ആത്മാർത്ഥത എന്നുള്ളത് നമ്മളുടെ മനസ്സിലുണ്ടായിട്ട് മറ്റുളളവർക്ക് യാതൊരു പ്രയോജനവും ഉണ്ടാവില്ല, മറ്റുള്ളവർ അനുഭവസ്ഥരാകുമ്പോഴാണ് നമ്മൾ ആത്മാർത്ഥതയുള്ളവരാകുന്നത്. ശുഭദിനം നേരുന്നു ….. 🙏
Author: Ranjith Sarkar
ജീവിച്ചിരിക്കുമ്പോൾ നെഞ്ചോടുചേർത്ത് സ്നേഹിക്കണം, അല്ലാതെ മരിച്ചുകിടക്കുമ്പോൾ കെട്ടിപ്പിടിച്ച് കരഞ്ഞിട്ട് ആരെ ബോധിപ്പിക്കുവാനാണ്, സ്നേഹം അത് ആഗ്രഹിക്കുമ്പോൾ കിട്ടാനുള്ളതാണ്. ശുഭദിനം നേരുന്നു…… 🙏
സ്നേഹമെന്ന് പറയുന്നത് പലർക്കും മണ്ണിൽ വരയ്ക്കുന്ന വരപോലെ ആണ്, എപ്പോൾ വേണമെങ്കിലും മായിച്ചുകളയാം, എന്നാൽ ഹൃദയംകൊണ്ട് സ്നേഹിക്കുന്നവർക്ക് കല്ലിൽ കൊത്തിയതുപോലെയാണ്, അത് ഒരിക്കലും മായിച്ചുകളയുവാൻ കഴിയുകയുമില്ല. ശുഭഞായറാഴ്ച നേരുന്നു……. 🙏
കളവുചെയ്തും ചതിച്ചും നുണപറഞ്ഞും വഞ്ചിച്ചിട്ടും, എന്തിന് കൊലചെയ്താൽപോലും ഈ കാലത്ത് തരക്കേടില്ലാതെ ജീവിച്ചുപോകാം. പക്ഷേ സത്യസന്ധതയോടെ നീതിയോടെ, എന്തിന് കുറച്ച് നിഷ്പക്ഷതയോടെപോലും ഇന്നത്തെ കാലത്ത് ജീവിച്ചുപോകുക എന്നത് വളരെയേറേ കാഠിന്യവും സാഹസികവുമാണ്. ശുഭദിനം നേരുന്നു …… 🙏
സ്നേഹവും സമയവും പരസ്പരം ബന്ധപ്പെട്ടതാണ്, സ്നേഹമുള്ളവരിൽ മാത്രമേ നമ്മൾക്കുഉള്ള സമയം കണ്ടെത്തുവാനാവുകയുള്ളൂ, നമ്മൾക്കുവേണ്ടി സമയം കണ്ടെത്തുന്നവരിൽ എല്ലാം സ്നേഹവും കാണുവാൻ കഴിയും. ശുഭദിനം നേരുന്നു……. 🙏
പ്രതികരിക്കാത്തവരോടും വാക്കുകൾക്ക് വില കൽപ്പിക്കാത്തരോടും കൂറ് പുലർത്തേണ്ട ഒരാവശ്യവുമില്ല, ഇത്തരക്കാർ അഹംഭാവികളും ഞാൻ എന്ന ഭാവം സ്വയമുള്ളവരുമായിരിക്കും. നമ്മൾ ഇങ്ങനെ ആവാതിരിക്കാൻ ശ്രദ്ധിക്കണം. ശുഭദിനം നേരുന്നു …. 🙏
അവസരങ്ങൾ സൂര്യോദയം പോലെയാണ്, അധികനേരം കാത്തുനിന്നാൽ നമ്മൾക്ക് അത് നഷ്ടമാകും. നല്ല കാര്യങ്ങൾ ചെയ്യുവാൻ ആരുടെയും അഭിപ്രായത്തിനുവേണ്ടി കാത്തുനിൽക്കരുത്. ശുഭദിനം നേരുന്നു…… 🙏
ആരെങ്കിലും നമ്മളെ അവഗണിക്കുന്നുവെങ്കിൽ, എന്തുകൊണ്ട് എന്ന് ചോദിക്കുവാനോ വഴക്കിനോ നിൽക്കാതെ, അവരുടെ മാറ്റം മനസ്സിലാക്കി പക്വതയോടെ നിൽക്കുക, ഒരു പുഞ്ചിരിയോടെ പിൻതിരിയുക, മുറിവുകൾ ഉണ്ടായേക്കും, അത് കാലം മായിച്ചുകൊള്ളും. ശുഭഞായറാഴ്ച നേരുന്നു…….. 🙏
വെളിച്ചംകൊണ്ട് ഇരുട്ട് അകറ്റുവാൻ കഴിയും, ചൂടുകൊണ്ട് തണുപ്പും അകറ്റുവാൻ കഴിയും, എന്നാൽ നിഷേധചിന്തകൾ അകറ്റുവാനുള്ള ഒരേയൊരു മാർഗ്ഗം ശുഭചിന്തകൾ മാത്രമാണ്. ശുഭദിനം നേരുന്നു……🙏
കണ്ണ് നിറയുമ്പോൾ ഉണ്ടാകുന്ന വേദന അറിയുന്നവർക്ക് മുന്നിൽ മാത്രം കരയുക, മനസ്സ് അറിഞ്ഞ് നമ്മൾക്കുവേണ്ടി പ്രാർത്ഥിക്കുന്നവരോട് മാത്രം പ്രാർത്ഥിക്കുവാനും പറയുക, ബന്ധങ്ങളുടെ വില അറിയുന്നവരുമായി മാത്രം ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏
