Author: Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

“യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ മുതൽ മുംബൈ ലോകമാന്യതിലക് സ്റ്റേഷൻ വരെ പോകുന്ന ട്രെയിൻ നമ്പർ 16346 നേത്രാവതി എക്സ്പ്രസ്സ് അൽപ്പസമയത്തിനുള്ളിൽ പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ എത്തിച്ചേരുന്നതാണ്. ” തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറുമ്പോൾ ഹിമയുടെ കാതിൽ വീണ അനൗൺസ്മെന്റായിരുന്നു അത്. അവൾ കയ്യിലെ വാച്ചിൽ സമയം നോക്കി. 2:30PM. ഇനിയും സമയമുണ്ട്. ആശ്വാസത്തിന്റെ നിശ്വാസം ഉതിർന്നു. ടിക്കറ്റ് കൗണ്ടറിൽ നിന്നും അഞ്ചു മിനിട്ട് നേരത്തെ കാത്തുനിൽപ്പിനൊടുവിൽ ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോറം രണ്ടിലേക്ക് നടന്നു. ജനറൽ കമ്പാർട്ട്മെന്റ് വരുന്ന ഭാഗത്തെ ഒഴിഞ്ഞ ഇരിപ്പിടത്തിൽ ഇരുന്നു. പതിനഞ്ചു മിനിട്ട് താമസിച്ചേ ട്രെയിൻ വരൂ എന്നു യാത്രക്കാരിലൊരാൾ പറയുന്നത് കേട്ടു. ഇരിപ്പിടത്തിലേക്ക് ചാഞ്ഞിരുന്നപ്പോൾ ഓർമ്മകൾ ഏഴു വർഷം പിറകോട്ടു സഞ്ചരിച്ചു. വിവാഹം കഴിഞ്ഞു ആറുമാസം കഴിഞ്ഞപ്പോഴാണ് ഗർഭപാത്രത്തിൽ ഒരു മുഴ ശ്രദ്ധയിൽപ്പെടുന്നത്. കഠിനമായ വയറുവേദനയും ബ്ലീഡിംഗും മറ്റുഅസ്വസ്ഥതകളും വിട്ടുമാറാതായപ്പോഴുള്ള പരിശോധനയിൽ രോഗം തിരിച്ചറിഞ്ഞു. അർബുദത്തിന്റെ തുടക്കമായിരുന്നു. ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കം ചെയ്തു അർബുദചികിത്സയിലൂടെ മുന്നോട്ട്…

Read More

ശില്പിയുടെ കരവിരുതിൽ ശിലയൊരു ശില്പമാവുമ്പോൾ, ഭാവനയിലെ അഴകളവുകൾ കരചലനങ്ങളിലൂടെ ശിലയിൽ പ്രഹരമായി പതിയുമ്പോൾ, അന്യമായതൊക്കെ കൽചീളുകളായി പൊടിഞ്ഞുതിരവേ, അന്യാദൃശമാവുന്നതിസുന്ദരമാം ശില്പഭംഗി, ശിലയിൽ തുടിക്കും ശില്പചേതനയറിയുന്നവനോ ശില്പി, ജന്മമേകി മിഴി തുറന്നാലന്യനാവുന്നവനോ ശില്പി,, ആത്മപീഢയിലുരുകി അനുപമസൃഷ്ടിയുരുവാക്കി ആത്മഹർഷത്തിലലിയുന്നവനോ ശില്പി, ശിലയൊരു ശില്പമായുയരുമ്പോൾ  ഈറ്റുനോവേറ്റുവാങ്ങും ജനനിയാവുന്നു ശില്പി… ★★★നിഷിബ എം നിഷി★★★

