Author: Ranjith Sarkar

Graphologist.

ചില തൂവലുകൾ കൊഴിഞ്ഞുവീണാലും ഒരു പറവയും പറക്കൽ അവസാനിപ്പിക്കാറില്ല, കൊഴിയാത്ത ചിറകിലാണ് അവരുടെ പ്രതീക്ഷ, അതുപോലെ നമ്മൾ നഷ്ടങ്ങളിൽ തളരരുത്, ലഭിച്ച അനുഗ്രഹങ്ങൾ ഉപയോഗിച്ച് നമ്മൾക്കും പറന്ന് ഉയരുവാനാകും. ശുഭദിനം നേരുന്നു…… 🙏

Read More

ഏറ്റവും പ്രിയപ്പെട്ടവരോടുള്ള പലരുടെയും പരിഭവവും പിണക്കവുമൊക്കെ അവർക്കായി കുറച്ച് സമയം മാറ്റിവെക്കാത്തതിന്റെയും അവരെ ഒന്ന് കേട്ടിരിക്കുവാൻ തയ്യാറാവാത്തതിന്റെയും പേരിലൊക്കെ ആയിരിക്കും, കാത്തിരിക്കുവാനും കേട്ടിരിക്കുവാനും ഒരാൾ ഉണ്ടാവുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമാണ്. ശുഭദിനം നേരുന്നു…… 🙏

Read More

നമ്മളുടെ സമയം നല്ലാതായിരിക്കുമ്പോൾ നമ്മളുടെ തെറ്റുകൾ എല്ലാവരും തമാശയായി കാണും, എന്നാൽ നമ്മളുടെ സമയം മോശമാണെങ്കിൽ നമ്മളുടെ തമാശകൾപോലും മറ്റുള്ളവർ തെറ്റായി കണക്കാക്കും. ശുഭദിനം നേരുന്നു …… 🙏

Read More

നമുക്ക് വേണ്ടപ്പെട്ടവർ നമ്മളെ ഉപേക്ഷിച്ചുപോയാൽ എന്തുചെയ്യും എന്ന ചോദ്യത്തിന് മനോഹരമായ മറുപടി ഇതാണ്. ഏറ്റവും പ്രിയപ്പെട്ടവർ ആരും നമ്മളെ ഉപേക്ഷിച്ചുപോവില്ല, പോയവർ ആരും നമ്മുടെ പ്രിയപ്പെട്ടവർ ആയിരുന്നില്ല. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More

ഒരു കാര്യത്തിലും പിരിമുറുക്കം ഉണ്ടാവരുത്, വരാൻ പോകുന്നത് വഴിയിൽ തങ്ങില്ല, വരേണ്ടത് കണ്ണിൽ തട്ടിയില്ലെങ്കിലും പുരികത്തിൽ തട്ടിയെങ്കിലും പോകും, പിരിമുറുക്കം ഉണ്ടായാൽ ഇല്ലാത്ത രോഗങ്ങൾ നമ്മൾക്ക് ഉണ്ടാവും. ശുഭദിനം നേരുന്നു ….. 🙏

Read More

വന്നുപോയവയും വരാൻ ഇരിക്കുന്നവയും ചേർന്ന് നിലവിലുള്ളവയുടെ സൗന്ദര്യം നശിപ്പിക്കാൻ അനുവദിക്കരുത്, ഓർമ്മകളുടെയോ ഭാവനകളുടെയോ തടവറയിൽ ജീവിക്കുന്നവർക്ക് നേർകാഴ്ചകൾ ആസ്വദിക്കാൻ ആവില്ല, ഒന്നുകിൽ ഓർമ്മകൾ പിന്നോട്ട് വലിക്കും അല്ലെങ്കിൽ ഭാവനകൾ മുമ്പോട്ട് തള്ളും. ശുഭദിനം നേരുന്നു ….. 🙏

Read More

സ്വയം വെളിച്ചമുള്ളവർക്ക് മാത്രമേ മറ്റുള്ളവർക്ക് വെളിച്ചമേകാൻ പറ്റുകയുള്ളൂ, സ്വയം ശാന്തരായിരിക്കുന്നവർക്ക് മാത്രമേ മറ്റുള്ളവരെ ശാന്തരാക്കാൻ പറ്റുകയുള്ളൂ, അതുപോലെ സഹനവും സഹവർത്തിത്വവും ഒരുപോലെ സ്വായത്തമാക്കിയവർക്ക് മാത്രമേ മറ്റുള്ളവർക്ക് താങ്ങാകാനും തണലാകാനും പറ്റുകയുള്ളൂ. ശുഭദിനം നേരുന്നു …… 🙏

Read More

പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിച്ചിരുന്നാൽ വർത്തമാനനിമിഷത്തിൽ ജീവിക്കാൻ കഴിയില്ല, ഈ നിമിഷത്തിലാണ് നമ്മൾക്ക് ജീവിതമുള്ളതെന്ന് ഓർമ്മ വേണം, നമ്മൾ എന്ത് ചെയ്യുന്നുവോ അത് നമ്മളിലേക്ക് തന്നെ തിരികെ വരും, നന്മ ചെയ്താൽ നന്മയും തിന്മ ചെയ്താൽ തിന്മയും ഫലമായി ലഭിക്കും. ശുഭദിനം നേരുന്നു ….🙏

Read More

എല്ലാവർക്കും അവരുടെ കാര്യങ്ങൾ മാത്രമാണ് വലുത്, മറ്റുള്ളവർ എന്തോ ആയിക്കോട്ടേ എന്ന ചിന്തയാണ് പലർക്കും. മറ്റുള്ളവരുടെ സാഹചര്യങ്ങളോ വിഷമങ്ങളോ പലരും മനസ്സിലാക്കുന്നില്ല, ഇത്തരത്തിലുള്ള സാഹചര്യങ്ങളിലാണ് മിക്ക സുഹൃത്ബന്ധങ്ങളും മുറിഞ്ഞുപോകുന്നത്. ശുഭദിനം നേരുന്നു …. 🙏

Read More

പഠിച്ചുവെച്ച പാഠങ്ങളിൽ അധികവും ചോദ്യക്കടലാസിൽ വരാത്ത ഒരു പരീക്ഷയാണ് ജീവിതം, ശരി ഏതെന്ന് കണ്ടുപിടിച്ചുവരുമ്പോഴേക്കും. സമയം തീർന്നുപോകുന്ന ഒരു പരീക്ഷ, ഈ പരീക്ഷയിൽ വിജയിക്കണമെങ്കിൽ തിരിച്ചറിവുകൾ എന്ന പാഠവും ക്ഷമ എന്ന അഭ്യാസവും പരിശീലിക്കുക തന്നെ വേണം. ശുഭദിനം നേരുന്നു…… 🙏

Read More