ശില്പിയുടെ കരവിരുതിൽ ശിലയൊരു ശില്പമാവുമ്പോൾ,
ഭാവനയിലെ അഴകളവുകൾ കരചലനങ്ങളിലൂടെ ശിലയിൽ പ്രഹരമായി പതിയുമ്പോൾ,
അന്യമായതൊക്കെ കൽചീളുകളായി പൊടിഞ്ഞുതിരവേ,
അന്യാദൃശമാവുന്നതിസുന്ദരമാം ശില്പഭംഗി,
ശിലയിൽ തുടിക്കും ശില്പചേതനയറിയുന്നവനോ ശില്പി,
ജന്മമേകി മിഴി തുറന്നാലന്യനാവുന്നവനോ ശില്പി,,
ആത്മപീഢയിലുരുകി അനുപമസൃഷ്ടിയുരുവാക്കി ആത്മഹർഷത്തിലലിയുന്നവനോ ശില്പി,
ശിലയൊരു ശില്പമായുയരുമ്പോൾ ഈറ്റുനോവേറ്റുവാങ്ങും ജനനിയാവുന്നു ശില്പി…
★★★നിഷിബ എം നിഷി★★★

2 Comments
നന്നായെഴുതി
സ്നേഹം 😍