Read More

നയന ഉണരുമ്പോൾ വൈകിയിരുന്നു. കിടക്കയിലിരുന്നു കൊണ്ടു തന്നെ മുറിയുടെ ജനൽ തുറന്നു. ഉദയസൂര്യന്റെ കിരണങ്ങൾ ശക്തിപ്രാപിച്ചിരിക്കുന്നു. ഇന്നലത്തെ രാത്രിക്ക് വില പറഞ്ഞവൻ എപ്പോഴോ മുറി വിട്ടു പോയിരുന്നു. അതിന്റെ ബാക്കിപത്രമായി ചുളിഞ്ഞ കിടക്കവിരിയും അലങ്കോലമായി കിടക്കുന്ന മുറിയും മദ്യത്തിന്റേയും സിഗരറ്റിന്റേയും ശേഷിപ്പുകളും. ജനൽക്കാഴ്ചകളിൽ കണ്ണുനട്ടിരുന്നപ്പോൾ അവളുടെ ഓർമ്മകൾ പിന്നോട്ടേക്ക് നടന്നു. നാട്ടിൻപുറത്തെ സാധാരണ കുടുംബം. അച്ഛനുമമ്മയും ഏകമകളും. വേലായുധനും രത്നമ്മയും മകൾ നയനയും. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ ബുദ്ധിമുട്ടറിഞ്ഞു വളരുന്ന മകൾ. കൗമാരത്തിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ മകളെപ്പറ്റിയുള്ള ആധിയിൽ ആ മാതാപിതാക്കൾ ഉരുകിയിരുന്നു. അടച്ചുറപ്പുള്ള ഒരു കൂരയോ ഭാവിയിലേക്കുള്ള കരുതലോ അവരുടെ കയ്യിലുണ്ടായിരുന്നില്ല. എല്ലാമറിഞ്ഞു പെരുമാറുന്നവളായിരുന്നു നയന. ആരെകൊണ്ടും ഒരു ചീത്തപ്പേര് കേൾപ്പിച്ചിരുന്നില്ല. പത്താംക്ലാസ് ജയിച്ച്, അടുത്തുള്ള പാരലൽ കോളേജിൽ പ്രീഡിഗ്രി ചെയ്യുന്ന കാലം. പല പ്രലോഭനങ്ങളുമുണ്ടായെങ്കിലും എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി തന്നിലേക്കൊതുങ്ങിയ ജീവിതമായിരുന്നു അവളുടേത്. കാര്യങ്ങൾ മാറിമറഞ്ഞത് ഒരു സംഭവത്തോടെയായിരുന്നു. ഒരു അവധി ദിവസം, അച്ഛനമ്മമാർ ജോലിക്കു പോയ…

Read More

ഉമ്മറത്തെ ചാരുപടിയിൽ ചിന്താധീനനായി ഇരിക്കുകയായിരുന്നു ശങ്കരൻ. മനസ്സിലൂടെ ഒരുപാട് സംഘർഷങ്ങൾ കടന്നു പോവുന്നത് മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. വച്ചാരാധനയുള്ള കുടിയിൽ ദൈവങ്ങൾ പോലും കൈവിട്ടതുപോലെയാണ്. എത്രയോ തെയ്യക്കോലങ്ങൾക്ക് ജീവൻ പകർന്ന ശരീരം ഇന്നു പാതി തളർന്ന അവസ്ഥയിലാണ്. സന്ധ്യയ്ക്ക് കാവിൽ തിരി തെളിക്കാൻ കൂടി കഴിയാത്ത സാഹചര്യം. അനുഗ്രഹം ചൊരിഞ്ഞ കുലദൈവങ്ങൾ പടിയിറങ്ങിപ്പോയതിനു കാരണം തന്റെ വലിയൊരു പിഴവാണെന്ന ചിന്ത ശങ്കരനെ വല്ലാതെയുലച്ചു. ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് വേച്ചു നടക്കാൻ തുടങ്ങിയപ്പോൾ ദേവയാനി താങ്ങാൻ ശ്രമിച്ചെങ്കിലും അവളുടെ കൈ തട്ടിത്തെറുപ്പിച്ച് കാവിന്റെ നടയിലേക്ക് നടന്നു. സമസ്താപരാധം ചൊല്ലി നടയിൽ നമസ്ക്കരിക്കുമ്പോൾ അറിഞ്ഞുകൊണ്ടു ചെയ്ത അപരാധം അയാളെ ഉമിത്തീയിൽ നീറ്റുകയായിരുന്നു. ശങ്കരനും യശോദയ്ക്കും ഒരേയൊരു മകൾ ദേവയാനി. കഷ്ടപ്പാടുകൾക്കിടയിലും ഒരു രാജകുമാരിയേപ്പോലെയാണ് ദേവയാനിയെ ശങ്കരൻ കൊണ്ടു നടന്നത്. കൈകാലിട്ടടിച്ചും അച്ഛന്റെ വിരൽത്തുമ്പിൽ പിച്ചവെച്ചും അവൾ വളർന്നു. കാലം അവളിൽ നിറഭംഗിയുടെ ചായക്കൂട്ട് വരച്ചു ചേർത്തു. അച്ഛന്റെ പൊന്നുമോളുടെ മനസ്സിൽ പ്രണയത്തിന്റെ ചെന്തീപടർത്തിയത് ഉത്സവത്തിനു…

