Author: Ranjith Sarkar

Graphologist.

നമ്മൾ ഓരോ യാത്രയും തുടങ്ങുന്ന സമയത്ത് ആലോചിക്കേണ്ട ചിലതുണ്ട്. യാത്ര എങ്ങോട്ട്? എത്ര ദൂരം? എപ്പോളെത്തും? ആരുടെ ഒപ്പം? സഹയാത്രികന് വഴി അറിയുമോ? വഴി തെറ്റിയാൽ പകരമേത്? നമ്മുടെ ഓരോ യാത്രയുടെയും ഗുണമേന്മ ഉറപ്പിക്കുന്നത് ഇതൊക്കെയാണ്. ശുഭദിനം നേരുന്നു…… 🙏

Read More

ചിലർ ബോധപൂർവ്വം നമ്മളെ കുറ്റപ്പെടുത്താനും താഴ്ത്തിക്കെട്ടാനും ശ്രമിക്കും, അവരെയൊക്കെ ആ രീതിയിൽതന്നെ കണ്ട് തഴഞ്ഞേക്കുക. അവരേക്കൾ നമ്മൾ വലുതാകുമോ, നമ്മളെ മറ്റുള്ളവർ കൂടുതലായി ശ്രദ്ധിക്കപ്പെടുമോ എന്ന ഭയം മൂലമാണ് ഈ പ്രഹസനം എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കുക. നമ്മളേയും നമ്മുടെ കഴിവുകളെയും തിരിച്ചറിയേണ്ടവർ അറിയുന്നുണ്ട്, വിലയിരുത്തുന്നുണ്ട് എന്ന യാഥാർത്ഥ്യവും മനസ്സിലാക്കുക. ശുഭദിനം നേരുന്നു …… 🙏

Read More

മരം വെട്ടി തളർന്ന മരംവെട്ടുകാരന് തണലേകുന്നത് അയാൾക്ക് ചുറ്റുമുള്ള മരങ്ങളാണ്, അതുപോലെതന്നെ നമ്മൾക്ക് ചുറ്റുമുള്ള ബന്ധങ്ങളെ ആ മരങ്ങളെപോലെ അറുത്തുമുറിച്ചു കളയുംമുമ്പ് അവർ നമ്മൾക്ക് എത്രമാത്രം തണൽ ആയിരുന്നു എന്ന് ഓർത്താൽ നല്ലതായിരിക്കും. ശുഭദിനം നേരുന്നു…… 🙏

Read More

നമ്മൾ തന്നെയാണ് നമ്മളെ ഉയർത്തേണ്ടത്, നമ്മൾ നമ്മളെ ഒരിക്കലും താഴ്ത്തുകയും ചെയ്യരുത്. നമ്മൾ നമ്മളെ ഉയർത്തുമ്പോൾ നമ്മൾ നമ്മളുടെ ഏറ്റവും നല്ല സുഹൃത്താവുന്നു, നമ്മൾ നമ്മളെതന്നെ താഴ്ത്തുമ്പോൾ നമ്മൾ നമ്മളുടെ ശത്രുവായി മാറുന്നു. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More

ഇഷ്ടമില്ലാത്തവരുടെ അടുത്ത് സ്നേഹമോ പ്രീതിയോ സമ്പാദിക്കുവാൻ ശ്രമിക്കരുത്, കാരണം ഇഷ്ടക്കേടും പൊരുത്തക്കേടുമുള്ളവരുമായി സഹകരിക്കാൻ പ്രയാസമായിരിക്കും. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കരുത്, കാരണം അവിടെ നമ്മളുടെ ഇഷ്ട‌ങ്ങൾക്ക് വില ഉണ്ടാവുകയുമില്ല. ശുഭദിനം നേരുന്നു……. 🙏

Read More

ആരെന്ത് പറഞ്ഞാലും അത് നമ്മളെ ഉദ്ദേശിച്ചാണെന്ന് തോന്നിയാൽ അത് നമ്മളുടെ കുറ്റബോധമാണ്. ഇന്ന് വല്ലവരും നമ്മുടെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ, അത് തെറ്റാണെന്ന് നമ്മൾക്ക് ബോധ്യപ്പെട്ടാൽ നാളെ നമ്മൾക്ക് ഇന്നത്തേക്കാൾ മാന്യമായി പെരുമാറാൻ കഴിയും. ശുഭദിനം നേരുന്നു …… 🙏

Read More

ലോകത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ സ്വയം മാറ്റത്തിന് തയ്യാറാവണം, സ്വയം മാറുവാന്‍ തയ്യാറായാല്‍ മാത്രമേ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയൂ. ശുഭദിനം നേരുന്നു….. 🙏

Read More

നമ്മളുടെ ജീവിതത്തില്‍ പല കാര്യങ്ങളും നമ്മൾ മനസ്സിലാക്കുന്നത് മറ്റുള്ളവരുടെ കണ്ണുകളിലൂടെയാണ്, ജീവിതം നമ്മളുടേതാണ് അതിനെ നമ്മളുടെ കണ്ണുകളിലൂടെ മാത്രം കാണുകതന്നെ വേണം, കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക, നമ്മളുടെ കഴിവ് ഉപയോഗിച്ച് മുന്നോട്ടുപോവുക. ശുഭദിനം നേരുന്നു…….. 🙏

Read More

മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും പല കാരണങ്ങൾകൊണ്ടാണ് നടക്കാതിരിക്കുന്നത്, അത് ഒരുപാട് നല്ല അനുഭവങ്ങളിലേക്കുള്ള വഴിയൊരുക്കലായി മാറിയേക്കാം, അത്തരം അനുഭവങ്ങൾ നമ്മളിൽ വലിയ മാറ്റങ്ങൾക്ക് നിമിത്തവുമാകാം. ശുഭദിനം നേരുന്നു…… 🙏

Read More

ചിലർക്ക് നമ്മളെ അവഗണിക്കുവാൻ പ്രത്യേകിച്ച് കാരണമെന്നും വേണ്ട, ചിലർ നമ്മളോടുള്ള അസൂയകൊണ്ട് അവഗണിക്കും, ചിലർ നമ്മളേക്കാൾ മികച്ചത് അവരാണെന്ന് തോന്നിയാലും അവഗണിക്കും, ചിലർ നമ്മളെക്കാൾ മികച്ച ഒരാളെ കിട്ടിയെന്ന് തോന്നിയാലും അവഗണിക്കും. ശുഭദിനം നേരുന്നു……. 🙏

Read More