Author: Ranjith Sarkar

Graphologist.

ഒരുപാട് സൗകര്യങ്ങളോ സൗഭാഗ്യങ്ങളോ ഉണ്ടായിട്ട് ഒരു കാര്യവുമില്ല, സ്നേഹവും സമാധാനവും സന്തോഷവും ഇല്ലെങ്കിൽ ഏത് മണിമാളികയും നരകതുല്യമാണ്. ശുഭദിനം നേരുന്നു…. 🙏

Read More

നമ്മൾക്ക് സന്തോഷമേ ഉണ്ടാവൂ എന്ന് കരുതി ആരും ഒരാളേയും ആഴത്തിൽ ഇഷ്‌ടപ്പെടരുത്, നിർഭാഗ്യവശാൽ ചില സന്ദർഭങ്ങളിൽ നമ്മളുടെ ഇഷ്‌ടത്തിന് അവർ ഒരു വിലയും കൽപ്പിക്കാതെ നമ്മളെ തഴഞ്ഞെന്ന് വരും, അത് ചിലപ്പോൾ നമ്മളുടെ മനസ്സിന് താങ്ങാൻ പറ്റിയെന്ന് വരില്ല, കാലൻ നമ്മളുടെ മുന്നിൽ പ്രത്യഷപ്പെടുകയും ചെയ്യും. ശുഭദിനം നേരുന്നു …… 🙏

Read More

നമ്മളുടെ ജീവിതം എന്നും ഒരു അത്ഭുതമാണ്, ഒന്ന് കണ്ണുചിമ്മി തുറക്കുമ്പോഴേക്കും എന്തു വേണമെങ്കിലും സംഭവിക്കാം, അതുകൊണ്ട് നമ്മൾക്ക് കിട്ടിയ സമയത്ത് എല്ലാവരെയും മനസ്സുതുറന്ന് സ്നേഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏

Read More

നമ്മളെക്കുറിച്ചുമാത്രം ചിന്തിച്ച് കാടുകയറി പോകുന്ന ചിന്തകൾക്കിടയിലേക്ക് അൽപ്പനേരം നമ്മളുടെ പ്രിയപ്പെട്ടവരെ കടന്നുവരുവാൻ അനുവദിക്കുക, അവരുടെ സാന്നിദ്ധ്യം നമ്മളുടെ ഇരുളാർന്ന ചിന്തകൾക്കിടയിൽ നല്ല ചിന്തകളുടെ കുഞ്ഞുവെളിച്ചം കടന്നുവരുന്നതായി കാണുവാൻ കഴിയും. ശുഭദിനം നേരുന്നു…… 🙏

Read More

ജീവിതത്തിലെ ഏതൊരു അവസ്ഥയോടും പൊരുത്തപ്പെട്ടുപോകുവാൻ മനസ്സിനെ പാകപ്പെടുത്തിയാൽ നമ്മളുടെ സന്തോഷത്തെ തകർത്തെറിയുവാൻ ഈ ലോകത്ത് മറ്റാർക്കുമാവില്ല, അതുപോലെ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളെ ഓർത്ത് പിൻമാറിയവരല്ല സ്വന്തം കഴിവുകളിൽ വിശ്വാസമുള്ളവരാണ് ജീവിതത്തിൽ സ്വപ്നങ്ങൾ സ്വന്തമാക്കിയിട്ടുള്ളതും. ശുഭദിനം നേരുന്നു…… 🙏

Read More

മരിക്കുന്നതുവരെ ഒന്നിൽനിന്നും വിരമിക്കരുത്, ഒരേ സ്ഥലത്ത് ഒരേ തൊഴിൽമാത്രം ചെയ്ത് ശീലിച്ചവർ തൊഴിലവസാനിക്കുമ്പോൾ വീണുടയും, വ്യത്യസ്ഥവഴികളിലൂടെ സഞ്ചരിക്കുന്നവർ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തും. ശുഭദിനം നേരുന്നു ….🙏

Read More

ഒരാളെ കാണുന്നതും വിലയിരുത്തുന്നതും നമ്മളുടെ കാഴ്ചപ്പാടുകൾക്ക് ഉള്ളിൽ നിന്നാകരുത്, മറിച്ച് ആ വ്യക്തിയുടെ സ്വഭാവരീതികൾ അയാളുടെ പെരുമാറ്റം എന്നിവക്ക് അനുസരിച്ചായിരിക്കണം, രൂപത്തിലോ ഭാവത്തിലോ സൗന്ദര്യത്തിലോ അല്ല ഒരാൾ വലിയവനാകുന്നത്, മറിച്ച് നന്മയുള്ള മനസ്സുകൊണ്ട് മാത്രമാണ്. ശുഭദിനം നേരുന്നു……. 🙏

Read More

നമ്മളുടെ ജീവിതത്തിൽ നഷ്ടപ്പെടുത്തി കളയാൻ തോന്നാത്തതും എന്നാൽ സ്വന്തമാക്കാൻ പറ്റാത്തതുമായ ചില ബന്ധങ്ങളായിരിക്കും നമ്മൾക്ക് കൂടുതൽ സന്തോഷവും സങ്കടവും നൽകുന്നത്. ശുഭദിനം നേരുന്നു ….. 🙏

Read More

ഒരിക്കലും ആരെയും ഒന്നിനും നിർബന്ധിക്കരുത്. ഫോൺ വിളിക്കണം, മെസ്സേജ് അയക്കണം, നമ്മളെ സ്നേഹിക്കണം എന്നൊക്കെ പറഞ്ഞ് ആരേയും നിർബന്ധം പുലർത്തേണ്ട. കാരണം അറിഞ്ഞുതരുന്നതിനേക്കാൾ വരില്ല പിടിച്ചുവാങ്ങുന്നത്. ശുഭദിനം നേരുന്നു ….. 🙏

Read More

നമ്മൾ ഉള്ളതുകൊണ്ടാണ് ലോകത്ത് എന്തെങ്കിലും നടക്കുന്നത് എന്നോ നമ്മൾ ഇല്ലെങ്കിൽ അതൊന്നും നടക്കുകയില്ല എന്നും ചിന്തിക്കുന്നത് വിഡ്ഡിത്തമാണ്, ലോകമുണ്ടായതുമുതൽ ഇന്നുവരെയും നാളെയും അതിന്റെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കും. ശുഭദിനം നേരുന്നു…… 🙏

Read More