Read More

കുടുംബം എന്നു പറയുന്നതൊരു ന്യൂക്ലിയസ്സ് പോലെയാണ്. ഒരു കേന്ദ്രീകൃത അധികാരത്തെ ചുറ്റി പല തലങ്ങളിൽ ഒരുപാടു പേർ. സാമ്പത്തികമായും സാമൂഹ്യപരമായും ആ കേന്ദ്രബിന്ദുവിന്റേതാവുന്നു അവസാനവാക്ക്. അതു ചിലപ്പോൾ അധികാരത്തിന്റെ കാർക്കശ്യത്തിൽ അല്ലെങ്കിൽ സ്നേഹപാശത്തിൽ അതുമല്ലെങ്കിൽ നിസ്സഹായതയിൽ നിന്നുടലെടുക്കുന്ന കീഴ്വഴക്കങ്ങളാവും. സ്വയമെരിഞ്ഞു മറ്റുള്ളവർക്കു വിളക്കാവുന്ന ജന്മങ്ങളുണ്ട്. പലപ്പോഴും അവരെരിഞ്ഞു തീരുവോളം ആ വെളിച്ചത്തെ നമ്മളറിയില്ല, അല്ലെങ്കിൽ അറിഞ്ഞുകൊണ്ടു കണ്ണടയ്ക്കും. പലപ്പോഴും കണ്ടുവരുന്നൊരു പ്രവണതയുണ്ട്, കുടുംബത്തിന്റെ മൊത്തം നുകം ചുമലിലേറ്റി വണ്ടിക്കാളയാവുന്നവരെ. മറ്റുള്ളവരുടെ ആവശ്യങ്ങൾ ഒന്നിനുപിറകേ ഒന്നായി നിറവേറ്റി ഒടുവിൽ സ്വയം ജീവിക്കാൻ മറന്നു പോവുന്നവർ. എത്രയൊക്കെ ത്യാഗം സഹിച്ചാലും അവസാനം ആരുമില്ലാത്ത അവസ്ഥയിലൂടെയവർ കടന്നു പോവുന്നത് വേദനാജനകം തന്നെയാണ്. പരാതിയില്ലാതെ അവർ ആ ജീവിതത്തോടും പൊരുത്തപ്പെടുമ്പോൾ നന്മയ്ക്കുള്ള പ്രതിഫലം തിരസ്കരണമാണോയെന്ന നോവുള്ളിൽ നിറയും. പ്രവാസത്തിന്റെ നോവും പേറി, സ്വയം ജീവിതച്ചൂടേറ്റുവാങ്ങി മറ്റുള്ളവർക്കായി സന്തോഷത്തിന്റെ പറുദീസയൊരുക്കുന്നവർ. അവിടേയും സ്വന്തം നിലനിൽപ്പു പോലും ചോദ്യചിഹ്നമായി എത്രയോ പേർ. വിരഹത്തിന്റെ വേനലിലെ ഒറ്റമരമായുരുകി എത്ര ദമ്പതിമാർ. ഒടുവിൽ…

