Author: Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

വായനശാലയുടെ പടികൾ കയറുമ്പോൾ സനലിന്റെ ചിന്തകൾ ഓർമ്മക്കൂടുതേടി പറന്നു. വികൃതിക്കാരനും തല്ലുകൊള്ളിയുമായ ഒരു അഞ്ചാംക്ലാസുകാരന്റെ കയ്യിൽ പുസ്തകം ഏൽപ്പിച്ചു കൊടുത്തു കേശവൻ മാഷ് പറഞ്ഞ വാക്കുകൾ. “സനൽ, ഈ പുസ്തകത്തിൽ ഒരു കടംകഥയ്ക്കുത്തരമുണ്ട്. അതു വായിച്ചു കണ്ടെത്തി നാളെ വന്നാൽ നല്ലയൊരു സമ്മാനം നൽകാം. ” സമ്മാനം കിട്ടാനുള്ള ത്വരയിൽ ആ പുസ്തകം ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. കുഞ്ഞു കുഞ്ഞു കഥകളിലൂടെയുള്ള സാരോപദേശങ്ങൾ. അതൊരു തുടക്കമായിരുന്നു. പിറ്റേ ദിവസം മുതൽ ക്ലാസിലെ ലൈബ്രറി പുസ്തകത്തിന്റെ വിതരണത്തിന്റെ ചുമതല കേശവൻ മാഷ് സനലിനെ ഏൽപ്പിച്ചു. ഉത്തരവാദിത്തങ്ങളിലൂടെ അവനിലെ വികൃതിക്ക് നേർവഴി കാട്ടി. വർഷങ്ങൾ കടന്നു പോയി. ഹൈസ്കൂൾ തലത്തിലെത്തിയപ്പോൾ നാട്ടിൽ നിന്നും കുറച്ചകലെയുള്ള സ്കൂളിലാണ് അഡ്മിഷൻ കിട്ടിയത്. അപ്പോഴും ഗുരുസ്ഥാനീയനായി കേശവൻ മാഷ് കൂടെ നിന്നു. നാട്ടിലെ വായനശാലയുടെ രക്ഷാധികാരിയായിരുന്നു അദ്ദേഹം. ശ്രീനാരായണമഠത്തിനോട് ചേർന്നായിരുന്നു വായനശാല. ഒഴിവു സമയങ്ങളിൽ വായനശാലയിലേക്കെത്താൻ സനലിനെ നിർബന്ധിച്ചു. പത്രങ്ങൾ മുതൽ പഠനസംബന്ധിയായ കാര്യങ്ങൾക്കു വരെ ആ വായനശാല…

Read More

ഒരുത്തിയവൾ ഒറ്റത്തിരിയായെരിയുന്നവൾ, സ്നേഹം വറ്റാതെ, സ്നേഹം പകരുന്നവൾ, അന്യർക്കായെരിഞ്ഞുള്ളിലെയിരുട്ടിലവളിടം തേടുന്നവൾ, എത്രയെരിഞ്ഞാലും ഉൾത്താപമില്ലാതെ പുഞ്ചിരിയേകുന്നവൾ, കുറ്റങ്ങളേറെ ചൊന്നാലും വംശത്തിന്നാധാരശിലയവൾ, ശിലയായുറയും മൗനത്തിലും ഉറവവറ്റാത്ത സ്നേഹമവൾ, ഒരുത്തിയവൾ ഒരിക്കലും വീട്ടാനാവാത്ത ജന്മകടത്തിൻ ബാക്കിപത്രം… ****നിഷിബ എം നിഷി****

Read More