Author: Ranjith Sarkar

Graphologist.

ഒരാളും മറ്റുള്ളവരേക്കാൾ താഴെയുമല്ല മുകളിലുമല്ല, ഒരാൾ എത്ര ചെറുതായാലും വലുതായാലും അയാൾക്ക് പകരം വെക്കുവാൻ മറ്റൊരു ആളുമില്ല, ചെറുതും വലുതും എന്നത് നമ്മൾ നിശ്ചയിക്കുന്ന അർത്ഥശൂന്യങ്ങളായ അതിർത്തികൾ മാത്രമാണ്. ശുഭദിനം നേരുന്നു…… 🙏

Read More

ആരുടെയും അറിവുകളെ നിഷേധിക്കരുത്‌, നേട്ടങ്ങളിൽ അഹങ്കരിക്കുകയും ചെയ്യരുത്. ചെറിയവർ പറഞ്ഞതിൽപോലും ശരിയുണ്ട് എങ്കിൽ അതിനും വില കൽപിക്കണം, അതിലൂടെയാവണം നമ്മളുടെ വിലയേറേണ്ടതും. ശുഭദിനം നേരുന്നു…… 🙏

Read More

ഉള്ളതെല്ലാം തുറന്ന് പറയുന്നവരെ ഒരിക്കലും വഞ്ചിക്കാതിരിക്കുക, ഇവർ തുടക്കംമുതൽ ഒടുക്കംവരെ നമ്മളോട് ഒരുപോലെ ആയിരിക്കും. ഉളളതിൽ പകുതി പറയുന്നവരെ ഒരിക്കലും വിശ്വസിക്കരുത്, ഇവർ പറയുന്നതിൽ പകുതിയും നുണകളുമായിരിക്കും, അതൊക്കെ അവരുടെ ജീവിതവുമായി യാതൊരു ബന്ധമില്ലാത്ത കാര്യങ്ങളുമായിരിക്കും. ശുഭദിനം നേരുന്നു….. 🙏

Read More

സാഹചര്യങ്ങൾ നോക്കി സ്നേഹിക്കുന്നവരെയല്ല നമ്മൾ സ്നേഹിക്കേണ്ടത്, ഏത് സാഹചര്യത്തിലും നമ്മളോടോപ്പം നിൽക്കുന്നവരെയാണ് നമുക്ക് വേണ്ടത്. സാഹചര്യങ്ങൾ നോക്കി സ്നേഹിക്കുന്നവരെ ഒഴിവാക്കി മുന്നോട്ട് പോവുക, ഒരു ഇല കൊഴിഞ്ഞു എന്ന് കരുതി ഒരു മരവും വീണുപോയ ചരിത്രവുമില്ല. ശുഭദിനം നേരുന്നു……. 🙏

Read More

ഏതൊരു വ്യക്തിയുടെയും രൂപത്തിലല്ല ബഹുമാനം തോന്നേണ്ടത് മറിച്ച് അവർ കാണിക്കുന്ന ദയ, സ്നേഹം,സത്യന്ധത, വിശ്വാസം എന്നിവയിലാണ് ബഹുമാനം തോന്നേണ്ടത്. ശുഭദിനം നേരുന്നു…… 🙏

Read More

ഏത് സാധനവും എടുത്താൽ എടുത്ത സ്ഥലത്തുതന്നെ തിരിച്ചുവെച്ചാൽ ആവശ്യമുള്ളപ്പോൾ വീണ്ടും തിരിച്ച് എടുക്കുവാൻ കഴിയും, അതുപോലെയാണ് ബഹുമാനവും; കൊടുത്താൽ മാത്രമേ തിരിച്ച് കിട്ടുകയുള്ളൂ, സ്വയം ബഹുമാനം ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരെ ബഹുമാനിക്കുവാനും കഴിയുകയുള്ളൂ. ശുഭദിനം നേരുന്നു…… 🙏

Read More

കഴിവില്ലാത്തവർ കഴിവുള്ളവരെ തിരിച്ചറിയുകയില്ല, കഴിവുള്ളവർ കഴിവുള്ളവരോട് മത്സരിക്കുന്നവരും ആയിരിക്കും, കഴിവുള്ളവരും കഴിവിനെ ആദരിക്കുന്നവരുമായ ശുദ്ധരായ മനുഷ്യരെ കിട്ടുവാൻ വിഷമവുമാണ്. ശുഭദിനം നേരുന്നു….. 🙏

Read More

മനുഷ്യർ സ്വാർത്ഥരാണ്. ഒരു പരിധിക്കുമപ്പുറം ആരും നമ്മളുടെ കാര്യത്തിൽ താല്പര്യപ്പെടുകയില്ല. അത് നമ്മൾ സ്വന്തമെന്ന് വിചാരിക്കുന്നവരോ എന്നും കൂടെയുണ്ടാവും എന്ന് ചിന്തിക്കുന്നവരോ, ആരും. മാതാപിതാക്കൾപോലും ഒരു അളവിനുമപ്പുറം കൂടെ കാണുകയുമില്ല. ശുഭദിനം നേരുന്നു…… 🙏

Read More

വന്ന വഴികൾ ഒരിക്കലും മറക്കുവാൻ പാടില്ല, നമ്മൾക്കുവേണ്ടി ഒരു നിമിഷമെങ്കിലും കൂടെ നിന്നവരാണ് എങ്കിൽ അവരെ തഴഞ്ഞുകളയാതെ സ്‌മരിക്കുകതന്നെ വേണം, അത് ഇപ്പോൾ ശത്രു ആയാൽപോലും അവർ പറഞ്ഞ വാക്കുകളോ പ്രവൃത്തിയോ എന്തും ആയിക്കൊള്ളട്ടെ നല്ലതിനെ നല്ലത് എന്ന് പറയുവാനുള്ള മനസ്സ് നമുക്ക് ഉണ്ടാവുകയും വേണം ശുഭദിനം നേരുന്നു…… 🙏

Read More

ജീവിതത്തിൽ നേടണമെന്ന് ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങൾ നമുക്കുണ്ടെങ്കിൽ ആ ലക്ഷ്യനേട്ടത്തിലേക്കുള്ള പ്രവർത്തനങ്ങൾ നമ്മളെ മുന്നോട്ട്‌ നയിക്കും; അവ നമ്മൾ നേടിയില്ലെങ്കിൽ പോലും. പ്രതിസന്ധികളേക്കാൾ വലുതല്ല പ്രതീക്ഷയെങ്കിൽ പിന്നെ പ്രയത്നിക്കാൻ താൽപ്പര്യമുണ്ടാകില്ല. ശുഭദിനം നേരുന്നു …. 🙏

Read More