Author: Ranjith Sarkar

Graphologist.

ഒരുപാട് സ്നേഹമുള്ളവരോട് മാത്രമേ നമ്മൾ പരിഭവം പറയാറുള്ളൂ, പിണങ്ങുകയും ദേഷ്യപ്പെടാറുമുള്ളൂ, മൗനംകൊണ്ട് വേദനിപ്പിക്കുകയും ചെയ്യാറുള്ളൂ, പക്ഷേ അത് മനസ്സിലാക്കുവാൻ അവർക്ക് കഴിയണം എന്നുമാത്രം. ശുഭദിനം നേരുന്നു…… 🙏

Read More

മനം കവരുന്ന വാക്കുകൾ പറയുവാൻ ചിലപ്പോൾ ചിലർക്ക് കഴിഞ്ഞേക്കാം, പക്ഷേ നമ്മളുടെ മനസ്സ് അറിയുന്ന വാക്കുകൾ പകർന്നുനൽകുവാൻ നമ്മളെ അറിയുന്ന നല്ല മനസ്സലിവുള്ളവർക്ക് മാത്രമേ കഴിയുകയുള്ളൂ. ശുഭദിനം നേരുന്നു…… 🙏

Read More

ചിലർ നമ്മളെ ചില പാഠങ്ങൾ പഠിപ്പിക്കും, നല്ലതുപോലെ വേദനപ്പിച്ചുതന്നെ പഠിപ്പിക്കും. ആ പാഠങ്ങൾ എല്ലാം നല്ലതുപോലെ മനസ്സിലാക്കിതന്നെ പഠിക്കുകയും ചെയ്യണം, കാരണം നാളെ ഒരിക്കൽ ഇതേ പാഠം മറ്റൊരാൾ വന്ന് പഠിപ്പിക്കുവാൻ അവസരം കൊടുക്കരുത്. ശുഭദിനം നേരുന്നു….. 🙏

Read More

സുഗന്ധമുള്ള പൂവുകളിൽ മാത്രമേ ശലഭങ്ങൾ വന്നിരിക്കുകയുള്ളൂ, ഭംഗി നോക്കി അവ പൂക്കളിൽ ആകൃഷ്ടരാകില്ല, അവർക്കറിയാം സുഗന്ധമുള്ള പൂവുകളിലെ തേൻ ഉണ്ടാവുകയുള്ളൂ എന്ന്, അതുപോലെ സ്നേഹമാകുന്ന തേൻ പങ്കുവെക്കുമ്പോൾ മാത്രമേ സൗഹൃദങ്ങളും നമ്മളെ തേടിയെത്തുകയുള്ളൂ. ശുഭഞായറാഴച നേരുന്നു …… 🙏

Read More

എല്ലാവരേയും സ്വീകരിക്കാനോ ചേർത്തുനിർത്താനോ ആർക്കുമാകില്ല, എപ്പോഴും വേണ്ടതും വേണ്ടാത്തതും തമ്മിൽ തിരിച്ചറിയാൻ നമ്മൾക്ക് കഴിയണം, അപ്രധാനമായതിന് നൽകുന്ന അമിതമൂല്യവും അമൂല്യമായതിന് നൽകുന്ന അവഗണനയും നമ്മളുടെ ജീവിതത്തിൽ എപ്പോഴും കുറ്റബോധം ഉണ്ടാക്കും. ശുഭദിനം നേരുന്നു ……. 🙏

Read More

നേർവഴിയിൽ ചിന്തിക്കുന്നവരെ ഒരു വിഷത്തിനും കീഴ്പ്പെടുത്തുവാൻ കഴിയില്ല, അതുപോലെതന്നെ എതിരായി ചിന്തിക്കുന്നവരെ ഒരു മരുന്നിനും രക്ഷപ്പെടുത്തുവാനും കഴിയുകയുമില്ല എന്ന സത്യം നമ്മൾ മനസ്സിലാക്കുകതന്നെ വേണം. ശുഭദിനം നേരുന്നു……. 🙏

Read More

പരാജയം ഒരു കുറ്റമല്ല എന്നാൽ അതിൽനിന്നും പാഠങ്ങൾ പഠിക്കാതിരുന്നാൽ അത് ഒരു കുറ്റം തന്നെയാണ്. ജീവിതത്തിൽ ഒരുപാട് പാഠങ്ങൾ നമ്മൾ പഠിക്കും, അതിനിടയിൽ പഠിക്കേണ്ട ഒരു പാഠം മറ്റുള്ളവരെ തിരിച്ചറിയുക എന്നതാണ്. ഇല്ലെങ്കിൽ ജീവിതം പരാജയമാവുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏

Read More

സ്നേഹം എപ്പോഴും ഒരുപോലെ ആയിരിക്കുകയില്ല, എല്ലാവർക്കും കാലം മാറുന്നതിന് അനുസരിച്ച് കാഴ്ച്ചപ്പാടുകളും മാറുന്നു, ഒരിക്കൽ നമ്മളിൽ കണ്ട ഗുണങ്ങൾ പിന്നീട് കുറവുകളായി തോന്നിയേക്കാം, അവിടെ നമ്മളുടെ ത്യാഗത്തിനൊന്നും പ്രസക്തി ഉണ്ടാവില്ല, സ്നേഹം കടപ്പാടിനുവേണ്ടി മാത്രമാകും, ജീവിതത്തിൽ അഭിനയിച്ച് ജീവിക്കേണ്ടിയും വന്നേക്കാം. ശുഭദിനം നേരുന്നു…… 🙏

Read More

ജീവിക്കുന്നിടത്തോളം കാലം നമ്മളെ ആരും വെറുക്കരുത്, നമ്മളുടെ ജീവിതത്തിനുശേഷവും ആരും നമ്മളെ മറക്കുകയും ചെയ്യരുത്, അതാവും നമ്മളുടെ ജീവിതത്തിൻ്റെ ഏറ്റവും വലിയ വിജയവും. ശുഭദിനം നേരുന്നു……. 🙏

Read More

നമ്മൾ വിചാരിക്കുന്നതുപോലെയല്ല ലോകം, ഇന്ന് നമ്മൾ സഹായിച്ചവരും കൂടെയുള്ളവരും നാളെ നമ്മുടെ ശത്രുക്കളാകുന്നു, നമ്മുടെ മുന്നിൽവെച്ച് നമ്മളെക്കുറിച്ച് നല്ലത് പറയുന്നവരിൽ പലരും നമ്മളവിടുന്ന് മാറിനിന്നാൽ കുറ്റം പറയുന്നവരാണ്, പറയുന്നവർ അവസാനം പടുകുഴിയിൽ വീഴുകയും ചെയ്യും. ശുഭദിനം നേരുന്നു ……. 🙏

Read More