ബന്ധങ്ങൾ മൂന്ന് തരമുണ്ട്; ഒന്ന് സ്നേഹം മാത്രം തരും, മറ്റൊന്ന് അനുഭവം തരും, വേറൊന്ന് സ്നേഹം തരുന്നുണ്ട് എന്ന ഭാവേന അനുഭവം തരും. സ്നേഹം തരുന്ന ബന്ധങ്ങളെ മനസ്സിലും അനുഭവം തരുന്ന ബന്ധങ്ങളെ ഓർമ്മകളിലും കൊണ്ടുനടക്കണം, എന്നാൽ സ്നേഹം തരുന്നുണ്ട് എന്ന ഭാവേന അനുഭവം തരുന്ന ബന്ധങ്ങളെ മനസ്സിലും ഓർമ്മകളിലും കൊണ്ടുനടക്കരുത്. ശുഭദിനം നേരുന്നു ……🙏
Author: Ranjith Sarkar
പദവിയിൽ ഉയർന്നവരും താഴ്ന്നവരുമുണ്ടാകും, എന്നാൽ മനുഷ്യരിൽ അങ്ങനെയില്ല, എല്ലാവരെയും ബഹുമാനിക്കുക, എല്ലാവരും തുല്യരാണ് എന്ന് മനസ്സിലാക്കുകയും ചെയ്തുതന്ന ചെറിയ കാര്യങ്ങൾക്ക് എല്ലാം നന്ദി പറയുകയും ചെയ്യുക, വ്യക്തിത്വം മികവുറ്റതാക്കുവാൻ ഇതിലും മികച്ച വഴി വേറെ ഉണ്ടാവുകയുമില്ല. ശുഭഞായറാഴ്ച നേരുന്നു…… 🙏
ആഗ്രഹങ്ങളിലേക്കുളള യാത്ര പലപ്പോഴും എളുപ്പമല്ല, തടസങ്ങള്‍ പല രൂപത്തില്‍ നമ്മളെ തിരിച്ചുവിളിക്കുവാന്‍ ശ്രമിക്കും, ആ വിളിക്ക് കാതോര്‍ക്കാതെ മുന്നോട്ട് സഞ്ചരിക്കുന്നവര്‍ക്കുളളതാണ് വിജയം, യാത്രകൾ മുന്നോട്ട് തന്നെയാകണം, പക്ഷെ നമ്മൾ അഹങ്കാരം ഒഴിവാക്കണം. ശുഭദിനം നേരുന്നു….. 🙏
എന്ത് പറയണം, ആരോട് പറയണം, എപ്പോൾ പറയണം, എങ്ങനെ പറയണം, ഇതെല്ലാം നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. നമ്മൾ ദയയുള്ളവരാകുക, നമ്മൾ നൽകുന്ന സ്നേഹം അതിലും മികവോടെ നമ്മളിലേക്കുതന്നെ തിരിച്ചുവരും. ശുഭദിനം നേരുന്നു …… 🙏
ആകർഷണീയത ബന്ധങ്ങൾക്ക് തുടക്കമിടുമെങ്കിലും അതിലെ സ്വാഭാവികനന്മ മാത്രമേ അതിൻ്റെ തുടർച്ച സാധ്യമാക്കുകയുള്ളൂ, അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിന് അപ്പുറത്തേക്ക് ആർക്കും ജീവിക്കുവാനാകില്ല, ആ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് കാരണമായെങ്കിൽ അതായിരിക്കും ഏറ്റവും വലിയ ആത്മസംതൃപ്‌തിയും. ശുഭദിനം നേരുന്നു….. 🙏
ആരുടെയും ജനനമോ മരണമോ മൂലം ഈ ലോകത്തിന് പ്രത്യേകമായ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല എന്നത് ഒരു യാഥാർഥ്യമായി നമ്മളൊക്കെ ഉൾക്കൊള്ളേണ്ടതാണ്, ഞാൻ’ എന്ന മനോഭാവം മാറിക്കിട്ടുവാൻ അത് സഹായകവുമായേക്കാം. ശുഭദിനം നേരുന്നു……. 🙏
ഒരിക്കൽ ഭംഗി നഷ്ടപ്പെട്ടാൽ പിന്നെ അതേ ഭംഗിയോടെ വീണ്ടെടുക്കാൻ കഴിയാത്ത ഒന്നാണ് പരസ്പരവിശ്വാസം, അതുകൊണ്ട് അറിയാതെ ആണെങ്കിലും തകരാതെ നോക്കണം പരസ്പരവിശ്വാസം. ശുഭദിനം നേരുന്നു …… 🙏
ജീവിതത്തിലെ ഏറ്റവും മനോഹരമായ വസ്തു നമ്മൾ കണ്ണുകൾ തുറക്കുമ്പോൾ കാണുന്ന അതിസുന്ദരമായ കാഴ്‌ചകളല്ല, മറിച്ച് നമ്മളുടെ കണ്ണുകൾ അടച്ചാൽപോലും ഹ്യദയത്തിൽ അനുഭവിക്കുവാൻ പറ്റുന്ന ആനന്ദമാണ് ഏറ്റവും മനോഹരം, ആ മനോഹരമായ കാഴ്‌ചകളിൽ ഒന്നാണ് നമ്മളുടെ ഉള്ളിലെ സ്നേഹവും. ശുഭഞായറാഴ്ച നേരുന്നു…… 🙏
ഈ ലോകത്ത് എല്ലാം വിലപ്പെട്ടതാണ് – ലഭിക്കുന്നതിനുമുമ്പും നഷ്ടപ്പെട്ടതിനുശേഷവും. നമ്മൾക്ക് ഏറ്റവും അടുത്തറിയുന്ന ഒരാളിൽപോലും നമ്മൾക്ക് തീരെ അറിയാത്ത മറ്റൊരു മുഖം എപ്പൊഴും ഒളിഞ്ഞിരിക്കുന്നുണ്ടാവും. ശുഭദിനം നേരുന്നു ….. 🙏
തെറ്റുകളിലൂടെ ജീവിക്കുവാൻ എളുപ്പമാണ്, തെറ്റാതെ ജീവിക്കുവാൻ വിഷമവുമാണ്, നമ്മൾ സ്വയം സൃഷ്ടിക്കുന്നതാണ് നമ്മളുടെ ജീവിതം, സ്വന്തം വാക്കുകളും പ്രവർത്തികളും സൃഷ്ടിക്കുന്ന കെടുതികളിൽനിന്ന് പുറത്തുവരുവാൻ ആർക്കും കഴിയുകയില്ല, പേരിൽനിന്ന് പ്രവർത്തി രൂപപ്പെടുകയില്ല, പ്രവർത്തിയിൽനിന്നാണ് പേര് രൂപപ്പെടുന്നത്. ശുഭദിനം നേരുന്നു…… 🙏
