Author: Ranjith Sarkar

Graphologist.

ബന്ധങ്ങളെ ഒരിക്കലും താരതമ്യം ചെയ്യരുത്, ഒരോ വ്യക്തികളും വ്യത്യസ്‌തങ്ങളാണ്. മനസ്സ് അറിയുന്നവരുടെ സാന്നിധ്യമാണ് മുറിവ് ഉണക്കുന്ന ഏറ്റവും നല്ല ഔഷധം. വ്യക്തിത്വവും നിലപാടുമുണ്ടെങ്കിൽ ഒന്നുറപ്പാണ് നമ്മൾക്ക് ഒന്നിലധികം ശത്രുക്കൾ ഉണ്ടാകും. ശുഭദിനം നേരുന്നു…… 🙏

Read More

വ്യക്തികൾ തമ്മിലുള്ള പിണക്കം ഒരിക്കലും നീട്ടരുത്, ശ്വാസം എത്രനേരം ഉണ്ടാകും എന്ന് പറയുവാൻ പറ്റില്ല, പറയുവാനുള്ളതും ചോദിക്കുവാനുള്ളതും പറഞ്ഞും ചോദിച്ചും നല്ല രീതിയിൽ മുന്നോട്ട് പോവുക, മനസ്സിൽവെച്ച് പുകഞ്ഞ് ഒടുവിൽ സ്വയം കത്തുകയും മറ്റുള്ളവരെ കത്തിക്കുകയും ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുക. ശുഭദിനം നേരുന്നു…….. 🙏

Read More

ചിലർ നമ്മളെ ചില പാഠങ്ങൾ പഠിപ്പിക്കും, നല്ല പോലെ സങ്കടപ്പെടുത്തി തന്നെ പഠിപ്പിക്കും, ആ പാഠങ്ങൾ എല്ലാം നല്ലപോലെ മനസ്സിലാക്കി തന്നെ പഠിക്കുകയും ചെയ്യണം, നാളെ ഒരിക്കൽ ഇതേ പാഠങ്ങൾ മറ്റൊരാൾ വന്ന് പഠിപ്പിക്കുവാൻവേണ്ടി നിന്ന് കൊടുക്കുകയും ചെയ്യരുത്. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More

സമ്പത്തിന്റെ പിന്നാലെ മാത്രം പോകുമ്പോൾ നഷ്‌ടപ്പെട്ട് പോകുന്ന ഒന്നുണ്ട്; ‘സമാധാനം’, ഒരു നുണ മറക്കുവാൻ മറ്റൊരു നുണ പറയുമ്പോൾ ഒരിക്കലും തിരിച്ചുവരാതെ പോകുന്ന ഒന്നുണ്ട്; ‘വിശ്വാസം’, ജീവിതത്തിൽ ഇവ രണ്ടും നഷ്ടപ്പെടാതെ നോക്കണം, ഒരിക്കൽ നഷ്‌ടപ്പെട്ടാൽ പിന്നീട് അതിനൊന്നും ഒരു പുനർജന്മവുമില്ല. ശുഭദിനം നേരുന്നു…… 🙏

Read More

നമ്മളുടെ സൗന്ദര്യത്തിനെക്കാളും സമ്പത്തിനെക്കാളും മികച്ചത് സ്വഭാവവും മനുഷ്യത്വവുമാണ്, നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിനേക്കാൾ മികച്ചത് മറ്റൊന്നില്ല, വിശ്വാസത്തിൻ്റെ അടുപ്പവും ബഹുമാനത്തിൻ്റെ അകലവുമാണ് ബന്ധങ്ങളെ നിലനിർത്തുന്നത്. ശുഭദിനം നേരുന്നു …. 🙏

Read More

അകലങ്ങളിലേക്ക് യാത്ര ചെയ്യാനറിയുന്ന പലർക്കും ആഴങ്ങളിലേക്ക് യാത്ര ചെയ്യാൻ അറിയില്ല, എല്ലാ ദുരവും അളന്ന് തിട്ടപ്പെടുത്താനും ആവില്ല, അടുത്തിരിക്കുന്നവർ തമ്മിലുള്ള അകലവും അകന്നിരിക്കുന്നവർ തമ്മിലുള്ള അടുപ്പവും ഏത് അളവുകോൽ കൊണ്ടാണ് നമ്മൾ നിശ്ചയിക്കുക? ശുഭദിനം നേരുന്നു ….. 🙏

Read More

നമ്മളുടെ ഉള്ളതും ഇല്ലാത്തതുമായ തെറ്റുകൾ കണ്ടെത്തുവാനും അത് പ്രചരിപ്പിക്കുവാനും നമ്മൾക്ക് ചുറ്റും ഒരുപാട് പേരുണ്ടാകും, എന്നാൽ നമ്മളുടെ ശരികളെ കണ്ടെത്തുവാനും അത് പറയുവാനും ഒരിക്കലും മറ്റൊരാൾ വരികയില്ല, അതിന് നമ്മൾ മാത്രമേ കാണുകയുമുള്ളൂ. ശുഭദിനം നേരുന്നു…… 🙏

Read More

അഹങ്കരിക്കരുത് ഒന്നിന്റെ പേരിലും, അവഗണിക്കരുത് ഒരാളെയും, നിസ്സാരമായി കാണരുത് ഒന്നിനെയും, കാരണം എല്ലാം പെട്ടെന്ന് അവസാനിക്കും, നേടുവാൻവേണ്ടി നമ്മൾ എടുത്തതിന്റെ ഒരു അംശംപോലും വേണ്ടിവരികയില്ല നേടിയതെല്ലാം നഷ്ടമാകുവാൻ. ശുഭദിനം നേരുന്നു……. 🙏

Read More

സന്തോഷമുള്ളവരോട് നമ്മൾ നമ്മളുടെ സങ്കടങ്ങൾ പറഞ്ഞ് അവരുടെ സന്തോഷം ഇല്ലാതാക്കരുത്, സന്തോഷം ആഗ്രഹിക്കുന്നവരോട് നമ്മൾ സന്തോഷം പങ്കുവെക്കുമ്പോൾ ഒരു പരിധിവരെ നമ്മളുടെ സങ്കടങ്ങൾക്കും അറുതിവരും. ശുഭദിനം നേരുന്നു …… 🙏

Read More

ഈ ലോകജീവിതത്തിൽ നമ്മൾ നേരിട്ട് അനുഭവിക്കാത്ത വിവിധ ജീവിത അനുഭവങ്ങൾ പറഞ്ഞുകേൾക്കുമ്പോൾ അതൊക്കെ വെറും കെട്ടുകഥകൾ ആയേ നമ്മൾക്കൊക്കെ തോന്നുകയുള്ളൂ, നേരിട്ട് അനുഭവിക്കുമ്പോൾ മാത്രമാണ് പലർക്കും ജീവിതം എന്താണ് എന്ന് തിരിച്ചറിയുകയുള്ളൂ. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More