Author: Ranjith Sarkar

Graphologist.

നല്ലതും ചീത്തയും രണ്ടും നമ്മളിലുണ്ട്, ഏതാണോ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അത് വളരുന്നു, അതുകൊണ്ട് നല്ലത് ചിന്തിക്കുക, നല്ലതിനെ വളർത്തുക, ഏതാണ് നല്ലതെന്ന് നമ്മൾതന്നെ തിരുമാനിക്കുകയും ചെയ്യുക. ശുഭദിനം നേരുന്നു ……. 🙏

Read More

നമ്മൾക്ക് പല ബന്ധങ്ങൾ നേടുവാൻ കഴിയും, എന്നാൽ നല്ല ഹൃദയത്തിന് മാത്രമേ ആ ബന്ധങ്ങൾ ആജീവനാന്തം നിലനിർത്തുവാൻ കഴിയുകയുള്ളൂ. അങ്ങനെയുള്ള ജീവിതത്തിൽ ഒരായിരം നല്ല മുഖങ്ങൾ കണ്ടെത്തുവാൻ കഴിയണം, അതിൽ അപൂർവ്വം ചില മനസ്സുകളിൽമാത്രം കാണാൻ കഴിയുന്ന ഒന്നാണ് ആത്മാർത്ഥത. ശുഭദിനം നേരുന്നു…….. 🙏

Read More

പുതുമ നഷ്ടപ്പെട്ടാൽ വലിച്ചെറിയുവാൻ പാകത്തിന് ആരിലേക്കും ഇറങ്ങിച്ചെല്ലാതിരിക്കുക, കാരണം ഉപയോഗിച്ചു മടുത്തത് വഴിയരികിൽ വലിച്ചെറിയുവാൻ നമ്മൾ മനുഷ്യരോളം മിടുക്ക് മറ്റാർക്കുമുണ്ടാവില്ല. ശുഭദിനം നേരുന്നു…… 🙏

Read More

മനസ്സറിഞ്ഞ് ആയിരം നന്മകൾ ചെയ്താലും മനസ്സറിയാതെ ചെയ്തുപോയ ഒരു തെറ്റിൻ്റെ പേരിലായിരിക്കും നമ്മളെ എന്നും മറ്റുള്ളവർ ഓർത്തുവെക്കുക. അതുപോലെ സത്യം എപ്പോഴും നിശബ്ദത പാലിക്കുന്നവരിലാണ്, കളവ് പറയുന്നവരാണ് എപ്പോഴും ശബ്ദമുണ്ടാക്കുന്നതും. ശുഭദിനം നേരുന്നു……. 🙏

Read More

അറിഞ്ഞുമനസ്സിലാക്കുവാൻ കഴിയാത്തവരോട് പറഞ്ഞുമനസ്സിലാക്കുവാൻ ശ്രമിക്കരുത്, ആരെയും ബോധ്യപ്പെടുത്തുവാനോ തൃപ്തിപ്പെടുത്തുവാനോ വേണ്ടി ഒന്നും ചെയ്യരുത്, കാരണം അതിൽ നഷ്ടപ്പെടുത്തുന്നത് നമ്മളുടെ ജീവിതമാണ്. ശുഭദിനം നേരുന്നു……. 🙏

Read More

കഴിഞ്ഞുപോയ ഒരു ദിവസം, ഒരു മണിക്കൂർ അല്ലെങ്കിൽ ഒരു നിമിഷം ഈ ജീവിതകാലം മുഴുവൻ നമ്മൾക്ക് തിരിച്ചുകിട്ടുകയില്ല, അതുകൊണ്ട് കലഹവും ദേഷ്യവുമെല്ലാം ഒഴിവാക്കുക, എല്ലാവരോടും സ്നേഹത്തോടെ, വിനയത്തോടെ, സമാധാനത്തോടെ പെരുമാറുകയും ചെയ്യുക. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More

ജീവിതത്തിൽ നമ്മൾ പലയിടത്തും പല സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ നമ്മളുടെ പ്രവൃത്തികൊണ്ടും പെരുമാറ്റംകൊണ്ടും മറ്റുള്ളവരുടെ മനസ്സിൽ നമുക്കൊരു ഇടം നേടിയെടുക്കണം, അല്ലാതെ സ്ഥാനമാനങ്ങൾ അഹഭാവത്തിനും അഴിമതി നടത്താനും ശത്രുത ഉണ്ടാക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനും വിനിയോഗിക്കരുത്. ശുഭദിനം നേരുന്നു ….. 🙏

Read More

നമ്മൾക്ക് ഏറ്റവും ആദ്യമുണ്ടാകേണ്ട ഗുണം വിനയമായിരിക്കണം, വിനയം വന്നാലേ ഈശ്വരകൃപ ഉണ്ടാവുകയുള്ളൂ, നോക്കിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം വിനയമുണ്ടായാൽ നമ്മൾ സന്മനസ്സിന് പാത്രമാകും, താഴ്ന്നിടത്ത് വെള്ളം ഒഴുക്കിയെത്തുന്നതുപോലെ ഈശ്വരകൃപ നമ്മളിലേക്ക് ഒഴുകിയെത്തുകയും ചെയ്യും. ശുഭദിനം നേരുന്നു …….🙏

Read More

സങ്കടങ്ങളും പ്രയാസങ്ങളും കാലം സമ്മാനിക്കുന്നത് നമ്മളെ തോൽപ്പിക്കാനല്ല, ഒരിക്കലും ഒരിടത്തും തോൽക്കാതിരിക്കാനും ജീവിതത്തെ അടുത്തറിയാനും ചുറ്റുമുള്ളവരെ പഠിക്കാനും വേണ്ടിയാണ്. ശുഭദിനം നേരുന്നു……. 🙏

Read More

സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോൾ കണ്ണുകൾ നിറയാതെ പുഞ്ചിരിച്ചുനിൽക്കുന്ന മനസ്സിനെ ആർക്കും ഒരിക്കലും തോൽപ്പിക്കാൻ ആവില്ല, കൊഴിഞ്ഞുപോയ ഇന്നലെയോ വിടരാനിരിക്കുന്ന നാളെയോ അല്ല ജീവിതം, വിടർന്നുനിൽക്കുന്ന ഇന്നാണ് ജീവിതം. ശുഭദിനം നേരുന്നു…… 🙏

Read More