അധികമായാൽ വിലയില്ലാതാവുന്ന ഒന്നാണ് സ്നേഹമെന്ന് പഠിപ്പിച്ചുതന്ന ചിലരുണ്ട് നമ്മളുടെ ജീവിതത്തിൽ, ഇവരെ കൂടുതൽ സ്നേഹിച്ച് വിലകളയാതിരിക്കുകയാണ് നല്ലത്, അധികമായാൽ അമൃതും വിഷമാണെന്നാണല്ലോ ചൊല്ല്. ശുഭദിനം നേരുന്നു …… 🙏
Author: Ranjith Sarkar
ധനം വരുകയും പോകുകയും ചെയ്യും, എന്നാൽ ധനം ക്ഷയിച്ചെന്ന് കരുതി ഒരാൾ ക്ഷയിച്ചെന്ന് പറയാൻ കഴിയില്ല. ശുഭദിനം നേരുന്നു …… 🙏
മാനസികമായി തളർന്ന്, എല്ലാം കൈവിട്ടുപോയി എന്ന് തോന്നുമ്പോൾ ആരെങ്കിലും വന്ന് ആശ്വസിപ്പിക്കുന്നത് കാത്തുനിൽക്കാതെ സ്വയം സാരമില്ല എന്നുപറഞ്ഞ് ഹൃദയത്തിൽ കൈവെച്ച് ആശ്വാസം കണ്ടെത്തുവാൻ എപ്പോഴും ശീലിക്കുക. ശുഭദിനം നേരുന്നു…… 🙏
ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും മറ്റൊരാൾ വന്ന് സഹായിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്, ചിലപ്പോൾ ആശ്വസിപ്പിക്കുവാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും നമ്മൾ സ്വയം പ്രാപ്തരാവുകയും വേണം. ശുഭഞായറാഴ്ച നേരുന്നു…… 🙏
നമ്മളെ ഒറ്റപ്പെടുത്തിയത് മൊബൈൽഫോണാണ്, ഒറ്റപ്പെട്ട നമ്മൾക്ക് കൂട്ടായതും മൊബൈൽ ഫോണുതന്നെയാണ്. പല ബന്ധങ്ങളെയും എന്നന്നേക്കുമായി വേർപ്പെടുത്തുന്നത് മൊബൈൽഫോണാണ്, ഒരിക്കലും വേർപെടുത്താൻ പറ്റാത്ത പല ബന്ധങ്ങളും തുടങ്ങിവെച്ചതും മൊബൈൽഫോണുതന്നെയാണ്. ശുഭദിനം നേരുന്നു ….. 🙏
അമിതമായ ആത്മാര്‍ത്ഥതയും സ്നേഹവും ആഴത്തിലുള്ള വിശ്വാസവും ഒരിക്കലും ആരിലും അര്‍പ്പിക്കരുത്, മനുഷ്യർ മാറും, ഒപ്പം മനസ്സും മാറും, കാത്തിരിക്കുക ഒരു ദുഃഖത്തിനുപിറകെ ഒരു സന്തോഷം വരാനുണ്ട്. ശുഭദിനം നേരുന്നു…… 🙏
ആവിശ്യത്തിലധികം ഭക്ഷണങ്ങളും തുണികളും പല വസ്തുക്കളും, ഉപയോഗമില്ലാതെ നമ്മൾ വലിച്ചെറിയുന്ന പലതും മറ്റുചിലർക്ക് സ്വപ്നം കാണുവാൻപോലും പറ്റാത്തതാണ് എന്ന് നമ്മൾ മറക്കുന്നു, നമ്മൾ ജീവിതം ആസ്വദിക്കുമ്പോൾ സാധാരണക്കാരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ. ശുഭദിനം നേരുന്നു…… 🙏
അനുഭവങ്ങളുടെ താഴ്‌വരയിൽനിന്നാണ് തിരിച്ചറിവുകൾ ഉത്ഭവിക്കുന്നത്, പരിഹാസങ്ങളെ പ്രചോദനമായി ഉൾക്കൊള്ളുമ്പോഴാണ് വിജയങ്ങളും പിറക്കുന്നത്. ശുഭദിനം നേരുന്നു…… 🙏
ചിരി ദുഃഖമാണോ സന്തോഷമാണോ എന്ന് ചിരിക്കുന്ന ആൾക്ക് മാത്രമേ അറിയുവാൻ കഴിയുകയുള്ളൂ, മനസ്സിൽ ഒരായിരം സങ്കടം ഒളിപ്പിച്ചും മനോഹരമായി ചിരിക്കുന്നവരുണ്ട്, ഒരു മുതൽമുടക്കും ഇല്ലാതെ മറ്റൊരാൾക്ക് നൽകുവാൻ പറ്റിയ ഏറ്റവും നല്ല സമ്മാനവുമാണ് ചിരി. ശുഭദിനം നേരുന്നു……. 🙏
തെറ്റ് ജീവിതത്തിൻ്റെ ഒരു ഭാഗമാണ്, എന്നാൽ ബന്ധം ഒരു സമ്പൂർണ്ണപുസ്തകവുമാണ്, അതുകൊണ്ട് ഒരു ഭാഗത്തിനുവേണ്ടി മാത്രം മുഴുവൻ പുസ്തകവും നഷ്ടപ്പെടുത്തരുത്. ശുഭഞായറാഴ്ച നേരുന്നു……. 🙏