Read More

“പറയേണ്ട സമയത്ത് പറയാൻ മറക്കുന്ന പലതും പലനാളുകൾക്കപ്പുറം ഹൃദയം മുറിയുന്ന നോവായി മാറാം.” അത്രയും ടൈപ്പ് ചെയ്തു തലയുയർത്തുമ്പോഴാണ് പിറകിൽ വേണുവേട്ടനെ കണ്ടത്. ആ മുഖത്തെ ഭാവം വിവേചിച്ചറിയാനാവാതെ, ഒരു നിമിഷം തെറ്റു ചെയ്തൊരു കുട്ടിയുടെ ഭാവം എന്നിൽ മിന്നി മാഞ്ഞു. മറുപടി പറയാനായുമ്പോഴേക്കും വേണുവേട്ടൻ പിൻതിരിഞ്ഞു നടന്നിരുന്നു. അസ്വാഭാവികമായൊന്നും തോന്നിയില്ല. കാരണം വർഷങ്ങളായി ഇതേ ആവർത്തനങ്ങളല്ലേ, സന്ദർഭവും സാഹചര്യങ്ങളും മാറുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കാനില്ലല്ലോ. ഇരുപത് വർഷങ്ങളിൽ ഒരിക്കൽ പോലും ഒരാൾ മറ്റൊരാളുടെ സ്വകാര്യതകളിലേക്ക് ഇറങ്ങിചെന്നിട്ടില്ല. വിവാഹം പോലും അപ്രതീക്ഷിതമായിരുന്നല്ലോ. ഇരുപതിന്റെ പടിവാതിലിൽ പതിയെ കാലൂന്നിയിട്ടും കുട്ടിത്തവും കുസൃതിയും വിട്ടുമാറാതെ പഠനവുമായി ഓടിനടന്നവൾ ഒരു മണിക്കൂറിനുള്ളിൽ ഒരാളുടെ ജീവിതപങ്കാളിയാവുക എന്നത് സങ്കൽപ്പിക്കാനാവുമോ? ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുക എന്നത് ഇന്നോർക്കുമ്പോഴും മനസ്സു പിടക്കും. അച്ഛന്റെ സുഹൃത്തിന്റെ മകന്റെ വിവാഹത്തിനായി ആദ്യമായി ബാംഗ്ലൂർ നഗരത്തിൽ കാലുകുത്തിയ ദിവസം. കാണുന്നതും കേൾക്കുന്നതുമെല്ലാം കൗതുകത്തോടെ വീക്ഷിച്ച് കല്യാണമണ്ഡപത്തിനോരം പറ്റി നിന്ന എന്നെ അമ്മയെന്തിനാണ് കൂട്ടിക്കൊണ്ടു പോയതെന്നു…

Read More

അക്ഷരങ്ങൾ കൊരുത്തൊരു മാല്യമതിൽ അർത്ഥങ്ങൾ തിരയുന്നു, നിയമങ്ങളാൽ രൂപം ചമയ്ക്കുന്നു, അതിരുകൾ താണ്ടാതെ കാച്ചിക്കുറുക്കി കുറിക്കുകൊള്ളും വാക്കുകളാൽ അസ്ത്രം തൊടുക്കുന്നു, ലക്ഷ്യം ഭേദിച്ചതു ആവനാഴി പൂകുന്നു. നിയമസംഹിതയ്ക്കപ്പുറം ചിന്തകൾ ചിത്രം ചമയ്ക്കുന്നു, കാലം പൊളിച്ചെഴുതുന്നു കാഴ്ച്ചപ്പാടുകൾ, കാറ്റിൽ പറക്കുന്നു മാമൂലുകൾ- അതോ അജ്ഞതയുടെ ആൾരൂപങ്ങളേറുന്നതോ, ചിന്തകൾ പകർത്തുവാനെന്തിനൊരു ചട്ടക്കൂടെന്നതൊരു ന്യായമെങ്കിലും മഹാരഥർ നടന്നവീഥികള-വരുടെ കാലാതീതമാം വാഗ്വൈഭവങ്ങൾ വിസ്മരിക്കാനാവുമോ, അജ്ഞതയാൽ അക്ഷരപിശാചുകൾക്കു ജന്മമേകാതെ, അറിവിൻ പൊരുളിൽ മനം നിറയ്ക്കാം, ക്ഷരമില്ലാത്തൊരക്ഷരവെളിച്ചത്തിലഹംഭാവം വെടിയാം, വാഗ്ദേവതാവൈഭവം വരമെന്നറിയാം, വരികളിലതു വരിവരിയായൊഴുകട്ടെ അർത്ഥശങ്കയ്ക്കിടവരാതെ… ★★★നിഷിബ എം നിഷി★★★

