Author: Ranjith Sarkar

Graphologist.

പരാജയം ഒന്നിന്റേയും അവസാനം അല്ല, വിജയവും പരാജയവും ജീവിതത്തിന്റെ രണ്ട്‌ അവസ്ഥകൾ മാത്രമാണ്‌, കൂടുതൽ മഹത്തരമായ ഉത്തരവാദിത്വങ്ങളിലേക്ക് നമ്മളെ ഒരുക്കുവാനുള്ള പ്രകൃതിയുടെ ആസൂത്രണമാണ് പരാജയം. ശുഭദിനം നേരുന്നു…… 🙏

Read More

തിരികെ ഒന്നും പ്രതീക്ഷിക്കാതെ ചെറിയ നന്മകൾപോലും വലിയ ഇഷ്‌ടത്തോടുകൂടി ചെയ്യുക, ആഗ്രഹിക്കുന്നതിൽ ചിലത് ലഭിക്കുമെന്നും എന്നാൽ എല്ലാം ലഭിക്കില്ല എന്നും നമ്മൾ ഉൾക്കൊള്ളുവാൻ പഠിക്കുക, അപ്പോൾ നമ്മളുടെ ജീവിതം സന്തോഷപ്രദമായി തീരുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏

Read More

നമ്മൾക്ക് താങ്ങായും തണലായും എന്നും ഉണ്ടാകുമെന്ന് നമ്മൾ കരുതുന്ന ചിലർ തന്നെയാണ് സമയവും സന്ദർഭവും നോക്കി നമ്മൾക്കെതിരെ പ്രവർത്തിച്ചു പോകുന്നത്, അതുകൊണ്ട് ഒരു പരിധിക്ക് അപ്പുറം ആരെയും അമിതമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യരുത്. ശുഭദിനം നേരുന്നു……. 🙏

Read More

കുറിക്കുക്കൊള്ളുന്ന മറുപടികൾ പറയുവാൻ അവസരം ലഭിച്ചിട്ടും നിശ്ശബ്ദത സൂക്ഷിക്കുമ്പോഴാണ് മൗനം വാചാലമാകുന്നത്, മൗനമാണ് ബലമുള്ള ഊന്നുവടി, സ്വയം വീഴാതിരിക്കുവാനും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുവാനും. ശുഭദിനം നേരുന്നു…… 🙏

Read More

അറിഞ്ഞ് സ്നേഹിക്കുന്നവരെ അനുസരിച്ച് ജീവിക്കുവാനും അനുസരിച്ച് ജീവിക്കുന്നവരെ ആത്മാർത്ഥമായി സ്നേഹിക്കുവാൻ കഴിയുകയും ചെയ്താൽ അവിടെ ബന്ധങ്ങൾ ശക്തമാവുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏

Read More

മറക്കരുതാത്ത ചിലത് മറന്നുപോകുമ്പോൾ ബന്ധങ്ങളിൽ വിള്ളൽ വീഴും, ഓർക്കരുതാത്ത ചിലത് ഓർത്തുകൊണ്ടേയിരിക്കുമ്പോൾ നമ്മളുടെ ജീവിതപാതയിലും വിള്ളൽ വീഴും, പക്ഷേ പൊറുക്കേണ്ട ചിലത് പൊറുത്തുകഴിഞ്ഞാൽ നമ്മളുടെ മനസ്സിൽ വെളിച്ചം ഉണ്ടാവുകയും ചെയ്യും. ശുഭദിനം നേരുന്നു….. 🙏

Read More

ജീവിതത്തിൽ തിരിച്ചുപിടിക്കുവാൻ ആവാത്തവിധം ആർക്കും ഒന്നും കളഞ്ഞുപോയിട്ടില്ല, കൂട്ടികെട്ടുവാൻ ആവാത്തവിധം ഒന്നും മുറിഞ്ഞുപോയിട്ടുമില്ല, ശ്രമിച്ചാൽ കിട്ടാത്തതായിട്ട് ഒന്നുമില്ല എന്ന കാര്യം ഓർമ്മിക്കുകകൂടി ചെയ്താൽ ജീവിതം ധന്യമാവുകയും ചെയ്യും. ശുഭഞായറാഴ്ചനേരുന്നു……. 🙏

Read More

കൊടുത്തത് മാണിക്യം ആയാൽപോലും സ്വീകരിക്കുന്ന ആൾക്ക് അതിന്റെ വില അറിയില്ല എങ്കിൽ അതിന്റെ സ്ഥാനം കുപ്പയിൽ ആയേക്കും, അതുപോലെയാണ് നമ്മൾ കൊടുക്കുന്ന സ്നേഹവും സമയവും അർഹതപ്പെട്ടവരുടെ കൈയിൽ അല്ല കിട്ടുന്നത് എങ്കിൽ ഒരു വിലയും ഉണ്ടാവുകയില്ല. ശുഭദിനം നേരുന്നു…… 🙏

Read More

തുടക്കത്തിൽ നിസ്സാരമെന്ന് തോന്നിക്കുന്ന ചെറിയ പിണക്കങ്ങളിൽ നിന്നായിരിക്കും പല ബന്ധങ്ങളും എന്നെന്നേക്കുമായി മുറിഞ്ഞുപോകുന്നത്, ബന്ധങ്ങൾ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ഏത് പിണക്കങ്ങളായാലും തുടക്കത്തിലെ പരിഹരിക്കാൻ ശ്രദ്ധിക്കണം. ശുഭദിനം നേരുന്നു ….. 🙏

Read More

സ്നേഹം അത് മനസ്സിലാക്കുന്നവരോട് കാട്ടണം, കരുണ അത് ദയ ഉള്ളവരോടാകണം, സഹായം അത് അർഹിക്കുന്നവർക്ക് വേണ്ടിയുമാകണം. ജീവിതത്തിൽ നല്ലത് ചെയ്യുക അത് മറ്റാരും കാണുന്നില്ല എങ്കിൽ അതാണ് ജീവിതത്തിലെ സത്യസന്ധതയും. ശുഭദിനം നേരുന്നു……. 🙏

Read More