Author: Ranjith Sarkar

Graphologist.

നമ്മൾ എപ്പോഴും നല്ല വ്യക്തിയാവുക, അത് മറ്റുള്ളവരെ ധരിപ്പിക്കേണ്ടതില്ല, മനസ്സിൽ നന്മയുള്ളവർ അത് തിരിച്ചറിയും, വ്യക്തിത്വം മറ്റുള്ളവരെ ധരിപ്പിക്കാൻ നിൽക്കുമ്പോൾ അത് അഭിനയമായി മാറും. ശുഭഞായറാഴ്ച നേരുന്നു ……. 🙏

Read More

നമ്മൾക്ക് നല്ലവരാണ് എന്ന് തോന്നുവരോട് മാത്രം ബന്ധങ്ങൾ പുതുക്കുക, നല്ലവരോടൊത്ത് പ്രവർത്തിക്കുക, അല്ലാതെ കണ്ടതിനും കേട്ടതിനുമെല്ലാം അഭിപ്രായം പറയുകയോ നമ്മളുമായി യോജിക്കാത്തവരുമായി ചങ്ങാത്തം കൂടുകയോ ചെയ്യരുത്, ജീവിതത്തിലെ ഒരിക്കലും തിരിച്ചുകിട്ടാത്ത വിലപ്പെട്ട സമയം പാഴാക്കരുത്. ശുഭദിനം നേരുന്നു ….. 🙏

Read More

നമ്മളുടെ നല്ല പ്രവർത്തികൾ ഓർക്കുന്നത് നമ്മളുടെ അടുത്ത തെറ്റുവരെ മാത്രമാണ്, അതുകൊണ്ട് ഒരിക്കലും അഭിനന്ദനങ്ങളിൽ കൂടുതൽ സന്തോഷിക്കാതിരിക്കുക, വിമർശനങ്ങളിൽ നിരാശപ്പെടാതിരിക്കുകയും കഴിവിൻ്റെ പരമാവധി ചെയ്‌തുകൊണ്ടിരിക്കുകയും വേണം. ശുഭദിനം നേരുന്നു…… 🙏

Read More

ഇന്നലെ സംഭവിച്ചതിനെ മാറ്റുവാനോ നാളെ വരാനിരിക്കുന്നതിനെ നിയന്ത്രിക്കുവാനോ നമുക്ക് കഴിഞ്ഞെന്ന് വരില്ല, പക്ഷേ ഇന്ന് എങ്ങനെ ജീവിക്കാം എന്ന് തീരുമാനിക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നമുക്കുണ്ട്. ശുഭദിനം നേരുന്നു…… 🙏

Read More

എപ്പോഴും സന്തോഷത്തോടെ ഇരിക്കുക എന്നത് നേടിയെടുക്കുവാൻ പ്രയാസമുള്ള കാര്യമാണ്, അതായത് നമ്മളുടെ ജീവിതത്തിൽ സന്തോഷവും ദുഃഖവും മാറിമാറി വരും, തടസ്സമില്ലാതെ എപ്പോഴും സന്തോഷംമാത്രം ഉണ്ടാവുകയുമില്ല. ശുഭദിനം നേരുന്നു…… 🙏

Read More

നമ്മളുടെ മനസ്സ് വേദനിക്കുമ്പോൾ അത് അറിയുവാൻ പറ്റുന്ന മറ്റൊരു മനസ്സ് കൂടെയുണ്ടെങ്കിൽ അതാണ് ഈ ജീവിതത്തിലെ മഹാഭാഗ്യം, ഒരാളെ കണ്ണുകൊണ്ട് കാണുകയല്ല മനസ്സുകൊണ്ട് മനസ്സിലാക്കുകയാണ് വേണ്ടത്, അവിടെയാണ് സ്നേഹവും നിലനിൽക്കുന്നത്. ശുഭദിനം നേരുന്നു……. 🙏

Read More

നമ്മൾക്ക് ഇല്ലാത്ത ഗുണങ്ങൾ മറ്റുള്ളവർക്ക് ഉണ്ടെന്ന് കേൾക്കുമ്പോൾ നമ്മളുടെ മനസ്സിൽ ദുഷ്ചിന്തകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്, ഇത് ഇല്ലാതാക്കാൻ മറ്റുളളവരുടെ നല്ല സ്വഭാവഗുണങ്ങൾ തെരഞ്ഞെടുത്ത്, കഴിയുമെങ്കിൽ നമ്മളുടെ ജീവിതത്തിൽ പകർത്തുകയാണ് വേണ്ടത്. ശുഭദിനം നേരുന്നു …… 🙏

Read More

ചതിയാണോ നുണയാണോ കൂടുതൽ അപകടകാരി? നുണ തന്നെയാണ്. ചതിയാണെങ്കിൽ നമ്മൾ ഒരു തവണയേ വേദനിക്കുകയുള്ളൂ, എന്നാൽ ഓരോ നുണകളും നമ്മൾ തിരിച്ചറിയുമ്പോഴും അത് നമ്മളെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും. ശുഭദിനം നേരുന്നു…… 🙏

Read More

എത്തിച്ചേരുവാൻ കഴിയാതെ തോറ്റുപോകുമെന്ന് ലോകം മുഴുവൻ വിളിച്ചു പറഞ്ഞാലും എത്തുമെന്ന് ഉറപ്പിച്ച് ചില ദൂരങ്ങളിലേക്ക് തളരാതെ നടന്നുപോയി, ലക്ഷ്യത്തിലെത്തി ലോകത്തെ നോക്കി പുഞ്ചിരിച്ചവരുടെ വാശിയുടെ പേരാണ് ആത്മവിശ്വാസം. ശുഭഞായറാഴ്ച നേരുന്നു …🙏

Read More

നമ്മളുടെ ബന്ധങ്ങളുടെ സന്തോഷവും സങ്കടവും ആയുസ്സുമെല്ലാം നമ്മളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും, ഇന്നലെകൾ തിരികെ വരാത്തതിനാലും ഇനിയുളള നാളെകൾ എങ്ങനെയെന്ന് അറിയാത്തതിനാലും ഇന്നത്തെ ദിവസം സുന്ദരമാക്കുക. ശുഭദിനം നേരുന്നു …… 🙏

Read More