മുറിവാകുന്ന മനുഷ്യരും മരുന്നാകുന്ന മനുഷ്യരുമുണ്ട്. മറ്റൊരാൾ നമ്മളുടെ ജീവിതത്തിൽ ഇതിൽ ഏതാകുന്നു എന്നതുപോലെതന്നെ പ്രധാനമാണ് മറ്റൊരാളുടെ ജീവിതത്തിൽ നമ്മൾ ഇതിൽ ഏത് ആകുന്നു എന്നതും. ശുഭദിനം നേരുന്നു…… 🙏
Author: Ranjith Sarkar
നമ്മളെ കുറച്ച് ദിവസങ്ങൾ കണ്ടില്ലെങ്കിലോ കേട്ടില്ലെങ്കിലോ എവിടെയാടോ? എന്താടോ? എന്ന് ചോദിക്കാൻ ആരെങ്കിലുമൊക്കെ നമ്മൾക്ക് ഉണ്ടാകണം, അതാണ് ബന്ധങ്ങളുടെ കരുത്ത്, ഉണ്ടാകണം നമ്മൾക്ക് അത്തരത്തിലുള്ള നല്ല ബന്ധങ്ങൾ. ശുഭദിനം നേരുന്നു …… 🙏
നമ്മളെ മനസ്സിലാക്കുന്നവരോട് അധികമൊന്നും പറയേണ്ട കാര്യമില്ല, അവർക്കത് മനസ്സിലാകും, എന്നാൽ നമ്മളെ മനസ്സിലാക്കാത്തവരോട് അധികമൊന്നും പറയേണ്ട കാര്യവുമില്ല, കാരണം അവർക്ക് ഒന്നും ഒരിക്കലും മനസ്സിലാവുകയുമില്ല. ശുഭദിനം നേരുന്നു…… 🙏
എല്ലാ നേട്ടങ്ങളുടെയും ആരംഭം തീവ്രമായ ആഗ്രഹമാണ്, ആരംഭം എന്ന വാക്കിനെതന്നെ ഭയപ്പെടുന്നവരുണ്ട്, ഭയം വേണ്ട, ആരംഭം കുറിക്കുക, നമ്മളുടെ നല്ല കർമ്മത്താൽ ഒരു നാൾ തീർച്ചയായും വിജയം നമ്മളെ തേടി വരികതന്നെ ചെയ്യും. ശുഭഞായറാഴ്ച നേരുന്നു……. 🙏
തനിച്ചാകുമോ എന്ന ഭയവും തനിച്ചാണ് എന്ന ചിന്തയുമാണ് നമ്മളുടെ മാനസ്സികസമ്മർദത്തിന് കാരണം, നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മൾക്ക് വെറും കെട്ടുകഥകൾ മാത്രമാണ്, നമ്മൾക്ക് ഇനിയും സമയമുണ്ട് എന്ന ചിന്തയുമാണ് നമ്മളുടെ ഏറ്റവും വലിയ പ്രശ്നവും. ശുഭദിനം നേരുന്നു….. 🙏
ഒരാളോട് നമ്മൾ ചിരിക്കുമ്പോൾ വലിയൊരു ഊർജത്തെയാണ് അയാളിലേക്ക് നമ്മൾ കൈമാറുന്നത്, ലോകത്ത് നൂറുകണക്കിന് ഭാഷകൾ ഉണ്ടാകാം, എന്നാൽ ഒരു ചിരി അവയൊക്കെയും ഉൾക്കൊള്ളുന്നു, അതുകൊണ്ട് മനസ്സുനിറഞ്ഞ് എല്ലാവരോടും ചിരിക്കുക. ശുഭദിനം നേരുന്നു…… 🙏
നിങ്ങൾ ഒരാളെ എത്ര വേണമെങ്കിലും പ്രശംസിച്ചോളൂ, പക്ഷേ അപമാനിക്കുമ്പോൾ ഒരു നിമിഷം ചിന്തിക്കണം, കാരണം അപമാനം എന്നത് അവസരം ലഭിക്കുമ്പോൾ നൽകുന്ന വായ്‌പയാണ്, എല്ലാവർക്കും അത് പലിശ സഹിതം തിരിച്ചുകിട്ടുകയും ചെയ്യും. ശുഭദിനം നേരുന്നു….. 🙏
ഒരു പരിധി കഴിയുമ്പോൾ എല്ലാവർക്കും നമ്മളെ മടുക്കും, അത് കഴിഞ്ഞ് വെറുക്കും, പിന്നെ മറക്കും. സുഗന്ധമില്ലെങ്കിൽ പൂക്കളും ഉപകാരമില്ലെങ്കിൽ നമ്മളും കാഴ്ചയ്ക്ക് മാത്രമേ ഉപകരിക്കൂ. ശുഭദിനം നേരുന്നു ….. 🙏
നമ്മളെ സ്നേഹിക്കുന്നവരോട് തിരികെ സ്നേഹിക്കുന്നെന്നും സഹായിച്ചവരോട് നന്ദിയും അറിയിക്കുവാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ഇന്നുതന്നെ തിരിച്ചുപോയി അറിയിക്കണം, ചില സമയം കടന്നുപോയാൽ പിന്നെ ആ വാക്കുകൾക്ക് മൂല്യം ഉണ്ടാകണമെന്നുമില്ല, നഷ്ടപ്പെടുത്തിയ അവസരങ്ങൾ നമ്മളുടെ ഉള്ളിൽ ഒരു ശൂന്യതതന്നെ സൃഷ്‌ടിച്ചേക്കാം. ശുഭദിനം നേരുന്നു…… 🙏
ബന്ധങ്ങൾ ശക്തമാകുന്നത് സത്യസന്ധതയോടെ മനസ്സ് തുറന്ന് സംസാരിക്കുമ്പോഴാണ്, ശക്തമല്ലാത്ത ബന്ധങ്ങൾ നിലനിർത്തി കൊണ്ടുപോകാൻ ചിലപ്പോൾ നമ്മൾ അന്ധനും ബധിരനും മൂകനുമാകേണ്ടി വരും. ശുഭദിനം നേരുന്നു ….. 🙏
