നമ്മളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ താക്കോൽ ആരേയും ഏൽപ്പിക്കാതിരിക്കുക, ചെറിയ കാര്യങ്ങളിലായാൽപോലും നമ്മൾക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങളാണെങ്കിൽ സന്തോഷിക്കുക, ജീവിതം സങ്കടപ്പെടുവാനുള്ളത് മാത്രമല്ല സന്തോഷിക്കുവാൻ കൂടിയുള്ളതുമാണ്. ശുഭഞായറാഴ്ച നേരുന്നു…… 🙏
Author: Ranjith Sarkar
എന്തിനും ഏതിനും ഗുണമേന്മ ഉറപ്പുവരുത്തുന്ന പലരും ഉളളിൽനിന്നും വരുന്ന വാക്കുകളെ നിയന്ത്രിക്കാറില്ല. പരിചയങ്ങൾക്കിടയിൽ ഒരു കാര്യം ഉറപ്പാക്കുക, ഒരാളുടെ അസാന്നിധ്യത്തിൽ അയാളെ വിചാരണ ചെയ്യരുത്. ശുഭദിനം നേരുന്നു…… 🙏
അനാവശ്യമായ തോന്നലുകളും ഒരിക്കലും മറക്കുവാൻ പാടില്ലാത്ത മറവികളും നമ്മൾക്കെല്ലാം ദോഷം ചെയ്യും. ശുഭദിനം നേരുന്നു……. 🙏
ഏറ്റവും വില കൂടിയ സമ്പത്ത് ജ്ഞാനമാണ്, ഏറ്റവും വില കൂടിയ ആയുധം ക്ഷമയാണ്, ഏറ്റവും നല്ല സുരക്ഷ വിശ്വാസമാണ്, ഏറ്റവും നല്ല മരുന്ന് ചിരിയുമാണ്. ശുഭദിനം നേരുന്നു…… 🙏
അറിയാതെപോലും നമ്മൾ മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിക്കരുത് കാരണം വീഴുവാൻ പറ്റാത്ത ഉറപ്പൊന്നും നമ്മളുടെ പാദങ്ങൾക്കും ജീവിതത്തിനുമില്ല എന്ന കാര്യം എപ്പോഴും ഓർക്കുന്നത് നല്ലതായിരിക്കും. ശുഭദിനം നേരുന്നു…… 🙏
നമ്മൾ ഒരാൾക്ക് കൊടുക്കുന്ന വാക്കാണ് അവർക്ക് നമ്മളിലുളള വിശ്വാസം, അതുകൊണ്ട് പാലിക്കുവാൻ കഴിയാത്ത വാക്കുകൾ പരമാവധി ആർക്കും കൊടുക്കാതിരിക്കുക. നമുക്ക് അത് കേവലം വാക്കുകൾ മാത്രമായിരിക്കാം, വിശ്വസിക്കുന്നവർക്ക് അത് ജീവൻ നിലനിർത്തുവാനുള്ള പ്രതീക്ഷയാവാം, സ്വപ്നങ്ങൾ നെയ്തുകുട്ടുവാനുള്ള കാരണവുമാവാം. ശുഭദിനം നേരുന്നു…… 🙏
എല്ലാവരിലും നന്മയുടെ നല്ല ഒരു അംശം അടങ്ങിയിട്ടുണ്ട്, നമ്മൾ അത് കാണുന്നില്ല എന്നേ ഉള്ളൂ, നല്ല മനസ്സോടെ നമ്മൾ മറ്റുള്ളവരെ സമീപിച്ചാൽ മിക്കവരിലും വിമർശിക്കേണ്ട തിന്മകളേക്കാൾ അംഗീകരിക്കേണ്ട നന്മകളായിരിക്കും നമ്മൾക്ക് കാണുവാൻ കഴിയുക. ശുഭഞായറാഴ്ച നേരുന്നു…… 🙏
സത്യങ്ങളെ ഒരിക്കലും മറച്ചുവയ്ക്കാതിരിക്കുക, തെറ്റുചെയ്തിട്ടുണ്ടെങ്കിൽ മടികൂടാതെ അത് ഏറ്റുപറയുക, ക്ഷമ ചോദിക്കുക, പറയുന്നവരിലും കേൾക്കുന്നവരിലും കുറച്ച് നേരത്തേക്കുള്ള മനപ്രയാസമുണ്ടാവും, അതിൽ കവിഞ്ഞ് യാതൊന്നും ഉണ്ടാകാൻ പോകുന്നില്ല. ശുഭദിനം നേരുന്നു……. 🙏
സ്നേഹം അഭിനയിക്കുന്നവർക്ക് ആത്മാർത്ഥതയുള്ളവരെ തിരിച്ചറിയുവാൻ സാധിക്കുകയില്ല, ആത്മാർത്ഥത കാണിക്കുന്നവർക്ക് അഭിനയിക്കുന്നവരെയും തിരിച്ചറിയുവാൻ കഴിയുകയില്ല, അതാണ് ജീവിതയാഥാർത്ഥ്യം. ശുഭദിനം നേരുന്നു….. 🙏
അവഗണനകളെ വേഗം മനസ്സിലാക്കുവാനും വെറുപ്പിനെ വേഗം തിരിച്ചറിയുവാനും ഒഴിവാക്കലുകളെ പറയാതെ അറിയുവാനും നമ്മൾക്ക് കഴിയും, പക്ഷെ സ്നേഹമെന്നത് മനസ്സിലാക്കുവാനും മനസ്സിലാക്കിക്കൊടുക്കുവാനുമാണ് നമ്മളൊക്കെ പരാജയപ്പെട്ടു പോകുന്നത്. ശുഭദിനം നേരുന്നു…….. 🙏