Read More

കൊഴിഞ്ഞുപോവുമോ അതോ പൊഴിഞ്ഞുപോവുമോ ഈ മാമ്പഴക്കാലവും സ്മൃതിമധുരമേകി… ഋതുഭേദങ്ങളുടെ കാലഗണനകൾ കാലഹരണപ്പെടുമ്പോൾ, കാലം കടുത്തമഷിയിൽ തിരുത്തലുകൾ രേഖപ്പെടുത്തുമ്പോൾ, മറിയുന്നോരോ താളുകളും മാറ്റങ്ങളുടെ മാറ്റൊലിയുമായി… ഇനിയൊരിക്കലും കൈവരാത്തയോർമ്മത്താളുകളിലോർമ്മകളായി കൊഴിയുന്നിതു ചിലർ, ഇന്നീ നിമിഷമെന്നോർക്കിലും മാത്രയതൊന്നിലതുമൊരോർമ്മയാകും… നാളെയെന്ന കരുതലിൽ നാളിതുവരെയറിഞ്ഞില്ലിന്നിനെ, ഇന്നലെകളുടെ ഭാരം പേറി തളരുന്നു, പിഴയ്ക്കുന്ന ചുവടുകളുടെ ശിഷ്ടവും ഭാണ്ഡത്തിൻ ഭാരമേറ്റുന്നു… ഓർമ്മകൾ വേണമതെന്നാകിലും മാറാപ്പുകൾ പേറണോ അനുനിമിഷം, മറക്കുക, പൊറുക്കുകയീ മാനവജീവനിൽ, അനുദിനമുണരുക, നവസൗകുമാര്യമോടെ, വിടർന്നുല്ലസിക്കുകയീ ജീവിതവാടിയിൽ… ★★★നിഷിബ എം നിഷി★★★

Read More

ഹൃദയമായവനേ, സത്യത്തിൽ ഇങ്ങനെയൊരു സംബോധന തന്നെയാണ് ഏറ്റവും അനുയോജ്യമായത്. നീയും നിന്നോർമ്മകളും ഹൃദയവാടിയിൽ വസന്തമായി നിറയുന്നില്ലെങ്കിൽ ഞാനെന്നേ ഇല്ലാതായേനേ. ജീവിതം നമ്മളെ ഒരിക്കലും ഒന്നുചേരാനനുവദിക്കില്ലെന്നറിഞ്ഞു തന്നെയാണ് നമ്മൾ പരസ്പരം അടുത്തത്. പ്രണയത്തിന്റെ പാരമ്യത്തിൽ അതു തുറന്നുപറഞ്ഞൊന്നാവാൻ കൊതിക്കുന്ന മുഹൂർത്തങ്ങളിൽ പോലും മനസ്സിനെ പിടിച്ചു നിർത്തിയത് അതിന്റെ അനന്തരഫലങ്ങളോർത്തായിരുന്നു. അന്നൊരുവേള നമ്മൾ നമ്മെ മറന്നിരുന്നുവെങ്കിൽ ഒരുപാടു നഷ്ടങ്ങളിൽ നമ്മുക്ക് നമ്മളെത്തന്നെ നഷ്ടപ്പെടുമായിരുന്നു. ഇന്നിപ്പോൾ ഇങ്ങനെയൊരു കത്തെഴുതാൻ കാരണം, അന്നു നമ്മളെ തടഞ്ഞിരുന്ന ഒന്നും ഇന്നവശേഷിക്കുന്നില്ല. അച്ഛൻ, അമ്മ, ബന്ധുക്കൾ, അന്തസ്സ്, സമൂഹം, കെട്ടുപാടുകൾ ഒന്നും ഇന്നെന്നെ ബാധിക്കുന്നില്ല. ഓരോരുത്തരായി കൊഴിഞ്ഞുപോയ ശൂന്യതയിൽ, ഒറ്റപ്പെടലിന്റെ തീവ്രതയിൽ ഞാൻ പോലുമറിയാത്തൊരജ്ഞാതവാസത്തിലായിരുന്നു. വേരുകളെല്ലാം അറുക്കപ്പെട്ടുവെന്ന മിഥ്യാബോധവുമായി എവിടെയൊക്കെയോ അലഞ്ഞു. കർമ്മബന്ധങ്ങളിൽ നിന്നും മുക്തമായി മോക്ഷമാർഗ്ഗം തേടിയപ്പോഴാണ്, എന്നെ കാലുറപ്പിച്ചു നിർത്തുന്ന അടിവേരുകളുടെ സഞ്ചയമുണ്ടെന്നു തിരിച്ചറിഞ്ഞത്. അതിൽ നിന്നൊരു മോചനമില്ലെന്ന തിരിച്ചറിവാണെന്നെ എന്റെ തറവാട്ടുമുറ്റത്തെത്തിച്ചത്. എല്ലാമൊന്നൊതുക്കി വെക്കുന്നതിനിടയിലാണ് ഈ വിലാസം എന്റെ കണ്ണിൽപ്പെട്ടത്. ഇതെഴുതി തന്നു നീ പറഞ്ഞ…

