Author: Pavithra Unni

I pen my thoughts here. I am here to make a signature…

ജീവിതം നോൺ സ്റ്റിക്ക് പാത്രം പോലെയാണ്! തടി കൊണ്ടുള്ള തവിയാണ് പഥ്യം എന്നറിഞ്ഞിട്ടും.. നമ്മൾ സ്റ്റീൽ ചട്ടുകം കൊണ്ട് കുത്തി ഇളക്കും! കോട്ടിങ് പോയി ഒന്നിനും കൊള്ളാതെ ആക്കും! അപ്പോൾ ഒരു ബോധോദയം വരും… ചിലപ്പോൾ വില കൂടിയ സിലിക്കോൺ തവി പോലും ഉപയോഗിച്ച് നോക്കും… എന്തിന്? ഇനി ആ പാത്രം പഴയ പോലെ ആവില്ല! അവിടവിടെ അടർന്ന കോട്ടിങ് ഓർമ്മകൾ… എന്നിട്ടും കളയാനാവാതെ ആ പാത്രം! അത്രമേൽ പ്രണയത്തോടെ കൈയിലെടുത്തിരുന്ന പാത്രം… അത്രമേൽ കരുതലോടെ സൂക്ഷിക്കേണ്ടിയിരുന്ന പാത്രം! ജീവിതം ചിലപ്പോൾ ചില്ലുപാത്രമല്ല! ഉടഞ്ഞാൽ പെറുക്കി കളയാൻ പറ്റുന്ന ചില്ലുപാത്രം! അത് പലപ്പോഴും നോൺസ്റ്റിക്ക് പാത്രമാണ്.. എക്സ്ചേഞ്ച് ഓഫർ വരും വരെ അടർന്ന കോട്ടിങ്ങോടെ ഉപയോഗിക്കുക തന്നെ

Read More

എല്ലാ പണവും ഒരിടത്ത് നിക്ഷേപിക്കരുത് എന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ പഠിച്ചത്. എല്ലാ സ്നേഹവും ഒരിടത്ത് നിക്ഷേപിക്കരുത് എന്ന് ജീവിതം പഠിപ്പിക്കും! രണ്ടായാലും പാപ്പരാകും എന്ന് ഉറപ്പ്‌!

Read More

കണ്ണീരിന്റെ മലവെള്ളപ്പാച്ചിൽ കൺകോണിൽ വന്ന് ആവിയായിപ്പോയി. തൊണ്ടക്കുഴി വരെ വന്ന വാക്കുകൾ അപ്പാടെ വിഴുങ്ങിക്കളഞ്ഞു. സന്തോഷങ്ങളിൽ കൈയടിക്കുന്നവരിൽ നിന്ന് സങ്കടങ്ങൾ കേൾക്കാൻ ഒരു ജോഡി കാതുകൾ പോലും കണ്ടെത്താനാവാത്ത സുഹൃദ് രാഹിത്യം! ഞാനുണ്ടാകും നിന്നോടൊപ്പം എന്ന് പറഞ്ഞു കൂടെ നിൽക്കാൻ ആളില്ലാത്തവർ സുന്ദരമായൊരു പുഞ്ചിരി എടുത്തണിഞ്ഞ് സ്വയം സുഹൃത്താകും! നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക എന്ന് പറയില്ലേ? അതേ, അതൊരു സമ്പാദ്യം തന്നെയാണ്. ചിലർ അതിൽ വലിയ ദരിദ്രരും

Read More

മനുഷ്യൻ ഏകനായാണ് ജനിക്കുന്നത്. എന്നാൽ കാലക്രമേണ അവനൊരു ഇണയെ ആഗ്രഹിച്ചു തുടങ്ങും. ഇങ്ങനെ ആയിരിക്കണം എന്റെ പാർട്ണർ/പങ്കാളി എന്നൊക്കെ ഒരു സിനിമ കഥാപാത്രത്തെ പ്രതി സങ്കല്പിച്ചു നോക്കാത്തവർ വിരളമായിരിക്കും. മലയാള സിനിമയിലെ പ്രശസ്തരായ രണ്ടു ഭർത്താക്കന്മാരെ ഞാൻ വിളിച്ചോണ്ട് വന്നിട്ടുണ്ട്. നമുക്ക് നോക്കാം ഇവരിലെ പങ്കാളിക്ക് എത്ര മാർക്ക് കിട്ടുമെന്ന്. രണ്ടു ജോഡികളെയാണ് ഞാൻ പരിശോധിക്കാൻ പോകുന്നത് ’ഇന്നലെ’യിലെ ഗൗരിയും നരേന്ദ്രനും ‘മണിച്ചിത്രത്താഴിലെ’ ഗംഗയും നകുലനും. രണ്ടു ജോടികളും ഗ-ന യിൽ തുടങ്ങുന്ന പേരുകൾ ആണെന്നതും സ്‌ക്രീനിൽ അവരെ അവതരിപ്പിച്ചത് ഒരേ നടിയും നടനും ആണെന്നതും തികച്ചും യാദൃശ്ചികം മാത്രം! ഗൗരിയുടെ നരേന്ദ്രൻ: അങ്ങനെ വിളിക്കണോ എന്ന് പോലും സംശയിക്കണം. കാരണം ശരത്തിന്റെ മായയാണ് സിനിമയിൽ ഉടനീളം ഗൗരി. ഒരു അപകടത്തിൽ ഓർമ നഷ്ടപ്പെട്ട പെൺകുട്ടിക്ക് പുതിയൊരു പേരും ജീവിതവും ഒക്കെ ലഭിക്കുന്നുണ്ട്. എന്നാൽ ഈ സിനിമ ഇഷ്ടപ്പെടുന്നവരെയെല്ലാം ഒരുപോലെ ധർമസങ്കടത്തിലാക്കുന്നതാണ് അവസാന ട്വിസ്റ്റ്‌. മായയെന്ന ഗൗരിയുടെ പൂർവ ജീവിതത്തിൽ നിന്ന്…

Read More