ക്‌ വയ്ക്കുമ്പോൾ മദർ എന്തോ ആലോചനയിലായിരുന്നു. അനബെല്ലയെ നോക്കി മദർ ചിരിക്കാൻ ശ്രമിച്ചു.   “സംഗതി അങ്ങ് അരമന വരെയെത്തി. എന്തൊരു അഹങ്കാരമാണ് അവർക്ക്. ”  “എന്താ മദർ, ആരുടെ കാര്യമാണ് ?”  “ആ സിസ്റ്റർ സൂസന്റെ കാര്യമാണ്, അവർ ഫാദർ ജോഷിയെ വിളിച്ചു, സിസ്റ്റർ അനബെല്ല സ്കൂളിന്റെ കാര്യത്തിൽ അനാവശ്യമായി ഇടപെടുന്നു എന്നൊരു പരാതി പറഞ്ഞിട്ടുണ്ട്. നിനക്കറിയാല്ലോ അവരുടെ രണ്ടുപേരുടേയും ഇടയിൽ ചുറ്റിക്കളികൾ തുടങ്ങിയിട്ടുണ്ട് എന്നൊരു പറച്ചിൽ മഠത്തിലുണ്ട്. നീ ഇനി സ്കൂളിലേയ്ക്ക് പോകേണ്ട എന്നാണ് ഫാദർ പറയുന്നത്. നീ വിഷമിയ്ക്കണ്ട ഞാൻ ജോഷിയച്ചനെ പറഞ്ഞു മനസിലാക്കിയ്ക്കാം. ”  “ഞാൻ ഇനി സ്കൂളിൽ പോകണ്ടേ. അയ്യോ ആന്റി… ആന്റിക്കറിയില്ലേ ഞാൻ എന്തിനാണ് പോകുന്നതെന്ന്. ”  സിസ്റ്റർ അനബെല്ല മദറിനെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു. …

Read More

ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോഴാണ് ഹോസ്റ്റൽ വാർഡൻ ആ പൊതി വച്ച് നീട്ടിയത്. അൽഭുതം തോന്നി. തനിയ്ക്കാരാണ് സമ്മാനം അയയ്ക്കാൻ. അവളുടെ മുഖഭാവം കണ്ട് വാർഡൻ അവളെ തന്നെ നോക്കിയിരുന്നു. “എന്തെങ്കിലും പ്രശ്നമുണ്ടോ രേഖേ. ഇന്നത്തെ കൊറിയറിൽ വന്നതാണ്. ” “ഇല്ല മാഡം. എനിയ്ക്കാരും സമ്മാനങ്ങൾ അയയ്ക്കാനില്ല. തെറ്റി വന്നതാകുമോ. ” പാഴ്സൽ വാങ്ങി അവൾ മുറിയിൽ വന്നു. കൂടെ മുറിയിലുള്ള രണ്ടു പെൺകുട്ടികളും ആകാംക്ഷയോടെ അവളെ നോക്കിയിരിക്കുന്നു. നഗരത്തിലെ കോളേജിൽ പഠിക്കുന്ന അവർക്കിരുവർക്കും അറിയേണ്ടത് അത് തിന്നാനുള്ള എന്തെങ്കിലും ആണോയെന്നാണ്. അതിലെ ഉള്ളടക്കം അവരെ ബോധിപ്പിക്കേണ്ട ബാധ്യത അവൾക്കുണ്ട്. സാമാന്യം വലിപ്പമുള്ളൊരു പാക്കറ്റ്. അവൾ അത് വലിച്ച് തുറന്നു. ഒരു പഴയ ഡയറി, മൂന്ന് നോവലുകൾ. ഒരു പഴയ റയിൻ കോട്ട്. വളരെ പഴയതെങ്കിലും ഉപയോഗിച്ചിട്ടില്ലാത്ത കടുംനീല കളർ ബംഗാൾ കോട്ടൻ സാരി. അവളുടെ അഡ്രസ്സ് എഴുതിയ നീളൻ കവർ, ആരോ അവൾക്കെഴുതിയ കത്ത്. പരിചയമില്ലാത്ത കൈപ്പട. പക്ഷെ ആ…

Read More

തന്റെ പുതിയ ബെൻസ് കാർ, ഡ്രൈവർ കഴുകുന്നതും നോക്കി മുറ്റത്തുള്ള പുൽത്തകിടിയിൽ കിടക്കുന്ന, ചാരു കസേരയിൽ ശങ്കരമേനോൻ ഇരുന്നു. അടുത്ത വീട്ടിലെ രാമനാഥൻ രണ്ട് വർഷം മുൻപേ ഒരു ബെൻസ് സ്വന്തമാക്കിയിരുന്നു, അന്ന് മുതലുള്ള ഒരാഗ്രഹമാണ് ഒരു ബെൻസ് വാങ്ങണമെന്ന്. ഉടനെ വാങ്ങിയാൽ അസൂയകൊണ്ടാണെന്ന് നാട്ടുകാർ പറയുമെന്ന് മകനാണ് പറഞ്ഞത്. അതിനാൽ ഇപ്പോൾ കാത്തിരുന്ന് അതിനേക്കാൾ മികച്ചതൊന്ന് വാങ്ങിയത്. ഇനി അവന്റെ മുന്നിലൂടെ സീതയെയും കൊണ്ട് അമ്പലത്തിലൊക്കെ ഒന്ന് പോകണം. അവളെ താൻ പൊന്നു പോലെയാണ് ഇത്രയും വർഷം നോക്കിയതെന്ന് അവനൊന്നു കാണണം. അടുത്ത വീട്ടിലെ ടെറസിൽ നിന്നും വെള്ളയും ചുവപ്പും നിറത്തിലുള്ള എന്തോ ഒന്ന് പറന്നു വന്ന് മേനോന്റെ പറമ്പിലെ കണിക്കൊന്നയിൽ ചുറ്റി. കാറ്റടിച്ചപ്പോൾ അത് നിലത്തു വീണു. “എന്താടാ ആ പറന്ന് വന്നു വീണത്? ” ഡ്രൈവറോട് ചോദിച്ചു. ”അപ്പുറത്തെ വീട്ടിലെ കൊച്ചിന്റെ പട്ടമാണ് കൊച്ചേട്ടാ. “ ഡ്രൈവർ നന്ദു മറുപടി നൽകി. കേൾക്കേണ്ട താമസം മേനോൻ…

