ഒരാളെ ബലംപ്രയോഗിച്ചോ നിർബന്ധിച്ചോ ബുദ്ധിമുട്ടിച്ചോ നമ്മൾ കൂടെ നിർത്തിയിട്ട് കാര്യമില്ല, കാരണം അവരുടെ മനസ്സിൽ ഇതിനകം നമ്മളെ മാറ്റിനിർത്തിയിട്ടുണ്ട് എങ്കിൽ അതിന് അർത്ഥം ആ ബന്ധം അവസാനിച്ചു എന്നുള്ളതാണ്. ശുഭദിനം നേരുന്നു…… 🙏
Author: Ranjith Sarkar
ഒരാളെയും അയാളുടെ നിറം വെച്ചോ വിദ്യാഭ്യാസം വെച്ചോ വിലയിരുത്തുവാൻ ശ്രമിക്കരുത്, കാരണം ഓരോത്തരും വ്യത്യസ്തരാണ്, നമ്മൾക്ക് വിവരമുള്ള ഒരു കാര്യത്തിൽ നമ്മൾ ഒരാളെ കളിയാക്കുമ്പോൾ നമ്മൾക്ക് അറിയാത്ത നൂറ് കാര്യങ്ങൾ ഒരുപക്ഷെ അയാൾക്ക് അറിയുന്നുണ്ടാകും. ശുഭദിനം നേരുന്നു….. 🙏
നല്ലതേ വരൂ , എല്ലാം നല്ലതിനാവും, നന്നായി വരട്ടെ എന്നീ വാക്കുകൾ ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ വാക്കുകളാണ്, അപ്രതീക്ഷിതമായി പലതും ജീവിതത്തിൽ സംഭവിക്കുമ്പോഴും അപ്രത്യക്ഷമാകാത്ത പ്രതീക്ഷകൾ നൽക്കുന്ന ആ വാക്കുകൾ തന്നെയാകണം നമ്മളുടെ ഉന്നതമായ ശക്തിയും. ശുഭദിനം നേരുന്നു……. 🙏
പലരും പലതും പറയും, അതൊക്കെ നോക്കി ജീവിക്കുവാൻ നിന്നാൽ ജീവിക്കുവാനേ പറ്റുകയില്ല, നമ്മൾ എങ്ങനെ ജീവിക്കണം എന്ന് നമ്മൾ തന്നെ തീരുമാനിക്കുക, ആരെയും വേദനിപ്പിക്കാതെ ആർക്കും ദോഷം വരുത്താതെ ജീവിക്കുവാൻ ശ്രമിക്കുക, അത്രമാത്രമേ ചെയ്യുവാൻ പാടുള്ളൂ. ശുഭദിനം നേരുന്നു……. 🙏
തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചോ കയ്യടി പ്രതീക്ഷിച്ചോ ആരെയും സഹായിക്കരുത്, മറിച്ച് നമ്മളുടെ ഒരു സഹായം നിമിത്തം ഒരു വ്യക്തി സന്തോഷിക്കുന്നുവെങ്കിൽ ഒന്ന് പുഞ്ചിരിക്കുന്നുവെങ്കിൽ അതാണ് നമ്മൾക്ക് ലഭിക്കാവുന്ന ഏറ്റവും മഹത്തായ പ്രതിഫലം. ശുഭദിനം നേരുന്നു……. 🙏
നമ്മളുടെ സാമിപ്യം മറ്റൊരാൾക്കും ഒരു ശല്യമാവരുത്, നമ്മളുടെ വാക്കുകൾ മറ്റൊരാളുടെയും ഹൃദയത്തെ മുറിവേൽപ്പിക്കരുത്, നമ്മളുടെ പ്രവൃത്തികൾ മറ്റൊരാൾക്കും ദോഷം ചെയ്യരുത്, ഇതെല്ലാം ആഗ്രഹിക്കുന്ന നമ്മളുടെ മനസ്സിനോളം മഹത്വം മറ്റൊന്നിനും ഉണ്ടാവില്ല. ശുഭഞായറാഴ്ച നേരുന്നു….. 🙏
ഇഷ്‌ടമുള്ളവരോട് സംസാരിക്കുമ്പോൾ അവരുടെ ഇഷ്‌ടത്തിനനുസരിച്ച് ക്ഷമയോടെ സംസാരിക്കണം, ക്ഷമിക്കാനുള്ള കഴിവ് ഒരനുഗ്രഹമാണ്, ചെറുതാകാൻ തയ്യാറല്ലാത്തവർക്ക് ക്ഷമിക്കാനും മറക്കാനും പറ്റില്ല, ജീവിതത്തിൽ മനസമാധാനം ഉണ്ടാകണമെങ്കിൽ ക്ഷമിക്കാനുള്ള സന്നദ്ധത ഉണ്ടാവണം. ശുഭദിനം നേരുന്നു…….🙏🏻
എന്തുചെയ്യുമ്പോഴും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ ആരെന്ത് വിചാരിച്ചാലും കുഴപ്പമില്ല എന്ന് ചിന്തിക്കുക, കാരണം ഈ ലോകത്ത് എല്ലാവരെയും തൃപ്‌തിപ്പെടുത്തിക്കൊണ്ട് നമ്മൾക്ക് ഒന്നും ചെയ്യുവാൻ കഴിയില്ല. ശുഭദിനം നേരുന്നു…… 🙏
എത്ര ഭംഗിയായി അലങ്കരിച്ചാലും വാടകവീട് സ്വന്തമാവുകയില്ല. അതുപോലെയാണ് ചില മനുഷ്യബന്ധങ്ങളും. സ്വന്തം എന്ന് കരുതി നെഞ്ചിലേറ്റിയാലും അത് ഒരു താൽക്കാലിക നിഴൽ മാത്രമാണ് എന്ന് കാലം കൃത്യമായി മനസ്സിലാക്കി തരും. ശുഭദിനം നേരുന്നു…… 🙏
കാണുന്നില്ലല്ലോ വിളിക്കുന്നില്ലല്ലോ എന്നൊന്നും പറഞ്ഞ് ആരുടെയും പിന്നാലെ പോകേണ്ടതില്ല, കാരണം; ആരെയും നമ്മൾക്ക് നിർബന്ധിച്ച് നമ്മളെ ഇഷ്ടപ്പെടുത്താൻ കഴിയില്ല, അത് അവരുടെ മനസ്സിൽനിന്നും ഉണ്ടാകേണ്ടതാണ്, അറിഞ്ഞ് തരുന്നതിനോളം വരില്ല പിടിച്ചുവാങ്ങുന്നത്. ശുഭദിനം നേരുന്നു…… 🙏
