Author: Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

ഉണ്ണിക്കുട്ടൻ നാട്ടിലേക്കു വരുന്നു എന്നു വിളിച്ചു പറഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ജാനകി. ഒരുപാട് ചിന്തകളിൽ അങ്ങനെ ഉമ്മറത്തിരുന്നപ്പോൾ രാവിലെ ടെലിവിഷനിൽ കണ്ട വാർത്തയിലൂടെ അവളുടെ മനസ്സ് സഞ്ചരിച്ചു. പൂച്ചക്കുഞ്ഞുങ്ങൾക്ക് പോറ്റമ്മയാവുന്ന കോഴിയുടെ ദൃശ്യങ്ങളായിരുന്നു കൗതുകത്തോടെയവർ റിപ്പോർട്ട് ചെയ്തത്. അമ്മപ്പൂച്ച പാൽ കൊടുക്കുന്ന സമയത്തൊഴികെ എല്ലായ്പ്പോഴും കോഴിയുടെ ചിറകിനടിയിലെ ചൂടിൽ സുരക്ഷിതരാവുന്ന കുഞ്ഞു പൂച്ചകൾ. തന്റേതല്ല എന്ന പൂർണ്ണമായ തിരിച്ചറിവിൽനിന്നുളവായ നിരുപാധികനിസ്വാർത്ഥസ്നേഹം തന്നെയാണത്. മാതൃസ്നേഹത്തിന്റെ രഹസ്യം ഉത്തരമില്ലാത്ത കടങ്കഥ പോലെ മനസ്സിനെ ആർദ്രമാക്കുന്നു. തന്റെ ജീവിതവും കടന്നു പോയത് അങ്ങനെയൊരു ആകസ്മികതയിലൂടെയല്ലേ. ഇരുപതു വർഷമായിട്ടും തോരാത്ത മിഴികളിൽ പ്രതീക്ഷയുടെ ഇത്തിരി വെട്ടം ബാക്കിയാവുന്നു. ജാനകിയുടെ ചിന്തകൾ ഓർമ്മകളുടെ വേരു തിരഞ്ഞുകൊണ്ടിരുന്നു. ജാനകിക്ക് പതിനാറ് വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ വീണ്ടും ഗർഭിണിയാവുന്നത്. രണ്ടു മൂന്നു തവണ ഗർഭമലസിയതിനു ശേഷം കിട്ടിയതായതു കൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും ആ സന്തോഷത്തെ വരവേറ്റത്. എന്നാൽ മാസങ്ങൾ നീണ്ട ആയുസ്സേ ആ സന്തോഷത്തിനുണ്ടായുള്ളൂ. പ്രസവത്തോടെ അമ്മയുടെ ശരീരത്തിന്റെ ഒരു വശം…

Read More

അകതാരിലുണരുന്ന ആത്മപ്രകാശം പോൽ അനുവാദമില്ലാതെയുള്ളിൽ തെളിയുന്നിന്നാദ്യമായി, ഒരു നോക്കിനായോ ഒരു വാക്കിനായോ കൊതിക്കുന്നു, മിടിപ്പുയരും ഹൃദയതാളത്തിൽ മുഴങ്ങും നാമമതൊന്നു മാത്രം, ആദ്യാനുരാഗമിതാനന്ദമോ ആദ്യാഭിലാഷസാഫല്യമോ, അത്രമേൽ എന്നെ പുണരുന്നൊരനുഭൂതിയിലാർദ്രമാകുന്നിതെൻ മനം, ചിത്രപതംഗങ്ങൾ നിറയും പൂവനി പോൽ വർണ്ണാഭ തേടുന്നിതെൻ സ്വപ്നങ്ങളും.. ***നിഷിബ എം നിഷി***

