ആപത്തുകൾ ഉണ്ടാകുമ്പോൾ ഭയം നിറഞ്ഞ മനസ്സ് നമുക്കുണ്ടാവരുത്, ഭയം നിറഞ്ഞ മനസ്സുണ്ടായാൽ ആപത്തുകൾ കൂടുതൽ വേദനാജനകമായിതീരും, ആത്മവിശ്വാസം നിറഞ്ഞ മനസ്സ് ആപത്തുകളെ എല്ലാംതന്നെ വളരെ ലളിതമായി മറികടക്കും. ശുഭദിനം നേരുന്നു……. 🙏
Author: Ranjith Sarkar
ചിന്താഗതിക്ക് അനുസരിച്ചാണ് നമ്മുടെ പുരോഗതിയും അധോഗതിയും, നമ്മൾ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും തെറ്റുകൾ ചെയ്യുന്നത് കൊണ്ടല്ല മറിച്ച് തെറ്റിദ്ധാരണകൾ കൊണ്ടാണ്, തെറ്റുകൾ തിരുത്തുവാൻ കഴിയും പക്ഷേ തെറ്റിധാരണകൾ തിരുത്തുവാൻ കഴിയുകയില്ല. ശുഭദിനം നേരുന്നു…… 🙏
തുടർച്ചയായി അവഗണിച്ചാൽ ഏതൊരു ദൃഢബന്ധവും സാവധാനം നശിക്കും, കാരണം അവഗണനയ്ക്ക് നാശത്തിൻ്റെ ഭാവമാണ്. ശുഭദിനം നേരുന്നു…. 🙏
നമ്മുടെ ജീവിതത്തിൽ തെറ്റുകൾ എപ്പോഴും സംഭവിച്ചുകൊണ്ടേയിരിക്കും, എന്നാൽ സ്വയം തിരുത്തുവാനും നന്നാക്കുവാനുമുള്ള പരിശ്രമം നമ്മളുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും വേണം, അതിനുവേണ്ടി നമ്മളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും നന്മകൾ നിറഞ്ഞത് ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക. ശുഭദിനം നേരുന്നു…… 🙏
വെറുതെ ആരും നമ്മൾക്ക് പ്രിയപ്പെട്ടവർ ആകുന്നില്ല, ഓരോരുത്തരേയും പരസ്പരം അടുപ്പിക്കുന്ന അവരവരുടേതായ സവിശേഷകൾ ഉണ്ടാകും, അതിനെ അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുകയും പരസ്പരം നന്നായി ചേർന്ന് പ്രവർത്തിക്കുകയും വേണം. ശുഭദിനം നേരുന്നു….. 🙏
ഭംഗിയുള്ളത് കൊണ്ടല്ല നമ്മളോട് പലർക്കും ഇഷ്ടം തോന്നുന്നത്, ഇഷ്ടമുള്ളത് കൊണ്ടാണ് നമ്മളെ പലർക്കും ഭംഗിയായി തോന്നുന്നത്, അതുപോലെ നമ്മളെക്കുറിച്ച് മറ്റുള്ളവരുടെ വാക്കുകൾ കേട്ടുമായിരിക്കും നമ്മളെ ഇഷ്ടപ്പെടുന്നത്. ശുഭദിനം നേരുന്നു…… 🙏
പൂക്കൾക്ക് സൂര്യപ്രകാശം എന്നപോലെയാണ് നമ്മൾ മനുഷ്യർക്ക് ചിരി എന്നത്, നമുക്കരികിലൂടെ കടന്നുവരുന്നവർക്ക് നൽകാൻ ഒന്നുമില്ലെങ്കിലും പകരംനൽകാൻ ഹൃദ്യമായ ഒരു പുഞ്ചിരിയെങ്കിലും കരുതിവെക്കുക. ചിരിക്കൂ, ലോകം നമ്മൾക്കൊപ്പം ചിരിക്കും. കരഞ്ഞാലോ, നമ്മൾ ഒറ്റയ്ക്ക് കരയേണ്ടിവരും. ശുഭദിനം നേരുന്നു …. 🙏
ജീവിതത്തിൽ തർക്കങ്ങൾ മാറ്റിനിർത്തി ചർച്ചകൾക്ക് പ്രാധാന്യം കൊടുക്കണം, കാരണം എല്ലാ തർക്കങ്ങളിലും നമ്മളാണ് ശരി എന്നു വരുത്തി തീർക്കുവാനുള്ള വ്യഗ്രതയായിരിക്കും, എന്നാൽ ചർച്ചകൾ എന്താണ് ശരി എന്ന് കണ്ടെത്തുവാൻ ഉള്ളതുമാണ്, അതായിരിക്കും ബന്ധങ്ങളുടെ കെട്ടുറപ്പിനും നല്ലത്. ശുഭദിനം നേരുന്നു……. 🙏
നമ്മളുടെ സ്വപ്നം നമ്മളെക്കാൾ വലുതാകണം. മാനസികവും ശാരീരികവും വൈകാരികവുമായ എല്ലാ അസ്വസ്ഥതകളുടെയും കാരണം മനസ്സിൽ അടിച്ചമർത്തപ്പെട്ട് കിടക്കുന്ന നിരർത്ഥകതയുടെയും ശൂന്യതാബോധത്തിന്റെയും ഫലമാണ്. ശുഭദിനം നേരുന്നു……. 🙏
ഓരോരുത്തർക്കും ഈ ലോകത്ത് ഓരോ നിയോഗങ്ങളുണ്ട്, ഓരോ വ്യക്തിയും മറ്റുളളവരിൽനിന്ന് പല നിലയ്ക്കും വ്യത്യസ്‌തരാണ്, മറ്റുളളവർക്കുളളത് നമ്മൾക്കില്ലല്ലോ എന്ന് ചിന്തിക്കുന്നതിനുപകരം അവർക്ക് ഇല്ലാത്ത എത്ര കഴിവുകൾ നമ്മൾക്കുണ്ട് എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ശുഭദിനം നേരുന്നു…… 🙏
