Author: Ranjith Sarkar

Graphologist.

മറ്റൊരാളുടെ മനസ്സിൽ കനൽ കോരിയിട്ട് നമ്മൾ ആസ്വദിക്കുന്ന ആനന്ദം, തീർച്ചയായും ഒരുനാൾ നമ്മളെ തിരിഞ്ഞുകൊത്തും, ചില നേരത്തുള്ള ചെറിയൊരു ഉലച്ചിൽമാത്രം മതി നമ്മൾ സ്വന്തമെന്ന് കരുതിയതെല്ലാം കൈവിട്ടുപോകാൻ, അതുകൊണ്ട് ഉപകാരം ചെയ്തില്ലെങ്കിലും ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കുക. ശുഭദിനം നേരുന്നു …… 🙏

Read More

ജീവിതം എന്ന പരക്കം പാച്ചിലിനിടയിൽ ഒന്ന് തളർന്നിരുന്നാൽ മനസ്സിലാകും നമ്മളെ സ്നേഹിച്ചത് ആരാണെന്നും സ്നേഹം അഭിനയിച്ചവർ ആരാണെന്നും. ശുഭദിനം നേരുന്നു……. 🙏

Read More

ജീവിതത്തിൽ മടുത്തുപോയവരുടെ പിറകെ മനസ്സിനെ പറഞ്ഞയക്കാതെ, ഒന്ന് മിണ്ടുവാനായി മടുക്കാതെ മിഴിനട്ടിരിക്കുന്നവരുടെ നേർക്ക് മനസ്സൊന്ന് തിരിച്ചുവിടുക, ജീവിതം സന്തോഷവും മനോഹരവുമാകും. ശുഭദിനം നേരുന്നു…… 🙏

Read More

ആശിച്ചതെല്ലാം നേടിയവരായിട്ട് ആരുംതന്നെ ഉണ്ടാവുകയില്ല, എന്നാൽ എന്തെങ്കിലും ആശിച്ചവർ മാത്രമേ വല്ലതും നേടിയിട്ടുണ്ടാവുകയുമുള്ളൂ, ലഭിച്ചിട്ടുള്ള നേട്ടങ്ങളിൽ സംതൃപ്‌തി നേടുക, നല്ല ഒരു നാളെ നമുക്ക് വരും എന്ന വിശ്വാസത്തോടെ. ശുഭദിനം നേരുന്നു…… 🙏

Read More

എന്തും നേരിടുവാനുള്ള ഒരു മനസ്സുമായി വേണം ജീവിതം എന്ന മത്സരത്തിൽ കളിക്കുവാൻ, കാരണം വിധി എന്ന കള്ളക്കളിക്കാരൻ മത്സരത്തിനുണ്ട് എന്ന് ഓർക്കണം. ജീവിതം ഒരു സൈക്കിൾസവാരിപോലെയാണ്, വിജയിക്കണമെങ്കിൽ മുന്നോട്ട് ചലിച്ചുകൊണ്ടേയിരിക്കണം. ശുഭദിനം നേരുന്നു…… 🙏

Read More

ജീവിതത്തിൽ സ്വന്തം കാര്യം മാത്രമേ നമ്മൾ മനുഷ്യർ ചിന്തിക്കുന്നുള്ളൂ, ചുറ്റുമുള്ള ലോകത്തിനെക്കുറിച്ച് ചിന്തിക്കുന്നില്ല, മറ്റുള്ളവരുടെ വേദന അറിയുവാനും അത് പങ്കിടുവാനും സമയം കണ്ടെത്തിയാൽ ഓരോരുത്തർക്കും ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കുവാനാകും. ശുഭദിനം നേരുന്നു…… 🙏

Read More

ജീവിതയാത്രയിൽ കൂടെ കൂട്ടുന്ന കടത്തുവള്ളങ്ങൾ മാത്രമാണ് പലരും, കടത്തുകൂലി നൽകി കൈ വീശി യാത്രയാക്കണം, കൂടെ പോരണമെന്ന് വാശി പിടിക്കുന്നതിൽ ഒരു അർത്ഥവുമില്ല. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More

ദൈവവിധി എന്ന് കരുതി പ്രയത്നം ഒരിക്കലും ആരും ഉപേക്ഷിക്കരുത്, ആട്ടിപ്പിഴിയുന്ന ശ്രമമില്ലാതെ എള്ളിൽനിന്നും എണ്ണ കിട്ടുകയില്ല, അതുപോലെ ലക്ഷ്യം നേടുന്നതുവരെ കഠിനമായി പ്രയത്നിയ്ക്കുകതന്നെ വേണം. ശുഭദിനം നേരുന്നു……. 🙏

Read More

നമ്മൾ നമ്മളെ ഇഷ്ടപ്പെടുന്നവർ പറയുന്ന അസത്യങ്ങൾ വിശ്വസിക്കുകയും നമ്മൾക്ക് ഇഷ്ടമില്ലാത്തവർ പറയുന്ന സത്യങ്ങൾ അവിശ്വസിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏

Read More

വർഷത്തിലൊരിക്കൽ മാത്രം ഓർമ്മകൾ ബാക്കിയാക്കി പോയവരെ ഓർത്തിട്ട് ഒരു കാര്യവുമില്ല, ഓരോ നിമിഷവും പോയവരുടെ സൽകർമ്മങ്ങൾ ഓർത്തെടുത്ത് അത് പ്രാവർത്തികമാക്കുകയാണ് വേണ്ടത്, അല്ലാതെ ബലികർമ്മങ്ങൾ ചെയ്തിട്ടോ മരിച്ചവരുടെ ഇഷ്ടഭോജനം തയ്യാറാക്കി അകത്തുവെച്ചു കൊടുത്തിട്ടോ യാതൊരു പ്രയോജനവുമില്ല, അതൊന്നും മരിച്ചവരാരും വന്നുനോക്കുകപോലുമില്ല, പിന്നെ ഇതെല്ലാം ഓരോത്തരുടെ വിശ്വാസം മാത്രമാണ്. ശുഭദിനം നേരുന്നു ….. 🙏

Read More