Read More

പ്രണവ് കരഞ്ഞും കൊണ്ട് വീട്ടിൽ നിന്നിറങ്ങി നടന്നു. ഗേറ്റിനടുത്തെത്തി അവൻ തിരിഞ്ഞു നോക്കി, കരഞ്ഞും കൊണ്ട് നിൽക്കുന്ന അമ്മയുടെ മുഖമാണ് കണ്ടത്. തന്നെ നോക്കി ആക്രോശിച്ചു കൊണ്ട് നിൽക്കുന്ന അച്ഛനെ അവൻ ശ്രദ്ധിച്ചതേയില്ല. അച്ഛൻ പറഞ്ഞ തെറികൾ അവൻ കേട്ടിരുന്നു. വീടുമായുള്ള ബന്ധം എന്നത്തേക്കുമായി ഉപേക്ഷിക്കുകയാണ് നല്ലതെന്നു തോന്നി. പക്ഷെ അമ്മ, അമ്മയില്ലാതെ അവനു പറ്റില്ല. അവന്റെ അമ്മയ്ക്കും അങ്ങനെ തന്നെയാണ്. അവൻ കഴിഞ്ഞേ അമ്മയ്ക്ക് ഭർത്താവും മൂത്ത രണ്ടു മക്കളും ഉള്ളൂ.  പ്രവാസിയായ മോഹനന്റെ മൂന്നാമത്തെ മകനാണ്, അച്ഛൻ “തൻ്റെ പിഴച്ച സന്തതി ” എന്ന് വിശേഷിപ്പിച്ചിരുന്ന പ്രണവ്. മൂത്ത മകനും മകളും പഠനത്തിൽ കേമരാണ്. പ്രണവ് കുഞ്ഞു ക്ലാസ്സിൽ വച്ച് മിടുക്കനായി പഠിച്ചിരുന്നു. പ്ലസ് ടു ക്ലാസ്സിൽ വച്ചുണ്ടായ ഒരു പ്രേമ ബന്ധം ആണ് അവനെ മാറ്റിയത്. പ്രേമിച്ചു ഉഴപ്പി നടന്നത് കൊണ്ട് അവന്റെ ഉപരിപഠനം സമീപത്തെ ട്യൂട്ടോറിയൽ കോളേജിലായി മാറി. അവിടെയും അവൻ കാമുകിയുമായുള്ള പ്രേമവുമായി ഉഴപ്പാൻ…

Read More

രാവിലെ മരിയ ജോലിയ്ക്കു പോകാനുള്ള തിരക്കിലായിരുന്നു. ഞായറാഴ്ച ആയതിനാൽ കാമുകൻ ടോണിയും മക്കളായ ആൻഡ്രുവും അനീറ്റയും നല്ല ഉറക്കത്തിലാണ്. സാധാരണ ഞായറാഴ്ച അവൾ കുട്ടികൾക്കൊപ്പം ചെലവഴിക്കുകയാണ് പതിവ്. നാളെ സബ് ഇൻസ്‌പെക്ടർ ആനന്ദ് സാർ, അദ്ദേഹത്തിന്റെ ക്വാർട്ടേഴ്‌സ് വൃത്തിയാക്കാൻ ചെല്ലാൻ പറഞ്ഞിരിക്കുകയാണ്. നല്ല മനുഷ്യനാണ് അദ്ദേഹം, പറഞ്ഞാൽ ചെല്ലാതിരിക്കുന്നതെങ്ങനെയാണ്. അദ്ദേഹത്തിന്റെ ഭാര്യ നീന പ്രസവത്തിനു നാട്ടിൽ പോയിരിക്കുകയാണ്. മടങ്ങി വരുന്നതിനു മുൻപ് വീട് മൊത്തം ഒന്ന് അടിച്ച് വാരി തുടച്ചു വൃത്തിയാക്കണം. സാധാരണ പൊലീസുകാരെ പോലെയൊന്നുമല്ല, ചെയ്യുന്ന ജോലിക്കു കയ്യിലെ കൂലി എന്നാണ് അദ്ദേഹത്തിന്റെ പ്രമാണം. അത് കൊണ്ട് മറ്റൊരു വീട്ടിലെ പണി ഞായറാഴ്ച അവൾ ഏറ്റെടുത്തതാണ്.   മരിയയുടെ ഇരട്ട സഹോദരിയാണ് ആലിയ. മരിയയുടെ സുഹൃത്തായിരുന്ന സ്റ്റീവ് ഒരു പകുതി സായിപ്പായിരുന്നു, അയാളുടെ അച്ഛൻ അയർലണ്ട്കാരനായിരുന്നു. സ്റ്റീവും മരിയയും തമ്മിലുള്ള ബന്ധത്തെ ആദ്യം ആലിയ എതിർത്തിരുന്നു. എന്നാലും അവർക്കുണ്ടായ ഇരട്ട കുട്ടികളെ ആലിയ തന്റെ മക്കളെ പോലെ സ്നേഹിച്ചു. സ്റ്റീവിന്റെ അപകട…

Read More