Read More

പുൽത്തുമ്പിൽ ഇര തേടുന്ന പുൽച്ചാടിയുടെ ഹരിതാഭമായ സ്വപ്നങ്ങൾ. ഒരു ചാട്ടത്തിന്റെ ദൂരത്തിൽ അടങ്ങുന്ന പശിയുടെ കാളൽ. ഏതിരുൾനാവിലൊടുങ്ങിയാ ജന്മം. ഓന്തിന്റെ നിറംമാറ്റമറിയാതെ പോയൊരു നിമിഷം. ***നിഷിബ എം നിഷി***

Read More

വായനശാലയുടെ പടികൾ കയറുമ്പോൾ സനലിന്റെ ചിന്തകൾ ഓർമ്മക്കൂടുതേടി പറന്നു. വികൃതിക്കാരനും തല്ലുകൊള്ളിയുമായ ഒരു അഞ്ചാംക്ലാസുകാരന്റെ കയ്യിൽ പുസ്തകം ഏൽപ്പിച്ചു കൊടുത്തു കേശവൻ മാഷ് പറഞ്ഞ വാക്കുകൾ. “സനൽ, ഈ പുസ്തകത്തിൽ ഒരു കടംകഥയ്ക്കുത്തരമുണ്ട്. അതു വായിച്ചു കണ്ടെത്തി നാളെ വന്നാൽ നല്ലയൊരു സമ്മാനം നൽകാം. ” സമ്മാനം കിട്ടാനുള്ള ത്വരയിൽ ആ പുസ്തകം ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. കുഞ്ഞു കുഞ്ഞു കഥകളിലൂടെയുള്ള സാരോപദേശങ്ങൾ. അതൊരു തുടക്കമായിരുന്നു. പിറ്റേ ദിവസം മുതൽ ക്ലാസിലെ ലൈബ്രറി പുസ്തകത്തിന്റെ വിതരണത്തിന്റെ ചുമതല കേശവൻ മാഷ് സനലിനെ ഏൽപ്പിച്ചു. ഉത്തരവാദിത്തങ്ങളിലൂടെ അവനിലെ വികൃതിക്ക് നേർവഴി കാട്ടി. വർഷങ്ങൾ കടന്നു പോയി. ഹൈസ്കൂൾ തലത്തിലെത്തിയപ്പോൾ നാട്ടിൽ നിന്നും കുറച്ചകലെയുള്ള സ്കൂളിലാണ് അഡ്മിഷൻ കിട്ടിയത്. അപ്പോഴും ഗുരുസ്ഥാനീയനായി കേശവൻ മാഷ് കൂടെ നിന്നു. നാട്ടിലെ വായനശാലയുടെ രക്ഷാധികാരിയായിരുന്നു അദ്ദേഹം. ശ്രീനാരായണമഠത്തിനോട് ചേർന്നായിരുന്നു വായനശാല. ഒഴിവു സമയങ്ങളിൽ വായനശാലയിലേക്കെത്താൻ സനലിനെ നിർബന്ധിച്ചു. പത്രങ്ങൾ മുതൽ പഠനസംബന്ധിയായ കാര്യങ്ങൾക്കു വരെ ആ വായനശാല…

Read More

ഒരുത്തിയവൾ ഒറ്റത്തിരിയായെരിയുന്നവൾ, സ്നേഹം വറ്റാതെ, സ്നേഹം പകരുന്നവൾ, അന്യർക്കായെരിഞ്ഞുള്ളിലെയിരുട്ടിലവളിടം തേടുന്നവൾ, എത്രയെരിഞ്ഞാലും ഉൾത്താപമില്ലാതെ പുഞ്ചിരിയേകുന്നവൾ, കുറ്റങ്ങളേറെ ചൊന്നാലും വംശത്തിന്നാധാരശിലയവൾ, ശിലയായുറയും മൗനത്തിലും ഉറവവറ്റാത്ത സ്നേഹമവൾ, ഒരുത്തിയവൾ ഒരിക്കലും വീട്ടാനാവാത്ത ജന്മകടത്തിൻ ബാക്കിപത്രം… ****നിഷിബ എം നിഷി****

Read More