പരിഹസിക്കുന്നവർ ഒന്നിനും കൊള്ളാത്തവരാണ്, അവരുടെ ആദ്യത്തെയും അവസാനത്തേതുമായ ആയുധമാണ് പരിഹാസം. ക്ഷമിക്കുക എന്നത് ദുഷ്കരമാണ്, എങ്കിലും അതിന്റെ ഫലം മാധുര്യം ഏറിയതുമാണ്. ശുഭദിനം നേരുന്നു ….. 🙏
Author: Ranjith Sarkar
അവകാശികൾ ഇല്ലാത്തതായി ഈ ലോകത്തിൽ ഒന്നേ ഉള്ളൂ. അത് വേദനകൾ മാത്രമാണ്. നമ്മൾക്ക് കിട്ടിയത് നമ്മൾതന്നെ അനുഭവിച്ചുതീർക്കണം, അതിന് അവകാശം പറയുവാൻ ആരും വരികയുമില്ല. ശുഭദിനം നേരുന്നു…… 🙏
വിശ്വാസ്യതയാണ് നമ്മളുടെ ഏറ്റവും മൂല്യമേറിയ സ്വഭാവവിശേഷത, അത് നശിച്ച ഏതൊരാൾക്കും യാതൊരു വിലയുമുണ്ടാവില്ല, എത്ര ചെറിയ കാര്യമായാലും ചെയ്യാമെന്ന് ഏറ്റ കാര്യം ചെയ്യാതിരുന്നാൽ നമ്മളുടെ വിശ്വാസ്യത ഇടിഞ്ഞുതാഴും, പിന്നീടുള്ള ഒരു കാര്യത്തിലും നമ്മളെ വിശ്വസിക്കുകയുമില്ല. ശുഭദിനം നേരുന്നു …. 🙏
സ്വന്തം ഇഷ്ടങ്ങൾക്കുവേണ്ടി മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ, സന്തോഷത്തെ, സ്വപ്നങ്ങളെ അറിഞ്ഞുകൊണ്ട് ഇല്ലാതാക്കുന്നതാണ് ആ വ്യക്തിയോട് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. ശുഭദിനം നേരുന്നു……. 🙏
സമ്പത്ത് കൊണ്ടും സ്ഥാനമാനങ്ങൾ കൊണ്ടും നമ്മൾക്ക് ലഭിക്കുന്ന ബഹുമാനം അധികകാലം നിലനിൽക്കുകയില്ല, മറിച്ച് നമ്മളുടെ സ്വാഭാവഗുണംകൊണ്ട് കിട്ടുന്നത് മരിച്ചുകഴിഞ്ഞാലും നിലനിൽക്കും. ശുഭദിനം നേരുന്നു……. 🙏
മറുവശം കാണാതെ ഊഹിച്ച് എടുക്കുന്ന ചില തീരുമാനങ്ങളാണ് പലപ്പോഴും ചില ജീവിതങ്ങൾ തകർക്കുന്നത്, അന്യോന്യം പറഞ്ഞാൽ തീരുന്ന വിഷയം ഒരിക്കലും പറഞ്ഞു വലുതാക്കുകയും ചെയ്യരുത്, ബന്ധങ്ങൾ തകരുവാൻ ഇതുമാത്രം മതിയാവുകയും ചെയ്യും. ശുഭഞായറാഴ്ച നേരുന്നു…… 🙏
ഒന്നിനും രണ്ടാമത് ഒരു ഊഴമില്ല, നഷ്‌ടപ്പെടുത്തിയതൊന്നും പിന്നെ നമ്മൾ എത്ര ആഗ്രഹിച്ചാലും തിരിച്ചുകിട്ടുകയുമില്ല, അതുകൊണ്ട് നെഞ്ചോട് ചേർത്തുവെച്ചതൊന്നും ആരും നഷ്ടപ്പെടുത്താതിരിക്കുവാൻ ശ്രമിക്കുക. ശുഭദിനം നേരുന്നു…. 🙏
ഏതൊരു കാര്യവും നമ്മൾക്ക് ശരി എന്ന് തോന്നുന്നത് മാത്രം ചെയ്യുക, പരിഹസിക്കുന്നവരെയും കുറ്റപ്പെടുത്തുന്നവരെയും ശ്രദ്ധിക്കാതിരിക്കുക, അവർക്കുവേണ്ടിയല്ല മറിച്ച് നമ്മൾക്കുവേണ്ടിയാണ് നമ്മളുടെ ജീവിതം ജീവിച്ചുതീർക്കേണ്ടത്. ശുഭദിനം നേരുന്നു…… 🙏
എത്രമാത്രം സ്നേഹിച്ചിരുന്നു എന്നറിയണമെങ്കിൽ എത്ര ക്ഷമിച്ചിരുന്നു എന്നുകൂടി അറിയണം, ക്ഷമിക്കാൻ അറിയാത്തവരുടെ സ്നേഹത്തിനൊന്നും അധികം ആയുസ്സ് ഉണ്ടാകില്ല. ശുഭദിനം നേരുന്നു …… 🙏
ഉത്തരമില്ല എന്ന് നമ്മൾ കരുതുന്ന പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടാകുന്നത് ആ ചോദ്യത്തെ നമ്മൾ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്, ഉത്തരം കണ്ടെത്തണം എന്ന നിറഞ്ഞ ആവേശത്തിലുള്ള തീരുമാനം നമ്മൾക്ക് ഉണ്ടാകണം, അത് നമ്മളെ പ്രശ്നപരിഹാരങ്ങളിലേക്കും നയിക്കുകയും ചെയ്യും. ശുഭഞായറാഴ്ച നേരുന്നു…… 🙏
