Author: Nisha Ramachandran

പ്രണയം അക്ഷരങ്ങളോടും നീലഗിരിയോടും 🤍

പ്രണയമാണ് നിന്നോട്… അടങ്ങാത്ത പ്രണയം. കുഞ്ഞുന്നാളിൽ കൂട്ടിനെത്തിയ വെറുമൊരു കൗതുകം മാത്രമായിരുന്നു നീയെനിക്ക്. പക്ഷേ വളർന്നപ്പോൾ, ഒരിക്കലും അടർത്തിമാറ്റാൻ കഴിയാത്തവിധം നീയെന്റെ ആത്മാവിൽ അലിഞ്ഞുചേർന്നു. പതിയെ, നീയെന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു. *എന്റെ പ്രിയപ്പെട്ട അക്ഷരങ്ങളേ…* അന്നുമുതൽ ഇന്നോളം, നിന്നെക്കാൾ മറ്റൊന്നിനെയും ഞാൻ ഇത്രമേൽ ആഴത്തിൽ സ്നേഹിച്ചിട്ടില്ല. നിന്നിലായിരുന്നു ഞാൻ — എന്റെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും പറയാതെ പോയ വാക്കുകൾക്കും ഒരഭയസ്ഥാനം. പ്രണയം ഭ്രാന്തുപിടിപ്പിക്കുമെന്നത് ശരിയെങ്കിൽ, നിന്നെ പ്രണയിച്ച ഓരോ നിമിഷവും ഞാനെന്നിൽ നിന്ന് തന്നെ പതിയെ അകന്നുപോകുകയായിരുന്നു. എങ്കിലും നിന്നോടുള്ള ആ ഭ്രാന്തിനെ മറക്കാനോ ഉപേക്ഷിക്കാനോ എനിക്ക് കഴിഞ്ഞില്ല. കാരണം, നിന്നെ സ്നേഹിക്കുമ്പോൾ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുന്നതുപോലും ഒരു സുഖമായിരുന്നു. നീയെന്നിൽ കത്തിപ്പടരുമ്പോഴൊക്കെയും, ചാരമായിപ്പോകുമെന്നറിഞ്ഞുകൊണ്ട് തന്നെ ആ പ്രണയാഗ്നിയിൽ ഞാനെന്നെ ഹോമിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് മനസ്സിലായത് ഞാൻ നിന്നെ പ്രണയിക്കുകയായിരുന്നില്ല.. നിന്നിൽ എന്നെത്തന്നെ സമന്വയിപ്പിക്കുകയായിരുന്നു. എവിടെയാണ് ഞാൻ അവസാനിക്കുന്നതെന്നും, എവിടെയാണ് നീ…

Read More