Author: Ranjith Sarkar

Graphologist.

പറഞ്ഞുചെയ്യുന്നതും അറിഞ്ഞുചെയ്യുന്നതും തമ്മിൽ ഒരുപാട് മാറ്റമുണ്ട്, അറിഞ്ഞുചെയ്യുന്നവരെ കിട്ടുന്നവർ ഭാഗ്യവാന്മാരുമാണ്, തെറ്റ് ചെയ്യാത്തവരായി ആരുമുണ്ടാവില്ല, എന്നാൽ ചെയ്ത തെറ്റ് ന്യായീകരിക്കുന്നവർ അല്ല മറിച്ച് അത് തിരുത്തുവാൻ സന്മനസ്സ് കാണിക്കുന്നവരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ. ശുഭദിനം നേരുന്നു….. 🙏

Read More

കാലത്തിന് മായ്ക്കുവാൻ കഴിയാത്ത സത്യമാണ് സ്നേഹം, പക്ഷേ മനസ്സിനെ വേദനിപ്പിക്കുവാൻ കാലം തിരഞ്ഞെടുത്ത ആയുധവും സ്നേഹമാണ്. ശുഭദിനം നേരുന്നു……. 🙏

Read More

ആയുധത്തേക്കാൾ മൂർച്ചയാണ് ചിലരുടെ വാക്കുകൾക്ക്, ആയുധം ശരീരത്തിൽ ഏൽപ്പിക്കുന്ന മുറിവിനെക്കാൾ ആഴം കൂടുതലാണ് വാക്കുകൾകൊണ്ട് മനസ്സിനെ ഏൽപ്പിക്കുന്ന മുറിവിന്, അത് അനുഭവത്തിൽ വരുമ്പോൾ മാത്രമേ നമ്മൾക്ക് മനസ്സിലാവൂ, അതുകൊണ്ട് വാക്കുകൾകൊണ്ട് അറിഞ്ഞോ അറിയാതെയോ ഒരാളെയും വേദനിപ്പിക്കാതെ ഇരിക്കുവാൻ ശ്രമിക്കുക. ശുഭദിനം നേരുന്നു……. 🙏

Read More

നമ്മൾ ചിരിക്കണം, ചിരിച്ചുകൊണ്ടുമാത്രം എല്ലാ പ്രതിസന്ധികളെയും നേരിടണം, അല്ലെങ്കിൽ നമ്മളിൽ ദുഃഖമുണ്ടെന്ന് കരുതി മറ്റുളളവർ നമ്മളെ നോക്കി ചിരിക്കും. ശുഭഞായറാഴ്ച നേരുന്നു……🙏

Read More

ചിരി ദുഃഖമാണോ സന്തോഷമാണോ എന്നത് ചിരിക്കുന്ന ആൾക്ക് മാത്രമേ അറിയുകയുള്ളൂ, കാണുന്നവർക്ക് അത് എന്നും മനോഹരമായ ഒരു ചിരി മാത്രമാണ്. ശുഭദിനം നേരുന്നു…… 🙏

Read More

പണം കൊടുത്താൽ അനുഗ്രഹം ലഭിക്കുമെന്ന് ചിന്തിക്കുന്നത് അബദ്ധധാരണയാണ്, അത് ആത്മീയതയുടെയും ദൈവഭക്തിയുടെയും പവിത്രത കളയാനേ ഉപകരിക്കൂ, ദൈവം ഒരു കച്ചവടക്കാരനല്ല. ശുഭദിനം നേരുന്നു …… 🙏

Read More

പ്രതീക്ഷകൾ ഒരിക്കലും വേണ്ട എന്ന് വെയ്ക്കരുത്, കാരണം ജീവിതത്തിൽ എപ്പോഴാണ് അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സംഭവിക്കുക എന്നത് ആർക്കും പ്രവചിക്കുവാൻ സാധിക്കില്ല. ശുഭദിനം നേരുന്നു…… 🙏

Read More

തുറന്ന സംസാരത്തിൽ അലിഞ്ഞില്ലാതാകുന്ന ചില പിണക്കങ്ങളുണ്ട്, സംസാരിക്കാൻ തയ്യാറാകുക എന്നതാണ് പ്രാധാനം, ആര് തയ്യാറാകും? ഉത്തരം കണ്ടെത്താൻ സാധിക്കുന്നിടത്ത് പിണക്കങ്ങൾ ഇല്ലാതെയാകും, ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നേയുള്ളൂ. ശുഭദിനം നേരുന്നു ….. 🙏

Read More

അസത്യങ്ങളെ ഒരു ചിരിയോടുകൂടി സ്വീകരിക്കുക. അതിന് പിന്നാലെ സത്യങ്ങൾ വരും, അന്ന് അതിന് മറുപടി പറയുക. അസത്യങ്ങൾക്ക് സത്യങ്ങളെ മറച്ചുപിടിക്കുവാനേ കഴിയുകയുള്ളൂ, മാറ്റിനിർത്തുവാൻ കഴിയുകയില്ല. ശുഭഞായറാഴ്‌ച നേരുന്നു…… 🙏

Read More

സാന്നിധ്യമായാലും സംസാരമായാലും ആവശ്യപ്പെടുന്നിടത്തും ആവശ്യമുള്ളിടത്തും മാത്രം കൊടുക്കുക, വലിഞ്ഞുകയറി ചെല്ലുന്ന ഇടത്തെല്ലാം വലിച്ചെറിയപ്പെടും എന്ന കാര്യം മറന്നുപോകരുത്. ശുഭദിനം നേരുന്നു…… 🙏

Read More