Read More

മനുഷ്യശക്തിയുടെ പൂർണ്ണമായ ഉപയോഗം നടന്നിരുന്ന കാലത്തുനിന്നും പടിപടിയായി മാറ്റങ്ങളിലൂടെ ഇന്നത്തെകാലത്തു വന്നു നിൽക്കുമ്പോൾ ഒരു തിരിഞ്ഞുനോട്ടമാവാമല്ലേ. നാൽക്കാലികളിൽ നിന്നും ഇരുകാലികളിലേക്കുള്ള പരിണാമം. അതിനപ്പുറം സുപ്രധാനമാറ്റമായിരുന്നു അഗ്നിയുടെ കണ്ടുപിടുത്തം. അതു മാറ്റങ്ങളുടെ വലിയൊരു പാത തന്നെ വെട്ടിത്തുറന്നു. വേട്ടയാടാനായി കല്ലും മരങ്ങളും വിവിധരൂപങ്ങളിലേക്കു പരിണമിച്ചു ആയുധങ്ങളായി. ദേഹം മറയ്ക്കാനുള്ള വസ്ത്രങ്ങളായി ഇലകളും മരത്തൊലികളും മൃഗത്തോലുകളും പരിണമിച്ചു. കൃഷിയുടെ ആരംഭം ഗോത്രരൂപീകരണത്തിനു വഴിമാറി. പ്രവൃത്തികൾ ആയാസരഹിതമാക്കാൻ പുതിയ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് മനുഷ്യർ എത്തിച്ചേർന്നു. ജലയാനങ്ങൾ ദൂരങ്ങളെയകറ്റി പുതിയ സംസ്കൃതികൾക്ക് പ്രാരംഭമേകി. മൃഗങ്ങൾ മനുഷ്യയാത്രയുടെ യന്ത്രങ്ങളായി. അപ്പോഴും മനുഷ്യശക്തി എല്ലാത്തിന്റേയും ആധാരമായി നിലകൊണ്ടു. കാലം കടന്നു പോകവേ ആവി യന്ത്രങ്ങളുടെ വരവിൽ പുരോഗതിയുടെ വൻകുതിച്ചുചാട്ടമാണ് നടന്നത്. സുപ്രധാനമായ മറ്റൊരു കണ്ടുപിടുത്തമായിരുന്നു വൈദ്യുതി. ലോകത്തിന്റെ മുഖച്ഛായതന്നെ മാറ്റാൻ കെൽപ്പുള്ളതായി ആ കണ്ടുപിടുത്തം. മനുഷ്യശക്തി ഉപകരണങ്ങളിലേക്ക് പരിണമിക്കുന്നതിനു ആ കണ്ടുപിടുത്തം നിദാനമായി. ടെലിഫോണിന്റെ കണ്ടുപിടുത്തം , ‘ഹലോ’യിലൂടെ ലോകത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാക്കി. യാത്രാ വിമാനങ്ങളുടെ വരവോടെ കൂടി ലോകത്തിന്റെ…

Read More