Author: Ranjith Sarkar

Graphologist.

നമ്മളുടെ വിരലുകളെ നമ്മൾ ചെയ്യുന്ന തെറ്റുകൾ എണ്ണുവാനായി ഉപയോഗിച്ചിരുന്നു എങ്കിൽ നമ്മൾക്ക് മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടുവാൻ സമയമേ ലഭിക്കുക ഇല്ലായിരുന്നു. ശുഭദിനം നേരുന്നു……. 🙏

Read More

നമ്മൾ ആരേയും വളർത്തണമെന്നില്ല, വളരാൻ അനുവദിച്ചാൽ മാത്രം മതി, കൂട്ടിലിട്ട് വളർത്തുന്ന ഒരു പക്ഷിയുടെയും ചിറകുകൾക്ക് ബലമുണ്ടാകില്ല, എന്നാൽ തുറന്നുവിട്ടാൽ അവ സ്വയം യാത്ര ചെയ്യുകയും ഏഴാം കടലിനക്കരെവരെ ചെന്നെത്തുകയും ചെയ്യും. ശുഭദിനം നേരുന്നു ……. 🙏

Read More

നമ്മളുടെ ശരികളെമാത്രം അംഗീകരിച്ച് ചേർത്തുനിർത്തുന്നവരെയല്ല നമ്മളുടെ ചെറിയ തെറ്റുകളിൽപോലും വെളിച്ചം കാണിച്ചുതരുന്നവരെ വേണം നമ്മൾ കൂടെ ചേർത്തുനിർത്തേണ്ടത്, അവർ ആയിരിക്കും നമ്മൾക്ക് ജീവിതവെളിച്ചവും വഴികാട്ടിയും തണലുമായി തീരുന്നവർ. ശുഭദിനം നേരുന്നു…… 🙏

Read More

ഒരു കാലവും ഒരുപാട് കാലത്തേക്കുണ്ടാവില്ല, പക്ഷേ ചില ഓർമ്മകൾ എല്ലാ കാലത്തേക്കുമുണ്ടാകും. ഓർക്കേണ്ടത് ഓർക്കുക മറക്കേണ്ടത് മറക്കുക. ഓർമ്മകൾ ആർത്തിരമ്പുന്ന തിരമാലകൾ പോലെയാണ്, ചിലത് നമ്മളെ സന്തോഷിപ്പിക്കും ചിലത് നമ്മളെ അലട്ടികൊണ്ടേയിരിക്കും. അനുഭവങ്ങൾ തീവ്രമാണെങ്കിൽ ഓർമ്മകൾക്ക് വീര്യം കൂടുകയും ചെയ്യും. ശുഭഞായറാഴ്ച നേരുന്നു…….. 🙏

Read More

നമ്മളുടെ മാറ്റങ്ങൾക്കിടയിൽ മാറ്റമില്ലാതെ കിടക്കുന്ന കുറേ മാറ്റങ്ങളുണ്ട്, നമ്മളുടെ കുറേയധികം മാറ്റങ്ങൾക്കിടയിൽ മാറ്റമില്ലാതെ കിടക്കുന്നതും ഒരുതരം മാറ്റംതന്നെയാണ്. ശുഭദിനം നേരുന്നു ….. 🙏

Read More

പ്രയാസങ്ങളും പ്രതിസന്ധികളും രാപകൽപോലെ വന്നുകൊണ്ടേയിരിക്കും, അവയെ ഇല്ലാതാക്കുവാനല്ല മറിച്ച് അവയെ വിജയകരമായി നേരിടുവാനുള്ള കരുത്താണ് നമ്മൾ നേടേണ്ടത്. ശുഭദിനം നേരുന്നു…… 🙏

Read More

ചുരുളഴിയാത്ത ചോദ്യങ്ങളുടെ കൂടാരങ്ങളാണ് നമ്മളുടെ ഓരോ ജീവിതവും, നമ്മൾ അതിൽ ഒരു ഉത്തരം കണ്ടുപിടിക്കുമ്പോഴേക്കും കാലം അതിന്റെ ചോദ്യങ്ങൾതന്നെ മാറ്റിയിട്ടുണ്ടാവും, അങ്ങനെയുള്ള നമ്മളുടെ ജീവിതത്തിൽ പറയാതെ നമ്മളെ മനസ്സിലാക്കുവാൻ പറ്റുന്നവരുണ്ടെങ്കിൽ അതാണ് സൗഹൃദത്തിലും ജീവിതത്തിലും നമ്മൾക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യം. ശുഭദിനം നേരുന്നു……. 🙏

Read More

ബന്ധങ്ങൾ വളരെയേറെ വിലപ്പെട്ടതാണ്, എല്ലാവരിൽനിന്നും അത് പ്രതീക്ഷിക്കരുത്, കാരണം വളരെ കുറച്ച് ആളുകൾക്ക് മാത്രമേ സ്നേഹത്തിൻ്റെയും ആത്മാർത്ഥതയുടെയും വില അറിയുകയുമുള്ളൂ. ശുഭദിനം നേരുന്നു…… 🙏

Read More

അന്ത്യനിമിഷം എപ്പോഴാണ് എന്നറിഞ്ഞാൽ അവസാന കർമ്മമെങ്കിലും നമ്മൾക്ക് ശ്രേഷ്ഠമാക്കാൻ കഴിഞ്ഞേനെ, എന്നാൽ അതിലും ശ്രേഷ്ഠമാണ് അന്ത്യം എപ്പോൾ വേണമെങ്കിലും ആകാമെന്നറിഞ്ഞ് നമ്മളുടെ ഓരോ കർമ്മവും ശ്രേഷ്ഠമാക്കുന്നത്. ശുഭദിനം നേരുന്നു …. 🙏

Read More

മറ്റുളളവർ നമ്മളോട് എങ്ങനെ പെരുമാറി എന്ന് ആരും ചിന്തിക്കാറില്ല, നമ്മൾ അവരോട് എങ്ങനെ പ്രതികരിച്ചു എന്നതുമാത്രം അവസാനം വലിയൊരു തെറ്റായി മാറും. ശുഭഞായറാഴ്ച നേരുന്നു …… 🙏

Read More